• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിഷ്പക്ഷമായി നോക്കിയാൽ ബിഗ് ബോസിൽ നേട്ടമുണ്ടാക്കിയത് ഈ 3 പേർ.. താരങ്ങളെ കുറിച്ചുള്ള വൈറൽ കുറിപ്പ്

കൊച്ചി; ബിഗ് ബോസ് സീസൺ ത്രീയുടെ വിജയിക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. വിജയിയെ കണ്ടെത്താനുള്ള വോട്ടെടുപ്പ് ഞായറാഴ്ച അവസാനിച്ച് കഴിഞ്ഞു. പല പ്രവചനങ്ങളും പുറത്തുവരുന്നുണ്ട്. നിലവിലെ വോട്ടിംഗ് നില അനുസരിച്ച് മണിക്കുട്ടനാണ് ഒന്നാം സ്ഥാനത്ത് എന്നാണ് റിപ്പോർട്ടുകൾ. അപ്രതീക്ഷ മുന്നേറ്റം നടത്തി സായി കൃഷ്ണയാണ് വോട്ടിംഗിൽ രണ്ടാമതെത്തിയിട്ടുണ്ടെന്നും സൂചനയുണ്ട്. അതേസമയം ഔദ്യോഗിക പ്രഖ്യാപനം എപ്പോഴുണ്ടാകുമെന്ന് അണിയറ പ്രവർത്തകർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഉക്രെയിനില്‍ നിന്ന് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഇന്ത്യയിലെത്തി: ചിത്രങ്ങള്‍

അതിനിടെ ഈ സീസണില്‍ മികച്ച നേട്ടം സ്വന്തമാക്കിയ താരങ്ങളെക്കുറിച്ചുള്ള ആരാധകന്റെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മൂന്ന് പേരാണ് ഷോയിൽ നേട്ടം കൊയ്തതെന്ന് കുറിപ്പിൽ പറയുന്നു.

 95 ദിവസത്തിനൊടുവിൽ

95 ദിവസത്തിനൊടുവിൽ

95 ദിവസം സംപ്രേക്ഷണം ചെയ്ത ശേഷമായിരുന്നു തമിഴ്നാട്ടിലെ കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ബിഗ് ബോസ് ഷോ അവസാനിപ്പിച്ചത്. തുടർന്ന് കഴിഞ്ഞ വർഷത്തേതിന് സമാനമായി ഇക്കുറിയും വിജയി ഉണ്ടായേക്കില്ലെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. ഇതിനിടയിലാണ് പ്രേക്ഷകരെ ആവേശം കൊള്ളിച്ച് വോട്ടെടുപ്പിലൂടെ വിജയിയെ കണ്ടെത്തുമെന്ന് പരിപാടി അണിയറ പ്രവർത്തകർ പ്രഖ്യാിച്ചത്.

പ്രവചനം ഇങ്ങനെ

പ്രവചനം ഇങ്ങനെ

എട്ട് മത്സരാർത്ഥികളാണ് ഷോയിൽ ഇനി അവസാനിക്കുന്നത്. മണിക്കുട്ടൻ, സായി കൃഷ്ണ, അനൂപ് , ഡിംപൽ, റംസാൻ എന്നിവരാണ് ഇപ്പോൾ വോട്ടെടുപ്പിൽ മുന്നിൽ നിൽക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം വിജയികളായി പ്രവചിക്കപ്പെടുന്നവരേക്കാൾ ഷോയിൽ നേട്ടം കൊയ്തത് മറ്റ് ചില മത്സരാർത്ഥികളാണെന്നാണ് ആരാധികയുടെ കുറിപ്പ്. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

 അടിപൊളി പ്ലയേഴ്സ്

അടിപൊളി പ്ലയേഴ്സ്

കിടിലം ഫിറോസ്, റംസാൻ, റിതു ഈ സീസണിലെ അടിപൊളി പ്ലയെർസ് ആയിരുന്നു . ചിലരുടെ ആർട്ടിഫിഷ്യൽ ഫ്രണ്ട്ഷിപ് ഒക്കെ കാണുമ്പോഴും ഒരുപാട് പ്രേക്ഷകർ അതിന് പിന്നാലെ പോകുന്നതും കണ്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി . കണ്മുന്നിൽ നിന്ന് അഭിനയിച്ചു പറ്റിക്കുന്നവരെ തിരിച്ചറിയാൻ ബോധമില്ലാത്തവർ ആണോ മലയാളി പ്രേക്ഷകർ ?

 നേട്ടം ഉണ്ടാക്കിയത്

നേട്ടം ഉണ്ടാക്കിയത്

നിഷ്പക്ഷമായി നോക്കിയാൽ നേട്ടം ഉണ്ടാക്കിയവർ ഇവരാണ് ... ഒട്ടും നാണിക്കണ്ടതോ തല താഴ്ത്തണ്ടതോ ഇല്ല . ബോൾഡ് ആയി പറയേണ്ടത് പറഞ്ഞതിന് ഇവർക്ക് കയ്യടി കിട്ടേണ്ടതുണ്ട് .വിന്നർ മണിക്കുട്ടൻ ആവാൻ ആണ് നിലവിലെ സാഹചര്യത്തിൽ സാധ്യത.

 ഈ അഞ്ച് പേർ

ഈ അഞ്ച് പേർ

ഷോ ഫൈനൽ ഫൈവിൽ ചുരുങ്ങിയിരുന്നു എങ്കിൽ റംസാൻ ,കിടിലൻ, ടിംബൽ, സായി മണി ആയിരുന്നു ഫൈനൽ ഫൈവിൽ വരേണ്ട താരങ്ങൾ . ഋതുവിന്റെയും നോബിയുടെയും സൂര്യയുടെയും ഫാൻസ്‌ , പുറത്തു പോയ മറ്റു പ്ലയേഴ്‌സിന്റെ ഫാൻസ്‌ ഒക്കെ കൂടി വോട്ട് ചെയ്ത് കിഡിലനോ റാംസാനോ വിന്നർ ആവുമായിരുന്ന .

 ലോട്ടറി

ലോട്ടറി

കൊറോണ കാരണം മാണിക്കും സായിക്കും കിട്ടിയത് lottery ആണ് . ഫൈനൽ 8 എന്ന ലോട്ടറി . റിസൾട്ടും വോട്ടിങ് നില കാണുമ്പോൾ ഇത് കൂടുതൽ വ്യക്തമാകും . ഇവർക്ക് മുന്നിൽ ഉള്ളവർ എങ്ങനെയാണ് individual fanbase ശക്തമാക്കിയത്? മണിക്ക് സൂര്യയുടെ അടിപൊളി ഗെയിമിൽ കിട്ടിയ നായക പരിവേഷം .

 ഫോളേവേഴ്സ്

ഫോളേവേഴ്സ്

സായിക്ക് ഗ്രൂപ്പ് കളിക്കുന്നവർക്കെതിരെ പറഞ്ഞു എന്നതിനാൽ കിട്ടിയ followers . എന്നാൽ ഈ സായി ആണ് ഏറ്റവും കൂടുതൽ ഗ്രൂപ്പിന്റെ ഭാഗമായത്, വേറെ ഒരു കാര്യം ദരിദ്ര്യം പറിച്ചിൽ . ടിമ്പൽ കാൻസർ survivor എന്ന് പറഞ് അതിന്റെ advantage എടുത്തു .

 സ്ട്രേറ്റജി

സ്ട്രേറ്റജി

പ്രേക്ഷകർ സീസൺ രണ്ടിന് ശേഷം ഗ്രൂപ്പ് തീർത്തും ഇഷ്ടമല്ലാതെ ആയിരിക്കുന്നു. ബിഗ്‌ബോസിൽ ഒറ്റക്കും നിൽക്കാം ഗ്രൂപ്പ് ആയും നിൽകാം . അത് അവരുടെ സ്ട്രാറ്റജി, കുറിപ്പിൽ പറയുന്നു.

ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി പായല്‍ രാജ്പുത്; വൈറലായ ചിത്രങ്ങള്‍ കാണാം

cmsvideo
  Mohanlal Might Quit Bigg Boss Malayalam; Season 4 To Have A New Host? | Oneindia Malayalam

  English summary
  bigg boss malayalam season 3;fan's write up about Ritu manthra, kidilam firoz and ramzan goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X