ബിഗ് ബോസിനുള്ളില്‍ പൊളി ഫിറോസിന് നിക്ഷ്പക്ഷമായ ഒരു പ്രവൃത്തി ഉണ്ട്; വെളിപ്പെടുത്തി സന്ധ്യ മനോജ്
ബിഗ് ബോസിന്റെ മൂന്നാമത്തെ സീസണില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയായിരുന്നു സന്ധ്യ മനോജ്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സന്ധ്യ മികച്ച പ്രകടനമായിരുന്നു ഷോയില്‍ കാഴ്ചവച്ചത്. സ്വന്തം നിലപാടുകള്‍ ഒരു മടിയും കൂടാതെ തുറന്നുപറഞ്ഞ താരമായിരുന്നു സന്ധ്യ. എന്നാല്‍ ഷോയുടെ പകുതിക്ക് വച്ചുണ്ടായ എവിക്ഷനില്‍ താരം പുറത്തുപോകുകയായിരുന്നു.
പുറത്തെത്തിയതിന് പിന്നാലെ താരം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഫിനാലെ കഴിഞ്ഞതിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയിരിക്കുകയാണ് സന്ധ്യ. ബിഗ് ബോസ് വിശേഷങ്ങള്‍ പങ്കുവച്ച് ഇന്ത്യഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ബിഗ് ബോസിലെ വിശേഷങ്ങളാണ് താരം പങ്കുവയ്ക്കുന്നത്.
അതീവ ഗ്ലാമറസായി ബിഗ് ബോസ് താരം ഏഞ്ചല്‍ തോമസ്; വൈറലായി ചിത്രങ്ങള്‍

ബിഗ് ബോസില്‍ എത്തിയ ആദ്യ അനുഭവമായിരുന്നു സന്ധ്യ അഭുമുഖത്തിന്റെ തുടക്കത്തില്‍ പറഞ്ഞത്. ഭാഗ്യലക്ഷ്മിയെ ഒഴിച്ച് തനിക്ക് അവിടെയുള്ള ഒരാളെ പോലും നേരിട്ട് അറിയില്ലെന്ന് സന്ധ്യ പറയുന്നു. ആരെ കുറിച്ചും കേട്ടുകേള്‍വി പോലുമുണ്ടായിരുന്നില്ല, അതില്‍ ഞാന്‍ അഭിമാനിക്കുന്നില്ല, വലിയ ടെന്‍ഷനായിരുന്നു, കാരണം പ്രമുഖരായ ആള്‍ക്കാരെ നമുക്ക് അറിയില്ല എന്ന് പറയുന്നത്. അത്ര വലിയ നല്ലകാര്യമല്ല. ഒരു മോശമാണെന്ന് എനിക്ക് തോന്നിയിരുന്നെന്ന് സന്ധ്യ മനോജ് പറഞ്ഞു.

ബിഗ് ബോസിനകത്ത് ആദ്യം എത്തിയപ്പോള്‍ അവിടെയുള്ളവരുടെ ക്യാരക്ടര്‍ ആദ്യം പഠിക്കുക, ഒരു കേള്‍വിക്കാരിയായിട്ടാണ് ഞാന്‍ നിന്നത്. അവിടെ നിന്ന് നിങ്ങള്‍ പറയുന്നത് ശരിയല്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല, അതിനെയാണ് ഞാനൊക്കെ കണ്ടന്റ് പിടിക്കാന്‍ നോക്കുന്നു എന്ന് പറയുന്നത്. ബിഗ് ബോസില്‍ പങ്കെടുത്ത എല്ലാവരെയും ചേര്‍ത്ത് ഒരു ഗ്രൂപ്പുണ്ട്. എല്ലാവരുടെയും കോണ്‍ടാക്ട് ലിസ്റ്റ് കയ്യിലുണ്ട്. എല്ലാവര്‍ക്കും അന്യോന്യം കോണ്‍ടാക്ട് ഉണ്ടെന്ന് സന്ധ്യ പറയുന്നു.

ബിഗ് ബോസില്‍ നിന്ന് എലിമിനേഷനായി ആദ്യം പുറത്തുവന്നപ്പോള്‍ എന്നെ വിളിച്ചത് ലക്ഷ്മി ജയനായിരുന്നു. പിന്നെ മജിസിയ വിളിച്ചു. ഞാന്‍ ഒരു അഭിമാനത്തോടെ പറയുകയല്ല, ഞാനായിട്ട് ആരെയും വിളിച്ചിട്ടില്ല. പക്ഷേ ഇറങ്ങി വന്നപ്പോള്‍ ഓരോരുത്തരായി എന്നെ വിളിച്ചു. റംസാന്‍ വിളിച്ചു കിടിലം ഫിറോസ് വിളിച്ചു.

സൂര്യ ഇറങ്ങിയ സമയത്ത് സൂര്യയെ വിളിച്ചു പക്ഷേ, സൂര്യ എടുത്തില്ല, പിന്നെ ഞാന്‍ വിളിച്ചില്ല. അപ്പോള്‍ ഞാനായിട്ട് ആരെയും അങ്ങോട്ടേക്ക് വിളിച്ചില്ല, ഡിംപലിന്റെ അച്ഛന്‍ മരണപ്പെട്ടതിന് തുടര്‍ന്ന് ഡിംപലിന്റെ അച്ഛന് ഒരു മെസേജ് അയച്ചിരുന്നു. ഡിംപല്‍ ഇറങ്ങിയതിന് ശേഷം തനിക്കും ഇങ്ങോട്ട് ഒരു മെസേജ് അയച്ചു. വിളിക്കാം എന്ന് പറഞ്ഞ്. ഞാന്‍ ഒകെയെന്ന് പറഞ്ഞു.

മജിസിയയും ഡിംപലും തമ്മിലുള്ള പ്രശ്‌നത്തെ കുറിച്ചും സന്ധ്യ മനോജ് അഭിമുഖത്തില്‍ സംസാരിച്ചു. രണ്ട് പേരും പ്രായപൂര്‍ത്തിയായ സ്ത്രീകളാണ്, കൊച്ചുകുട്ടികളല്ല, ഫിനാലെ എന്ന് പറയുന്ന ഒരു ഈവന്റ്. ഇത്രയും നാളുകള്‍ നീണ്ട് കഴിഞ്ഞ് നടക്കുമ്പോള്‍ നമ്മള്‍ അവിടെ അടിച്ചുപൊളിക്കാന്‍ പോയേക്കുവാണ്. അതിലും ഒരു ഇഷ്യൂ ഉണ്ടാക്കാം. പിന്നെ അതിനെ സോഷ്യല്‍ മീഡിയയിലേക്ക് വലിച്ചിടുക. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ അത് മുതിര്‍ന്നവരെ പോലെ ഇരുന്ന് സംസാരിക്കുക. അല്ലെങ്കില്‍ അത് വേണ്ടാന്ന് പറഞ്ഞ് ഒഴിവാക്കുക. ഇത് രണ്ടും ചെയ്യാവുന്ന ഒരു ഓപ്ഷനാണ്.

അവര്‍ക്ക് പക്വതയുണ്ട്. അവര്‍ അത് കൈകാര്യം ചെയ്യട്ടെ, ഇത്രയും വിവാദം ഉണ്ടാക്കേണ്ട കേസാണിതെന്ന് എനിക്ക് തോന്നിയിട്ടില്ല. ആ പ്രശ്‌നത്തിലും എനിക്ക് അത് തോന്നിയിട്ടില്ല, അവര്‍ അന്യോന്യം അവിടെ നിന്ന് പറഞ്ഞ കാര്യങ്ങള്‍, അവരുടെ എക്‌സ്പ്രഷനും ബോഡി ലാഗേജും കണ്ടുനിന്ന ആള്‍ക്കാരാണ് ഞങ്ങള്‍, രണ്ട് പേരോടും അപ്പോള്‍ തോന്നാത്ത സഹതാപം ഇപ്പോഴും തോന്നുന്നില്ലെന്ന് സന്ധ്യ പറഞ്ഞു.

ബിഗ് ബോസ് ഹൗസില്‍വച്ച് പൊളി ഫിറോസ് പറഞ്ഞ കമന്റിനെ കുറിച്ചും സന്ധ്യ പറഞ്ഞു, അതിനുള്ള മറുപടി അവിടെ വച്ച് തന്നെ പറഞ്ഞു. ഞങ്ങള്‍ ഇപ്പോല്‍ മികച്ച സുഹൃത്തുക്കളായി, അതുകൊണ്ട് ഇപ്പോള്‍ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നുമില്ല, പൊളി ഫിറോസിന്റെ നിക്ഷ്പക്ഷമായ ഒരു പ്രവൃത്തി എന്ന് പറയുന്നത്. ഫിറോസ് എല്ലരുടെ അടുത്തും പോയി ചൊറിയാറുണ്ടെന്നായിരുന്നു സന്ധ്യ പറഞ്ഞത്.

സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റ്‌സിനെ കുറുച്ചും സന്ധ്യ സംസാരിച്ചു, സൈബര്‍ അറ്റാക്ക് പോലെ വരുന്ന കമന്റുകളെ എങ്ങനെ നേരിടുന്ന എന്നായിരുന്നു അവതാരകന്‍ ചോദിച്ചത്. നമ്മുടെ സ്വന്തം അക്കൗണ്ട് എന്ന് പറയുന്നത് നമ്മുടെ സൈബര്‍ സ്‌പേസാണ്, ആ അക്കൗണ്ടില്‍ കേറിയിറങ്ങി എന്തൊക്കെയാണ് വിളിയാണ്, ഞാന്‍ ഇന്നേവരെ കേള്‍ക്കാത്ത കുറേ വാക്കുകള്‍ അതില്‍ നിന്ന് കേട്ടിട്ടുണ്ട്. അതില്‍ എനിക്ക് വിരോധമുണ്ടെന്ന് സന്ധ്യ പറഞ്ഞു.

എന്റെ സ്‌പേസില്‍ കേറി, നിങ്ങള്‍ അങ്ങനെയാണ്, നിങ്ങള്‍ ഇങ്ങനെയാണ് എന്നൊക്കെ പറയുമ്പോള്‍ എനിക്ക് പ്രതികരിക്കാതിരിക്കാന്‍ എങ്ങനെ പറ്റും, അത് തെറ്റാണ്, അതില്‍ മാത്രമേ എനിക്ക് വിരോധമുള്ളൂ, എന്റെ സ്‌പേസില്‍ കേറി എന്നെ തെറിപറഞ്ഞാല്‍, അത് പറ്റില്ലെന്ന് സന്ധ്യ പറഞ്ഞു.

മലേഷ്യയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോഴുണ്ടായ അനുഭവവും സന്ധ്യ പങ്കുവച്ചു, മലേഷ്യയിലെ ഇന്ത്യന്‍ എംബസിയുടെ പരിപാടിയില്‍ ഞാന്‍ ആങ്കര്‍ ചെയ്യാറുണ്ട്. പ്രധാനമന്ത്രി അവിടെ വരുന്നുണ്ടെന്ന് അറിയാമായിരുന്നു, പെട്ടെന്നാണ് ഒരു കോള്‍ വന്നത്, പ്രധാനമന്ത്രി വരുന്നുണ്ട്, മൂന്ന് പരിപാടികളാണുള്ളത്, അതില്‍ രണ്ട് പരിപാടി ആങ്കര്‍ ചെയ്യണമെന്നും പറഞ്ഞു.

നരേന്ദ്ര മോദി വരുന്നു എന്ന് പറയുന്നത് ഷാരൂഖ് ഖാന്‍ വരുന്നു എന്ന എഫക്ടാണ് ഗാലറിയില്‍, എല്ലാവരും എക്‌സൈറ്റ്‌മെന്റിലായിരുന്നു. നിന്നെ കാണാന്‍ ഹൗ ഓള്‍ഡ് ആര്‍ യു സിനിമയിലെ മഞജു വാര്യരെ പോലെയുണ്ടെന്ന് ഭര്‍ത്താവ് മനോജ് പറഞ്ഞു. എന്താണെന്ന് ചോദിച്ചപ്പോള്‍ പുള്ളിയെ കണ്ട് ഒരു നമസ്‌തെ പറയുമ്പോള്‍ നീ താഴെ വീഴരുതെന്ന് പറഞ്ഞു. പക്ഷേ, അന്ന് നല്ലൊരു അനുഭവമായിരുന്നു. ഞാനും മനോജും വേദിയില്‍ എത്തി അദ്ദേഹത്തെ കണ്ടപ്പോള്‍ എന്ത് ചെയ്യുകയാണെന്നൊക്കെ ചോദിച്ചു,
കേരള സാരിയില്‍ നാടന്‍ സുന്ദരിയായി നടി ലെന; വൈറലായി പുതിയ ഫോട്ടോഷൂട്ട്


Click it and Unblock the Notifications