ബിഗ് ബോസുകാരോട് ഞാൻ കളവ് പറഞ്ഞു..അവർ ഇക്കാര്യം അറിഞ്ഞാൽ... ; മനസ് തുറന്ന് ഋതുമന്ത്ര
കൊച്ചി; ബിഗ് ബോസ് മലയാളം സീസൺ 3 യ്ക്ക് ശേഷം താരങ്ങളെല്ലാം തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഷോയിലെ ഫൈനൽ 8 ൽ ഉൾപ്പെട്ട ഋതു മന്ത്ര തന്റെ ഷോ അനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ്. ബിഗ് ബോസ് ഷോയിൽ എങ്ങനെയാണ് താൻ എത്തപ്പെട്ടതെന്നും തന്റെ കരിയർ എങ്ങനെ മാറി മറിഞ്ഞുവെന്നത് ഉൾപ്പെടെയുള്ള വിശേഷങ്ങൾ ബിഹൈൻഡ് ദി വുഡ്സ് അഭിമുഖത്തിലാണ് ഋതു പറഞ്ഞു. താരത്തിന്റെ വാക്കുകളിലേക്ക്

എന്താണ് വിജയ മന്ത്രം എന്നതിന് ബി റിയൽ, ബി ജനുവിൻ എന്നായിരുന്നു ഋതുമന്ത്രയുടെ മറുപടി.എപ്പോളും ചെയ്യുന്ന കാര്യങ്ങളിൽ സത്യസന്ധത പുലർത്തുക. സന്തോഷത്തോടെ ഇരിക്കാൻ സാധിക്കുകയെന്നതും വലിയ കാര്യമാണ്.കഠിന പ്രയത്നം ചെയ്യണമെന്നും ഋതു പറയുന്നു. ചെറുപ്പത്തിൽ വലിയ ആഗ്രഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ എന്താണ് അതിന് വേണ്ടതെന്നോ ആരെ സമീപിക്കണമെന്നോ എനിക്ക് അറിയുമായിരുന്നില്ല. എന്നാൽ ആൽക്കമിസ്റ്റ് എന്ന നോവലിൽ പറയുന്നത് പോലെ നമ്മൾ ഒരു കാര്യം കൂടുതലായി ആഗ്രഹിച്ചാൽ ലോകം മുഴുവൻ അതിനൊപ്പം നിൽക്കും എന്നത് പോലെയാണ്. കാരണം ഞാൻ മോഡലാകണമെന്ന് ആഗ്രഹിച്ചു. പക്ഷേ എന്താണ് ചെയ്യേണ്ടതെന്ന് അറിയുന്നുണ്ടായിരുന്നില്ല. എന്നാൽ മുന്നോട്ടുള്ള യാത്രയിൽ അതൊക്കെ സംഭവിച്ചു.

എനിക്ക് ഗോഡ് ഫാദർ ഉണ്ടായിരുന്നില്ല. എന്തിന് അച്ഛൻറെ സാന്നിധ്യം പോലും ഉണ്ടായില്ല. അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. എന്നിട്ടും താൻ ആഗ്രഹിച്ചിടത്ത് എത്തി. പക്ഷേ അത് എളുപ്പമായിരുന്നില്ല. ആറ് വർഷത്തോളം കഷ്ടപ്പെട്ടു. പലരും കരുതുന്നത് ഒരു സുപ്രഭാതത്തിൽ ലഭിച്ചതാണ് ഈ സ്റ്റാർഡം എന്നാണ് അങ്ങനെയല്ല. നിരവധി ഉയർച്ച താഴ്ചകൾ ഉണ്ടായി. ഒരുപാട് കഷ്ടപ്പെട്ടതിനാലാണ് ഈ നിലയിൽ എത്താൻ സാധിച്ചത്, ഋതു പറഞ്ഞു.

ബിഗ് ബോസ് ഷോയിൽ എങ്ങനെ എത്തപ്പെട്ടു എന്നതിനുള്ള മറുപടി ഇങ്ങനെയായിരുന്നു- ബിഗ് ബോസുകാർ അറിഞ്ഞാൽ എന്നെ കൊല്ലും. ഷോയ്ക്ക് വിളിച്ചപ്പോൾ ഞാൻ ഷോ കാണാറുണ്ടായിരുന്നുവെന്നായിരുന്നു പറഞ്ഞത്. എന്നാൽ യഥാർത്ഥത്തിൽ അങ്ങനെയല്ല. ഞാൻ ആകെ കണ്ടത് ബിഗ് ബോസ് സീസൺ 1 ആണ്. കാരണം അതിൽ തന്റെ അടുത്ത സുഹൃത്ത് കൂടിയായ ഷിയാസ് ഉണ്ടായിരുന്നു. അമ്മ ഷോ കാണുമ്പോൾ ഞാനും ഇടയ്ക്ക് കാണും. അല്ലാതെ ഈ ഷോ എന്താണെന്നോ സ്ട്രാറ്റജികളോ കോർണറിംഗോ ഒന്നും തനിക്ക് അറിയുമായിരുന്നില്ല.പിന്നീട് ഷോ കാണുന്നവരോടൊക്കെ ഞാൻ ചോദിച്ച് മനസിലാക്കി. എന്റെ അമ്മയോടും ചോദിച്ചു.

പക്ഷേ സത്യത്തിൽ എന്തെങ്കിലും സ്ട്രാറ്റജി വെച്ച് കയറണമായിരുന്നുവെന്നോ ഇത്രയും ടാസ്ക് ഉണ്ടായിരുന്നുവെന്നോ തനിക്ക് അറിയുമായിരുന്നില്ല, കൊറോണയൊക്കെ അല്ലേ, അധികം വർക്ക് ഒന്നുമില്ല, അതോണ്ട് പോയിട്ട് കുറിച്ച് സന്തോഷിക്കാം അടിച്ച് പൊളിക്കാം തിരിച്ചുവരാം എന്നൊക്കെയായിരുന്നു എന്റെ പ്ലാൻ,ഋതു പറഞ്ഞു.

എനിക്ക് ഹോം സിക്ക്നെസ് ഇല്ലാർന്നു. പക്ഷേ ബിഗ് ബോസിലെ ആളുകളെ എങ്ങനെ ഡീൽ ചെയ്യണമെന്നതായിരുന്നു എന്നെ സംബന്ധിച്ചുള്ള വിഷയം. കാരണം ഒരുപാട് പേർ, വ്യത്യസ്ത സ്വഭാവമുള്ള ആളുകൾ മാത്രമല്ല സ്ട്രാറ്റജി,ഗെയിം കോർണറിംഗ്. ആദ്യത്തെ ഒരു രണ്ടാഴ്ച ഞാൻ ഇതിന് ഫിറ്റ് അല്ല, എന്ത് ചെയ്യും എന്ന ടെൻഷനിലായിരുന്നു.

ഇതിന്റെ ഭാഗമാകാൻ ശരിക്കും സമയമെടുത്തു. സാധാരണ എന്റെ ജീവിതത്തിലും അങ്ങനെയാണ് ഒരു നെഗറ്റീവിൽ നിന്നാണ് കാര്യങ്ങൾ പോസിറ്റീവിലേക്ക് പോകുന്നത്. ആദ്യം ബുദ്ധിമുട്ടിയെങ്കിലും പിന്നീട് കാര്യങ്ങൾ ശരിയായെന്നു ഋതുമന്ത്ര പറഞ്ഞു.

ബിഗ് ബോസിൽ ആദ്യ സമയത്ത് ഷോയിലെ ഡ്രാമകളും കളികളുമൊക്കെ കാണുമ്പോൾ ശരിക്കും മടുത്തിരുന്നു. കാരണം ഞാൻ അങ്ങനെ ഒരു ആളല്ല. മുഖത്ത് നോക്കി കാര്യം പറയുന്നയാളാണ്. എനിക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങൾ എന്റെ മുഖത്ത് വരും. എനിക്ക് അഭിനയിക്കാൻ പറ്റില്ല.എന്തിനാണ് ആളുകൾ ഇത്രമാത്രം നാടകങ്ങൾ ഒക്കെ കളിക്കുന്നത് എന്നൊരു ചിന്തയായിരുന്നു തുടക്കത്തിൽ.
Recommended Video

ഫിറോസ്കയാണ് എനിക്ക് കാര്യങ്ങൾ പറഞ്ഞ് തന്നത്. വിഷമം തോന്നുമ്പോൾ ഫിറോസ്കയെ ആണ് ഞാൻ സമീപിച്ചിരുന്നത്. ഫിറോസ്ക പറയും ഇതാണ് ലോകം. നീ എന്ത് വിചാരിച്ചാണ് ഈ കളിക്കുന്നതെന്ന്. അവിടുത്തെ സാഹചര്യങ്ങൾ ഒന്നും ഒരിക്കലും സ്ഥിരമായിരുന്നില്ല. ചിലപ്പോൾ ഭയങ്ക പോസിറ്റീവായിരിക്കും. ചിലപ്പോൾ നെഗറ്റീവും.


Click it and Unblock the Notifications
