• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'വാവയെന്നും ആംഗ്രി ബേഡ് എന്നൊന്നും എഴുതല്ലേ'; ഋതുവുമായുള്ള വാട്സ് ആപ്പ് ചാറ്റുകൾ പുറത്തുവിട്ട് ജിയ ഇറാനി

 • By Desk
Google Oneindia Malayalam News

കൊച്ചി; ബിഗ് ബോസ് മലയാളം സീസൺ 3 മത്സരാർത്ഥിയായ ഋതു മന്ത്രയ്ക്കെതിരെ വീണ്ടും ജിയാ ഇറാനി രംഗത്ത്. ബിഗ് ബോസ് ഷോ അവസാനിപ്പിച്ചതിന് പിന്നാലെ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ജിയാ ഇറാനിക്കെതിരെ ഋതു ആഞ്ഞടിച്ചിരുന്നു. സ്നേഹം ഉള്ളവർ സ്വകാര്യ ചിത്രങ്ങൾ പങ്കുവെയ്ക്കുകയാണോ ചെയ്യുക എന്നായിരുന്നു ഋതു ചോദിച്ചത്. ഇതിന് പിന്നാലെ ഋതുവിനെതിരെ തുറന്നടിച്ചും ഇരുവരുടെ സൗഹൃദം തുടങ്ങിയത് മുതലുള്ള സംഭവങ്ങളും തുറന്ന് പറഞ്ഞ് ജിയാ ഇറാനിയും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഋതു തനിക്ക് അയച്ച സ്വകാര്യ സംഭാഷണങ്ങൾ കൂടി പുറത്തുവിട്ടിരിക്കുകയാണ് ജിയ.

1

കഴിഞ്ഞ ദിവസം ബിഹൈന്റ് ദി വുഡ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു ജിയ ഇറാനി ഋതുവുമായി ബന്ധം തുടങ്ങിയതിനെ കുറിച്ച് വെളിപ്പെടുത്തിയത്.ഋതുവിനെ ഡീഗ്രേഡ് ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ജിയ ഇറാനി സ്വകാര്യ ചിത്രങ്ങൾ പങ്കുവെച്ചതെന്ന ആക്ഷേപം ആരാധകർ നേരത്തേ ഉയർത്തിയിരുന്നു. എന്നാൽ അത്തരത്തിൽ മോശപ്പെടുത്തണമെങ്കിൽ താൻ സ്വന്തം അക്കൗണ്ടിൽ നിന്നും ചിത്രങ്ങൾ പങ്കുവെയ്ക്കേണ്ട കാര്യമുണ്ടായിരുന്നോവെന്നായിരുന്നു ജിയാ ഇറാനി അഭിമുഖത്തിൽ ചോദിച്ചത്.

2

ഞങ്ങൾ ഒരുമിച്ച് കഴിയുകയും ധാരാളം യാത്ര ചെയ്യുകയുമെല്ലാം ചെയ്തിട്ടുണ്ട്. ഈ സമയത്ത് എടുത്ത ഫോട്ടോകൾ ഇങ്ങനെ എടുത്ത ഫോട്ടോകള്‍ ഫേസ്ബുക്കിലോ ഇന്‍സ്റ്റഗ്രാമിലോ ഞാന്‍ ഇട്ടിരുന്നില്ല. അതിന്റെ പേരിൽ ഋതു തന്നോട് തല്ല് പിടിച്ചിരുരുന്നു. ഇതിനെല്ലാം തന്റെ കൈയ്യിൽ വ്യക്തമായ തെളിവുണ്ട്. നുണ പറയേണ്ട ആവശ്യമില്ല.

4

ബിഗ് ബോസിൽ ഋതുവിനേയും റംസാനേയും ചേർത്തുള്ള ഗോസിപ്പുകൾ പുറത്ത് വരാൻ തുടങ്ങിയപ്പോഴാണ് അതിനുള്ള മറുപടിയെന്ന നിലയിൽ അവൾക്കൊരു ബോയ് ഫ്രണ്ട് ഉണ്ടെന്ന് വ്യക്തമാക്കാൻ താൻ ഇൻസ്റ്റഗ്രാം പേജ് വഴി ഫോട്ടോ പുറത്തുവിട്ടതെന്നും ജിയ പറഞ്ഞു. താൻ ഋതുവിന്റെ ഒരു ഫോട്ടോയും എഡിറ്റ് ചെയ്തിട്ടില്ല. ഞങ്ങൾ രണ്ട് പേരുടേയും ധാരാളം ഫോട്ടോകൾ എന്റെ മൊബൈലിൽ ഉണഅട്. ആർക്ക് വേണമെങ്കിലും അതെല്ലാം പരിശോധിക്കാം, ജിയ പറഞ്ഞിരുന്നു.

സാരിയില്‍ കിടിലന്‍ ലുക്കില്‍ രമ്യ നമ്പീശന്‍; ഫോട്ടോസ് വേറെ ലെവലെന്ന് ആരാധകര്‍

5

ബിഗ് ബോസ് ഷോയ്ക്കായി പോകുന്നതിന് തലേ നാൾ വരെ ഋതു തന്റെ ഒപ്പം ഉണ്ടായിരുന്നു. ഫെബ്രുവരി 13 ന് രാത്രിയാണ്ബിഗ് ബോസിലേക്ക് പോവുന്നു എന്നും പറഞ്ഞ് അവസാന വീഡിയോ കോള്‍ ചെയ്തത്. അങ്ങനെ പോയ ഒരാളാണ്. എന്നാൽ ബിഗ് ബോസ് ഷോ കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും ഋതു ആളാകെ മാറി. ഷോ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ തന്നെ അവൾ വിളിക്കുമെന്ന് പ്രതീക്ഷിച്ചു. അതുണ്ടായില്ല. എല്ലാവരേയും വിളിച്ചിട്ടും അവൾ തന്നെ വിളിച്ചിലല്. കുറേ ദിവസം താൻ അങ്ങോട്ട് മെസേജ് അയച്ചു. പിന്നീട് തന്റെ വിഷമം കണ്ടിട്ട് സുഹൃത്തുക്കൾ ഇടപെട്ടതോടെ അവൾ രണ്ടോ മൂന്നോ കോൾ ചെയ്തിരുന്നു. എന്നാൽ അതിലൊന്നും യാതൊരു താത്പര്യവും അവൾ കാണിച്ചിരുന്നില്ല.

6

ഋതുവിനൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് താൻ തന്റെ മുൻഭാര്യയുമായുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കിയത്. എട്ട് വർഷത്തോളം എടുക്കാവുന്ന കേസ് താൻ 21 ലക്ഷം രൂപ നൽകിയാണ് ഒത്തുതീർപ്പിലെത്തിച്ചത്. വിവാഹത്തിന് മുൻപ് പല റിലേഷൻസും തനിക്ക് ഉണ്ടായിരുന്നു. എന്നാൽ ഋതുവുമായുള്ള ബന്ധം എനിക്ക് സ്പെഷ്യൽ ആയിരുന്നു. അവൾ എനിക്കൊരു അഡിക്ഷൻ ആയിരുന്നു.എന്നാൽ ഋതുവിന് വേണ്ടി താൻ പലതും ചെയ്തിട്ടും അവൾ തന്നെ തള്ളി പറയുകയാണ് ചെയ്തത്.

7

തന്റെ ഭാഗത്ത് നിന്ന് ഋതുവിനെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് ക്ഷമ ചോദിക്കാൻ താൻ ഒരുക്കമാണ്. ഋതുവിനെ ഏതെങ്കിലും തരത്തിൽ ദ്രോഹിക്കണമെന്ന ചിന്ത തനിക്ക് ഇല്ല. ഋതുവിനെ താൻ ഇപ്പോഴും കുറ്റപ്പെടുത്താൻ ഇഷ്ടപ്പെടുന്നില്ല. അവളുടെ നിലനിൽപ്പിന് വേണ്ടിയായിരിക്കും ഇപ്പോൾ ഇങ്ങനെയൊക്കെ ചെയ്ത് കൊണുക. എന്റെ മകനേയും അവളേയും കൈയ്യിൽ കൊണ്ട് നടന്നവനാണ് ഞാൻ. തന്നോട് ചെയ്തത് ഋതു ഭാവിയിൽ ഒരാളോടും കാണിക്കരുതെന്നും ജിയ ബിഹൈൻ് ദി വുഡ്സിന് നസ്‍കിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഈ അഭിമുഖത്തിന് ശേഷം ജിയയ്ക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നു. ഇതോടെയാണ് താൻ പറഞ്ഞതിനൊക്കെ വ്യക്തമായ തെളിവുണ്ടെന്ന് വിശദീകരിച്ച് ഋതുവിന്റെ സംഭാഷണങ്ങൾ ജിയ പുറത്തുവിട്ടത്.

8

പിറന്നാളിന് കേക്ക് കൊടുത്ത് വിടുന്നത് സംബന്ധിച്ചുള്ള സംഭാഷണമാണ് പുറത്തുവിട്ടിരിക്കുന്നത്. അത് ഇങ്ങനെയായിരുന്നു ' നീ കേക്ക് കൊടുത്തുവിടുമെങ്കിൽ ഞാൻ ഇവിടെ ആരുടേയെങ്കിലും നമ്പർ തരാം. അപ്പോൾ നീ അവരെ വളിച്ചിട്ട് നന്റെ പേര് പറയരുത്. അന്ന് നീ ഓര്ഡര് ചെയ്ത പോലെയൊന്ന് മതി. പിന്നെ കണ്ണാ എന്നൊന്നും എഴുതരുത്. ഹാപ്പി ബർത്ത് ഡേ മോളെ എന്ന് മാത്രമേ എഴുതാൻ പാടൊള്ളു കേട്ടോ മറക്കരുതേ. അങ്ങനെ ആണെങ്കിൽ ഞാൻ ആരെയും ഏൽപ്പിക്കുന്നില്ല', ശബ്ദ സന്ദേശത്തിൽ പറയുന്നു.

6

ഇതിനായി ഒരു അഡ്രസും അയച്ച് നൽകിയായുള്ള സ്ക്രീൻഷോട്ടുകളും ജിയ ഇറാനി പങ്കുവെച്ചിട്ടുണ്ട്. 'ഞാൻ ഋതുവിന്റെ സുഹൃത്താണ്. ഞാൻ ഋതുവിന്റെ സുഹൃത്താണ്. ഋതുവിന്റെ അമ്മ കൊടുത്തുവിട്ട കേക്ക് തരാനാണ് വിളിക്കുന്നത് എന്ന് അവരോട് പറയണം. അന്ന് വാങ്ങിത്തന്ന കേക്ക് മതി. അത് നല്ല ടേസ്റ്റ് ഉണ്ടായിരുന്നു. ആംഗ്രി ബേഡ് എന്നൊന്നും വെയ്ക്കരുത് കേട്ടോ', ഋതു ഓഡിയോയിൽ പറയുന്നു.

cmsvideo
  Dimpal Bhal reveals why she did not go to meet Manikuttan
  8

  ബിഗ് ബോസിൽ നല്ല രീതിയിൽ പെർഫോം ചെയ്യണമെന്നും തുടക്കത്തിൽ തന്നെ ഇംപ്രഷൻ തന്നെ ഉണ്ടാക്കണമെന്നും ഋതുവിനായി താൻ പ്രാർത്ഥിച്ചിട്ടുണ്ടെന്നും ജിയ അയച്ച ശബ്ദസന്ദേശവും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്.അതേസമയം ഋതുവുമായുള്ള ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയതോടെ ജിയയെ പിന്തുണച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
  ഇപ്പോൾ താങ്കളാട് സ്നേഹം തോന്നുന്നുവെന്നും താങ്കൾ പറഞ്ഞത് തന്നെയാണ് സത്യം എന്ന് തോന്നുന്നതെന്നുമാണ് ചിലർ പറഞ്ഞത്. അതേസമയം എന്തിനാണ് ഇങ്ങനെ നെഗറ്റീവ് പബ്ലിസിറ്റി ഉണ്ടാക്കുന്നതെന്ന് ചോദിക്കുന്നവരും കുറവല്ല.

  English summary
  Bigg boss malayalam season 3 fame Rithu Manthra's friend Jiya Irani share their chat goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X