Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് വീട്ടിൽ പേടിക്കേണ്ടത് ഒരാളെയാണ്; നോബിയോട് കിടിലം ഫിറോസ്

സ്ത്രീവിരുദ്ധതയും അസഭ്യവും അടക്കം ഷോയുടെ നിലവാരത്തെ തന്നെ ബാധിക്കുന്ന തരത്തിൽ ഫിറോസും സജ്നയും വഴിതിരിഞ്ഞതോടെയാണ് പുറത്താക്കലിലേക്ക് എത്തിയത്

വലിയൊരു കൊടുങ്കാറ്റിന് ശേഷം എല്ലാം ശാന്തമായ അവസ്ഥയാണ് ബിഗ് ബോസ് വീട്ടിൽ ഇപ്പോൾ. അഞ്ചര മണിക്കൂർ വരെ നീണ്ട വഴക്കിന് ശേഷം ബിഗ് ബോസിന്റെ ഇടപ്പെടലും മോഹൻലാലിന്റെ വരവും കഴിഞ്ഞ് ഫിറോസും സജ്നയും വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ടു. മറ്റ് മത്സരാർഥകളെല്ലാം ശക്തമായ ആരോപണങ്ങളാണ് ഒരു മത്സരാർഥിയായി എത്തിയ ദമ്പതികൾക്ക് നേരെ ഉയർത്തിയത്. സ്ത്രീവിരുദ്ധതയും അസഭ്യവും അടക്കം ഷോയുടെ നിലവാരത്തെ തന്നെ ബാധിക്കുന്ന തരത്തിൽ ഫിറോസും സജ്നയും വഴിതിരിഞ്ഞതോടെയാണ് പുറത്താക്കലിലേക്ക് എത്തിയത്.

പേടിക്കേണ്ടത് ഒരാളെ

പേടിക്കേണ്ടത് ഒരാളെ

ബിഗ് ബോസ് വീട്ടിൽ ഒരാളെയാണ് പേടിക്കേണ്ടതെന്നാണ് കിടിലം ഫിറോസ് പറയുന്നത്. വൈൾഡ് കാർഡ് എൻട്രിയായി വന്ന് എവിക്ഷനിലൂടെ പുറത്ത് പോവുകയും വീണ്ടും വൈൾഡ് കാർഡുമായി തിരികെ ബിഗ് ബോസിലേക്ക് എത്തുകയും ചെയ്ത രമ്യയാണ് ആ മത്സരാർഥി. രമ്യയെ ഭയക്കണമെന്നാണ് ഫിറോസ് നോബിയോട് പറയുന്നത്.

നെഞ്ചുവിരിച്ച് നിന്നാൽ ഇനിയും പോകും

നെഞ്ചുവിരിച്ച് നിന്നാൽ ഇനിയും പോകും

മത്സരം 60 ദിവസം പിന്നിടുമ്പോൾ ഇപ്പോൾ നിൽക്കുന്നതുപോലെ ഒന്ന് നെഞ്ചും വിരിച്ച് നിന്നാൽ ഇനിയും 40 ദിവസം കൂടെ പോകുമെന്നും ഫിറോസ് പറയുന്നു. കട്ടയ്ക്ക് ഒന്ന് പിടിച്ചാൽ മതി. ഒരുത്തനും നമ്മുടെയൊന്നും തൊണ്ടയുടെ കൂടെ നിൽക്കില്ലെന്നും നമ്മൾ വെഞ്ഞാട്ടുകാരെകൊണ്ട് പറ്റുമെന്നും നോബിയോട് ഫിറോസ് പറഞ്ഞു. ഇന്നലത്തെ സംഭവത്തോടെ എല്ലാവരും എവിടെ വരെ പോകുമെന്ന് മനസിലായെന്ന് നോബിയും പറയുന്നു.

സജ്നയും ഫിറോസും പുറത്ത്

സജ്നയും ഫിറോസും പുറത്ത്

വിഷുവിന് മുന്നോടിയായി എത്തിയ മോഹന്‍ലാല്‍ ഫിറോസ് ഖാന്റെ സ്ത്രീവിരുദ്ധത ചൂണ്ടി കാണിച്ചാണ് തുടങ്ങിയത്. തൊട്ട് പിന്നാലെ മത്സരാര്‍ഥികള്‍ ഓരോരുത്തരും ഫിറോസിനെതിരായി തങ്ങൾക്ക് പറയാനുള്ളത് പറഞ്ഞു. ഇതോടെ ഫിറോസ് ഖാനെയും സജ്‌നയെയും ബിഗ് ബോസില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്.

ദേഷ്യപ്പെട്ട് മോഹൻലാൽ

ദേഷ്യപ്പെട്ട് മോഹൻലാൽ

ഇരുവര്‍ക്കും ഒരു വാക്ക് പോലും പറയാനുള്ള അവസരം കൊടുക്കാതെ പുറത്തേക്ക് വരാനായി ആവശ്യപ്പെടുകയായിരുന്നു മോഹൻലാൽ. അങ്ങനെ മത്സരാര്‍ഥികളോട് യാത്ര പറഞ്ഞ് ദമ്പതിമാര്‍ പുറത്തേക്ക് ഇറങ്ങി. രമ്യ സംസാരിക്കുന്നതിനിടയിൽ ഇടപ്പെടാൻ ശ്രമിച്ച ദമ്പതിമാരോട് മോഹൻലാൽ ദേഷ്യപ്പെടുകയും ചെയ്തിരുന്നു. പുറത്താക്കാനുള്ള കാരണം വ്യക്തമാക്കുന്ന വീഡിയോയും കാണിച്ചിരുന്നു. സ്ത്രീകളെ അധിക്ഷേപിക്കുകയും അനാവശ്യമായി പ്രകോപിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള പദപ്രയോഗങ്ങളുടെ വലിയ നിരയായിരുന്നു ആ വീഡിയോ.

ഞങ്ങൾക്ക് പറയാനുള്ളത് കേട്ടില്ല

ഞങ്ങൾക്ക് പറയാനുള്ളത് കേട്ടില്ല

ബിഗ് ബോസിൽ നിന്ന് പുറത്തായ ശേഷമുള്ള സജ്ന - ഫിറോസിന്റെ ആദ്യ പ്രതികരണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പുറത്തായത് അറിഞ്ഞ് തങ്ങളെ വിളിച്ച ആരാധകരോടാണ് ദമ്പതിമാർ മനസ് തുറന്നത്. തങ്ങൾക്ക് പറയാനുള്ളതുപോലും കേൾക്കാതെയാണ് പുറത്താക്കിയതെന്നാണ് സജ്ന പറയുന്നത്.

Recommended Video

cmsvideo
    ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+