എവിക്ഷനും ലാലേട്ടൻ വിജയിയെ പ്രഖ്യാപിക്കലും, ബിഗ് ബോസ് ഫിനാലെയുടെ ഏറ്റവും പുതിയ വിവരങ്ങൾ
പ്രേക്ഷകര്‍ ഒരു മാസത്തിലധികമായി കാത്തിരിക്കുന്ന ബിഗ് ബോസ് ഫിനാലെ എപിസോഡ് ഓഗസ്റ്റ് ആദ്യ വാരം സംപ്രേഷണം ചെയ്യും എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഫിനാലെയുടെ ഒരുക്കങ്ങള്‍ ചെന്നൈയില്‍ തകൃതിയായി നടക്കുകയാണ്.
ഫിനാലെയ്ക്ക് ഒപ്പം ബിഗ് ബോസ് താരങ്ങളെ ഉള്‍പ്പെടുത്തി ഓണപ്പരിപാടിയുടെ ഷൂട്ടിംഗും ചെന്നൈയില്‍ നടക്കുന്നുണ്ട്. ഫിനാലെ ഷൂട്ടിന്റെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് യുട്യൂബറായ രേവതി. വിശദമായി അറിയാം

ബിഗ് ബോസില്‍ അവസാന റൗണ്ടില്‍ എത്തിയ എട്ട് മത്സരാര്‍ത്ഥികളും നേരത്തെ പുറത്തായവരും സിനിമാ താരങ്ങളും അടക്കം ഉള്‍പ്പെട്ടതാവും ബിഗ് ബോസിന്റെ ഫിനാലെ എപിസോഡ്. ദിവസങ്ങളായി ഇവരെല്ലാം ചെന്നൈയിലെ ഷൂട്ടിംഗ് ലൊക്കേഷനിലുണ്ട്. ബിഗ് ബോസ് താരങ്ങള്‍ പലരും ലൊക്കേഷനില്‍ നിന്നുളള ചിത്രങ്ങളും വീഡിയോകളും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെയ്ക്കുന്നുണ്ട്.

ഫിനാലെ ഷൂട്ടിന് വേണ്ടി മോഹന്‍ലാലും എത്തിക്കഴിഞ്ഞുവെന്ന സൂചനയാണ് വ്ളോഗര്‍ രേവതി വീഡിയോയിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ഫിനാലെ എപിസോഡ് രണ്ട് തരത്തിലാണ് ഷൂട്ട് ചെയ്യുന്നത് എന്ന് രേവതി പറയുന്നു. മത്സരാര്‍ത്ഥികളുടെ ഡാന്‍സും പാട്ടും പോലുളള കലാപരിപാടികള്‍ ഒരുമിച്ചും പിന്നെ മോഹന്‍ലാല്‍ ബിഗ് ബോസ് വിജയിയെ പ്രഖ്യാപിക്കുന്നതുമെന്ന തരത്തിലാണ് ഷൂട്ട്

ഇതിനൊപ്പം തന്നെ ഓണപ്പരിപാടികളുടെ ഷൂട്ടും നടക്കുന്നു. ഓണപ്പരിപാടികളില്‍ മത്സരാര്‍ത്ഥികളുടെ ഡാന്‍സും പാട്ടും കൂടാതെ ടോക്ക് ഷോ പോലുളള പരിപാടികളുമുണ്ട്. മാത്രമല്ല ഓണം ടാക്സുകളും ഇക്കൂട്ടത്തിലുണ്ട്. ഓണാഘോഷത്തിന്റെ ഷൂട്ട് കഴിഞ്ഞ ദിവസം കഴിഞ്ഞുവെന്നാണ് സൂചന. ഷൂട്ടിന്റെയും മത്സരാര്‍ത്ഥികള്‍ കേരള വേഷത്തിലുളളതിന്റെ ചില ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ഓണക്കളികള്‍ അടക്കമുളള ഓണം ടാസ്കിന്റെ ഷൂട്ടും കഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഇന്ന് ബിഗ് ബോസ് ഫിനാലെയുടെ ഷൂട്ടും നടന്നിട്ടുളളതായാണ് രേവതി നല്കുന്ന സൂചന. മത്സരാര്‍ത്ഥികളുടെ എവിക്ഷനും ഒപ്പം ടൈറ്റില്‍ വിന്നറെ മോഹന്‍ലാല്‍ പ്രഖ്യാപിക്കുന്നതുമായ രംഗങ്ങള്‍ ഷൂട്ട് കഴിഞ്ഞിരിക്കാനാണ് സാധ്യത. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ വിജയി ആരെന്നുളള സൂചനയും പുറത്ത് വന്നേക്കും.

ഓഗസ്റ്റ് ഒന്നിന് ആയിരിക്കും ഏഷ്യാനെറ്റ് ഫിനാലെ എപിസോഡ് സംപ്രേഷണം ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഓണത്തിനായിരിക്കും ഫിനാലെ സംപ്രേഷണം എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. 100 ദിവസത്തെ ഷോ 95ാം ദിവസം ആണ് കൊവിഡ് കാരണം ഷൂട്ടിംഗ് നിര്‍ത്തി വെക്കേണ്ടി വന്നത്. ഫിനാലെ പ്രമോയ്ക്ക് വേണ്ടിയുളള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് ഇത്തവണ ബിഗ് ബോസ് വിജയിയെ കണ്ടെത്തിയിരിക്കുന്നത്. സിനിമാ താരം കൂടിയായ മണിക്കുട്ടന് ആവും വിജയി എന്നാണ് പ്രേക്ഷകരില്‍ വലിയൊരു വിഭാഗവും കരുതുന്നത്. അതേസമയം ഫൈനലില്‍ എത്തിയ രണ്ട് സ്ത്രീ മത്സരാര്‍ത്ഥികളില്‍ ഒരാളായ ഡിംപല്‍ ഭാലിനും വിജയസാധ്യത ഉണ്ട്. എന്നാല്‍ ഇവരെ അട്ടിമറിച്ച് സായി വിഷ്ണു വിജയി ആകാനുളള സാധ്യതയും തള്ളിക്കളയാനാകില്ല.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications