എന്താണ് അവസ്ഥ, റിതുവുമായി വല്ല കോണ്‍ടാക്ടും ഉണ്ടോ; ജിയ ഇറാനിയുടെ മറുപടിയില്‍ ഞെട്ടി ബിഗ് ബോസ് ആരാധകര്‍

അങ്ങനെ നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് സീസണ്‍ 3യുടെ ഗ്രാന്‍ഡ് ഫിനാലെ ഷൂട്ട് കഴിഞ്ഞിരിക്കുകയാണ്. വിജയി ആരാണെന്നതടക്കമുള്ള കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ ആരാധകരുടെ ആകാക്ഷ മാറിക്കിട്ടിയിരുന്നു. എന്നിരുന്നാലും ഇത്രയും നാളായി കാത്തിരുന്ന ഫിനാലെ എപ്പിസോഡ് കാണാനുള്ള ആകാക്ഷയിലാണ് പ്രേക്ഷകര്‍.

1

എന്നാല്‍ ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന ചര്‍ച്ചകളാണ് ബിഗ് ബോസ് ആരാധകരെ ശരിക്കും ഞെട്ടിക്കുന്നത്. ബിഗ് ബോസില്‍ പങ്കെടുത്തില്ലെങ്കിലും പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ വ്യക്തിയായിരുന്നു ജിയ ഇറാനി. പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയായ റിതു മന്ത്രയുടെ ഉറ്റ സുഹൃത്താണ് ജിയ.

2

ബിഗ് ബോസില്‍ റിതു മത്സരിക്കുമ്പോള്‍ ജിയ ഇറാനി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ വൈറലായിരുന്നു. താനും റിതു മന്ത്രയും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി താരവുമായുള്ള ചിത്രങ്ങളാണ് ജയ പങ്കുവച്ചത്. തന്റെ വിവാഹം ആദ്യമേ കഴിഞ്ഞതാണെന്നും എന്നാല്‍ ആ ബന്ധം വേര്‍പെടുത്തിയതിന് ശേഷമാണ് റിതുവുമായി അടുക്കുന്നതെന്നുമായിരുന്നു ജിയ വെളിപ്പെടുത്തിയത്.

3

എന്നാല്‍ റിതു ഷോയില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം ഇതുവരെ ജിയ ഇറാനിയെ കുറിച്ച് സംസാരിച്ചിട്ടില്ല. പുറത്തിറങ്ങിയതിന് ശേഷം റിതു ജിയയെ ഇതുവരെ കണ്ടുമുട്ടിയിട്ടില്ലെന്നാണ് സൂചന. ജിയ ഇറാനി പ്രണയം വെളിപ്പെടുത്തിയെങ്കിലും റിതു ഇതുവരെ അക്കാര്യത്തില്‍ പ്രതികരിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് ജിയയ്‌ക്കെതിരെ ആരാധകര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

4

എന്നാല്‍ ഇപ്പോള്‍ ആരാധകര്‍ ചോദിച്ച ഒരു ചോദ്യത്തിന് ജിയ ഇറാനി നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്‍സ്റ്റഗ്രാം പോസിറ്റിലൂടെയാണ് ആരാധകരുടെ ചോദ്യത്തിന് ജിയ ഇറാനി മറുപടി നല്‍കിയത്. പ്രണയത്തെ കുറിച്ച് എന്താണ് പറയാനുള്ളത് എന്നായിരുന്നു ആദ്യത്തെ ചോദ്യം.

5

ലവ് ഈസ് ഇന്‍ ദ എയര്‍ എന്നായിരുന്നു ജിയ ഇതിന് മറുപടിയായി നല്‍കിയത്. ഇതോടൊപ്പം വിമാനത്തിന്റെ വീഡിയോയും താരം പങ്കുവച്ചിരുന്നു. അടുത്തതായി വന്ന ചോദ്യമാണ് ശരിക്കും ആരാധകരെ ഞെട്ടിച്ചത്. റിതുമായി ഇപ്പോള്‍ കോണ്‍ടാക്ട് ഉണ്ടോ, എന്താണ് അവസ്ഥയെന്നായിരുന്നു ആ ചോദ്യം.

6

ഇതിന് ജിയ നല്‍കിയ മറുപടിയായിരുന്നു ആരാധകരുടെ ശ്രദ്ധ നേടിയത്. ഒരു സിനിമ ഗാനത്തിന്റെ വരിയാണ് മറുപടിയായി ജിയ പങ്കുവച്ചത്. ഊഞ്ഞാല ഊഞ്ഞാല എന്ന പാട്ടായിരുന്നു അത്. ഈ മറുപടിയില്‍ ഗാനത്തിന്‍രെ വീഡിയോയുമുണ്ടായിരുന്നു. ഇതോടെ റിതുവും ജിയയും തമ്മില്‍ അകന്നുവോ എന്നാണ് ആരാധകര്‍ ഉന്നയിക്കുന്നത്.

7

അതേസമയം, ജിയയുടെയും റിതുവിന്റെയും പ്രണയത്തെ കുറിച്ച് ഇതിന് മുമ്പും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്തിരുന്നു. റിതുവുമായി പ്രണയത്തിലാണെന്ന് ജിയ ഇറാനി പറയുന്നത് കള്ളമാണെന്നാണ് ആരാധകരുടെ വാദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+