Get Updates
Get notified of breaking news, exclusive insights, and must-see stories!

ആളുടെ വീട്ടുകാർ കുറെ സ്വർണം സ്ത്രീധനമായി ചോദിച്ചു,ചുട്ട മറുപടി നൽകി അത് അവിടെ വിട്ടു;സൂര്യ പറയുന്നു

കൊച്ചി; ബിഗ് ബോസ് മലയാളം സീസൺ 3 യിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടയാതിരുന്നു സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള പ്രണയം. സൂര്യയുടെ ഗെയിം സ്ട്രാറ്റജിയാണ് ഇതെന്നായിരുന്നു പരക്കെ ഉയർന്ന വിമർശനം. ബിഗ് ബോസ് കഴിഞ്ഞ ശേഷവും ഇതിന്റെ പേരിൽ കടുത്ത സൈബർ ആക്രമണവും വിമർശനങ്ങളും സൂര്യയ്ക്ക് നേരിടേണ്ടി വന്നിരുന്നു. അതേസമയം താൻ ഷോയിൽ വെച്ച് മണിക്കുട്ടനോട് പ്രണയം തുറന്ന് പറയേണ്ടിയിരുന്നില്ലെന്ന് തോന്നിയതായി പിന്നീട് താരം അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇപ്പോഴിതാ ഈ അടുത്തൊന്നും വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നേ ഇല്ലെന്ന് പറയുകയാണ് സൂര്യ. ഒപ്പം സ്ത്രീധനത്തിന്റെ പേരിൽ ഒരു വിവാഹ ആലോചന വേണ്ടെന്ന് വെച്ചതിനെ കുറിച്ചും ബിഗ് ബോസിലേക്ക് വന്നതിനെ കുറിച്ചുമെല്ലാം താരം പറയുന്നു. മഹിളാരത്നത്തിന് നൽകിയ അഭിമുഖത്തിലാണ് സൂര്യ മനസ് തുറന്നത്.

1

സ്ത്രീധനം ചോദിച്ചതിന്റെ പേരിൽ ഒരു വിവാഹം വേണ്ടെന്ന് വെച്ചതായി സൂര്യ നേരത്തേ ഒ വെളിപ്പെടുത്തിയിരുന്നു. അതിനെ കുറിച്ച് താരം അഭിമുഖത്തിൽ വിശദീകരിച്ചു. തനിക്ക് ഇഷ്ടപ്പെട്ട വ്യക്തി തന്നെയാണ് തന്നിൽ നിന്നും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടതെന്ന് സൂര്യ പറയുന്നു. ഉയർന്ന സാമ്പത്തിക നിലയിലുള്ള ആളായിരുന്നു പയ്യൻ. എന്നാൽ ആൾക്ക് സ്വന്തമായി ജോലിയോ വരുമാനോ ഒന്നും ഉണ്ടായിരുന്നില്ല. തനിക്ക് ഇഷ്ടമാണെന്ന് വീട്ടിൽ പറഞ്ഞപ്പോൾ അമ്മ എങ്ങനെയെങ്കിലും ആ വിവാഹം നടത്താമെന്ന് പറഞ്ഞു.

2

പക്ഷേ ആളുടെ വീട്ടുകാർ കുറെ സ്വർണം സ്ത്രീധനമായി ചോദിച്ചു. എന്നാൽ ഇത്രയും സ്വർണം ചോദിക്കുമ്പോൾ അതിനുള്ള യോഗ്യത പയ്യനുണ്ടോയെന്നായിരുന്നു തൻറെ അമ്മ എന്നോട് ചോദിച്ചു. തന്നെ ആ ചോദ്യം വല്ലാതെ സ്പർശിച്ചിരുന്നു. ഇതോടെ അയാൾക്ക് ഞാൻ മറുപടി നൽകി. ഇത്രയും സ്വർണം ചോദിക്കുന്ന താങ്കൾക്ക് എത്രമാത്രം യോഗ്യത ഉണ്ടായിരിക്കും എന്നായിരുന്നു താൻ ആളോട് ചോദിച്ചത്. അതോടെ അത് അവിടെ വിട്ടു.

3

വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം താൻ എന്ത് സ്വപ്നം കണഅടാലും അതിൽ നിന്ന് വേദനമാത്രമേ തനിക്ക് ഉണ്ടായിരുന്നുള്ളൂ. അതിനാൽ ഇപ്പോൾ തത്കാലം വിവാഹത്തെ കുറിച്ച് ആലോചിക്കുന്നില്ല. അത്തരം ചിന്തകൾ എല്ലാം മാറ്റിവെച്ചിരിക്കുകയാണ്, സൂര്യ വ്യക്തമാക്കി.

കറുപ്പ് സാരിയില്‍ വെള്ളത്തില്‍ നിറഞ്ഞാടി ദൃശ്യ രഘുനാഥ്; വൈറലായി പുതിയ ഫോട്ടോഷൂട്ട്

4

ആദ്യകാല ഫീമെയിൽ ഡിജെകളിൽ ഒരാളായിരുന്നു സൂര്യ. ചെറുപ്പം മുതലേ പുതിയ കാര്യങ്ങൾ എക്സ്പീരിമെന്റ് ചെയ്യാനുള്ള താത്പര്യം ഉണ്ടായിരുന്നതിനാലാണ് താൻ ആ പ്രൊഫഷൻ തിരഞ്ഞെടുത്തതെന്ന് സൂര്യ അഭിമുഖത്തിൽ പറഞ്ഞു. തിരുവനന്തപുരം താജ് റെസ്റ്റോറന്റിൽ ഡിജെയായി വർക്ക് ചെയ്യാനുള്ള അവസരം തനിക്ക് ലഭിച്ചിരുന്നു. ഒരു വർഷത്തോളം ഡിജെ രംഗത്തുണ്ടായിരുന്നു. പിന്നീട് കുറേ നാൾ കഴിഞ്ഞപ്പോൾ ആ പ്രൊഫഷൻ ഉപേക്ഷിച്ചുവെന്ന് താരം പറഞ്ഞു.

5

ചെന്നെ, ദുബൈയ്, തിരുവനന്തപുരം എന്നിവിടങ്ങളിൽ എല്ലാം താൻ ജോലി ചെയ്തിട്ടുണ്ട്. നേരത്തേ ഡിജെയുടെ ഒരു ചെറിയ കോഴ്സ് പൂർത്തിയാക്കിയിരുന്നു. അത് ചെന്നൈയിൽ നിന്നായിരുന്നു. പിന്നീട് പിജിഡിസിഎ ചെയ്തു. മിസ് കേരള കോംപറ്റീഷൻ വഴിയാണ് മോഡലിംഗ് രംഗത്തേക്ക് കടന്ന് വന്നതെന്നും സൂര്യ പറഞ്ഞു.

6

അതേസമയം ബിഗ് ബോസിലേക്ക് വന്നതിനെ കുറിച്ചും സൂര്യ വിശദീകരിച്ചു. തനിക്ക് ബിഗ് ബോസിലേക്ക് വരാൻ നേരത്തേ തന്നെ താത്പര്യം ഉണ്ടായിരുന്നുവെന്ന് താരം പറയുന്നു. എന്നാൽ അന്ന് ജോലിക്കായി താൻ ദുബൈയിലേക്ക് പോയത്. അവിടുത്തെ ജോലി നഷ്ടപ്പെട്ട ്നാട്ടിലേക്ക് തിരികെ വന്നപ്പോഴാണ് ബിഗ് ബോസ് സീസൺ ത്രീയിലേക്ക് ഓഫർ വരുന്നത്. അപ്പോൾ തന്നെ അപ്ലൈ ചെയ്യുകയായിരുന്നു. അഭിമുഖമുണ്ടായിരുന്നു.ചില ചോദ്യങ്ങളും ചോദിച്ചു. അങ്ങനെയാണ് താൻ അവസാന നിമിഷം ബിഗ് ബോസിലേക്ക് എത്തിപ്പെട്ടത്,താരം വ്യക്തമാക്കി.

Recommended Video

cmsvideo
    Dimpal Bhal reveals why she did not go to meet Manikuttan

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+