Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിംപലും സായിയും പിആർ വർക്ക് നടത്തിയോ? ലക്ഷ്മി ജയന്റെ മറുപടി ചർച്ചയാക്കി ബിഗ് ബോസ് ഫാൻസ്

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ വിജയിയെ ഇതുവരെ പ്രഖ്യാപിക്കാത്തതിലുളള അമര്‍ഷത്തിലാണ് ഷോയുടെ ആരാധകര്‍. ബിഗ് ബോസ് സംപ്രേഷണവും വിജയിയെ കണ്ടെത്താനുളള ഓണ്‍ലൈന്‍ വോട്ടെടുപ്പും അവസാനിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും വിജയിയെ പ്രഖ്യാപിച്ചിട്ടില്ല.

ബിഗ് ബോസ് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചൂടുളള ചര്‍ച്ചാ വിഷയം തന്നെയാണ്. ബിഗ് ബോസ് അവസാന എട്ടിലുളള സായി വിഷ്ണുവിനേയും ഡിംപല്‍ ഭാലിനേയും കുറിച്ച് മുന്‍ മത്സരാര്‍ത്ഥികളായ മജ്‌സിയ ഭാനുവും ലക്ഷ്മി ജയനും നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ ആണിപ്പോള്‍ ഷോയുടെ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്.

സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ആളൊഴിഞ്ഞ് കേരളത്തിലെ നിരത്തുകള്‍- ചിത്രങ്ങള്‍

സായി വിഷ്ണുവും ഡിംപല്‍ ഭാലും

സായി വിഷ്ണുവും ഡിംപല്‍ ഭാലും

ബിഗ് ബോസിലെ ഏറ്റവും ശക്തരായ രണ്ട് മത്സരാര്‍ത്ഥികള്‍ ആണ് സായി വിഷ്ണുവും ഡിംപല്‍ ഭാലും. ഇത്തവണ വിജയി ആയേക്കും എന്ന് വരെ പ്രതീക്ഷിക്കപ്പെടുന്ന മത്സരാര്‍ത്ഥിയാണ് ഡിംപല്‍. ഡിംപലിനെ കുറിച്ച് നേരത്തെയും ലക്ഷ്മി ജയനും മജ്‌സിയ ഭാനുവും നടത്തിയ പരാമര്‍ശങ്ങള്‍ ചര്‍ച്ചായായിരുന്നു. ക്ലബ് ഹൗസിലെ ചര്‍ച്ചയ്ക്കിടെയായിരുന്നു അത്.

പിആര്‍ വര്‍ക്ക് നടത്തുന്നതായി കരുതുന്നുണ്ടോ

പിആര്‍ വര്‍ക്ക് നടത്തുന്നതായി കരുതുന്നുണ്ടോ

ഡിംപലിനെ ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിക്കുന്നു എന്നുളള പിന്നാലെ ലക്ഷ്മി ജയന്‍ അക്കാര്യത്തില്‍ വിശദീകരണവുമായും രംഗത്ത് വന്നിരുന്നു. വീണ്ടും ഒരു ക്ലബ് ഹൗസ് ചര്‍ച്ചയിലാണ് ഡിംപല്‍ വിഷയമായിരിക്കുന്നത്. ബിഗ് ബോസ് സീസണ്‍ നാലില്‍ നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന 3 മത്സരാര്‍ത്ഥികള്‍ എന്നുളള ചര്‍ച്ചയില്‍ ഒരാള്‍ ഡിംപലും സായിയും പിആര്‍ വര്‍ക്ക് നടത്തുന്നതായി കരുതുന്നുണ്ടോ എന്നുളള ചോദ്യം ഉന്നയിച്ചു.

ഇത്രയും കണ്ടന്റ് വരില്ല

ഇത്രയും കണ്ടന്റ് വരില്ല

അങ്ങനെ കരുതുന്നു എന്നാണ് ലക്ഷ്മി ജയനും മജ്‌സിയ ഭാനുവും നല്‍കിയ മറുപടി. ഏത് മത്സരാര്‍ത്ഥിയെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ എപ്പോഴും പോസ്റ്റുകള്‍ വന്ന് കൊണ്ടിരിക്കുന്നത് എന്ന് നോക്കുമ്പോള്‍ സന്ധ്യ മനോജിന് പിആര്‍ വര്‍ക്ക് ഉണ്ടായിരുന്നില്ല എന്നുറപ്പാണ്. പുറത്ത് ആരെങ്കിലും പിആര്‍ വര്‍ക്ക് ചെയ്യാനില്ലാതെ സോഷ്യല്‍ മീഡിയയില്‍ ഇത്രയും കണ്ടന്റ് വരില്ലെന്നാണ് ലക്ഷ്മി ജയന്‍ പറഞ്ഞത്.

അഹോരാത്രം പണിയെടുക്കുന്നു

അഹോരാത്രം പണിയെടുക്കുന്നു

ഈ പിആര്‍ ഏജന്‍സി ആരാണ് ചെയ്യുന്നത് എന്ന് അറിയില്ല. അറിഞ്ഞിരുന്നുവെങ്കിലും താന്‍ ചെയ്‌തേനെ എന്നും ലക്ഷ്മി ജയന്‍ പറഞ്ഞു. പുറത്ത് നിന്ന് ഒരുപാട് പേര്‍ ഇതിനായി അഹോരാത്രം പണിയെടുക്കുന്നുണ്ടായിരുന്നു. പിആര്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും പെര്‍ഫോമന്‍സിനെ അടിസ്ഥാനപ്പെടുത്തി മാത്രമാണ് വിജയിയെ നിശ്ചയിക്കുന്നതെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ ഫാന്‍സിനെ ലഭിച്ചത് അത് കൊണ്ട്

കൂടുതല്‍ ഫാന്‍സിനെ ലഭിച്ചത് അത് കൊണ്ട്

ബിഗ് ബോസില്‍ ആദ്യത്തെ ദിവസം തന്നെ മറ്റ് മത്സരാര്‍ത്ഥികള്‍ക്കിടയില്‍ ഒരു ഇംപാക്ട് ഉണ്ടാക്കാന്‍ ഡിംപലിന് സാധിച്ചിരുന്നു. താന്‍ തന്നെ അക്കാര്യം പറഞ്ഞിട്ടുളളതാണെന്നും ലക്ഷ്മി ചൂണ്ടിക്കാട്ടി. ഡിംപലിന് കൂടുതല്‍ ഫാന്‍സിനെ ലഭിച്ചത് അത് കൊണ്ടാണ്. പിആര്‍ വര്‍ക്ക് ഉണ്ടെങ്കിലും ഇല്ലെങ്കിലും അവരുടെ കമന്റുകള്‍ അടിസ്ഥാനമാക്കിയാണ് കാര്യങ്ങളുടെ പോക്കെന്നും ലക്ഷ്മി ജയന്‍ പറയുന്നു.

വൈറലായി ആദാ ശർമയുടെ സെൽഫ് പോർട്രെയ്റ്റ്; ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    bigg boss malayalam season 3: fans requested to asianet for conduct soon grand finale

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+