'ഒരു യൂട്യൂബ് പോളിൽ പോലും തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല', ഹേറ്റേഴ്സിനോട് മുട്ടി എംകെ ഫാൻസ്
ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ വിജയിയെ ഏഷ്യാനെറ്റ് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുന്നതേ ഉളളൂ. എന്നാല്‍ കിരീടം സ്വന്തമാക്കിയിരിക്കുന്നത് മണിക്കുട്ടനാണെന്ന് ഉറപ്പായിരിക്കുകയാണ്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ എംകെ ഫാന്‍സും മറ്റ് മത്സരാര്‍ത്ഥികളുടെ ഫാന്‍സും തമ്മില്‍ തര്‍ക്കവും തുടങ്ങി.
മണിക്കുട്ടന്‍ ഷോയില്‍ നിന്നും പോയി തിരിച്ച് വന്ന ആളാണെന്നും അതിനാല്‍ വിജയി ആകാന്‍ അവകാശം ഇല്ലെന്നുമാണ് എതിര്‍ ഫാന്‍സിന്റെ വാദം. ഏഷ്യാനെറ്റ് വിജയിയാക്കാം എന്ന് വാഗ്ദാനം കൊടുത്താണ് ഷോയിലേക്ക് മണിക്കുട്ടനെ തിരിച്ച് കൊണ്ടുവന്നത് എന്നും ആരോപിക്കുന്നവരുണ്ട്. എംകെ ഫാന്‍സ് ഇതിന് മറുപടിയുമായി രംഗത്തുണ്ട്.

ഫാൻസ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വായിക്കാം: '' ബിഗ് ബോസ് പൂർണമായും വോട്ടിങ്ങിന്റെ അടിസ്ഥാനത്തിൽ മാത്രം വിജയിയെ തീരുമാനിക്കുന്ന ഒരു ടെലിവിഷൻ പരിപാടി ആണ്.. 2006 ൽ ഹിന്ദിയിൽ ആദ്യമായി തുടങ്ങിയ ഈ ഷോ ഇന്ന് 7 ഭാഷകളിൽ സംരക്ഷണം ചെയ്തു വരുന്നു... ബിഗ് ബോസ് എന്ന പരിപാടിയുടെ പൂർണമായ നിയന്ത്രണം ഗ്ലോബൽ മൾട്ടി മീഡിയ കമ്പനി ആയ endemol shine india യുടെ കൈകളിൽ ആണ്. ഹോട്ട്സ്റ്റാർ വഴി മാത്രം പൂർണമായി വോട്ടിംഗ് നടത്തുന്ന പ്രോഗ്രാമിൽ ഏഷ്യാനെറ്റിനോ അല്ലെങ്കിൽ നിങ്ങൾ പറയുന്ന സ്വാധീനം ഉള്ളവർക്കോ ക്രയവിക്രയം നടത്താൻ ഉള്ള യാതൊരു അവകാശവും ഇല്ല.

ജനങ്ങളുടെ വോട്ട് അല്ലെങ്കിൽ ജനപ്രിയത എന്നതാണ് ബിഗ് ബോസ് എന്നതു സ്വന്തമാക്കാൻ അടിസ്ഥാനമായി വേണ്ടത്. ബിഗ് ബോസ് സീസൺ 3 തുടങ്ങിയ നാൾ മുതൽ ഇന്ന് ഈ നിമിഷം വരെ ഏറ്റവും കൂടുതൽ ഫാൻസും സപ്പോർട്ടും ഉള്ള മത്സരാർത്ഥി എന്ന സ്ഥാനം മണിക്കൂട്ടന് തന്നെ അവകാശപ്പെട്ടതാണ്... അതു പകൽ പോലെ വെളിച്ചമായ കാര്യമാണ്... ഒരു ഫാൻബെസോ സപ്പോർട്ടോ ഇല്ലാതെ ബിഗ് ബോസ്സിൽ പോയ ആ താരത്തിനെ ഇന്ന് ഒരു യൂട്യൂബ് പൊളിൽ പോലും തോൽപിക്കാൻ മറ്റു മത്സരാര്ഥികൾടെ ആരാധകർക്ക് കഴിഞ്ഞിട്ടിലാ.

അപ്പോ പിന്നെ ലക്ഷങ്ങൾ വോട്ടു ചെയ്ത ഫിനാലെ മത്സരത്തിൽ മണിക്കുട്ടനെ തോല്പിക്കുക എന്നതു ഒരിക്കലും സാധിക്കിലാ.. ഇതു എല്ലാവർക്കും നേരത്തെ അറിയാമായിരുന്നു. ഇനി ഒരു മൽസരം വെച്ചാലും എംകെയെ തോൽപിക്കാൻ ആവില്ല എന്നും അറിയാം.. പിന്നെ ബാലിശമായ ഈ പരിഹാസങ്ങളും അപവാദങ്ങളും കൊണ്ട് നിങ്ങൾക്ക് ഒരിക്കലും ജയിക്കാൻ ആകിലാ.. നിങ്ങൾ എത്രമാത്രം തോൽപിക്കാൻ ശ്രേമിച്ചിട്ടും എന്തായി... സ്നേഹിക്കാനും ചങ്ക് പറിച്ചു കൊടുക്കാനും മണിക്കൂട്ടനൊപ്പം അന്നും ഇന്നും എന്നും ഞങ്ങൾ ഒണ്ടാകും... ഹേറ്റേഴ്സ് ഇവിടെയും വരും എന്നറിയാം.. ഇതിൽ കൂടുതൽ നിങ്ങളോടു ഒന്നും പറയാൻ ഇല്ല.''

മറ്റൊരു കുറിപ്പ് ഇങ്ങനെ: '' ഏഷ്യാനെറ്റ് മണിക്കുട്ടനെ വിജയിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് തിരികെ കൊണ്ടുവന്നുവെന്ന് പറയുന്ന എല്ലാവരോടും .... നിങ്ങൾ മണികുട്ടന്റെ റീ-എൻട്രി വീഡിയോ മാത്രം നോക്കുക പ്രേക്ഷകർ അദ്ദേഹത്തെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് നിങ്ങൾക്ക് മനസിലാക്കാൻ കഴിയും.... ഡിസ്ലൈക്ക് എണ്ണം വളരെ കുറവാണ് ... അതിനർത്ഥം നിങ്ങൾ ഹേറ്റേഴ്സും വിമർശിക്കുന്നവരും ഒരു ന്യൂനപക്ഷം മാത്രമാണ് ...

മണികുട്ടൻ ഇമേജ് "image conscious" പറയുന്ന എല്ലാവരോടും.... പേടി ഉണ്ടെങ്കിൽ തന്നെ മണിക്കുട്ടൻ എന്താണ് ചെയ്യാതിരുന്നിട്ടുളളത്. ആവശ്യമായ എല്ലാ സാഹചര്യങ്ങളിലും മണികുട്ടൻ പ്രതികരിച്ചു ... ഗ്രൂപ്പിസത്തിനെതിരെ ആദ്യമായി സംസാരിച്ചത് ... ആദ്യം നോബിയെയും ഭാഗ്യലക്ഷ്മിയെയും ചോദ്യം ചെയ്തത് ... എല്ലാം മണികുട്ടൻ മാത്രമാണ് എല്ലാ മത്സരാർത്ഥികളും നോബിക്കും ഭാഗ്യലക്ഷ്മിക്കും പുറത്ത് വലിയ പ്രേക്ഷക പിന്തുണയുണ്ടെന്ന് കരുതി ... മണികുട്ടൻ ഇമേജ് ബോധമുള്ളയാളാണെങ്കിൽ എന്തുകൊണ്ടാണ് അവർക്കെതിരെ മൗനം പാലിക്കാത്തത്?

ഷോയുടെ ഗെയിം വശം അംഗീകരിക്കുന്നതിൽ പരാജയപ്പെടുന്നതും അവസാനിച്ചതിനു ശേഷവും മത്സരാർത്ഥികളെ അപമാനിക്കുന്നത് തുടരുന്നതുമായ ഈ വിമർശകരെപ്പോലുള്ള ആളുകൾ കാരണം ഈ സീസണിലെ മിക്ക മത്സരാർത്ഥികളും ഇമേജ് കോൺസ്യസ് ആയിരുന്നു. നിങ്ങൾ ഇപ്പോൾ മത്സരാർത്ഥികളെ തരംതാഴ്ത്തുന്നത് നിർത്തുന്നില്ലെങ്കിൽ ... അടുത്ത സീസൺ മോശമായിരിക്കും

മണികുട്ടൻ പരിഭ്രാന്തരായി ഷോയിൽ നിന്ന് പുറത്തുപോയി പറയുന്ന എല്ലാവരോടും... ഷോയ്ക്കിടെ താൻ സ്വീകരിച്ച നിലപാടിനെ ഭയപ്പെടുന്നില്ലെന്ന് മണികുട്ടൻ വ്യക്തമായി പറഞ്ഞിരുന്നു... പ്രേക്ഷകർ അദ്ദേഹത്തെ കൂടുതൽ ഇഷ്‌ടപ്പെട്ടു കാരണം ... മറ്റ് മത്സരാർത്ഥികൾ ഷോയിൽ നിന്ന് പുറത്തു പോകണമെന്ന് പറഞ്ഞ് ചീപ്പ് ഡ്രാമ സൃഷ്ടിച്ചപ്പോൾ... ഷോയിൽ നിന്നും പുറത്തു കടക്കാൻ ധൈര്യമുള്ള ഒരേയൊരു മത്സരാർത്ഥി മണികുട്ടൻ മാത്രമാണ്... അവൻ തന്റെ വാക്കുകളിൽ സത്യസന്ധനാണ്

മണികുട്ടന് വ്യക്തമായ നിലപാടുകളും അഭിപ്രായങ്ങളുമുണ്ടായിരുന്നു ... അദ്ദേഹത്തിന് മികച്ച വ്യക്തിത്വവും അനുകമ്പയും ഉണ്ടായിരുന്നു ... അദ്ദേഹത്തിന് മികച്ച കായികക്ഷമതയും ഗെയിം സ്പിരിറ്റും ഉണ്ടായിരുന്നു. അതിനാൽ വ്യക്തമായും അദ്ദേഹം വിജയിയാണ്, പ്രേക്ഷകർ ഇതിനകം തന്നെ തീരുമാനിച്ചു .. മണികുട്ടൻ ആരാധകർ എല്ലാ ഫൈനലിസ്റ്റുകളിലേക്കും ഞങ്ങളുടെ ആശംസകൾ അറിയിക്കുകയും പ്രേക്ഷക തീരുമാനത്തെ മാനിക്കുകയും ചെയ്യുന്നു ... ഓരോ മത്സരാർത്ഥിക്കും അവരുടെ ഭാവിയിൽ മികച്ചത് നേരുന്നു''.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications