'അവളെ ബംഗാളിയെന്നോ തുപ്പൽ എന്നോ ഡാകിനി എന്നോ സിമ്പതി എന്നോ വിളിച്ചോളൂ', പക്ഷേ; കുറിപ്പ്
ബിഗ് ബോസ് മലയാളം മൂന്നാം സീസണിൽ ആര് വിജയി ആകും എന്നത് സംബന്ധിച്ച് പല വിധത്തിലുളള ചർച്ചകളും സോഷ്യൽ മീഡിയയിൽ നടക്കുന്നു. അവസാന ഘട്ടത്തിൽ മത്സര രംഗത്തുളള എട്ട് പേർക്കും പിന്തുണയുമായി നിരവധി പേരുണ്ട്. ഈ എട്ട് പേരിൽ പല കാരണങ്ങൾ കൊണ്ടും സവിശേഷതയുളള മത്സരാർത്ഥിയാണ് ഡിംപൽ ഭാൽ. ഡിംപലിനെ വിമർശിക്കുന്നവർക്കൊപ്പം തന്നെ ഡിംപലിന് വലിയ ഫാൻ ബേസും സോഷ്യൽ മീഡിയയിൽ ഉണ്ട്. ഡിംപൽ ആണ് ഇത്തവണ വിജയം അർഹിക്കുന്നത് എന്ന് വിലയിരുത്തുന്നവരുമുണ്ട്. ആർദ്ര അപ്പുസ് ഡിംപലിനെ കുറിച്ച് എഴുതിയ കുറിപ്പ് വായിക്കാം

കുറിപ്പ് വായിക്കാം: 'അവളുടെ ടാസ്‌ക്കുകളിലെ പെർഫോമൻസ് കാണാതെ അവളുടെ കഴിവുകളെ കാണാതെ നിങ്ങൾ അവളെ ബംഗാളിയെന്നോ തുപ്പൽ എന്നോ രാജ്പുത് എന്നോ ഡാകിനി എന്നോ സിമ്പതി എന്നോ അതിലധികമൊ അവളുടെ വീട്ടുക്കാരെ പോലും തെറി വിളിച്ചു ഡീഗ്രേഡ് ചെയ്തോളു അവളുടെ പപ്പയുടെ മരണത്തെ പോലും നിങ്ങൾ, നിങ്ങൾ മാത്രം ഗെയിം സ്ട്രാറ്റജി ആക്കിക്കോളൂ. അവളും ഞങ്ങളും തോൽക്കാൻ തയ്യാറായതല്ല.

ഒരു stardom കൊണ്ട് ഫാൻ base ഉണ്ടാക്കി കയറി വന്നവൾ അല്ല അവൾ. അവരുടെ വീട്ടുകാർ മുഴുവൻ pr വർക്കേഴ്സ് നെ set ആക്കിയെന്നു നിങ്ങൾ ഘോര ഘോരം പറയുമ്പോഴും 3 മാസങ്ങൾക്കു മുന്നേ അവളെക്കുറിച്ച് കേട്ടിട്ട് പോലുമില്ലാതിരുന്ന ഞങ്ങൾ അവളുടെ കട്ട ഫാൻ ആയി മാറി അവൾ ഒരു fanbase ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അവൾ ഒരു വിജയി തന്നെയാണ്. പല ആർമികളും അവൾക്കു എതിരായി ഇപ്പോഴും അവളെ ഡീഗ്രേഡ് ചെയ്യുന്ന തിരക്കിലാണ്.

കാരണം വേറെ ഒന്നുമല്ല സ്വന്തം ആർമിയിലെ എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്താൽ അല്ലെ അത് വെച്ചു പോസ്റ്റ് ഇടൻ പറ്റുള്ളൂ. നിങ്ങൾ ഡീഗ്രേഡ് ചെയ്യാൻ ഓരോ പ്രാവശ്യവും അവളുടെ പേര് ഉപയോഗിക്കുന്നതിലൂടെ പ്രേഷകരുടെ മനസ്സിൽ അവളുടെ പേര് കൂടുതൽ മുഴങ്ങി കേൾക്കാൻ കാരണം ആകും. സിമ്പതി എന്ന് നിങ്ങൾ ഓരോ വട്ടം പറയുമ്പോഴും മറ്റാരേക്കാളും അവൾ അവിടെ കൂടുതൽ ജോലിയും ടാസ്ക്കും ചെയ്തുകൊണ്ടിരുന്നു.

ശത്രുവിനോട് പോലും ദയകാണിച്ചു വീണ്ടും സ്നേഹിച്ചു. കള്ളി, നാണംകെട്ടവൾ എന്ന് പരസ്യമായി വിളിച്ചവരുടെ തോളിൽ കൈ ഇട്ട് അവരോടു കളങ്കമില്ലാതെ നിറഞ്ഞ പുഞ്ചിരിയോടെ സ്നേഹിച്ചു. കരഞ്ഞു തളർന്നപ്പോൾ പോലും ഒന്നു ആശ്വസിപ്പിക്കാൻ വരാത്തവൾക്കു പോലും ടാസ്‌ക്കുകളിൽ തളർന്നു വീണപ്പോൾ ദാഹജലം നൽകി കരുത്തു പകർന്നു. ജീവനെ പോലെ സ്നേഹിച്ചവനെ ജീവനും ജീവന്റെ ജീവനും ആയി അവൾ സ്നേഹിച്ചു.

മനുഷത്വം ഇല്ലാത്ത ഒരു വാക്ക് പോലും അവളുടെ വായിൽനിന്നു വീണിട്ടില്ല എത്ര ടോർച്ചർ ടാസ്ക് ആണെങ്കിൽ പോലും. അങ്ങനെ എഴുതിയാൽ കഴിയത്ത അത്രയും ഉണ്ട് അവളെ കുറിച്ച്. ഇതൊക്കെ ഞങ്ങളുടെ മനസിൽ ആണ് പതിഞ്ഞത് . ഒരിക്കലും മറക്കില്ല ഓരോ മലയാളിയും. ഞങ്ങൾ ആരെയും ഡീഗ്രേഡ് ചെയ്യാൻ ഇറങ്ങി പുറപ്പെടുന്നില്ല ഇനി,കാരണം ഞങ്ങളുടെ മാലാഖക്കു ജയിക്കണം അവളുടെ അഗ്നിചിറകുകൾ വീശിയടിക്കണം......'


Click it and Unblock the Notifications