എത്ര പ്രണയം ഉണ്ടായിരുന്നു?എംജിയുടെ ഷോയിൽ തുറന്ന് പറഞ്ഞ് ഋതുമന്ത്ര.. സെറ്റിലാകുമോ? മറുപടി ഇങ്ങനെ

കൊച്ചി: പ്രേക്ഷകരുടെ പ്രിയ താരമാണ് നടിയും മോഡലുമായ ഋതു മന്ത്ര. നേരത്തേ മോഡലിംഗ് രംഗത്ത് സജീവമായിരുന്നുവെങ്കിലും ബിഗ് ബോസ് സീസൺ 3 യിലൂടെയാണ് പ്രേക്ഷകർക്ക് താരം സുപരിചതയായത്. ഷോയിലെ ഫൈനൽ 8 ൽ ഉൾപ്പെട്ടിരുന്ന താരം കൂടിയായിരുന്നു ഋതു.

ബിഗ് ബോസിൽ ഋതുവിനെ കുറിച്ച് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കാര്യം ജിയാ ഇറാനി എന്ന മോഡലുമായി ബന്ധപ്പെട്ടുള്ള പ്രണയമായിരുന്നു. തനിക്ക് ഒരു പ്രണയമുണ്ടെന്ന് ഷോയിൽ അവതാരകനായ മോഹൻലാലിന്റെ ചോദ്യത്തിന് മറുപടിയായി ഋതു പറഞ്ഞതിന് പിന്നാലെയായിരുന്നു ഋതുവുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി ജിയ രംഗത്തെത്തിയത്. ഇരുവരും തമ്മിലുള്ള പല സ്വകാര്യ ചിത്രങ്ങളും ഇതിനിടയിൽ ജിയ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

1

ഇതോടെ ഷോ കഴിഞ്ഞ് വന്നാൽ ജിയയോടുള്ള പ്രണയം ഋതു തന്നെ തുറന്ന് പറയുമെന്നായിരുന്നു ആരാധകരുടെ കണക്ക് കൂട്ടൽ. എന്നാൽ അതുണ്ടായില്ലെന്ന് മാത്രമല്ല ഇരുവരും തമ്മിലുള്ള ബന്ധം വഷളാവുകയും ചെയ്തു. അതിനിടെ ബിഗ് ബോസ് ഷോ കഴിഞ്ഞ പിന്നാലെ ഒരു ചാനൽ അഭിമുഖത്തിൽ ജിയ ഇറാനി ഋതുവിനെതിരെ രംഗത്തെത്തിയിരുന്നു. തന്നെ റിതു വഞ്ചിച്ചുവെന്ന തരത്തിലായിരുന്നു ജിയയുടെ പ്രതികരണം. നിരവധി ആരോപണങ്ങളും ജിയ ഋതുവിനെതിരെ ഉന്നയിച്ചിരുന്നു.

2

എന്നാൽ ഇതിനൊന്നും കൃത്യമായ മറുപടി നൽകാൻ താരം തയ്യാറായിരുന്നില്ല. പ്രണയം ഉണ്ടായിരുന്നോ എന്ന് പോലും ഋതു തുറന്ന് പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ അമൃതാ ടിവിയിൽ എം ജി ശ്രീകുമാർ അവതാരകനായ പാടാം നേടാം പരിപാടിയിൽ പ്രണയത്തെ കുറിച്ച് മനസ് തുറക്കുകയാണ് താരം. പ്രണയം ഉണ്ടായിരുന്നോ എന്ന എംജിയുടെ ചോദ്യത്തിന് ഋതു പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

3

പ്രേമം ഇപ്പോൾ ഇല്ല. നേരത്തേ ചില ബന്ധങ്ങൾ ഉണ്ടായിരുന്നു. കാലം മാറുമ്പോൾ ചിലപ്പോൾ നമ്മുക്ക് ഒത്ത് പോകാൻ സാധിക്കില്ല.അതുകൊണ്ടാണ് ആ ബന്ധങ്ങൾ അവസാനിച്ചത്. എന്നാൽ അതുകൊണ്ട് മറ്റൊരാളെടുത്ത് ഇഷ്ടം തോന്നരുത് എന്നില്ലല്ലോ, ഋതു ചോദിച്ചു.

4

ഇപ്പോൾ കരിയറിൽ കോൺസൻട്രേറ്റ് ചെയ്യുകയാണ്. മാത്രമല്ല നമ്മുക്ക് ഇപ്പോൾ എക്സ്പീരിമെന്റ് ചെയ്യാൻ ഒട്ടും സമയം ഇല്ല. ജീവിതത്തിൽ ഒരു പോയിന്റ് കഴിഞ്ഞാൽ നമ്മൾ ജോലിയിൽ ശ്രദ്ധിക്കും. പിന്നീട് ജീവിതത്തിലെ സ്വപ്നങ്ങൾ തേടി പോകാനായിരിക്കും ഇഷ്ടപ്പെടുക. നമ്മൾ അതിലാകും ഫോക്കസ് ചെയ്യുക, ഋതു പറഞ്ഞു. ഇതോടെ എന്നിരുന്നാലും ഒരു ഘട്ടത്തിൽ ജീവിതത്തിൽ സെറ്റിലാകേണ്ടേയെന്ന് എംജി ചോദിച്ചു.

5

എന്നാൽ പെൺകുട്ടികളെ സംബന്ധിച്ച് സെറ്റിലാകുകയെന്നാൽ ആദ്യം മികച്ച വിദ്യാഭ്യാസം നേടുകയെന്നതാണെന്നായിരുന്നു ഋതുവിന്റെ മറുപടി. അതിന് ശേഷം ഇഷ്ടപ്പെട്ട ഒരു ജോലി നേടിയെടുക്കുക. അതിന് ശേഷം മാത്രം രു ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുക. ഇതും ഇഷ്ടമുണ്ടെങ്കിൽ മാത്രം.

6

ജീവിതത്തിൽ ഒരു പങ്കാളിയെ കണ്ടെത്തിയില്ലെന്ന് കരുതി വലിയ കുഴപ്പമൊന്നും ഇല്ല. കാരണം എന്റെ അമ്മ ഒരു സിംഗിൾ പാരന്റായിരുന്നു. അച്ഛൻ ചെറുപ്പത്തിലേ മരിച്ചു. അമ്മയാണ് തന്നെ ഇത്രയും കാലം നോക്കി വളർത്തിയത്. ജീവിത്തിലെ ഏറ്റവും ശക്തി തന്നെ സംബന്ധിച്ച് അമ്മയാണെന്നും ഋതു പറഞ്ഞു.

7

അമ്മയോട് ഇത്രയധികം ആത്മബന്ധം എന്തുകൊണ്ടാണ് ഉള്ളതെന്ന് ചോദിച്ചപ്പോൾ അമ്മമാർ മാത്രമാണ് സെൽഫ് ലെസ് ആയി നമ്മുക്കൊപ്പം നിൽക്കുകയുള്ളൂവെന്നായിരുന്നു ഋതുവിന്റെ മറുപടി.ഞാൻ മോഡലിംഗ് ചെയ്ത് വരുമ്പോൾ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. ഈ സമയങ്ങളില്ലെല്ലാം അമ്മ എന്നോട് ജോലിക്ക് പോയിക്കൂടെയെന്ന് ചോദിച്ച് കൊണ്ടിരുന്നിരുന്നു. പഠിച്ചയാളല്ലേ സമയം കളയരുതെന്നായിരുന്നു അമ്മ പറഞ്ഞത്. പലപ്പോഴും ഡെഡ് ലൈൻ അമ്മ തന്നു കൊണ്ടേയിരുന്നു. എന്നാൽ ഞാൻ ഓരോ തവണയും എക്സ്ക്യൂസ് തേടി. ഒടുവിൽ അമ്മ തന്റെ ആഗ്രഹങ്ങൾക്കൊപ്പം നിന്നു. അതിനാലാണ് അവർ വണ്ടർ വുമൺ ആണെന്ന് താൻ പറയുന്നത്.

ലിജോമോൾ ജോസിന്റെ വിവാഹ ചിത്രങ്ങൾ പുറത്ത്..ക്രിസ്ത്യൻ ആചാര പ്രകാരം അണിഞ്ഞൊരുങ്ങി താരം


Recommended Video

cmsvideo
    ആരാധകരുടെ സമ്മാനത്തിന് പേര് നല്‍കി മണിക്കുട്ടന്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+