'മണിക്കുട്ടന് തന്നെയും ഷോക്കടിപ്പിക്കുമോ എന്ന ഭയം, പൊളി ഫിറോസ് ഉണ്ടായിരുന്നെങ്കിൽ...' കുറിപ്പ്

ബിഗ് ബോസിലെ മത്സരാർത്ഥികളേയും ആരാധകരേയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ് ഷോയിൽ നിന്നുളള മണിക്കുട്ടന്റെ അപ്രതീക്ഷിത പിന്മാറ്റം. കൺഫെഷൻ റൂമിലേക്ക് പോയ മണിക്കുട്ടൻ പിന്നെ തിരിച്ച് ബിഗ് ബോസ് വീടിനകത്തേക്ക് വന്നില്ല.

നോര്‍ത്ത് കൊല്‍ക്കത്തിയില്‍ ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്ന മമത ബാനര്‍ജി: ചിത്രങ്ങള്‍

ആരോടും യാത്ര പോലും പറയാൻ നിൽക്കാതെയാണ് മണിക്കുട്ടന്റെ മടക്കം. മണിക്കുട്ടൻ ഷോയിലേക്ക് തിരിച്ചെത്തും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. നേരത്തെ പുറത്താക്കപ്പെട്ട പൊളി ഫിറോസ് ഉണ്ടായിരുന്നെങ്കിൽ മണിക്കുട്ടന് ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു എന്നാണ് ആരാധകർ പറയുന്നത്. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന കുറിപ്പ് വായിക്കാം.

കാലം കരുതി വെച്ച കാവ്യനീതി

കാലം കരുതി വെച്ച കാവ്യനീതി

കുറിപ്പ് വായിക്കാം: '' ഇത് കാലം കരുതി വെച്ച കാവ്യനീതി. മണിക്കുട്ടൻ തീർച്ചയായും ഫൈനൽ 5 ൽ വരേണ്ട ഒരു കണ്ടസ്റ്റൻറും ചാമ്പ്യനാകാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെട്ടവരിൽ മുൻപന്തിയിലും ഉള്ള കണ്ടസ്റ്റൻ്റായിരുന്നു. കൊടുത്ത എല്ലാ ആക്ടിവിറ്റികളും തികഞ്ഞ ആത്മാർത്ഥതയോടെ കളിച്ചു. അതിൽ റംസാനുമായുള്ള ഫൈനലും അത് പോലെ രാജാവിന് വേണ്ടിയുള്ള അപേക്ഷയും മാത്രമേ മറ്റുള്ള ഫാൻസുകാർക്ക് പോലും പറയാനുണ്ടായിരുന്നുള്ളൂ. സൂര്യയുമായി ഉണ്ടായിരുന്ന ബന്ധം മണിക്കുട്ടൻ ആദ്യമേ ഒരു ക്ലാരിറ്റി വരുത്തണമായിരുന്നു.

അവിടെയും ഇവിടെയും തട്ടാതെ

അവിടെയും ഇവിടെയും തട്ടാതെ

പക്ഷെ കാണികൾക്ക് തോന്നിയത് സൂര്യയോടും മറ്റ് കണ്ടസ്റ്റൻസിനോടും BIG N0 പറഞ്ഞ മണി, പല ടാസ്ക് വേദികളിലും അവിടെയും ഇവിടെയും തട്ടാതെയാണ് സംസാരിച്ചിരുന്നത്.. ഒരു പക്ഷെ പൊതുജനം എങ്ങിനെ എടുക്കും എന്ന സംശയം ഉള്ളതിലാവാം.. BBM 3 യിൽ ലാലേട്ടൻ കിടിലത്തിനെയും കൂട്ടാളികളെയും കസേരയിലിരുത്തി ഷോക്കടിപ്പിക്കുന്നത് വരെ, മണി ആരുടെയും ഭാഗമല്ലായിരുന്നു.. അത് കൊണ്ട് തന്നെ പൊളിഫിറോസ്, സജ്ന എന്നിവരുമായി നല്ല ബോണ്ടിങ്ങിലൂടെയാണ് കടന്ന് പോയിരുന്നത്..

ഒരു സഹോദരനെയും സംഹാദരിയെയും

ഒരു സഹോദരനെയും സംഹാദരിയെയും

എന്നാൽ കസേര ഷോക്ക് ട്രീറ്റ്മെൻ്റിന് ശേഷം മണി ഗിയർ മാറ്റി.. തന്നെയും ഷോക്കടിപ്പിക്കുമോ എന്ന ഉൾഭയം മണിയിൽ ഉണ്ടായിത്തുടങ്ങി.. കിടിലത്തിൻ്റെ FINAL 5 GANG പ്ലാനിലും മണി ചെറുതായൊന്ന് പെട്ടു.. പിന്നീട് കണ്ടത് മറ്റൊരു മണിയെ ആയിരുന്നു.. ഏത് കാര്യത്തിലും സ്വന്തം നിലപാട് കാണിച്ചിരുന്ന മണി പിന്നെ ഷോ ഓഫ് നിലപാടിലേക്ക് മാറി. ഫിറോസ് സജ്നയെ പുറത്താക്കിയപ്പോൾ മണിക്ക് നഷ്ടമായത് താൻ ആപത്തിൽ പെടുമ്പോൾ സപ്പോർട്ട് ചെയ്ത് താങ്ങി നിർത്തുമായിരുന്ന ഒരു സഹോദരനെയും സംഹാദരിയെയും ആയിരുന്നു..

കാലം തെളിയിച്ചു

കാലം തെളിയിച്ചു

ഫിറോസ് സജ്ന അവിടെ ഗെയിം കളിക്കാൻ പോയവരായിരുന്നു. അവർ പ്രതികരിച്ചിരുന്ന രീതികളിൽ എതിർപ്പുണ്ടായേക്കാം, പക്ഷെ അവർ ഉന്നയിച്ചിരുന്ന ആശയങ്ങൾ കാമ്പുള്ളവയായിരുന്നു.. അതായിരുന്നു സത്യമെന്ന് കാലം തെളിയിച്ചു.. പൊളിഫിറോസ് അവിടെ ഉള്ളടിത്തോളം കാലം അടുക്കള ടീമിൻ്റെ പണിയെല്ലാം പൊളിച്ചടുക്കി കയ്യിൽ കൊടുത്തിരിക്കുന്നു.. അത് കൊണ്ടാണല്ലോ അവർ അയാളെ ഒന്നിച്ചാക്രമിച്ചത്. അതിന് അടുക്കള ടീമല്ലാത്തവരുടെ സപ്പോർട്ട് അവർ സെൻസിറ്റീവു് ഇഷ്യൂസ് പറഞ്ഞ് കൈക്കലാക്കി..

ഏറ്റവും വലിയ ഉദാഹരണം

ഏറ്റവും വലിയ ഉദാഹരണം

ഒറ്റപ്പെടുമ്പോൾ താങ്ങായി നിന്നിരുന്ന ഒരാളെയാണ് ചതിപ്രയോഗത്തിലൂടെ പുറത്താക്കിയത് എന്ന് ഇവർ ഓർത്തില്ല.. സായിയുടെ ക്യാപ്റ്റൻസിയെ എല്ലാവരും ഇകഴ്ത്തിയപ്പോൾ എഴുന്നേറ്റ് നിന്ന് സപ്പോർട്ട് ചെയ്ത ആളായിരുന്നു ഫിറോസ്.. അയാൾ ആരുടെയും അംഗീകാരത്തിന് വേണ്ടി അവിടെ നിന്നില്ല എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് അയാൾ സജ്നയോട് പറഞ്ഞത് " എന്ന് ഈ വീട്ടിലുള്ളവർക്ക് സ്വീകാര്യനായോ, അന്ന് ഞാൻ പരാജിതനായി " എന്നാണ്.. അത് അയാളുടെ ഗെയിം.

അതായിരുന്നു അയാളുടെ ഗെയിം

അതായിരുന്നു അയാളുടെ ഗെയിം

പക്ഷെ സജ്ന ഭാഗ്യേച്ചിയുടെ ഇഷ്യൂ എടുത്ത് പറഞ്ഞപ്പോൾ അയാൾ എന്ത് ചെയ്തു എന്നത് അയാളുടെ മനുഷ്യത്വവും.. അതായിരുന്നു അയാളുടെ ഗെയിം.. അതായിരുന്നു അയാളുടെ ശരിയും.. അതാണല്ലോ ഇറക്കിവിട്ടപ്പോഴും റിയലായി കളിക്കാൻ മറ്റുള്ളവരോട് പറഞ്ഞിട്ട് പോയത്.. അങ്ങിനെയുള്ള ഫിറോസ് അനുപിനോട് നിൻ്റെ നാലാംകിട അഭിനയമൊന്നും എൻ്റെയിടത്ത് വേണ്ടാ എന്ന് പറഞ്ഞതിന് സീരിയൽ/ സിനിമ കുത്തിത്തിരുകി മണിയാണ് ഏറ്റവും കൂടതൽ ഇഷ്യു ആക്കിയത്. ലാലേട്ടൻ തന്നെ അതിന്നെക്കുറിച്ച് വെള്ളിയാഴ്ച്ച പറഞ്ഞിരുന്നു.

 ഫിറോസ് ഉണ്ടായിരുന്നെങ്കിൽ

ഫിറോസ് ഉണ്ടായിരുന്നെങ്കിൽ

ഇപ്പോൾ ജാതി പരാമർശം നടത്തിയാൽ പ്രശ്നമില്ല, ഒരു സ്ത്രീയെ ---- എന്ന് വിളിച്ചാൽ പ്രശ്നമില്ല, സ്വിമ്മിങ്ങ് പൂളിൽ 14 പ്രാവിശ്യം ചാടി ആർക്ക് ആരെയും ചെരിപ്പെടുത്തെറിയാം , ഒരു കമ്മ്യൂണിറ്റിയെ degrade ചെയ്താൽ ക്ഷമാപണം, പുറത്തുള്ള കാര്യം പറഞ്ഞാലും പുറത്ത് പോയവരെക്കുറിച്ച് പറഞ്ഞപ്പോഴും മൗനം,
എൻ്റെ പേഴ്സണൽ കാര്യം പറഞ്ഞാൽ നിൻ്റെയും പറയും എന്ന് പറഞ്ഞ ആൾക്ക് തൂക്ക് കയർ .. കുറെ വാണിങ്ങ് കൊടുത്തിട്ടാണ് എന്ന ന്യായീകരണം വേണ്ട റംസാനും കിടിലത്തിന്നു മൊക്കെ മുമ്പും വാണിങ്ങ് കിട്ടിയിട്ടുണ്ട്.. പറഞ്ഞ് വരുന്നത് ഫിറോസ് ഉണ്ടായിരുന്നെങ്കിൽ താങ്കൾ ഒറ്റപ്പെടില്ലായിരുന്നു മണിക്കുട്ടാ.

ഒരു യഥാർത്ഥ യോദ്ധാവായി

ഒരു യഥാർത്ഥ യോദ്ധാവായി

താങ്കൾക്കും അത് മനസ്സിലായിട്ടുണ്ട് എന്നറിയാം അത് കൊണ്ടാണല്ലോ താങ്കളുമായി ബന്ധപ്പെട്ട് ഫിറോസിൻ്റെ പേര് എവിടെ വന്നാലും താങ്കൾ ഉടൻ ക്ലിയർ ചെയ്തു വിടുന്നത്.. താങ്കൾക്ക് അറിയാം ഫിറോസ് മറ്റുള്ളവരെപോലെ ഒന്നിച്ച് കരയാനല്ല ഉണ്ടാവുക മറിച്ച് താങ്കൾക്ക് വേണ്ടി പോരാടാനാണ് എന്ന്.. ഏതായാലും മറ്റുള്ളവരുടെ ഭിക്ഷയിൽ അവിടെ നിൽക്കാതെയും മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാൻ അങ്ങ് വിളിക്ക് ലാലേട്ടാ എന്ന് പറഞ്ഞ് നാടകം കളിക്കാതെയും കാര്യങ്ങൾ കൊണ്ട് പോയത് അഭിനന്ദനാർഹമാണ്. താങ്കൾ തിരിച്ചു വരുമെന്നും ഈ ഷോ പൂർത്തിയാക്കുന്നത് വരെ BBM 3 ൽ ഉണ്ടാകുമെന്നും എന്നും പ്രത്യാശിക്കുന്നു. മാനസിക സംഘർഷങ്ങളെ മാറ്റിനിർത്തി ഒരു യഥാർത്ഥ യോദ്ധാവായി തിരിച്ച് വരട്ടെ''.

സ്റ്റൈലിഷ് എന്നാൽ ഇതാണ്.. ഹോട്ട് ആന്റ് ഗ്ലാമർ ലുക്കിൽ നടി നഭാ നടേഷ്

Recommended Video

cmsvideo
    Fukru talking about the cyber attacks he is facing | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+