ബിഗ് ബോസ് സീസൺ ത്രീ ഫിനാലെയെന്ന്? മറുപടിയുമായി ഡിംപൽ ബാൽ ലൈവിൽ
കൊച്ചി; ബിഗ് ബോസ് മലയാളം സീസൺ ത്രീ അവസാനിച്ചെങ്കിലും മത്സരാർത്ഥികൾ എല്ലാവരും തന്നെ ഇപ്പോഴും സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ ആരാധകരോട് സംവദിക്കാറുണ്ട്. മത്സരാർത്ഥികളുടെ പ്രതികരണങ്ങൾ ആരാധകർ ഇപ്പോഴും ഏറ്റെടുക്കാറുമുണ്ട്. അക്കൂട്ടത്തിൽ പ്രക്ഷേകരുടെ പ്രിയ താരം ഡിംബൽ ബാലിന്റെ ഒരു ലൈവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഷോ അവസാനിച്ചെങ്കിലും ഇതുവരെ ബിഗ് ബോസ് ഫിനാലേ എന്നാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോൾ അതുൾപ്പെടെയുള്ള ആരാധകരുടെ ചോദ്യങ്ങൾക്ക് വൈലിൽ മറുപടി നൽകുകയാണ് താരം. ഡിംപലിന്റെ വാക്കുകളിലേക്ക്
കേരളത്തില്‍ ഇന്ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍; തിരുവനന്തപുരത്ത് നിന്നുള്ള ചിത്രങ്ങള്‍ കാണാം

ബിഗ് ബോസ് മലയാളം സീസൺ ത്രീയിലെ ഏറ്റവും ശക്തയായ മത്സരാർത്ഥിയായിരുന്നു ഡിംപൽ ബാൽ.പൊരുതി നേടിയതാണ് ഈ അംഗീകാരമെന്ന് ഡിംപൽ ആർമ്മിയുടെ വാദം. കാൻസർ സർവൈവറായ ഡിംപൽ തന്റെ വേദനകളൊന്നും പുറത്തുകാണിക്കാതെ ഷോയിലെ ടാസ്കുകളിൽ എല്ലാം മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചും ശക്തമായ നിലപാടുകൾ സ്വീകരിച്ചുമാണ് ഷോയുടെ അവസാന ഘട്ടം വരെ എത്തി നിൽക്കുന്നതെന്നും ഇവർ പറയുന്നു.

തന്റെ അച്ഛന്റെ വിയോഗത്തോടെ ഷോയിൽ നിന്ന് അപ്രതീക്ഷിതമായി പുറത്തായ ഡിംപൽ പിന്നീട് ഷോയിലേക്ക് തിരിച്ചെത്തിയപ്പോൾ പോലും തന്റെ ഗെയിം സ്പിരിറ്റ് അത് പോലെ നിലനിർത്തിയെന്നും ഇക്കൂട്ടർ വാദുക്കുന്നു.എന്തായാലും ഇതെല്ലാം കൊണ്ട് തന്നെ സോഷ്യൽ മീഡയയിൽ ഉൾപ്പെടെ വലിയ വിഭാഗത്തിന്റെ പിന്തുണ ഡിംപലിനുണ്ട്.

ഇപ്പോൾ ഷോ അവസാനിച്ചെങ്കിലും തന്റെ ആരാധകരോടെല്ലാം ലൈവിലെത്തി മറുപടി നൽകാൻ താരം സമയം കണ്ടെത്താറുണ്ട്. ഇപ്പോൾ അത്തരത്തിൽ ഇൻസ്റ്റഗ്രാമിലൂടെ ലൈവിലെത്തിയാണ് ഡിംപൽ പ്രതികരിക്കുന്നത്. ഫിനാലെയെ കുറിച്ചും മണിക്കുട്ടനെ കുറിച്ചുമെല്ലാമാണ് ഡിംപൽ വീഡിയോയിൽ പറയുന്നത്.

ആരാധകർ അതൃപ്തിയിൽ
ബിഗ് ബോസ് വോട്ടിംഗ് പൂർത്തിയാക്കിയെങ്കിലും ഫിനാലെ എന്ന് നടക്കുമെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും വന്നിട്ടില്ല. വിജയിയെ കണ്ടെത്താൻ വൈകുന്നതിനെതിരെ ആരാധകരും അസ്വസ്ഥരാണ്. സോഷ്യൽമീഡിയയിലൂടെ ഇവർ അതൃത്പി രേഖപ്പെടുത്തുന്നുണ്ട്.

ബിഗ് ബോസും
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാലാണ് പരിപാടി വൈകുന്നതെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രക്ഷേകരുടെ ആവശ്യം ശക്തമാക്കിയതോടെ ഇക്കാര്യത്തിൽ വിശദീകരണവുമായ ബിഗ് ബോസും രംഗത്തെത്തിയിരു്നു. കൊവിഡ് രണ്ടാംതരംഗം ഉയര്‍ത്തിയ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രേക്ഷകര്‍ കുറച്ചുകൂടി കാത്തിരിക്കണമെന്നും ഫിനാലെ ഉറപ്പായും ഉണ്ടാവുമെന്നുമായിരുന്നു മോഹൻലാൽ പറഞ്ഞത്.

കാത്തിരിക്കണമെന്ന്
മഹാമാരി മൂലമുള്ള ഇപ്പോഴത്തെ ഗുരുതര പ്രശ്‍നങ്ങള്‍ക്ക് താല്‍ക്കാലിക ശമനം ആവുമ്പോള്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3 വിജയിയെ പ്രഖ്യാപിക്കുന്ന ഗ്രാന്‍ഡ് ഫിനാലെ ഉണ്ടായിരിക്കും. അതുവരെ പ്രിയ പ്രേക്ഷകര്‍ കാത്തിരിക്കുക എന്നായിരുന്നു മോഹൻലാൽ പറഞ്ഞത്.

ഫിനാലെയെ കുറിച്ചുള്ള ചോദ്യത്തിന് ലൈവിൽ ഡിംപൽ ബാൽ നൽകിയ ഉത്തരവും അത് തന്നെയായിരുന്നു.ഫിനാലെ എന്നാണെന്ന് അറിയില്ല. ഏഷ്യാനെറ്റിന്റെ ഔദ്യോഗിക പേജിൽ അപ്ഡേഷനുകൾ കാണാം. എല്ലാവരം കാത്തിരിക്കുക, ഇത്രേം ക്ഷമ എല്ലാവരും കാണിച്ചില്ലേയെന്നും ഡിംപൽ പറഞ്ഞു.

എന്തായാലും കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി തുടങ്ങുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് ഫിനാലെ നടക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ആരാധകർ. ഇളവുകളുടെ ആദ്യഘട്ടത്തിൽ തന്നെ സിനിമാ-സീരിയല്‍ ഉള്‍പ്പടേയുള്ള ചിത്രീകരണത്തിന് നിയന്ത്രണങ്ങളോടെ അനുമതി നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

കൊച്ചിയിലോ
അതേസമയം ജൂൺ 29 ന് ഫിനാലെ ഉണ്ടായേക്കുമെന്നുള്ള ചില അഭ്യൂഹങ്ങളും ഉണ്ട്. ഇത്തവണ താരങ്ങളെല്ലാം കൊച്ചിയിൽ എത്തിയതിനാൽ ഫിനാലേയും കൊച്ചിയിൽ വെച്ച് തന്നെയാകും നടത്തിയേക്കുക.കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ടായിരിക്കും ഷോ നടത്തുക.
Recommended Video

ആരൊക്കെ
മണിക്കുട്ടന്‍, ഡിംപല്‍ ഭാല്‍, സായ് വിഷ്‍ണു, അനൂപ് കൃഷ്‍ണന്‍, നോബി മാര്‍ക്കോസ്, കിടിലം ഫിറോസ്, റിതു മന്ത്ര, റംസാന്‍ മുഹമ്മദ് തുടങ്ങിയവരാണ് നിലവില്‍ ഷോയില്‍ ഉള്ളത്.വോട്ടെടുപ്പിൽ മണിക്കുട്ടൻ ,സായി ,ഡിംപൽ എന്നിവരാണ് മുന്നിൽ എന്ന പ്രചരണവും ഉണ്ട്.
വ്യത്യസ്ത ലുക്കില്‍ രാകുല്‍ പ്രീത് സിങ്; നടിയുടെ ഏറ്റവും പുതിയ ഫോട്ടോകള്‍ കാണാം


Click it and Unblock the Notifications