കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഗ് ബോസ് ഹൗസിലെ ഗ്രൂപ്പിസം, ഗ്രൂപ്പ് കളിക്കാർ ഈ മൂന്ന് പേർ, വിമർശനവുമായി കുറിപ്പ്

Google Oneindia Malayalam News

മലയാളം ബിഗ് ബോസ് ഹൗസിലെ ഭാര്‍ഗവീ നിലയം വീക്ക്‌ലി ടാസ്‌കിന് ശേഷം രണ്ട് പേര്‍ ജയിലില്‍ പോയിരിക്കുകയാണ്. മണിക്കുട്ടനും സായ് വിഷ്ണുവും ആണ് ഈ ആഴ്ച ജയിലില്‍ പോയിരിക്കുന്നത്

ഇത് ബിഗ് ബോസ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാക്കിയിരിക്കുകയാണ്. ടാസ്‌കില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് മണിക്കുട്ടനാണെന്നാണ് ഫാന്‍സ് പറയുന്നത്. ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പില്‍ പങ്കുവെയ്ക്കപ്പെട്ട കുറിപ്പ് വായിക്കാം

ഗ്രൂപ്പ്‌ കളിച്ചു നോമിനേഷൻ

ഗ്രൂപ്പ്‌ കളിച്ചു നോമിനേഷൻ

കുറിപ്പ് വായിക്കാം: കിടിലം, നോബി, റംസാൻ ഈ മൂന്നെണ്ണം ഗ്രൂപ്പ്‌ കളിച്ചു നോമിനേഷൻ ചെയ്യുന്നത് എല്ലാർക്കും അറിയാവുന്നതാണ്. എന്നാലും ഇന്നത്തെ നോമിനേഷൻ അതിന്റെ ഒക്കെ പരിധി കടന്നു പോയി. ഒരു ആഴ്ച മുഴുവൻ ടാസ്കിൽ മികച്ച പ്രകടനം കാഴ്ചവെച്ച ആളെ തന്നെ നോമിനേറ്റ് ചെയ്തു. അവർ നേടിയത് പ്രേക്ഷകരുടെ വെറുപ്പ് കൂടി ആണ്.

ടാസ്കിനെ പാതി വെന്ത പരുവത്തിലാക്കി

ടാസ്കിനെ പാതി വെന്ത പരുവത്തിലാക്കി

മണിക്കുട്ടൻ ഒറ്റക്കാണ് ഭാർഗ്ഗവീനിലയം ടാസ്കിനെ താങ്ങിനിർത്തിയത് എന്ന് പറയാം. അനൂപും മണികുട്ടനും ഒഴികെ ബാക്കി ഒക്കെ എന്താണ് ചെയ്തതെന്ന് എല്ലാരും കണ്ടതാണ്. മുൻ സീസണുകളിൽ ഒക്കെ മനോഹരമാക്കിയ ടാസ്കിനെ പാതി വെന്ത പരുവത്തിലാക്കി. മണികുട്ടന്റെ പ്രകടനം ഇല്ലാരുന്നേൽ ആ ടാസ്ക്കിന്റെ അവസ്ഥ എന്താകും. പ്രേക്ഷകനെ പിടിച്ചിരുത്തിയത് മണിയുടെ ഒരു പ്രകടനം കൊണ്ട് മാത്രമാണ്.

അസൂയ കൊണ്ടാണോ

അസൂയ കൊണ്ടാണോ

ഇന്നത്തെ നോമിനേഷനിൽ റംസാൻ മണികുട്ടനെ നോമിനേറ്റ് ചെയ്തത് ആണ് ഏറ്റവും അനീതി ആയത്. മറ്റുള്ളവരെക്കാൾ മണിയുടെ എഫേർട് നേരിൽ അറിയാവുന്ന ആളായിട്ടും നോമിനേറ്റ് ചെയ്തത് അസൂയ കൊണ്ടാണോ അതോ ഗ്രൂപ്പിന്റെ തീരുമാനവോ. നോബി എന്ത് പെർഫോമൻസ് ആണ് അവിടെ ചെയ്തത്. നന്നായി ചെയ്യാൻ പറ്റുന്ന ടാസ്ക്കുകളിൽ പോലും പിന്നാക്കം പോകുന്നു. ഇന്നലത്തെ സ്‌പോൺസേർഡ് ടാസ്കിൽ നോബിയുടെ പ്രകടനം ദയനീയം ആയിരുന്നു.

ഇതിലും വലിയ തമാശ വേറെ ഉണ്ടോ

ഇതിലും വലിയ തമാശ വേറെ ഉണ്ടോ

കഴിഞ്ഞ ദിവസം എംകെ അനൂപിനെ സപ്പോർട്ട് ചെയ്തത് ചോദ്യം ചെയ്ത കിടിലം ഇന്ന് ആരെയാണ് ബെസ്റ്റ് പെർഫോർമർ ആയി തിരഞ്ഞെടുത്തത് "റംസാനെ ".... ഇതിലും വലിയ തമാശ വേറെ ഉണ്ടോ. നിലപാട് നിലപാട് എന്ന് നാലുനേരം പറഞ്ഞാൽ മാത്രം പോരാ ഫിറോസിക്ക അത് പ്രവർത്തിച്ചു കൂടെ കാണിക്കണം. മണി ചെയ്തതിന്റെ പകുതി എങ്കിലും നിങ്ങളുടെ റംസാനെ കൊണ്ട് ചെയ്യാൻ പറ്റിയോ. ഇവരുടെ ഗ്രൂപ്പിസം കാരണം അർഹതപ്പെട്ട പലരും ക്യാപ്റ്റൻസി ടാസ്കിലേക്ക് തിരഞ്ഞെടുക്കപ്പെടാതെ ഇരിന്നിട്ടുണ്ട്. എത്രയോ തവണ മോശം പെർഫോമൻസ് കാഴ്ചവെച്ച റംസാൻ, അഡോണി, നോബി ഒക്കെ ജയിലിൽ നിന്നു രക്ഷപെട്ടു.

Recommended Video

cmsvideo
ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam

English summary
Bigg Boss malayalam season 3: Fan's social media post on Bigg Boss latest episode performances
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X