• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മണിക്കുട്ടനേയും മറികടന്ന് ഡിംപല്‍ ഫ്ലാറ്റ് സ്വന്തമാക്കുമോ: സാധ്യതകള്‍ തള്ളാതെ ആരാധകര്‍

Google Oneindia Malayalam News

ബിഗ് ബോസ് സീസണ്‍ 3 യിലെ വിജയി ആരായിരിക്കും എന്നതിനെ ചൊല്ലി പഴയ ആവേശത്തോടെയല്ലെങ്കിലും ആരാധകര്‍ക്കിടയില്‍ ഇപ്പോഴും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മണിക്കുട്ടന്‍, ഡിംപല്‍ ഭാല്‍, സായി വിഷ്ണു എന്നിവരെ ചുറ്റിപ്പറ്റിയാണ് പ്രധാനമായും ചര്‍ച്ചകള്‍ നടക്കുന്നത്. എന്നാല്‍ അപ്രതീക്ഷിതമായ ഒരു വിജയി ഉണ്ടാവാനുള്ള സാധ്യതകളേയും പലരും തള്ളിക്കളയുന്നില്ല.

നാലാം സീസണിലേക്കുള്ള ഓഡീഷന്‍ ആരംഭിച്ചോ; പ്രചരണങ്ങളില്‍ പ്രതികരിച്ച് ബിഗ് ബോസ് ടീംനാലാം സീസണിലേക്കുള്ള ഓഡീഷന്‍ ആരംഭിച്ചോ; പ്രചരണങ്ങളില്‍ പ്രതികരിച്ച് ബിഗ് ബോസ് ടീം

വിന്നറെ നിശ്ചയിക്കാനുള്ള പ്രേക്ഷകരുടെ ഓണ്‍ലൈന്‍ വോട്ടെടുപ്പ് കഴിഞ്ഞിട്ട് ദിവസങ്ങള്‍ ഏറെ കഴിഞ്ഞിട്ടും ഗ്രാന്‍ഡ് ഫിനാലെ എന്നായിരിക്കും എന്നതില്‍ ഒരു നിശ്ചയവും ഇല്ലാത്ത സാഹചര്യത്തിലാണ് ചര്‍ച്ചകളുടെ ചൂടേറുന്നത്. അപ്രതീക്ഷിത വിജയി ആയി ഡിംപല്‍ ഭാല്‍ എത്താനുള്ള സാധ്യതകള്‍ വരേയുണ്ടെന്നാണ് ഇത്തരമൊരു ചര്‍ച്ചയില്‍ ഒരു ആരാധകന്‍ അഭിപ്രായപ്പെടുന്നത്.

ബിഗ് ബോസ് മലയാളം

ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ ഏറ്റവും ശ്രദ്ധേയനായ മത്സരാര്‍ത്തികളില്‍ ഒരാളാണ് സിനിമാ-സീരിയില്‍ താരം കൂടിയായ മണിക്കുട്ടന്‍. ഷോയുടെ തുടക്കം മുതല്‍ വലിയൊരു ആരാധക സമൂഹം അദ്ദേഹത്തെ അതിശക്തായി പിന്തുണയ്ക്കുകയും ചെയ്യുന്നു. ഒരു ഘട്ടത്തില്‍ ഷോയില്‍ നിന്നും പുറത്ത് പോവേണ്ടി വരികയും പിന്നീട് തിരിച്ച് വരികയും ചെയ്തെങ്കിലും അദ്ദേഹത്തിന്‍റെ പ്രേക്ഷക പിന്തുണയ്ക്ക് കുറവൊന്നും ഉണ്ടായില്ല.

അഭ്യൂഹങ്ങള്‍

കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് 95-ാം ദിവസം ഷൂട്ടിങ് അവസാനിപ്പിച്ച ഷോയിലെ വിജയിയെ കണ്ടെത്താനായി ഓരാഴ്ച നീണ്ടു നില്‍ക്കുന്ന ഓണ്‍ലൈന്‍ വോട്ടെടുപ്പും അധികൃതര്‍ നടത്തിയിരുന്നു. ഇത് കൂടെ കഴിഞ്ഞപ്പോള്‍ മണിക്കുട്ടന്‍ തന്നെ വിജയി എന്ന തരത്തിലുള്ള ചില അഭ്യൂഹങ്ങള്‍ പുറത്ത് വരാന്‍ തുടങ്ങി. മണിക്കുട്ടന് ഇത്ര വോട്ട് ലഭിച്ചു എന്നടക്കം അവകാശപ്പെട്ടുകൊണ്ടായിരുന്നു ഇത്തരം പ്രചരണങ്ങള്‍.

ഡിംപല്‍ ഭാല്‍

എന്നാല്‍ ഇതിനിടയിലാണ് ഡിംപല്‍ ഭാല്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3 യുടെ വിന്നര്‍ ആയേക്കുമെന്ന തരത്തിലുള്ള പ്രചരണങ്ങളും ഉണ്ടാവാന്‍ തുടങ്ങിയത്. മണിക്കുട്ടനെ പോലെ തന്നെ ഒരു ഘട്ടത്തില്‍ ഷോയില്‍ നിന്നും പുറത്ത് പോവേണ്ടി വന്ന താരമാണ് ഡിംപല്‍. അച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് ഷോയില്‍ നിന്നും പുറത്ത് പോയ ഡിംപല്‍ പിന്നീട് തിരിച്ചെത്തുകയായിരുന്നു.

സീസണ്‍ ഒന്നില്‍

മണിക്കുട്ടനെ മറികടന്ന് ഡിംപല്‍ വിജയി ആയേക്കും എന്ന് പറയുമ്പോള്‍ പലര്‍ക്കും സംശയങ്ങള്‍ ഉണ്ടാവാം. എന്നാല്‍ ബിഗ് ബോസിന്‍റെ ഒരു രീതി വെച്ച് നോക്കുമ്പോള്‍ ഈ സാധ്യതകളെ പുര്‍ണ്ണമായും തള്ളിക്കളയാന്‍ സാധിക്കില്ല. സീസണ്‍ ഒന്നില്‍ പേര്‍ളി മാണിക്കായിരുന്നു ഏറ്റവും കൂടുതല്‍ സാധ്യത ഉണ്ടായിരുന്നത്. എന്നാല്‍ ഗ്രാന്‍ഡ് ഫിനാലേയില്‍ വിന്നറായി പ്രഖ്യാപിച്ചതവാട്ടെ സാബുമോനേയും.

സീസണ്‍ 2

സീസണ്‍ 2 വില്‍ വിജയി ഉണ്ടായില്ലെങ്കിലും ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചിരുന്ന ഒരു താരം രജിത് കുമാറായിരുന്നു. ​എന്നാല്‍ ആര്യക്കായിരുന്നു ഷോ അധികൃതരുടെ ഭാഗത്ത് നിന്നും സപ്പോര്‍ട്ട് ലഭിച്ചത് എന്ന ഒരു ആരോപണം അന്ന് ശക്തമായിരുന്നു. അതുകൊണ്ട് തന്നെയാണ് ഒരു വിഷയം വന്നപ്പോള്‍ രജിത് കുമാറിനെ പുറത്താക്കിയതെന്നും ചിലര്‍ ആരോപിക്കുന്നു. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് വിന്നറെ പ്രഖ്യാപിക്കാന്‍ സാധിച്ചില്ല.

വോട്ടെടുപ്പ്

മൂന്നാം സീസണും കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് 100 ദിവസം തികയ്ക്കാന്‍ കഴിയാതെ നിര്‍ത്തേണ്ടി വന്നു. എന്നാല്‍ രണ്ടാം സീസണിലും നിന്നും വ്യത്യസ്തമായി ഒരു വിജയിയെ പ്രഖ്യാപിക്കാന്‍ ഷോ അധികൃതര്‍ തീരുമാനിച്ചു. അങ്ങനെയാണ് പ്രേക്ഷക വോട്ടെടുപ്പ് നടക്കുന്നത്. ഈ വോട്ടെടുപ്പിന്‍റെ ഫലം പുറത്ത് വരുമ്പോള്‍ അപ്രതീക്ഷിതമായി ഡിംപല്‍ മുന്നില്‍ എത്തിക്കൂടായ്കയില്ലെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.

cmsvideo
  bigg boss malayalam season 3: fans requested to asianet for conduct soon grand finale
  മറ്റുള്ളവര്‍

  മണിക്കുട്ടനും ഡിംപല്‍ ഭാലിനും പുറമെ സായ് വിഷ്‍ണു, കിടിലം ഫിറോസ്, നോബി മാര്‍ക്കോസ്, റംസാന്‍ മുഹമ്മദ്, റിതു മന്ത്ര, അനൂപ് കൃഷ്‍ണന്‍ എന്നിവരാണ് നിലവില്‍ ഷോയില്‍ അവശേഷിക്കുന്ന മത്സരാര്‍ത്ഥികള്‍. ഇതില്‍ സായി വിഷ്ണു അടക്കമുള്ള ചില താരങ്ങള്‍ അവസാന നിമിഷങ്ങളില്‍ വലിയ മുന്നേറ്റം നടത്തിയതായും സൂചനയുണ്ട്. ഏതായാലും ഇത്തരത്തിലുള്ള എല്ലാ അഭ്യൂഹങ്ങളും നീങ്ങാന്‍ ഗ്രാന്‍ഡ് ഫിനാലയിലൂടെ മാത്രം സാധിക്കുകയുള്ളു. അതിനാല്‍ തന്നെ ഫിനാലയ്ക്കുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Bigg Boss malayalam season 3: Fans say Dimple Bhal could be the winner by overtaking Manikuttan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X