'മണിക്കുട്ടന് വേണ്ടത് ഡിംപൽ ഫാൻസിന്റെ വോട്ട്, മണിക്കുട്ടൻ ഓവർ ആക്ടിങ് ചെയ്തു കുളമാക്കി', കുറിപ്പ്

സൂര്യയ്ക്ക് മണിക്കുട്ടനോടുളള പ്രണയത്തേക്കാൾ ബിഗ് ബോസ് ആരാധകർ ആഘോഷിക്കുന്നത് മണിക്കുട്ടനും ഡിംപൽ ഭാലും തമ്മിലുളള സുഹൃത്ത്ബന്ധമാണ്. മണിക്കുട്ടൻ ബിഗ് ബോസിൽ നിന്നും പുറത്ത് പോയപ്പോൾ ഏറ്റവും വിഷമിച്ചതും പൊട്ടിക്കരഞ്ഞതും ഡിംപൽ ആയിരുന്നു. അത് പോലെ മണിക്കുട്ടൻ തിരിച്ച് വന്നപ്പോൾ ഏറ്റവും സന്തോഷിച്ചതും ഡിംപൽ ആയിരുന്നു.

മണിക്കുട്ടൻ തിരിച്ച് വന്നതിന് തൊട്ട് പിറകെ ഡിംപലിന് അച്ഛൻ മരണപ്പെട്ടത് കാരണം ഷോ ഉപേക്ഷിക്കേണ്ടിയും വന്നു. ഇതോടെ ഡിംപൽ-മണിക്കുട്ടൻ ഫാൻസ് വിഷമത്തിലാണ്. എന്നാൽ മണിക്കുട്ടന് ഡിംപലിനോടുളള സൌഹൃദം വെറും നാടകമാണെന്നാണ് ബിഗ് ബോസ് മലയാളം ഒഫീഷ്യൽ എന്ന ഫാൻ ഗ്രൂപ്പിൽ ആരാധകരിലൊരാൾ പങ്കുവെച്ച കുറിപ്പിൽ കാരണം നിരത്തി പറയുന്നത്. വായിക്കാം.

മണിക്കുട്ടനും ഡിമ്പലും തമ്മിലുള്ള സൗഹൃദം

മണിക്കുട്ടനും ഡിമ്പലും തമ്മിലുള്ള സൗഹൃദം

കുറിപ്പ് വായിക്കാം: '' മണിക്കുട്ടനും ഡിമ്പലും തമ്മിലുള്ള സൗഹൃദത്തിൻറെ സത്യാവസ്ഥ നമുക്കൊന്ന് പരിശോധിക്കാം. നമ്മൾ ഈ ബിഗ് ബോസ് സീസൺ 3 യുടെ എപ്പിസോഡ് 9 day 8 നോക്കിയാൽ വ്യക്തമായ കാരണമില്ലാതെ അടിവസ്ത്രത്തിൽ ഇൻറെ പേരും പറഞ്ഞ് സ്ത്രീസുരക്ഷ എന്നൊക്കെ വളച്ചൊടിച്ച് മണിക്കുട്ടൻ ഡിമ്പലിനെ നോമിനേറ്റ് ചെയ്യുന്നത് കാണാം.

മണികുട്ടന്റെ കപട മുഖം

മണികുട്ടന്റെ കപട മുഖം

പ്രത്യേകം ശ്രദ്ധിക്കേണ്ടത് എന്തെന്നാൽ അതിന് തൊട്ടു മുമ്പുള്ള ദിവസം മണിക്കുട്ടൻ ഡിമ്പലിനെ പറ്റി പറഞ്ഞത് തൻറെ കാൽ വയ്യാതെ ഇരുന്നപ്പോൾ തനിക്ക പ്രചോദനമായത് ഡിമ്പൽ ആയിരുന്നു എന്നാണ് ഇതിൽ നിന്നും മണികുട്ടന്റെ കപട മുഖം മനസ്സിലാക്കാം.. അപ്പോൾ നിങ്ങൾ വിചാരിക്കും അതിനുശേഷമാണ് ഡിംപലിനോട് സൗഹൃദം തുടങ്ങിയത് എന്ന് ..

ആദ്യം പറഞ്ഞത് മണിക്കുട്ടൻ

ആദ്യം പറഞ്ഞത് മണിക്കുട്ടൻ

എന്നാൽ സൗഹൃദത്തെ പറ്റിയുള്ള പല ടാസ്ക്കുകളും വന്നപ്പോൾ തൻറെ ഏറ്റവും അടുത്ത സുഹൃത്തായി തിരഞ്ഞെടുത്തത് സൂര്യയെ ആണെന്ന് നമുക്ക് എല്ലാവർക്കും അറിയാം . അതുപോലെ ഡിമ്പൽ സിമ്പതിക്കുവേണ്ടി പല കാര്യങ്ങളും ചെയ്യുന്നു എന്ന് ആദ്യം പറഞ്ഞത് മണിക്കുട്ടൻ ആയിരുന്നു. പിന്നെ എന്നു മുതലാണു മണിക്കുട്ടന് ഡിമ്പലിനോട് സൗഹൃദം തുടങ്ങിയത് എന്ന് നോക്കാം

ഡിംപലിന് പുറത്ത് നല്ല സപ്പോർട്ട്

ഡിംപലിന് പുറത്ത് നല്ല സപ്പോർട്ട്

എപ്പിസോഡ് 65 ഡേ 64 ഓപ്പൺ നോമിനേഷനിൽ മണിക്കുട്ടൻ സൂര്യയെ നോമിനേറ്റ് ചെയ്തുകൊണ്ട് ജനങ്ങളുടെ തീരുമാനത്തിന് വിടുന്നതായി പ്രഖ്യാപിക്കുന്നു. അതിനുശേഷം വരുന്ന നാട്ടുകൂട്ടം ടാസ്കിൽ ഡിമ്പലും മണിക്കുട്ടനും ഒരേ ടീമിൽ വരുന്നു കളിയുടെ ഭാഗമായി ഡിമ്പലിനെ നന്നായി സപ്പോർട്ടും ചെയ്യുന്നുണ്ട്. എന്നാൽ ആ ടാസ്കിന് ശേഷം വരുന്ന വീക്കെൻഡ് എപ്പിസോഡിൽ കിടിലം ഫിറോസിനെ ക്യാൻസർ കമ്യൂണിറ്റിയെ അപമാനിച്ചു എന്ന് പറഞ്ഞു ലാലേട്ടൻ ചീത്ത പറയുന്നു ഇതിൽ നിന്നും ഡിംപലിന് പുറത്ത് നല്ല സപ്പോർട്ട് ഉണ്ടെന്ന് മണിക്കുട്ടൻ മനസ്സിലാക്കുന്നു.

നേരത്തെ അറിയാമായിരുന്നു

നേരത്തെ അറിയാമായിരുന്നു

അതിനുശേഷം ഡിമ്പലിനോട് കൂടുതൽ അടുക്കുന്നു. ഒന്നുകൂടി ശ്രദ്ധിച്ചാൽ ഡിംപലിൻറെ പിതാവ് മരണപ്പെടുന്നത് മണിക്കുട്ടൻ തിരിച്ചുവരവിന്റെ തലേദിവസം രാത്രി ആണ്. അതുകൊണ്ടുതന്നെ മണിക്കുട്ടന് ഈ വിവരം നേരത്തെ അറിയാമായിരുന്നു. കാരണം ഡിമ്പൽ കൺഫെഷൻറൂമിലേക്ക് കയറുമ്പോൾ മണിക്കുട്ടൻ കരയുന്നത് കാണാമായിരുന്നു.

ഓവർ ആക്ടിങ് ചെയ്തു കുളമാക്കി

ഓവർ ആക്ടിങ് ചെയ്തു കുളമാക്കി

അതിനു ശേഷം അപ്പുക്കുട്ടൻ അല്ല മണിക്കുട്ടൻ ഓവർ ആക്ടിങ് ചെയ്തു കുളമാക്കിയത് നമ്മൾ കണ്ടതാണ്. ഡിമ്പൽ ഫാൻസിൻ്റെ വോട്ട് മുഖ്യം ബിഗിലേ.. അരിയാഹാരം കഴിക്കുന്ന ഏതൊരാൾക്കും മനസ്സിലാക്കാവുന്നതാണ് ഇത് ഡിമ്പലിൻറെ വോട്ടിനു വേണ്ടിയുള്ള സൗഹൃദ നാടകമാണെന്ന്...'' എന്നാണ് ബിഗ് ബോസ് മലയാളം സീസൺ 3 ഒഫീഷ്യൽ ഗ്രൂപ്പിലെ കുറിപ്പിൽ പറയുന്നത്.

Recommended Video

cmsvideo
    അവിടെ നടക്കുന്ന എല്ലാകാര്യങ്ങളും ബിഗ് ബോസ് കാണിക്കുന്നില്ല | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+