മണിക്കുട്ടൻ ഭ്രാന്തനെപ്പോലെ ഇറങ്ങിപ്പോയെന്ന് ഫിറോസ്: പിന്തുണച്ച് റംസാൻ, ചോദ്യം ചെയ്ത് മണിക്കുട്ടൻ

അപ്രതീക്ഷിത സംഭവങ്ങളോടെയാണ് ഓരോ ദിവസത്തെ ബിഗ് ബോസ് സീസൺ 3 യുടെ ഓരോ എപ്പിസോഡും കടന്നുപോകുന്നത്. റംസാനും മണിക്കുട്ടനും ഫിറോസും തമ്മിലാണ് പുതിയ വഴക്ക്. മോണിംഗ് ആക്ടിവിറ്റിക്കിടെയാണ് മണിക്കുട്ടനും റംസാനും തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ബിഗ് ബോസ് ഷോയിൽ വന്ന ശേഷം സ്വഭാവത്തിന് മാറ്റം വന്നതും വരാത്തതുമായ വ്യക്തികളെയും കാരണവും പറയാനായിരുന്നു ബിഗ് ബോസ് നൽകിയ ടാസ്ക്.

പരസ്പരം ഇടഞ്ഞ് മത്സരാർത്ഥികൾ

പരസ്പരം ഇടഞ്ഞ് മത്സരാർത്ഥികൾ

റംസാനാണ് ആദ്യം സ്വഭാവത്തിൽ മാറ്റം വന്നതും മാറ്റം വരാത്തതുമായ മത്സരാർത്ഥികളെക്കുറിച്ച് പറഞ്ഞത്. ശേഷം മണിക്കുട്ടൻ ഇക്കാര്യത്തിന് വ്യക്തത വരുത്താൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ചൊറിച്ചിലും അഹങ്കാരവും കാണിക്കുമ്പോൾ അതിനോട് പ്രതികരിക്കണമെന്നായിരുന്നു റംസാൻ ഫിറോസിനോട് പറഞ്ഞത്. നേരത്തെ ബിഗ് ബോസ് നടത്തിയ ടാസ്കിനിടയിൽ ഫിറോസിന്റെ മക്കളെക്കുറിച്ച് മണിക്കുട്ടൻ നടത്തിയ പരാമർശമായിരുന്നു ഇതിന് പിന്നിൽ.

 കുടുംബത്തെ വലിച്ചിഴച്ചോ

കുടുംബത്തെ വലിച്ചിഴച്ചോ

ഈ പ്രശ്നത്തിലേക്ക് ഫിറോസ് ഇടപെട്ടതോടെ മണിക്കുട്ടൻ തന്റെ കുടുംബത്തെ ഷോയിലേക്ക് വലിച്ചിഴച്ചുവെന്നും ഫിറോസ് ചൂണ്ടിക്കാണിച്ചു. അനാവശ്യമായി ഷോയ്ക്കുള്ളിലേക്ക് കുടുംബത്തെ വലിച്ചിഴച്ചതെന്ന് ഫിറോസിന്റെ നിലപാടിനെ പിന്തുണച്ച് റംസാും എത്തുകയായിരുന്നു. ഇതാണ് പിന്നീട് മൂന്നുപേരും തമ്മിലുള്ള വാക്പോരിലേക്ക് എത്തിയത്. ഇതിനിടെ അനൂപ് അടക്കമുള്ള മത്സരാർത്ഥികളാണ് ഇവരെ പിടിച്ച് മാറ്റാൻ ശ്രമിക്കുന്നത്.

ഔദാര്യത്തിലോ?

ഔദാര്യത്തിലോ?

ബിഗ് ബോസിൽ ഫിറോസ് നിൽക്കുന്നത് ഒരു പെൺകുട്ടിക്കെതിരെ മോശമായി പ്രതികരിച്ചിട്ട് അവൾ തന്നെ നൽകിയ ഔദാര്യത്തിലാണെന്നാണ് മണിക്കുട്ടൻ ഫിറോസിനോട് പറയുന്നത്. ഇതിനെയാണ് ഗ്രൂപ്പിസം എന്ന് വിളിക്കുന്നതെന്നും മണിക്കുട്ടൻ പറയുന്നു. വീട്ടിനുള്ളിലേക്ക് വീണ്ടും കുടുംബത്തെക്കുറിച്ചുള്ള വിഷയങ്ങൾ കൊണ്ടുവരുന്നത് റംസാനാണെന്നും മണിക്കുട്ടൻ പറഞ്ഞു.

 ഭ്രാന്തനെപ്പോലെയെന്ന്

ഭ്രാന്തനെപ്പോലെയെന്ന്

മണിക്കുട്ടൻ ഭ്രാന്തനെപ്പോലെ ഷോയിൽ നിന്ന് ഇറങ്ങിപ്പോയെന്നാണ് ഫിറോസ് പറയുന്നത്. ഇവിടെ നിന്ന് ഭ്രാന്ത് എടുത്തിട്ടാണ് പോയതെന്ന് മണി തന്നോട് പറഞ്ഞെന്ന് ഫിറോസ് പറഞ്ഞു. എന്നാലും ഇതൊന്നും മണിക്കുട്ടൻ സമ്മതിക്കാൻ തയ്യാറായില്ല. ഇതോടെ താൻ ഭ്രാന്തനെപ്പോലെ ഇറങ്ങിപ്പോയെന്ന് പറഞ്ഞതിന്റെ അർത്ഥം തനിക്ക് അറിയണമെന്ന ആവശ്യമുന്നയിച്ച് മണിക്കുട്ടൻ രംഗത്തെത്തിയിട്ടുണ്ട്. ബിഗ് ബോസ് ഹൌസിനുള്ളിൽ തനിക്ക് വേണ്ടി സംസാരിക്കാൻ ആരുമില്ലെന്നും രണ്ടും പേരും തനിക്കെതിരായാണ് സംസാരിച്ചുകൊണ്ടിരിക്കുന്നതെന്നും മണിക്കുട്ടൻ പറയുന്നുണ്ട്.

Recommended Video

cmsvideo
    ബിഗ് ബോസ് ഉപേക്ഷിച്ചു! മലയാളം ഉടൻ
     മണിക്കുട്ടൻ തനിക്കെതിരെ തിരിഞ്ഞു

    മണിക്കുട്ടൻ തനിക്കെതിരെ തിരിഞ്ഞു

    മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ബിഗ് ബോസ് ഹൌസിലേക്ക് തിരിച്ചെത്തിയ മണിക്കുട്ടന്റെ സ്വഭാവത്തെക്കുറിച്ച് കഴിഞ്ഞ എപ്പിസോഡിൽ നോബിയും കിടിലം ഫിറോസും തമ്മിൽ സംസാരിക്കുന്നുണ്ട്. തിരിച്ചെത്തിയ മണിക്കുട്ടൻ തനിക്കെതിരെ തിരിഞ്ഞെന്നും താൻ മക്കളോട് സംസാരിച്ചതിനെതിരെ പോലും പറഞ്ഞുവെന്നും ഫിറോസ് പറയുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+