Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആദ്യമായി കണ്ട എനിക്ക് വേണ്ടി എല്ലാം മാറ്റിവെച്ചവർ..ഇതെഴുന്നത് കണ്ണും മനസും നിറഞ്ഞ്';സായ് വിഷ്ണു

ആദ്യമായി കണ്ട എനിക്ക് വേണ്ടി രാവ് എല്ലാം മാറ്റി വെച്ചവർ..എഴുതുന്നത';സായ് വിഷ്ണു

കൊച്ചി; മോഡലിംഗിൽ സജീവമായിരുന്നുവെങ്കിലും ബിഗ് ബോസ് മലയാളം സീസൺ 3 യിലൂടെയാണ് സായ് വിഷ്ണു എന്ന താരം പ്രേക്ഷകർക്കിടയിൽ സുപരിചിതനായത്. ബിബി ഹൗസ്സിൽ ഈ സീസണിൽ മത്സരിച്ചവരിൽ ഏറ്റവും വലിയ പരിവർത്തനം ഉണ്ടായ വ്യക്തികൂടിയായിരുന്നു സായ്. തുടക്കത്തിൽ വലിയ പ്രേക്ഷക പിന്തുണ ഉണ്ടാകിതിരുന്ന സായ് പക്ഷേ ഷോ അവസാനിച്ചപ്പോൾ രണ്ടാം സ്ഥാനവും കൊണ്ടാണ് മടങ്ങിയത്.

ഇപ്പോഴിതാ തന്റെ നേട്ടത്തിലും വിജയത്തിലുമെല്ലാം ഒപ്പം നിന്ന് പിന്തുണ നൽകിയവർക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിലൂടെയാണ് താരത്തിന്റെ പ്രതികരണം. സായി വിഷ്ണുവിന്റെ വാക്കുകളിലേക്ക്

1

ജീവിതാവസാനത്തിൽ ഒരു തിരിഞ്ഞു നോട്ടത്തിനുള്ള സമയം ഉണ്ടെങ്കിൽ, ഈ ജീവിതം ഞാൻ പൂർണമായി ജീവിച്ചോ എന്ന ചോദ്യത്തിന് ഉത്തരമായി കടന്നു വരുക എത്രത്തോളം ഞാൻ സ്നേഹിക്കപ്പെട്ടു, എത്രത്തോളം ഞാൻ സഹജീവികളെ സ്നേഹിച്ചു എന്നത് മാത്രം ആയിരിക്കും. അവിടെ പണമോ, പ്രശസ്തിയോ, സൗന്ദര്യമോ, സ്ഥാനമാനങ്ങളോ, കടന്നു വരുക പോലുമില്ല.

2

ജീവിതത്തിൻ്റെ നിറവായി ഞാൻ കാണുന്നത് സ്നേഹത്തെ ആണ്. അപ്പോൾ ബിഗ് ബോസിൽ നിന്ന് ഞാൻ എന്ത് നേടി എന്നതിൻ്റെ ഏറ്റവും മൂല്യമുള്ള ഉത്തരവും അത് തന്നെയാണ്.
നിങ്ങളുടെ സ്നേഹം.'Sai Vishnu Army' എന്ന ഈ കൂട്ടായ്മ, എന്നെ അത്ഭുതപ്പെടുത്തുന്നു, തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ എങ്ങനെയാണ് എന്നെ ഇത്രയും സ്നേഹിക്കാൻ പറ്റുന്നത്.!! ഈ സ്നേഹത്തെ ഞാൻ ഒത്തിരി ബഹുമാനിക്കുന്നു.

3

നിങ്ങളിൽ നിന്ന് ഞാൻ, എങ്ങനെയാണ് സ്നേഹിക്കേണ്ടത് എന്ന് പഠിക്കുന്നു. എന്നെ ഈ സ്നേഹം, കൂടുതൽ സാമൂഹിക പ്രതിബദ്ധതയുള്ളവനാക്കുന്നു.നിങ്ങളെ എല്ലാവരെയും പ്രതിനിധീകരിച്ച് നിങ്ങളിൽ കുറച്ച് പേർ എന്നെ കാണാൻ വന്നു.

പുതുപുത്തന്‍ മേക്കോവറില്‍ നവ്യ നായര്‍; പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

4

അതും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പോലും ഈ സമയത്ത് നിങ്ങൾ വന്നു. നിങ്ങൾ ഓരോരുത്തരും നെഞ്ചത്ത് അഭിമാനത്തോടെ എൻ്റെ ഫോട്ടോ പതിപ്പിച്ചിരുന്നു, ഈ വിജയം, നമ്മളുടെ വിജയമായി കണ്ട് കേക്ക് മുറിച്ച് ആഘോഷിച്ചു. നിങ്ങളുടെ സ്നേഹം, ഒരു ട്രോഫിയായി നൽകി എന്നെ ആദരിച്ചു.നിങ്ങളുടെ കൊച്ചു സമ്പാദ്യങ്ങളിൽ നിന്ന് സമ്മാനങ്ങൾ കൊണ്ട് വന്നു.

5

നിങ്ങളുടെ വാക്കുകളിലും, പ്രവൃത്തിയിലും, നോട്ടത്തിൽ പോലും നിറഞ്ഞു കവിയുന്ന സ്നേഹം പലപ്പോളും എന്നെ നിശ്ശബ്ദനാക്കി.ബിഗ് ബോസ്സിൽ അകത്ത് നിന്ന് ഞാൻ പോരാടിയപ്പോൾ പുറത്ത് നിങ്ങൾ തനിയെ ചേർന്ന് എനിക്ക് വേണ്ടി നിലകൊണ്ടു.എൻ്റെ ഈ വിജയം, നിങ്ങളുടെ ഒരോരുത്തരുടേതുമാണ്.

6

ആദ്യമായി കണ്ട എനിക്ക് വേണ്ടി, രാവ് പകലാക്കിയും, ഭക്ഷണവും, ഉറക്കവും,നിങ്ങളുടെ പല പ്രധാന കാര്യങ്ങളും മാറ്റി വെച്ചും, നിങ്ങളുടെ സോഷ്യൽ മീഡിയകൾ എനിക്ക് വേണ്ടിയാക്കി മാറ്റിയും, പ്രാർത്ഥനകളിൽ എന്നെ ഉൾപ്പെടുത്തിയും, എന്നെ പിന്തുണച്ച് നിങ്ങൾ ചെയ്ത എല്ലാ കാര്യങ്ങളും കൂടി ചേർന്നാണ് എന്നെ ഇവിടെ വരെ എത്തിച്ചത്.

7

നിങ്ങൾ കൂടെ നിന്നത്, സ്വന്തം സ്വപ്നത്തിന് വേണ്ടി ജീവിതം സമർപ്പിച്ചത് കൊണ്ട് ഒറ്റയ്ക്കായി പോയ ഒരുവൻ്റെ കൂടെ ആണ്.ഒറ്റയ്ക്ക് നിലപാടുകളിൽ ഉറച്ചു നിന്ന് ജീവിതത്തോട് പോരാടിയ എൻ്റെ ശബ്ദം ഇന്ന് നിങ്ങളിലൂടെ പ്രതിധ്വനിക്കുന്നു.

8

എല്ലാത്തിലുമുപരി, ഞാൻ ഒറ്റയ്ക്ക് കണ്ട, പരിശ്രമിച്ചു കൊണ്ടിരിക്കുന്ന, കാത്തിരിക്കുന്ന എൻ്റെ സ്വപ്നത്തിനായി ഇന്ന് നിങ്ങളും എന്നെ പോലെ കാത്തിരിക്കുന്നു.എൻ്റെ സിനിമ..ഉപാധികളില്ലാത്ത ഈ സ്നേഹത്തിന് നന്ദി.കണ്ണും മനസ്സും നിറഞ്ഞാണ് ഈ വരിയെഴുതി നിർത്തുന്നത്.

Recommended Video

cmsvideo
    Dimpal Bhal reveals why she did not go to meet Manikuttan

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+