• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മണിക്കുട്ടനും ഡിംപലും വീണ്ടും കണ്ടോ? മണിക്കുട്ടനെ കുറിച്ച് പറയൂ..ഡിംപലിന്റെ മറുപടി ഇങ്ങനെ

Google Oneindia Malayalam News

കൊച്ചി; ബിഗ് ബോസ് മലയാളം സീസൺ ത്രീയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട തായിരുന്നു മണിക്കുട്ടന്റേയും ഡിംപലിൻറേയും സൗഹൃദം. പലരും ഇരുവരുടേയും സൗഹൃദത്തെ പുകഴ്ത്തിയപ്പോൾ ചിലർ ഇതിനെ വിമർശിച്ചും രംഗത്തെത്തിയിരുന്നു. ഇരുവരുടേതും വെറും അഭിനയം മാത്രമാണെന്നും ഷോയിൽ വിജയം നേടാനുള്ള സ്ട്രാറ്റജിയാണെന്നാല്ലാമായിരുന്നു വിമർശനങ്ങൾ. എന്തായാലും ഇത്തരം വിമർശനങ്ങൾക്കുള്ള മറുപടി കൂടിയാണ് ഇപ്പോൾ ഡിംപൽ നൽകുന്നത്.ഇൻസ്റ്റഗ്രാം ലൈവിലാണ് താരം മണിക്കുട്ടനെ കുറിച്ച് പറയുന്നത്.

കേരളത്തില്‍ ഇന്ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍; തിരുവനന്തപുരത്ത് നിന്നുള്ള ചിത്രങ്ങള്‍ കാണാം

സൗഹൃദം

ഒരുപക്ഷേ ബിഗ് ബോസ് ഷോയിൽ സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള പ്രണയത്തേക്കാൾ പ്രക്ഷേകർ ഏറ്റെടുത്തത് ഡിംപൽ -മണിക്കുട്ടൻ സൗഹൃദമായരുന്നു.ബിഗ് ബോസിൽ നിന്നും മജ്സിയ പുറത്ത് പോയതിന് ശേഷമായിരുന്നു ഡിംപലും മണിക്കുട്ടനും തമ്മിലുള്ള സൗഹൃദം ദൃഡമാകുന്നത്.

ഡിംപലും മണിക്കുട്ടനും

ഒരിക്കൽ ഷോയിൽ നിന്നും മണിക്കുട്ടൻ പുറത്ത് പോയപ്പോൾ ഏറ്റവും കൂടുതൽ വിഷമിച്ചത് ഡിംപലായിരുന്നു.അതേസമയം മണിക്കുട്ടൻ തിരിച്ചെത്തിയപ്പോൾ സൂര്യയെക്കാൾ ആഘോഷിച്ചതും ഡിംപലായിരുന്നു. അച്ഛന്റെ വിയോഗത്തോടെ ഡിംപൽ പുറത്ത് ഏറെ വിഷമത്തോടെ ഇരുന്ന മണിക്കുട്ടന്റെ വീഡിയോകൾ വൈറലായിരുന്നു. പിന്നീട് ഡിംപലിന്റെ റീ എൻട്രി ആഘോഷമാക്കിയതും മണിക്കുട്ടൻ തന്നെയായിരുന്നു.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്

അതേസമയം ഇരുവരുടേയും സൗഹൃദം വെറും നാടകം മാത്രമാണെന്നാണ് ഒരുവിഭാഗം ആരാധകരുടെ വിമർശിച്ചിരുന്നത്. ഷോ അവസാനിച്ചാൽ ഈ പ്രകടനങ്ങൾ അവസാനിക്കുമെന്നും ഇക്കൂട്ടർ പരിഹസച്ചിരന്നു. എന്നാൽ ഇത്തരം വിമർശനങ്ങൾക്കുള്ള മറുപടി കൂടിയായിരുന്നു കഴിഞ്ഞ ദിവസം ഡിംപൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രം.

അവസരമല്ല

'സൗഹൃദം മധുരമുള്ളൊരു ഉത്തരവാദിത്തമാണ്, ഒരു അവസരമല്ല'- എന്ന കുറിപ്പോടെ മണിക്കുട്ടനെ ചേർത്ത് നിർത്തിക്കൊണ്ടുള്ള ചിത്രമായിരുന്നു ഡിംപൽ പങ്കുവെച്ചത്. ഇതോടെ മണിക്കുട്ടൻ,ഡിംപൽ ആർമ്മിക്കാർ ചിത്രം ഏറ്റെടുത്തു. നിമിഷങ്ങൾക്കുള്ളിലാണ് ഫോട്ടോ വൈറലായത്.

കൊവിഡ് നിയന്ത്രണം

ഇതോടെ ഷോ അവസാനിച്ചപ്പോൾ രണ്ട് സുഹൃത്തുക്കളും വീണ്ടും കണ്ടുമുട്ടിയെന്ന തരത്തിലുള്ള റിപ്പോർട്ടുകളും വന്നു. എന്നാൽ തങ്ങൾ അടുത്തിടെയൊന്നും കണ്ടിട്ടില്ലെന്നാണ് ഡിംപൽ ലൈവിൽ പറഞ്ഞത്. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ പുറത്തുപോകാൻ സാധിച്ചിട്ടില്ലെന്ന് ആരാകരുടെ ചോദ്യത്തിന് ഡിംപൽ ലൈവിൽ മറുപടി നൽകി.

മണിക്കുട്ടനെ കുറിച്ച്

അതേസമയം മണിക്കുട്ടെ കുറിച്ച് പറയാൻ ആരാകർ ആവശ്യപ്പെട്ടപ്പോൾ ഡിംപൽ പറഞ്ഞത് ഇങ്ങനെ- വളരെ സ്നേഹനിധിയായ , കരുണയുള്ള, സ്വീറ്റ് ആയ വ്യക്തിയാണ് മണിക്കുട്ടൻ, ഡിംപൽ മറുപടി നൽകി. ഒപ്പം ആരാധകരുടെ മറ്റ് ചില ചോദ്യങ്ങൾക്ക് കൂടി താരം പ്രതികരിച്ചു.

അഭിനയം

അടുത്ത ടിവി പരിപാടി എന്നാണ് എന്നായിരുന്നു ആരാധകർക്ക് അറിയേണ്ടിയിരുന്നത്. എന്നാൽ ഇതുവരെ മറ്റൊരു ഷോയെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് താരം പറഞ്ഞു. ബിഗ് ബോസ് തന്റെ ആദ്യ ടിവി ഷോയാണ്. അഭിനയം തന്റെ മേഖലയല്ല, അതിന്റെ ഏഴ് അയലത്ത് പോലും എത്താൻ സാധിച്ചിട്ടില്ല, ഡിംപൽ പറഞ്ഞു.

ക്ഷമ വേണം

ബിഗ് ബോസ് ഫിനാലേയും കുറിച്ചും താരം പ്രതികരിച്ചു. നിലനിൽ ഫിനാലെ എന്നാണെന്ന് അറിയില്ലെന്നും ഏഷ്യാനെറ്റ് ചാനൽ വഴി അത് സംബന്ധിച്ചുള്ള ഔദ്യോഗിക വിവരം പുറത്തുവരുമെന്നും എല്ലാവരും കാത്തിരിക്കണമെന്നും ഡിംപൽ പറഞ്ഞു.

8 പേർ

ബിഗ് ബോസ് ഷോയിൽ വിജയിയായി വരെ പ്രവചിക്കപ്പെട്ട താരമാണ് ഡിംപൽ. നിലവിൽ 8 മത്സരാർത്ഥികളാണ് ഷോയിൽ ഫൈനലില് എത്തിയിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ചെന്നൈയിൽ ലോക്ക് ഡൗൺ നടപ്പാക്കിയതോടെ ബിഗ് ബോസ് ഷൂട്ടിംഗ് നിർത്തിവെച്ച സാഹചര്യത്തിലായിരുന്നു എട്ട് പേരേയും ഫൈനൽ മത്സരാർത്ഥികളായി പ്രഖ്യാപിച്ചത്.

cmsvideo
  Mohanlal Might Quit Bigg Boss Malayalam; Season 4 To Have A New Host? | Oneindia Malayalam
  ഡിംപൽ മൂന്നമതോ?

  ഇതിൽ നിന്നും വിജയി കണ്ടെത്താൻ പ്രത്യേക വോട്ടെടുപ്പും നടത്തിയിട്ടുണ്ട്. നിലവിലുള്ള വോട്ടിംഗ് നില അനുസരിച്ച് ഡിംപൽ മൂന്നാം സ്ഥാനത്താണെന്നുള്ള പ്രചരണങ്ങൾ ഉണ്ട്. ഒന്നും രണ്ടും സ്ഥാനങ്ങൾ മണിക്കുട്ടൻ, സായി എന്നിവർക്കാണെന്നാണ് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലൂടെ നടക്കുന്ന പ്രചരണം.

  വ്യത്യസ്ത ലുക്കില്‍ രാകുല്‍ പ്രീത് സിങ്; നടിയുടെ ഏറ്റവും പുതിയ ഫോട്ടോകള്‍ കാണാം

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  bigg boss malayalam season 3 finale; Dimpal's words about manikuttan goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X