• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എട്ടാം ക്ലാസിലായിരുന്നെങ്കിലും മലയാളം വായിക്കാനും എഴുതാനും അറിയില്ലായിരുന്നു; സന്ധ്യമനോജ് പറയുന്നു

Google Oneindia Malayalam News

നൃത്ത രംഗത്ത് വര്‍ഷങ്ങളായി ഉള്ള താരമാണെങ്കില്‍ സന്ധ്യ മനോജ് എന്ന അതുല്യ കലാകാരിയെ മലയാളികള്‍ കൂടുതല്‍ അടുത്തറിയുന്നത് ബിഗ് ബോസ് മലയാളം സീസണ്‍ 3 യില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെയായിരുന്നു. ഷോയില്‍ പാതിവഴിയില്‍ പുറത്തായെങ്കിലും അതിനോടകം തന്നെ മികച്ചൊരു മത്സരാര്‍ത്ഥിയായി പേരെടുക്കാന്‍ വലിയൊരു ആരാധക സമൂഹത്തെ സൃഷ്ടിക്കാനും താരത്തിന് കഴിഞ്ഞിരുന്നു.

ഇപ്പോഴിതാ കുട്ടിക്കാലത്ത് താന്‍ കുവൈത്തില്‍ നിന്നും കേരളത്തിലെ സ്കൂളിലേക്ക് മാറിയതിനെ കുറിച്ചും പ്രിയപ്പെട്ട അധ്യാപകരെ കുറിച്ചുമെല്ലാം വാതോരാതെ പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാം ലൈവിലായിരുന്നു താരം ഓര്‍മ്മകള്‍ പങ്കുവെച്ചത്. സന്ധ്യ മനോജിന്‍റെ വാക്കുക്കളിലൂടെ..

മോഹൻലാലോ മമ്മൂട്ടിയോ: ഏറ്റവും ധനികനായ സൂപ്പർ സ്റ്റാർ ആരാണ്? ചില കൗതുകമേറിയ കണക്കുകള്‍ അറിയാംമോഹൻലാലോ മമ്മൂട്ടിയോ: ഏറ്റവും ധനികനായ സൂപ്പർ സ്റ്റാർ ആരാണ്? ചില കൗതുകമേറിയ കണക്കുകള്‍ അറിയാം

ബിഗ് ബോസ് വിശേഷങ്ങള്‍

കൊച്ചിയില്‍ പുതിയ ഫ്ലാറ്റ് ഒക്കെ എടുത്ത് താമസം തുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍. പ്രാക്ടീസും വര്‍ക്കും ഔട്ടും ഓക്കെയായി അങ്ങനെ മുന്നോട്ട് പോവുകയാണ്. ബിഗ് ബോസ് വിശേഷങ്ങള്‍ മാത്രമല്ല, അതിന് അപ്പുറത്തുള്ള കാര്യം കൂടി പറയനാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. മറ്റ് മത്സരാര്‍ത്ഥികളുടെ കാര്യം ചോദിച്ചാല്‍ അതേ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ഇനിയും എനിക്ക് പങ്കുവെക്കാന്‍ ഇല്ലെന്നും ആരാധകരുടെ ചോദ്യത്തിന് ഉത്തരമായി താരം വ്യക്തമാക്കുന്നു.

ബാര്‍ബി പാവ പോലെ സൂര്യ ജെ മേനോന്‍; ക്യൂട്ട് ലുക്ക്, പര്‍പ്പിളിലെ പുതിയ ചിത്രങ്ങള്‍ വൈറല്‍

കുട്ടിക്കാലത്ത്

ഭര്‍ത്താവും മകളും ഇപ്പോഴും മലേഷ്യയില്‍ തന്നെയാണ് ഉള്ളതെന്ന് പറയുന്ന സന്ധ്യമനോജ് തൊട്ടുമുന്‍പ് തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോയെ കുറിച്ചും സംസാരിക്കുന്നു. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു നിമിഷമാണ് അത്. കുവൈത്ത് യുദ്ധ സമയത്ത് അച്ഛനും അമ്മയും ഞാനുമൊക്കെ ഇവിടെ വെക്കേഷന് വന്ന സമയം ആയിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയമായിരുന്നു. അന്ന് ഞങ്ങളെയെല്ലാം കൊണ്ട് അച്ഛന്‍ ടൂറിന് പോയി.

കുവൈത്ത്

ആ ടൂറിന് ഇടയില്‍ എവിടെയോ വെച്ച് ഭക്ഷണം കഴിക്കുന്നതിനിടയില്‍ പേപ്പര്‍ നോക്കിയ അച്ഛന്‍ സ്തംഭിച്ച് നിന്നുപോയി. ഞങ്ങള്‍ എല്ലാവരും ഭയപ്പാടോടെ കാര്യം തിരക്കിയപ്പോഴായിരുന്നു കുവൈത്തില്‍ യുദ്ധം തുടങ്ങിയ കാര്യം പറയുന്നത്. എനിക്കും അനിയനും ഒന്ന് അപ്പോള്‍ അതിന്റെ പ്രധാന്യം മനസ്സിലായിരുന്നില്ല. എന്നാല്‍ പിന്നെ പിന്നെ ബുദ്ധിമുട്ടുകള്‍ ഉണ്ടായി. സാമ്പത്തികപരമായി ഓക്കെ പ്രശ്നങ്ങള്‍ നേരിട്ടു. തിരിച്ച് പോവാന്‍ കഴിയില്ലെന്ന കാര്യം ബോധ്യമായി.

സ്കൂള്‍ പ്രവേശനം

സര്‍ട്ടിഫിക്കറ്റുകള്‍ ഒന്നും കൊണ്ടുവരാതിരുന്നതിനാല്‍ എനിക്കും അനിയനും സ്കൂളുകളില്‍ അഡ്മിഷന്‍ കിട്ടാന്‍ വലിയ ബുദ്ധിമുട്ട് നേരിട്ടു. അപ്പോഴേക്കും കേരളത്തിലെ സ്കൂളുകള്‍ തുറന്ന് ക്ലാസുകള്‍ ആരംഭിച്ചിരുന്നു. പറവൂര്‍ ഭാഗത്തെ ഞങ്ങളെ വീട്ടില്‍ നിന്നും അമ്മ ആലുവ ഭാഗത്ത് ഓക്കെയുള്ള സ്കൂളുകളില്‍ പോയി കാര്യങ്ങള്‍ അന്വേഷിക്കുമായിരുന്നു. എട്ടാം ക്ലാസില്‍ എത്തിയെങ്കിലും എനിക്ക് അന്ന് മലയാളം വായിക്കാനും എഴുതാനും അറിയില്ലായിരുന്നു. അതു പറയുമ്പോഴേക്കും പല സ്കൂളുകളും പറ്റില്ലെന്ന് പറഞ്ഞ് ഒഴിവാക്കിയെന്നും താരം പറയുന്നു.

ക്രൈസ്തവ മഹിളാലയം

ഒടുവില്‍ ഒരു ദിവസം അമ്മ വന്ന് നാളെ എന്നേയും കൊണ്ട് ഒരു സ്കൂളില്‍ പോവുന്നു എന്ന് പറഞ്ഞു. തോട്ടക്കാട്ടുകര എന്ന സ്ഥലത്തെ ക്രൈസ്തവ മഹിളാലയം എന്ന ഗേള്‍സ് സ്കൂളാണ്. ഒരു മലയുടെ മുകളിലായിരുന്നു ആ സ്കൂള്‍. അങ്ങനെ അവിടെ പോയി. അവിടുത്തെ അപ്പോഴത്തെ ഹെഡ്മിസ്ട്രിസ് ക്രിസ്റ്റീന മാം വളരെ ഗാംഭീര്യമുള്ള ഒരു ആളായിരുന്നു. ഇപ്പോള്‍ അവര്‍ നമ്മുടെ കൂടെയില്ല.

ഡാന്‍സ് ചെയ്തു

ഡാന്‍സ് ചെയ്യുമെന്ന് അമ്മ പറഞ്ഞല്ലോ, എന്നാല്‍ ഒരു ഡാന്‍സ് കളിച്ചേ എന്ന് ടീച്ചര്‍ പറഞ്ഞു. ഒന്നും നോക്കാതെ അപ്പോള്‍ തന്നെ ഒരു ഡാന്‍സ് കളിച്ചു. പാട്ടൊന്നും ഇല്ലാതെയായിരുന്നു ആ ഡാന്‍സ്. അത് പുള്ളിക്കാരിക്ക് വലിയ ഇഷ്ടമായി. അപ്പോള്‍ തന്നെ എനിക്ക് അവിടെ അഡ്മിഷന്‍ കിട്ടി. മലയാളത്തിന് പകരം സ്പെഷ്യല്‍ ഇംഗ്ലീഷ് എന്നൊരു സബ്ജക്ട് ഉണ്ടായിരുന്നു. പക്ഷെ എട്ട് മണിക്ക് ക്ലാസ് തുടങ്ങും. വീട്ടില്‍ നിന്നും പോയി വരാന്‍ കഴിയാത്തതിനാല്‍ ഹോസ്റ്റലില്‍ നിന്നായിരുന്നു പഠനം.

ലതിക ടീച്ചര്‍

അതേസമയം, തന്നെയാണ് പാട്ട് പഠിപ്പിക്കുന്ന ഒരു ലതിക ടീച്ചര്‍ വരുന്നത്. അത്തരത്തില്‍ ഒരുപാട് ടീച്ചറും പ്രിയപ്പെട്ട ഓര്‍മ്മകളും ഉണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ എന്റെ ഫോണില്‍ ഒരു കോള്‍. എന്റെ നമ്പര്‍ അങ്ങനെ ആര്‍ക്കും അറിയാത്തതിനാല്‍ ഇതാരായിരിക്കും എന്ന സംശയത്തോടെ ഫോണ്‍ എടുത്തപ്പോള്‍ ലതിക ടീച്ചര്‍ ആണ്. ' എന്നെ ഓര്‍മ്മയുണ്ടാവുമോ എന്ന് അറിയില്ല, ഞാന്‍ ക്രൈസ്തവ മഹിളായത്തില്‍ മ്യൂസിക് പഠിപ്പിച്ച് ടീച്ചര്‍ ആണ്' എന്നും പറഞ്ഞാണ് ടീച്ചര്‍ തുടങ്ങിയത്

ടീച്ചറുടെ ആ മുഖവുര

ടീച്ചറുടെ ആ മുഖവുരയോടെയുള്ള ആ വാക്കുകള്‍ കേട്ടപ്പോള്‍ തന്നെ ഞാന്‍ വല്ലാതെയായി. കൊച്ചമ്മ എന്നാണ് ക്രൈസ്തവ മഹിളാലയത്തിലെ ടീച്ചര്‍മാരെ കുട്ടികള്‍ എല്ലാവരും വിളിച്ചിരുന്നത്. അത് അവിടുത്തെ ഒരു രീതിയാണ്. സംസാരിച്ച് തുടങ്ങിയപ്പോള്‍ പിന്നെ പാട്ടുമൊക്കെയായി ആകെ ബഹളമായി. തിരുവനന്തപുരം എയര്‍പോര്‍ട്ടിലാണ് കൊച്ചമ്മ ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നത്. അവിടേയും പോയി കണ്ട് പാട്ട് പാടിച്ച് കണ്ണുനീര്‍ വരുത്തിച്ചു. കുറേനാളുകള്‍ക്ക് ശേഷം അന്നായിരുന്നു കൊച്ചമ്മ പാടുന്നത്.

കൊച്ചമ്മയുടെ മകള്‍

അതിന് ശേഷം കുറേ നാളുകള്‍ക്ക് ശേഷം കൊച്ചമ്മയുടെ മകള്‍ വിളിച്ച് അവര്‍ കൊച്ചിയിലേക്ക് മാറിയത് പറഞ്ഞു. വീട്ടില്‍ വന്ന് അമ്മയെ ഒന്ന് സര്‍പ്രൈസ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. അങ്ങനെ എല്ലാവര്‍ക്കും പ്രിയപ്പെട്ട സാറാ എന്ന കൂട്ടുകാരിയുമായി ഒരുമിച്ച് വീട്ടിലേക്ക് പോയി. തന്റെ രണ്ട് സുഹൃത്തുക്കള്‍ വരുന്നുണ്ട് എന്നായിരുന്നു മകള്‍ ടീച്ചറോട് പറഞ്ഞത്. ഞങ്ങള്‍ ചെന്ന് വാതില്‍ തുറന്നതോടെ കൊച്ചമ്മ ഞെട്ടിപ്പോയി. പിന്നീട് അവിടെ നടന്നത് പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷത്തിന്റെ നിമിഷമായിരുന്നു.

നല്ലൊരു വിദ്യാര്‍ത്ഥി

എപ്പോഴും നല്ലൊരു വിദ്യാര്‍ത്ഥി ആയിരുന്നാല്‍ മാത്രമേ നമുക്കും ഒരു നല്ല ടീച്ചര്‍ ആവാന്‍ കഴിയുകയുള്ളു. ഞാന്‍ പഠിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ അത് എനിക്ക് കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞു. എന്താണ് ഒരു വിദ്യാര്‍ത്ഥിയുടെ ഒരു ആവശ്യം, എന്തുകൊണ്ടാണ് അവര്‍ അങ്ങനെ ആവശ്യപ്പെടുന്നത്, എങ്ങനെ അവരിലേക്ക് കാര്യങ്ങള്‍ എത്തിക്കാം എന്നതൊക്കെ കഴിയണമെങ്കില്‍ അങ്ങോട്ടും ഇങ്ങോട്ടും വിദ്യാര്‍ത്ഥിക്ക് ടീച്ചറിനോടും ടീച്ചറിന് വിദ്യാര്‍ത്ഥിയോടും ഒരു ബോണ്ട് ഉണ്ടായിരിക്കണമെന്നും സന്ധ്യ മനോജ് പറയുന്നു.

പാട്ട് പാടി

ഒടുവില്‍ ടീച്ചറെ കൊണ്ട് ഒരു പാട്ട് പാടിക്കുകയും ടീച്ചര്‍ക്ക് വേണ്ടി ഒരു ഡാന്‍സ് കളിക്കുകയും ചെയ്തിട്ടാണ് ഞാന്‍ അവിടുന്ന് തിരികെ വന്നത്. ലതിക ടീച്ചറെ ഈ ടീച്ചേഴ്സ് ഡേയ്ക്ക് മുന്‍പ് കാണാന്‍ കഴിഞ്ഞത് വലിയ സന്തോഷമാണ്. ഒരുപാട്, ഒരുപാട് നല്ല ടീച്ചേഴ്സ് എന്റെ ജീവിത്തിലൂടെ കടന്ന് പോയിട്ടുണ്ടെന്നം താരം വ്യക്തമാക്കുന്നു. ടീച്ചേഴ്സ് ഡേയുടെ ഭാഗമായിട്ടായിരുന്നു താരം ലൈവില്‍ വന്നത്.

 78 ല്‍ 50 പഞ്ചായത്തുകളും പിടിച്ച് കോണ്‍ഗ്രസ്; ബിജെപിക്ക് 24 മാത്രം, ചിരി അശോക് ഗെലോട്ടിന് 78 ല്‍ 50 പഞ്ചായത്തുകളും പിടിച്ച് കോണ്‍ഗ്രസ്; ബിജെപിക്ക് 24 മാത്രം, ചിരി അശോക് ഗെലോട്ടിന്

cmsvideo
  Dimpal Bhal reveals why she did not go to meet Manikuttan
  English summary
  Bigg Boss Malayalam Season 3 Fame Sandhya Manoj Reveals About Childhood Memories
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X