'ബാലമണിയില്‍ നിന്നും ഹോളിവുഡിലെ അന്ന ബെല്ലയിലേക്ക്; നിങ്ങളുടെ ഇഷ്ടം മറ്റുള്ളവരുടെ ഇഷ്ടക്കേടായിരിക്കും'
മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ രണ്ട് കയ്യും നീട്ടി സ്വീകരിച്ച ഷോയാണ് ബിഗ് ബോസ്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ മൂന്നാമത്തെ സീസണ് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. ഇഷ്ട താരങ്ങള്‍ അണിനിരന്ന ഷോയില്‍ നടന്‍ മണിക്കുട്ടനാണ് വിജയിയായത്.
ഷോയിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ഒരാളായിരുന്നു മണിക്കുട്ടന്‍. ഏകദേശം 9 കോടിയോളം വോട്ടുകള്‍ സ്വന്തമാക്കിയാണ് മണിക്കുട്ടന്‍ ഫൈനലില്‍ വിജയിച്ചത്. മണിക്കുട്ടനെ പോലെ തന്നെ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന മറ്റൊരു മത്സരാര്‍ത്ഥിയായിരുന്നു സൂര്യ.

പ്രേക്ഷകരില്‍ നിന്നും വലിയ പിന്തുണ നേടിയെടുക്കാന്‍ സൂര്യയ്ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ മണിക്കുട്ടനോട് പ്രണയാഭ്യര്‍ത്ഥന നടത്തിയതിന് പിന്നാലെ താരം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. സൂര്യയുടെ പ്രണയം ഗെയിം സ്ട്രാറ്റജിയാണെന്നായിരുന്നു വിമര്‍ശിക്കപ്പെട്ടത്. ഷോയില്‍ നിന്ന് പുറത്തെത്തിയതിന് പിന്നാലെ ഇതിന്റെ പേരില്‍ താരം സൈബര്‍ ആക്രമണങ്ങള്‍ ഉള്‍പ്പടെ നേരിട്ടിരുന്നു.

മണിക്കുട്ടനോട് പ്രണയാഭ്യര്‍ത്ഥന നടത്തിയപ്പോള്‍, താന്‍ ഇവിടെ മത്സരിക്കാനാണ് എത്തിയതെന്നും ഒരു സുഹൃത്തായി മാത്രമാണ് കാണാന്‍ സാധിക്കുമെന്നാണ് പറഞ്ഞത്. ഈ എപ്പിസോഡുകളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സൂര്യയുടെ പ്രണയം എല്ലാം ഷോയില്‍ പിടിച്ചുനില്‍ക്കാന്‍ വേണ്ടി ചെയ്തതാണെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. കൂടാതെ സൂര്യയ്‌ക്കെതിരെ നടന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് മറ്റ് താരങ്ങളും രംഗത്തെത്തിയിരുന്നു.

അതേസമയം, ഡിജെയായും മോഡലിംഗിലും തിളങ്ങിയ സൂര്യയ്ക്ക് ഐശ്വര്യ റായിയുടെ രൂപ സാദൃശ്യങ്ങളുണ്ടെന്ന പേരില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐശ്വര്യ റായിയുടെ സമാനമായ ഒരു വേഷങ്ങള്‍ ചെയ്ത സൂര്യയുടെ ഫോട്ടോഷൂട്ട് വൈറലായിരുന്നു. കൂടാതെ ചില സിനിമകളിലും താരം മുഖം കാണിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ തന്റെ വസ്ത്ര ധാരണം, മേക്കപ്പ് എന്നിവയൊക്കെ വിമര്‍ശിക്കുന്നവര്‍ക്ക് ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ് സൂര്യ.

പുത്തന്‍ മേക്കവറലുള്ള ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാണ് സൂര്യയുടെ മറുപടി. ബാലമണിയില്‍ നിന്നു ഹോളിവുഡ് അന്ന ബെല്ലയിലേക് ഒരു എത്തിനോട്ടം എന്നു തുടങ്ങുന്ന കുറിപ്പിലാണ് സൂര്യയുടെ പ്രതികരണം. ഒരാളുടെ വസ്ത്രം മേക്കപ്പ് എന്നത് അവരുടെ വ്യക്തി സ്വാതന്ത്ര്യം മാത്രമാണ്. നിങ്ങള്‍ക്ക് ഇഷ്ടപെട്ട വസ്ത്രം ചിലപ്പോ മറ്റുള്ളവരുടെ ഇഷ്ടക്കേടായിരിക്കും. ആരെയും പൂര്‍ണമായി തൃപ്തിപ്പെടുത്തി ജീവിക്കാനും നമുക്ക് ആര്‍ക്കും കഴിയില്ലെന്ന് സൂര്യ കുറിപ്പില്‍ പറയുന്നു. സൂര്യയുടെ കുറിപ്പ് ഇങ്ങനെ.

ബാലമണിയില്‍ നിന്നു ഹോളിവുഡ് അന്ന ബെല്ലയിലേക് ഒരു എത്തിനോട്ടം, ഒരു ബിഗ്ഗ്ബോസ് മത്സരാര്‍ഥി എന്നതിലുപരി എല്ലാവരെയും പോലെ ഇഷ്ട അനിഷ്ടങ്ങള്‍ ഉള്ള ഒരു മനുഷ്യന്‍ ആണ് ഞാനും. വിവിധ രീതികളില്‍ ഉള്ള മേക്കോവര്‍ ചെയ്യുക എന്നത് ഒരു പാഷന്‍ ആയി കൊണ്ട് നടക്കുന്ന വ്യക്തി കൂടി ആണ് ഞാന്‍. നൃത്തം ചെയ്യുന്ന കൊണ്ട് അതില്‍ മാത്രം ശ്രദ്ധിക്കാം എന്ന് കരുതി മറ്റുള്ള കഴിവുകള്‍ ഞാന്‍ മാറ്റി നിര്‍ത്തിയിരുനെങ്കില്‍ എന്റെ എഴുത്തു ഉള്‍പ്പടെ നിങ്ങളിലേക്ക് എത്തുകയില്ലായിരുന്നു.

മിറര്‍ റൈറ്റിങ് ഉള്‍പ്പടെ പരീക്ഷിച്ചതും അത്തരം എന്റെ ചില പരീക്ഷണങ്ങള്‍ ആയിരുന്നു. നമുക്ക് ഒരു കാര്യത്തെ കുറിച്ച് അറിയില്ല എന്നുണ്ടെങ്കില്‍ അത് തെറ്റാണെന്നു സമര്‍ഥിക്കുന്ന ധാരാളം ആളുകള്‍ നമ്മുടെ ചുറ്റും ഉണ്ട്. ഒരാളുടെ വസ്ത്രം മേക്കപ്പ് എന്നത് അവരുടെ വ്യക്തി സ്വാതന്ത്ര്യം മാത്രമാണ്.

നിങ്ങള്‍ക്ക് ഇഷ്ടപെട്ട വസ്ത്രം ചിലപ്പോ മറ്റുള്ളവരുടെ ഇഷ്ടക്കേടായിരിക്കും. ആരെയും പൂര്‍ണമായി തൃപ്തിപ്പെടുത്തി ജീവിക്കാനും നമുക്ക് ആര്‍ക്കും കഴിയില്ല. ഒരു സീസണല്‍ ബിഗ്ഗ്ബോസ് മത്സരാര്‍ഥി എന്നതിലുപരി എന്റെ കരിയറില്‍ ഉള്ള ആഗ്രഹങ്ങള്‍ വലുതാണ്. അത് കൊണ്ട് തന്നെ പുതിയ ആശയങ്ങളും നിങ്ങള്‍ക്ക് എന്നില്‍ കാണാന്‍ സാധിച്ചേക്കാം.

വ്യത്യസ്തമായി ചിന്തിക്കുന്നവരെ അന്നും ഇന്നും ജനം പ്രാന്തന്‍ എന്ന് പറഞ്ഞിട്ടേ ഉള്ളൂ. അന്നത്തെ പല പ്രാന്തന്‍ ആശയങ്ങളുമായിരുന്നു പില്‍കാലത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയതും.മാറ്റങ്ങള്‍ അനിവാര്യമാണ്. മറ്റുള്ളവരെ മാനസികമായി ഉപദ്രവിക്കാതെ മുന്നോട്ട് പോകുന്നതില്‍ ആകട്ടെ നമ്മുടെ എല്ലാവരുടെയും ശ്രദ്ധ.

ഒരേ രീതിയില്‍ വസ്ത്രം ധരിക്കണം പെരുമാറണം എന്ന ചിന്താഗതി മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു . മറ്റുള്ളവരോട് നമ്മള്‍ കാണിക്കുന്ന ദയയും സഹായ മനോഭാവവും ആണ് ,മറിച്ച് വസ്ത്രമല്ല അവരെ അളക്കാന്‍ ഉള്ള അളവുകോല്‍ എന്ന വാക്കുകളും തികച്ചും അര്‍ത്ഥവത്താണ്.
നാടന്‍ വസ്ത്രം ധരിച്ചു വന്നപ്പോള്‍ എന്തൊരു പ്രഹസനം ആണെന്ന് പറഞ്ഞു പരിഹസിച്ചു. മോഡേണ്‍ ആയി ഒരുങ്ങി വന്നപ്പോള്‍ അതിനെയും.അതില്‍ നിന്നും മനസിലാക്കേണ്ടത് ഒന്നാണ്.മാറേണ്ടത് ഞാന്‍ അല്ല. നമ്മള് ഓരോരുത്തരുടെയും ചിന്തകള്‍ ആണ്- സൂര്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അതേ സമയം , സൂര്യയുടെ പോസ്റ്റിന് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത് . നിങ്ങളുടെ ഇഷ്ടം പോലെ ചെയ്യണമെന്നാണ് എല്ലാവരും പോസ്റ്റിന് താഴെ പറയുന്നത് . അമ്മയെതല്ലിയാലും രണ്ടുപക്ഷം പറയുന്ന ആളുകളാണ്... മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ അവനവനു സന്തോഷം നല്‍കുന്ന എല്ലാം ചെയ്യൂ . . .എന്നെങ്കിലും ഈ പറയുന്നവരൊക്കെ മാറ്റി പറയുമെന്ന് ഒരാള്‍ ഫോട്ടോഷൂട്ടിന് താഴെ കമന്റ് ചെയ്തു. സൂര്യ ഫാൻ ആയതിൽ എനിക്ക് അഭിമാനം തോന്നുന്നു. ഇഷ്ടം ഉള്ള സ്റ്റൈൽ ഇടുന്നത് ഒരാളുടെ വ്യക്തിപരമായ തീരുമാനമാണ് . അതിൽ കൈ കടത്താൻ ഉള്ള അവകാശം ആർക്കും ഇല്ല. ഇതിലും മികച്ച ഒരു മറുപടി ഹേറ്റേഴ്സിന് കൊടുക്കാനില്ല. യെസ് സൂര്യ ചേച്ചി കരയാറുണ്ട് അതിനർത്ഥം ചേച്ചി വീക്കാണ് എന്നല്ല. ഹേറ്റേഴ്സ് ന് ഇങ്ങനെ മറുപടി കൊടുക്കുന്നത് കൊണ്ടു തന്നെയാണ് സൂര്യ ഒരു സ്ട്രോംഗ് ആവുന്നതും - മറ്റൊരാൾ കമൻറായി കുറിച്ചു .


Click it and Unblock the Notifications
