ഈ നൂറ്റാണ്ടിലങ്ങാനും ബിഗ് ബോസ് ഫിനാലെ ഉണ്ടാകുമോ; ലൈവിനിടെ ഞെട്ടിച്ച് ഡിംപല്‍, വൈറലായി വീഡിയോ

ബിഗ് ബോസിന്റെ വിജയി ആരാകുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വോട്ടെടുപ്പ് കഴിഞ്ഞിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും വിജയിയെ എന്താണ് പ്രഖ്യാപിക്കാത്തതെന്ന ചോദ്യമാണ് ആരാധകര്‍ ചോദിക്കുന്നത്.

തങ്ങളുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥി ബിഗ് ബോസ് കിരീടം ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ഓരോ ആരാധകരും. ഇതിനിടെ ഡിംപലിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയുമായി ബന്ധപ്പെട്ടാണ് വീഡിയോ..

1

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ആക്ടീവായ താരമാണ് ഡിംപല്‍ ബാല്‍. ഇന്‍സ്റ്റഗ്രാം ലൈവ് വീഡിയോകളില്‍ എത്തി താരം ആരാധകരുമായി സംവധിക്കാറുണ്ട്. ഒപ്പം സഹോദരി തിങ്കളും ഉണ്ടാകാറുണ്ട്. ഈ അടുത്താണ് താരത്തിന് രണ്ടര ലക്ഷത്തില്‍ അധികം ഫോളോവേഴ്‌സ് തികഞ്ഞത്. ഇതിന്റെ സന്തോഷം തിങ്കളിനൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചിരുന്നു.

2


ആ അടുത്താണ് താരം മണിക്കുട്ടനുമായുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ എല്ലാവരെയും ഞെട്ടിച്ച് ഒരു സര്‍പ്രൈസ് ഇന്‍സ്റ്റഗ്രാമുമായി സലൈവില്‍ എത്തിയിരിക്കുകയാണ് ഡിംപല്‍. ഇത്തവണ ബിഗ് ബോസിന്റെ ഫിനാലെയെ കുറിച്ചും താരം മനസുതുറന്നിട്ടുണ്ട്. എല്ലാവരുമായി വെറുതെ സംസാരിക്കാനാണ് ഇപ്പോള്‍ ലൈവില്‍ എത്തിയതെന്ന് ഡിംപല്‍ പറയുന്നു.

3


സര്‍പ്രൈസ് ലൈവ് വന്നതാണ് നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി പറയുന്നു. വീട്ടില്‍ എല്ലാവര്‍ക്കും സുഖമായിട്ടിരിക്കുന്നു. തിങ്കള്‍ കൂടെ തന്നെയുണ്ടെന്നും എന്നാല്‍ നയന കുറച്ച് ബിസിയാണെന്നും അവളോട് സംസാരിക്കാന്‍ ഞങ്ങള്‍ക്ക് പോലും കിട്ടാറില്ലെന്നും ഡിംപല്‍ ലൈവിനിടെ പറയുന്നു.

4

വീട്ടില്‍ തന്നെയാണ് എപ്പോഴുമുണ്ടാകാറുള്ളതെന്നും കുറച്ച് സമയങ്ങളില്‍ മാത്രമാണ് പുറത്തിറങ്ങാറുള്ളതെന്നും ഡിംപല്‍ വ്യക്തമാക്കുന്നു. മണിക്കുട്ടന്‍ ഇടയ്ക്ക് വിളിക്കാറുണ്ടെന്നും ഡിംപല്‍ പറയുന്നു. എന്നാല്‍ ലൈവിനിടെ ഏറ്റവും കൂടുതല്‍ പേര്‍ ചോദിച്ചത് ബിഗ് ബോസ് ഫിനാലെയെ കുറിച്ചായിരുന്നു. ഫിനാലെ എപ്പോള്‍ നടക്കുമെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്.

5

ബിഗ് ബോസ് ഫിനാലെ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും എത്രയും പെട്ടെന്ന് തന്നെയുണ്ടാകുമെന്ന് ഡിംപല്‍ പറഞ്ഞു. സര്‍ക്കാരിന്റെ എല്ലാ പ്രോട്ടോക്കോളും പാലിച്ചുകൊണ്ട് പെട്ടെന്ന് തന്നെ ഷോ ഉണ്ടാകുമെന്നാണ് ഡിംപല്‍ പറയുന്നത്. ഇവിടെ ഇപ്പോള്‍ കൊവിഡ് പ്രശ്‌നം ഇല്ലെന്നും താരം വ്യക്തമാക്കുന്നു.

6

ഗ്രാന്‍ഡ് ഫിനാലെ ഈ നൂറ്റാണ്ടിലുണ്ടാകുമോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഇതിന് താരത്തിന്റെ ഞെട്ടിച്ചുകൊണ്ടുള്ള മറുപടി ഇങ്ങനെയായിരുന്നു. ഫിനാലെ ഈ നൂറ്റാണ്ടില്‍ തന്നെയുണ്ടാകും. എന്നാണ് ഞങ്ങളും വിശ്വസിക്കുന്നത്. നിങ്ങളും അങ്ങനെ തന്നെ വിശ്വസിക്കണമെന്നും ചിരിച്ച മുഖത്തോടെ ഡിംപല്‍ പറഞ്ഞു.

7

എല്ലാവരും ഇതിനെ പോസിറ്റീവായി കണക്കാക്കണമെന്നും അറിഞ്ഞുകൊണ്ടല്ലോ ഇത് വൈകിക്കുന്നത്. ഈ കൊവിഡ് സാഹചര്യത്തെ തുടര്‍ന്നാണ് ഇങ്ങനെ ഒരു തീരുമാനമെടുക്കേണ്ടി വന്നത്. എല്ലാവര്‍ക്കും അത് മനസിലാക്കാന്‍ പറ്റുമെന്ന് ഡിംപല്‍ പറയുന്നു. ഇത്രയും നാള്‍ നിങ്ങള്‍ ഞങ്ങളുടെ കൂടെയുണ്ടായില്ലേ, കുറച്ച് നാള്‍ കൂടെ കാത്തിരിക്കൂ.

8

ഗ്രാന്‍ഡ് ഫിനാലെയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുന്നുണ്ട്. അപ്പോള്‍ ഫിനാലെയും ഉടനുണ്ടാകും. ഫിനാലെ കഴിഞ്ഞാലും നിങ്ങളുമായി എപ്പോഴും കണക്ടറ്റഡ് ആയിരിക്കാനാണ് തനിക്ക് താല്‍പര്യമെന്നും ഡിംപല്‍ വ്യക്തമാക്കുന്നു.

9

ആഴ്ചയില്‍ ഒരു ദിവസം എനിക്ക് നിങ്ങളോട് വന്ന് സംസാരിക്കണം. അതാണ് എന്റെ ആഗ്രഹം. ബിഗ് ബോസിന്റെ എപ്പിസോഡ് ഇതുവരെ കണ്ടിട്ടില്ലെന്നും നിങ്ങളുടെ മെസേജുകള്‍ ഒന്നും തന്നെ കണ്ട് തീര്‍ന്നിട്ടില്ലെന്നും ഡിംപല്‍ പറയുന്നു. അതെല്ലാം കഴിഞ്ഞിട്ട് കാണാമെന്ന് കരുതി. എപ്പിസോഡുകളെ കുറിച്ച് തിങ്കള്‍ പറഞ്ഞിരുന്നെന്നും താരം പറയുന്നു.

10

അതേസമയംം, ഡിംപലിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്‍ഉമായി എത്തിയിരിക്കുന്നത്. ഡിംപല്‍ ഇപ്പോള്‍ വളരെ നന്നായി മലയാളം സംസാരിക്കുന്നുണ്ടെന്നും ആരാധകര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+