ബിഗ് ബോസ് ഹൗസിൽ പകയുടെ തീപ്പൊരി, സായിയുടെ ബ്രില്യന്റ് ആയൊരു ഗെയിം പ്ലേ, കുറിപ്പ് വൈറൽ

ബിഗ് ബോസ് മലയാളം മൂന്നാം സീസണിൽ മത്സരങ്ങൾ ചൂട് പിടിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഷോ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ ഓരോ മത്സരാർത്ഥിയും തങ്ങളുടെ കരുത്തും വീക്ക്നെസും പ്രകടമാക്കിക്കൊണ്ടിരിക്കുകയാണ്.

തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ

ബിഗ് ബോസ് വീട്ടിൽ കൃത്യമായ ഗ്രൂപ്പ് കളി നടക്കുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ പറയുന്നത്. നിലവിൽ ആരും സഹതാപം കൊണ്ട് പിടിച്ച് നിൽക്കുന്നില്ല. അതേസമയം ബ്രില്യൻഡ് ആയ ഗെയിം പ്ലേകൾ പുറത്തെടുക്കുന്നവരുണ്ട്. ബിഗ് ബോസ് ആരാധകന്റെ കുറിപ്പ് വായിക്കാം...

രണ്ടു ഗ്രൂപ്പുകളും രണ്ടു ചെറിയ ഉപ ഗ്രൂപ്പുകളും

രണ്ടു ഗ്രൂപ്പുകളും രണ്ടു ചെറിയ ഉപ ഗ്രൂപ്പുകളും

കുറിപ്പ് ഇങ്ങനെ: ബിഗ് ബോസ് വീക്കെൻഡ് എപ്പിസോഡ്: ''വളരെ വ്യക്തമായ രണ്ടു ഗ്രൂപ്പുകളും രണ്ടു ചെറിയ ഉപ ഗ്രൂപ്പുകളുമായി ബിഗ് ബോസ് അടുത്ത ആഴ്ചയിലേക്ക് കടക്കുന്നു. മണി, സായ് , അനൂപ് എന്ന ഗ്രൂപ്പും ഫിറോസ്, റംസാൻ, നോബി എന്ന ഗ്രൂപ്പും ഇവർക്കിടയിൽ ചാടിച്ചാടി നിൽക്കുന്ന റിതു - സൂര്യ എന്ന ഉപ ഗ്രൂപ്പും.. സായ് - രമ്യ എന്ന രീതിയിലാണ് നിലവിലെ ബിഗ് ബോസ് ഹൗസിലെ ഗ്രൂപ്പു കളി. ഇന്നലത്തെ വീക്കെൻഡ് എപ്പിസോഡ് വരാനിരിക്കുന്ന വീക്‌ലി ടാസ്കിലേക്കുള്ള വഴിമരുന്ന് ആയിട്ടാണ് എനിക്കു തോന്നിയത്.

പകയുടെ തീപ്പൊരി

പകയുടെ തീപ്പൊരി

രണ്ടാഴ്ചയായി ഓണവില്ലിൽ പോകുന്ന ബിഗ് ബോസ് ഹൗസിൽ പകയുടെ തീപ്പൊരി ഇടാൻ ഈ ചെറിയൊരു ടാസ്കിലൂടെ ബിഗ് ബോസിനു കഴിഞ്ഞു. അതിനൊത്ത മോണിങ്ങ് ടാസ്കുകളും വരുമെന്ന് പ്രതീക്ഷിക്കാം. പ്രേക്ഷകരുടെ ചിന്തയിൽ ഭാഗ്യം, പ്രകടനം, സഹതാപം തുടങ്ങിയവ കൊണ്ട് അവിടെ നിൽക്കുന്നവർ ആരാണെന്ന ടാസ്കിൽ തന്നെ വളരെ വ്യക്തമായി ഗ്രൂപ്പിസം കാണാമായിരുന്നു. ഫിറോസ് ഗ്രൂപ്പ് - മണിഗ്രൂപ്പ് എന്നിവർ പരസ്പരം ടാർജറ്റ് ചെയ്യുന്നത് വളരെ വ്യക്തമായിരുന്നു. പ്രേക്ഷക സഹതാപം എന്ന സംഭവം കൊണ്ട് ഇപ്പോൾ അവിടെ ആരു തന്നെ നിൽക്കുന്നില്ല എന്നതാണ് സത്യം.

വ്യക്തമായ ഗെയിം പ്ലാൻ

വ്യക്തമായ ഗെയിം പ്ലാൻ

പലപ്പോഴും പറയുന്നതിൽ വ്യക്തതയില്ലെങ്കിൽ പോലും സായി ഗെയിമർ എന്ന രീതിയിൽ വളരെ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നു. കൂട്ടത്തിലെ വമ്പൻമാരെ തൊടാതെ റംസാൻ, ഋതു, സൂര്യ എന്നിവരെ ടാർജറ്റ് ചെയ്തു കൊണ്ടുള്ള വ്യക്തമായ ഗെയിം പ്ലാനാണ് സായിയുടേത്. സൂര്യയെ ജയിലിലേക്ക് വിടാതെ വളരെ പെട്ടെന്നൊരു തീരുമാനത്തിൽ സ്ക്രീൻ സ്പെയ്സും ജയിലിലെ സ്പെയ്സും ഒരൊറ്റ ഡിസിഷനിൽ സായി ഒപ്പിച്ചെടുത്തു. പ്രത്യക്ഷത്തിൽ മണിയെ സഹായിക്കാൻ എന്നു തോന്നുമെങ്കിലും വളരെ ബ്രില്യന്റ് ആയൊരു ഗയിം പ്ലേ ആയിരുന്നു അത്.

സഹതാപം തോന്നി ആരും വോട്ട് ചെയ്യില്ല

സഹതാപം തോന്നി ആരും വോട്ട് ചെയ്യില്ല

ചെരുപ്പെറിഞ്ഞ റംസാനു എതിരെ ഉള്ള അമർഷം സായിക്കു ഗുണം ചെയ്യുമെന്നത് സത്യമായിരിക്കെ തന്നെ പ്രേക്ഷക സഹതാപത്തിലാണ് സായി നിൽക്കുന്നത് എന്ന വാദം തന്നെ തെറ്റാണ്. പലരും വ്യാജമായ പൊക്കി പറഞ്ഞതിലൂടെ "പഴയ കുറ്റി കഥ" തന്നെയാണ് ഉദ്ദേശിച്ചത് എന്നത് വ്യക്തമാണ്. അതുപോലെ തന്നെ സൂര്യയും. സദാ സമയം കരഞ്ഞു കാണിച്ചതു കൊണ്ട് സൂര്യയ്ക്ക് സഹതാപ വോട്ട് വീഴുമെന്ന് എനിക്കു തോന്നുന്നില്ല. കാരണം വ്യക്തമായ ഒരു കാരണത്തിനു വേണ്ടിയുള്ളതല്ല ആ കരച്ചിൽ. അതിൽ സഹതാപം തോന്നി ആരും വോട്ട് ചെയ്യുമെന്ന് എനിക്കു തോന്നുന്നില്ല.

ഫിറോസിനെ തന്നെ കുത്തി

ഫിറോസിനെ തന്നെ കുത്തി

അവിടെ സഹതാപത്തിന്റെ പേരിൽ ഏതെങ്കിലും രീതിയിൽ പുറത്തുള്ള വോട്ട് കിട്ടിയിട്ടുണ്ടെങ്കിൽ അത് ഡിമ്പലിനാണ് എന്നതാണ് സത്യം. (ഇനി വന്നാൽ പോലും! ) മറ്റുള്ളവർ പുറത്തു പോകേണ്ടതുണ്ട് എന്നതു കൊണ്ട് മാത്രം നിരുപദ്രവകാരിയായി ഭാഗ്യം കൊണ്ടു മാത്രമാണ് സൂര്യ അവിടെ നിൽക്കുന്നത്. ശ്രദ്ധേയമായത് മണി ഫിറോസ് പ്രേക്ഷക സഹതാപം കൊണ്ടാണ് അവിടെ നിൽക്കുന്നത് എന്നു പറഞ്ഞതാണ്. സായിയെ മറ്റുള്ളവർ ടാർജറ്റ് ചെയ്തതും ഡിമ്പലിന്റെ സിമ്പതി സ്ട്രാറ്റജിയെ പറ്റി ഫിറോസിന്റെ ആക്രമണവും മനസിൽ വച്ചാവണം മണി വളരെ പെട്ടെന്ന് ഗെയിമിലേക്ക് ഇറങ്ങിച്ചെന്ന് ഫിറോസിനെ തന്നെ കുത്തിയത്.

വളരെ ബ്രില്യന്റ് ആയൊരു നീക്കം

വളരെ ബ്രില്യന്റ് ആയൊരു നീക്കം

കഴിഞ്ഞ നാട്ടു കൂട്ടം ടാസ്കിലും ഡിമ്പൽ സിമ്പതി വിഷയം കൊടുമ്പിരി കൊണ്ടു നിന്നപ്പോൾ പോലും എടുത്തിടാത്ത ഒരു വിഷയം ഗയിം മൈന്റോടെ എടുത്തിട്ടത്
വളരെ ബ്രില്യന്റ് ആയൊരു നീക്കമായിരുന്നു , അത് കൊളേളണ്ടിടത്തു കൊണ്ടു എന്നത് പിന്നീട് വ്യക്തമാകുന്നുണ്ട്. ടാസ്കിനിടയിൽ മക്കളോട് സംസാരിച്ചപ്പോ പറഞ്ഞതാണെന്ന് പറഞ്ഞ് ഫിറോസും അങ്ങനെ പറയേണ്ട കാര്യമുണ്ടോ എന്ന രീതിയിൽ മണിയും നിൽക്കുന്നത് അടുത്ത ടാസ്കിൽ വ്യക്തമായി പ്രതിഫലിക്കും.

മണിയുടെ വാദം തന്നെ തെറ്റ്

മണിയുടെ വാദം തന്നെ തെറ്റ്

കൂടെയുള്ള അനൂപ് പെങ്ങളുടെ കല്യാണത്തിനു വേണ്ടി എനിക്കിവിടെ നിൽക്കണം എന്നു പറഞ്ഞതും സായിയുടെ കുറ്റി കഥയുമൊക്കെ വിട്ട് വളരെ വ്യക്തമായി ഫിറോസിനെ പ്രൊവോക്ക് ചെയ്യാൻ മണിക്ക് കഴിഞ്ഞു എന്നതാണ് സത്യം. എന്നാൽതന്നെയും മക്കളോട് അങ്ങനെ പറഞ്ഞതു കൊണ്ടുണ്ടായ സഹതാപത്തിലാണ് ഫിറോസ് അവിടെ നിൽക്കുന്നത് എന്ന മണിയുടെ വാദം തന്നെ തെറ്റാണ്. വ്യക്തമായ പെർഫോമൻസിന്റെ ബലത്തിൽ തന്നെയാണ് ആദ്യം മുതൽ ഫിറോസിന്റെ മുന്നോട്ടുള്ള പോക്ക്. അയാൾക്ക് വ്യക്തമായ ഗയിം സ്ട്രാറ്റജി 'ഉണ്ടായിരുന്നു' ഡിമ്പൽ ഇഷ്യൂ വരെ.

 സ്ക്രൂ കേറ്റി കൊടുക്കുന്ന മണി

സ്ക്രൂ കേറ്റി കൊടുക്കുന്ന മണി

കഴിഞ്ഞ രണ്ടാഴ്ച ആയി പഴയ ഓണവില്ലിൽ തന്നെയാണ് ഫിറോസിന്റെ ഗയിമെങ്കിലും വളരെ വേഗം ചെയ്ഞ്ച് ആകാനുള്ളൊരു ഗയിം മൈന്റ് അയാൾക്കുണ്ട്. ബോധപൂർവ്വം മണിയെയും ഡിമ്പലിനേയും ഒഴിവാക്കി നടന്ന ഫിറോസ് ഇനി ഏതു സ്ട്രാറ്റജി എടുക്കുമെന്ന് കണ്ടറിയണം. ഇതിനിടയിൽ റിതുവിനോട് ,രമ്യ പറഞ്ഞ കാര്യം പറഞ്ഞ് സ്ക്രൂ കേറ്റി കൊടുക്കുന്ന മണിയേയും കാണാം. അതിന്റെ ആഫ്ടർ ഇഫക്ട്സ് ഉറപ്പായും റിതുവിന്റെ ഭാഗത്തു നിന്നും ഉണ്ടാകും എന്നത് ഉറപ്പായി.

ഭാഗ്യം കൊണ്ട് നിൽക്കുന്ന ഒരേ ഒരാൾ

ഭാഗ്യം കൊണ്ട് നിൽക്കുന്ന ഒരേ ഒരാൾ

ഭാഗ്യം കൊണ്ട് നിൽക്കുന്ന ഒരേ ഒരാൾ നോബിയാണ്. അത് ആർക്കും മനസിലാകും. സീരിയസ് ആകേണ്ട കാനനവില്ല ടാസ്കിൽ പോലും ചളിയടിച്ച് വീക്ക് പെർഫോമൻസ് ആണ് പുള്ളി നടത്തിയത്. കിടിലം PR കാർ മണിയുടെ ഗ്രൂപ്പിനെ ചൂണ്ടി കാട്ടിയും മണിയുടെ PR കാർ കിടിലത്തിന്റെ ഗ്രൂപ്പുകളി ചൂണ്ടികാട്ടിയും പോകുമ്പോ കഴിഞ്ഞ ടാസ്കു മുതൽ ഋതുവും സൂര്യയും ഈ രണ്ടു ഗ്രൂപ്പുകളിലുമായി മാറി മാറി നിൽക്കുന്നുണ്ട്. എല്ലാ പ്രശ്നങ്ങളിലും അല്ലാത്തതിലും രമ്യ വളരെ വിദഗ്ധമായി ആറ്റിറ്റ്യൂഡ് കാണിച്ച് സ്പെയ്സ് ഉണ്ടാക്കിയെടുക്കാൻ നോക്കുന്നത് പലപ്പോഴും അരോചകമായി തോന്നുന്നുണ്ട്.

ഇതൊന്നും കാണിച്ചില്ലല്ലോ

ഇതൊന്നും കാണിച്ചില്ലല്ലോ

ഫിറോസും മണിയും തമ്മിൽ സംസാരിക്കുന്ന പല കാര്യങ്ങളും പ്രേക്ഷകരെ കാണിക്കാതെയിരിക്കുന്നത് വളരെ മോശമായി തോന്നുന്നു. അവർ മാത്രമുള്ള, തമ്മിൽ സംസരിക്കുന്ന ഒരു സന്ദർഭം പോലും ബിഗ് ബോസിൽ കാണിക്കുന്നില്ല. അതു പോലെ തന്നെ സൂര്യയും മണിയും തമ്മിലുള്ള പല കാര്യങ്ങളും ഇപ്പോൾ എഡിറ്റിങ്ങിൽ പോകുന്നുണ്ട്. പിന്നീട് ഇവരുടെ സംസാരത്തിൽ അത്തരം കാര്യങ്ങൾ വരുമ്പോഴാണ് ഇതൊന്നും കാണിച്ചില്ലല്ലോ എന്നു തോന്നുന്നത്. ആരെയും എവിക്ട് ചെയ്തില്ലെങ്കിൽ പോലും പഴയ ആളുകളെ നോമിനേഷനിൽ നില നിർത്തിയത് വോട്ട് ചെയ്തവരോട് കാണിച്ച നീതി ആയി തോന്നി (മത്സരാർഥികളോട് അല്ല ). പുതിയ നോമിനേഷൻ ആയിരുന്നെങ്കിൽ വോട്ട് വേസ്റ്റ് ആയിപോയേനെ ..

ഓരോ മനോനില

ഓരോ മനോനില

ഇങ്ങനെയൊക്കെ ആണെങ്കിലും PR വർക്കുകാരുടെ പരസ്പരമുള്ള ചെളി വാരിയെറി സകല മാന്യതകളും ലംഘിക്കുന്നു എന്ന് പറയാതെ വയ്യ.. പല പോസ്റ്റുകളിലും കമന്റ് ഇടാൻ മടിക്കുന്നതും ഇത്തരം ചെളിവാരിയേറിന്റെ ഭാഗമാകാൻ താൽപര്യമില്ലാത്തത് കൊണ്ടാണ്. 20 ദിവസം കഴിഞ്ഞാൽ തിരിച്ച് ഇങ്ങോട്ടു വരേണ്ട മത്സരാർഥികൾ മാത്രമാണ് അകത്തുള്ളത്. അവിടെ ഓരോരുത്തർക്കും ഓരോ സ്ട്രാറ്റർജിയാണ് ഓരോ മനോനിലയാണ്... ലാലേട്ടൻ മാപ്പു പറഞ്ഞത് പുറത്തെങ്ങനെ എത്തുമെന്ന് ആലോചിച്ച് വിഷമിച്ച് മണി ക്വിറ്റ് ചെയ്തതും ഡിമ്പലിന്റെ അച്ഛന്റെ മരണം താൻ കാരണമാണോ എന്നാലോചിച്ച് ഫിറോസ് കരഞ്ഞതും ഓർക്കുക.

തീരെ തരം താണ രീതി

തീരെ തരം താണ രീതി

അവർക്ക് അവിടെയുള്ള മത്സരാർത്ഥികളെക്കാൾ പുറത്തുള്ള സമൂഹത്തെയും സോഷ്യൽ മീഡിയ വെട്ടുകിളികളെയുമാണ് പേടി..അവരുടെ ആ സ്ട്രാറ്റജിയിൽ തന്നെ ഇത്രയും ദിവസം അവിടെ നിന്നെങ്കിൽ അത് അവരുടെ കഴിവാണ്. അവർ ഗയിം കളിക്കട്ടെ നിങ്ങൾക്ക് നല്ലതെന്നു തോന്നുന്നവരെ പരമവധി പോസ്റ്റുകളിട്ട് സപ്പോർട്ട് ചെയ്യു. മറ്റുള്ളവരെ വെറുതെ വിടു... പെൺ വർഗത്തിനു തന്നെ അപമാനം എന്ന രീതിയിലൊക്കെ തീരെ തരം താണ രീതിയിലുള്ള പോസ്റ്റുകൾ കണ്ടു. ഇത്തരത്തിൽ പേഴ്സണലി ഹർട്ട് ചെയ്യുന്ന തരത്തിലുള്ള കമന്റുകൾ ട്രോളുകൾ ഒക്കെ ദയവായി ഒഴിവാക്കുക''.

കിടിലന്‍ ലുക്കില്‍ ശ്രദ്ധ ആര്യ, ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q