അങ്ങനെ ആ സ്വപ്നം കൂടി ഈശ്വരന്‍ യാഥാര്‍ത്ഥ്യമാക്കി; സൂര്യയുടെ ആരാധകര്‍ ഞെട്ടലില്‍, വൈറലായി പോസ്റ്റ്
ബിഗ് ബോസിന്റെ ഈ സീസണില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ ആളാണ് സൂര്യ മേനോന്‍. മോഡല്‍ രംഗത്ത് പ്രവര്‍ത്തിച്ചിരുന്നു സൂര്യ ബിബി ഹൗസില്‍ എത്തുന്നതിന് മുമ്പ് തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയായിരുന്നു. ബോളിവുഡ് താരം ഐശ്വര്യ റായിയുമായി സൂര്യയ്ക്കുള്ള രൂപ സാദൃശ്യമാണ് അതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം. ഇത്തരത്തില്‍ സൂര്യ ചെയ്ത ഫോട്ടോഷൂട്ടുകള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്നിരുന്നു.
കല്യാണ പെണ്ണായി സീതാകല്യാണം താരം സൗപര്‍ണിക സുഭാഷ്; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഈ ബിഗ് ബോസ് സീസണില്‍ ഏറ്റവും ശ്രദ്ധയാര്‍ന്ന പ്രകടനമാണ് സൂര്യ കാഴ്ചവച്ചത്. കൂടാതെ സൂര്യയ്ക്ക് മണിക്കുട്ടനോട് തോന്നിയ പ്രണയം ബിബി ഹൗസില്‍ വലിയ ചര്‍ച്ചയായിരുന്നു. പല തവണ തന്റെ പ്രണയം സൂര്യ മണിക്കുട്ടനോട് പറഞ്ഞെങ്കിലും പോസിറ്റീവായ മറുപടി ലഭിച്ചിരുന്നില്ല. താന്‍ ഇവിടെ ഗെയിം കളിക്കാന്‍ വന്നതാണെന്നാണ് മണിക്കുട്ടന്‍ പറഞ്ഞത്.

പിന്നാലെ സൂര്യയ്‌ക്കെതിരെ വലിയ വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ നിന്നും ബിഗ് ബോസ് ഗ്രൂപ്പുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇഷ്ടമല്ലാഞ്ഞിട്ടും മണിക്കുട്ടന്റെ പിറകെ നടക്കുന്നത് എന്തിനാണെന്നാണ് സോഷ്യല്‍ മീഡിയ ചോദിച്ചത്. സൂര്യയുടെ പ്രണയം വെറും ഗെയിം സ്ട്രാറ്റജിയാണെന്നും ബിഗ് ബോസ് ആരാധകര്‍ പറഞ്ഞിരുന്നു.

പരിപാടി കൊവിഡിനെ തുടര്‍ന്ന് അവസാനിപ്പിക്കുന്ന തൊട്ടുമുമ്പത്തെ എപ്പിസോഡിലാണ് താരം എലിമിനേറ്റ് ആകുന്നത്. പുറത്തുവന്ന സൂര്യ കനത്ത സൈബര്‍ ആക്രമണവും നേരിട്ടിരുന്നു. സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് വരെ സൂര്യ പറഞ്ഞിരുന്നു.

സൂര്യയ്ക്ക് നേരെ ഉയര്‍ന്ന സൈബര്‍ ആക്രമണത്തിനെതിരെ മണിക്കുട്ടന്‍, കിടിലം ഫിറോസ് ഉള്‍പ്പടെയുള്ള താരങ്ങള്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ബിഗ് ബോസ് എന്നത് ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയാണെന്നും യാതൊരു വ്യക്തിവിരോധവും തങ്ങള്‍ മത്സരാര്‍ത്ഥികള്‍ക്കിടെയില്‍ ഇല്ലെന്നും ഇത്തരത്തില്‍ ആക്രമിക്കുന്നതിന്റെ കാരണം മനസിലാകുന്നില്ലെന്നും കിടിലം ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

എന്നാല്‍ ഇപ്പോഴിതാ തങ്ങളുടെ ആരാധകരയെല്ലാം ഞെട്ടിച്ച് സൂര്യ പങ്കുവച്ച ഒരു പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറവലാകുന്നത്. താരത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം യാഥാര്‍ത്ഥ്യമായ കാര്യം ആരാധകരോട് പങ്കുവച്ചിരിക്കുകയാണ് സൂര്യ. ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായരിക്കുകയാണ്.

താന്‍ എഴുതിയ കഥ തമിഴില്‍ സിനിമയാകുന്നു എന്ന വാര്‍ത്തയാണ് സൂര്യ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ജെസ്പാല്‍ ഷണ്‍മുഖമാണ് സൂര്യ എഴുതിയ കഥ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും സൂര്യ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരുന്നു. തന്റെ ഏറ്റവും വലിയ സ്വപ്‌നം ഈശ്വരന്‍ യാഥാര്‍ത്ഥ്യമാക്കി തന്നു എന്നാണ് സൂര്യ കുറിച്ചത്.

സൂര്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെ, അങ്ങനെ ഒരു സ്വപ്നം കൂടി ഈശ്വരന്‍ യാഥാര്‍ഥ്യം ആക്കി തരുന്നു. ഞാന്‍ ആദ്യമായി കഥ എഴുതി അഭിനയിക്കുന്ന തമിഴ് പടത്തിന്റെ ആദ്യ പോസ്റ്റര്‍ ആണ് ഇത്. ചിങ്ങത്തില്‍ ഷൂട്ടിംഗ് തുടങ്ങും. എല്ലാവരുടെയും പ്രാര്‍ത്ഥന കൂടെ ഉണ്ടാകും എന്നു വിശ്വസിക്കുന്നു.

പിന്നാലെ സൂര്യയ്ക്ക് അഭിനന്ദങ്ങളുമായി ആരാധകരും രംഗത്തെത്തി. സൂര്യയുടെ നല്ല മനസ് പോലെ സിനിമയും മികച്ച വിജയം തേടുമെന്ന് ഒരു ആരാധകരന്‍ കമന്റ് ചെയ്തു. ദൈവം എന്നും നിങ്ങളുടെ കൂടയുണ്ടാകുമെന്നും നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാമെന്നും മറ്റൊരു ആരാധകന്‍ പറഞ്ഞു. എന്തായാലും സൂര്യയുടെ പുതിയ സിനിമ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇപ്പോള്‍ വൈറലാണ്.












Click it and Unblock the Notifications