ഇവരെല്ലാവരും ടാർഗറ്റ് ചെയ്യുന്നുണ്ടോ? കഴിഞ്ഞ ടാസ്കിൽ അത് നടന്നിട്ടുണ്ട്, ബിഗ് ബോസ് ആരാധകന്റെ കുറിപ്പ്

ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ അതിന്റെ അന്തിമ ഘട്ടത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. രസകരമായ വീക്കിലി ടാസ്‌ക് ആണ് ഈ ദിവസങ്ങളില്‍ ബിഗ് ബോസ് ഹൗസില്‍ നടക്കുന്നത്.

വനത്തിന് നടുവിലെ ഒരു ബംഗ്ലാവില്‍ സംഭവിക്കുന്ന കൊലപാതകങ്ങളും അതിനെക്കുറിച്ചുളള അന്വേഷണവും ചേര്‍ന്നുളളതാണ് ടാസ്‌ക്. ഇതേക്കുറിച്ച് ബിഗ് ബോസ് ആരാധകന്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം.

ചവിട്ടു...ഒട്ടിക്കു...

ചവിട്ടു...ഒട്ടിക്കു...

കുറിപ്പ് വായിക്കാം: '' ഇവരെല്ലാവരും ടാർഗറ്റ് ചെയ്യുന്നുണ്ടോ? കഴിഞ്ഞ ടാസ്കിൽ അത് കൃത്യമായി നടന്നിട്ടുണ്ട്. അതിൽ ഋതു നന്നായി കളിച്ചു. സൂര്യ ആണെങ്കിൽ ഋതുവിനെ മുന്നിൽ നിർത്തി ചവിട്ടു...ഒട്ടിക്കു... എന്നു പറഞ്ഞു നടന്നു. ഇവർ രണ്ടാളും ചെയ്യുന്ന സിംഗിൾ ആയിട്ടുള്ള ഡെയിലി ടാസ്ക് നോക്കിയാൽ സൂര്യ ഇതുവരെ നന്നായി ഒരു ടാസ്ക് ചെയ്തിട്ടില്ല. ഒരുപാട് തവണ ജയിലിൽ പോയിട്ടുണ്ട്.

വെറും വാലായി നിന്നു

വെറും വാലായി നിന്നു

പക്ഷേ ഋതു അങ്ങനെയല്ല. നന്നായി പെർഫോം ചെയ്തതിനു ക്യാപ്റ്റൻസി ടാസ്ക് വരെ എത്തിനിൽക്കുന്ന പ്രകടനം. ഇന്നത്തെ ടാസ്ക് നോക്കുകയാണെങ്കിൽ ഋതു നന്നായി ചെയ്തു. സൂര്യ വെറും വാലായി നിന്നുകൊടുത്തു. അനുപ് മോഷ്ടിച്ച സാധനങ്ങൾ കണ്ടെത്തിയത് വരെ റിതുവാണ്. പോലീസ് ആയി നിന്നാ ആറ്റിട്യൂട് വളരെ മികച്ചതായിരുന്നു. അതുവരെ തമാശ പറയുകയും പോലീസ് അതിനുശേഷം സീരിയസ് ആവുകയും ചെയ്തു.

 തൊപ്പി നേരെയാക്കാൻ പറഞ്ഞതിൽ

തൊപ്പി നേരെയാക്കാൻ പറഞ്ഞതിൽ

അതുകൊണ്ടുതന്നെ ആ മാറ്റം ക്യാരക്ടർ കാണാൻ ഉണ്ടായിരുന്നു. സൂര്യയുടെ കാര്യങ്ങൾ പറയുകയാണെങ്കിൽ തൊട്ടതിനും പിടിച്ചതിനും കരയുക. കുറച്ചുമുമ്പ് ഡിംപലുമായി മാന്യതയുടെ ഡ്രസ്സ് എന്ന വിഷയത്തിൽ ഡിംപൽ ചോദ്യംചെയ്തപ്പോൾ അപ്പോഴും കരഞ്ഞു (main). അങ്ങനെയാണെങ്കിൽ ചോദ്യം ചെയ്യാൻ വരുമ്പോൾ കരഞ്ഞാൽ മതിയല്ലോ. കൃത്യമായി മറുപടി കൊടുക്കാൻ കഴിഞ്ഞിട്ടാണ് കരയുന്നത്. ഋതു അങ്ങനെയല്ല കൊടുക്കേണ്ട സ്ഥലത്ത് കൊടുത്തിരിക്കും. തൊപ്പി നേരെയാക്കാൻ പറഞ്ഞതിൽ തെറ്റൊന്നും കാണുന്നില്ല.

അച്ഛൻ ഇംഗ്ലീഷ് മീഡിയത്തിൽ വിട്ടില്ല

അച്ഛൻ ഇംഗ്ലീഷ് മീഡിയത്തിൽ വിട്ടില്ല

എല്ലാവരും തനിക്കെതിരെ തിരിഞ്ഞു എന്ന് കണ്ടപ്പോൾ ഞാൻ ജീവിതത്തിൽ ആകാൻ ആഗ്രഹിച്ച വേഷമാണ് കിട്ടിയത് എന്ന്. അങ്ങനെയുള്ള ഒരു വേഷം കിട്ടുമ്പോൾ മര്യാദയ്ക്ക് ഡ്രസ്സ് ചെയ്യാൻ എങ്കിലും നോക്കില്ലേ. രമ്യയെ കുറ്റം പറഞ്ഞത് ഉറങ്ങി എണീച്ച് എപ്പോഴാണ് ഓർമ്മ വന്നത് എന്നു തോന്നുന്നു. ബിഗ്ബോസ് കാണുന്ന നമ്മുക്ക് രമ്യയുടെ ഭാഷ കേട്ടിട്ട് കലി വരുന്നു. അപ്പോൾ അവിടെ ഉള്ളവരുടെ അവസ്ഥ. ടാസ്കിന് ഇടയിൽ സംസാരിച്ചു ചെറിയ കാര്യം വഷളാക്കിയത് രമ്യയാണ്. എന്റെ അച്ഛൻ ഇംഗ്ലീഷ് മീഡിയത്തിൽ വിട്ടില്ല... എന്നൊക്കെ പറയേണ്ട ആവശ്യം ഉണ്ടായിരുന്നോ''.

Recommended Video

cmsvideo
    ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+