സൂര്യ ഏത് വേഷവും കെട്ടും, അത്ര തൊലിക്കട്ടിയാണ്; വിവാദത്തിന് തിരികൊളുത്തി ഫിറോസ് ഖാൻ

സൂര്യ ഏത് വേഷവും കെട്ടും, അത്ര തൊലിക്കട്ടിയാണ്; അനൂപ് സൈലന്റായ യിട്ട് നിക്കുവാണ് ഭയങ്കര വിഷം , വിവാദത്തിന് തിരികൊളുത്തി ഫിറോസ് ഖാൻ

ബിഗ് ബോസ് മലയാളം ഒരു മാസം പിന്നിടുമ്പോള്‍ വീട്ടിനുള്ളിൽ നിർണ്ണായക നീക്കങ്ങളാണ് നടക്കുന്നത്. കൂട്ടമായും ഒറ്റയ്ക്കും ഗെയിം പ്ലാൻ തയ്യാറാക്കുന്ന തിരക്കിലാണ് ഓരോ മത്സരാർത്ഥിയും. സ്ഥിരമായി മത്സരാർത്ഥികളുമായി വഴക്കിടുന്നതിന്റെ പേരിൽ സോഷ്യൽ മീഡിയയിലും ബിഗ്ഹൌസിലും ചർച്ചയാവുന്ന രണ്ട് പേരുകളാണ് സജ്ന ഫിറോസും ഫിറോസ് ഖാനും. നേരത്തെ ഭാഗ്യലക്ഷ്മി, അനൂപ് എന്നിങ്ങനെ മത്സരാർത്ഥികളിൽ പലരുമായും ഇത്തരത്തിൽ തർകകങ്ങളും അസ്വാരസ്യങ്ങളും ഉടലെടുത്തിരുന്നു. ഫിറോസ് ഖാൻ പ്രകോപിപ്പിച്ചു സംസാരിക്കുന്നു എന്നാണ് മത്സരാർത്ഥികളെപ്പോലെ ആരാധകരും വിലയിരുത്തുന്നത്.

ഇന്ത്യയിലെ ആദ്യത്തെ സെന്‍ട്രലൈസ്ഡ് എസി റെയില്‍വേ ടെര്‍മിനല്‍ ബെംഗളൂരുവില്‍, ചിത്രങ്ങള്‍ കാണാം

 എന്ത് വേഷവും കെട്ടും.. തൊലിക്കട്ടി

എന്ത് വേഷവും കെട്ടും.. തൊലിക്കട്ടി

സൂര്യടെ മുഖം ശ്രദ്ധിച്ചേ... ആ മുഖത്ത് നിന്ന് നമുക്ക് വായിക്കാൻ പറ്റും. ഒരുപാട് നിഗുഢതകള്‍ അവളുടെ മനസ്സിലുണ്ട്. ഏത് വേഷവും കെട്ടും അവള്‍. കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണ് എന്നാണ് സൂര്യയെക്കുറിച്ച് ഫിറോസ് ഖാൻ സജ്ന ഫിറോസിനോട് പറയുന്നത്. അപ്പോള്‍ അടുക്കളയിലുള്ള സൂര്യയെ സജ്ന ഫിറോസ് തലയുയർത്തി നോക്കുന്നുണ്ട്.

 മൌനിയായിട്ട് നിൽക്കുന്നത്

മൌനിയായിട്ട് നിൽക്കുന്നത്


അനൂപിനെ കണ്ടോ മൌനിയായിട്ട് നിൽക്കുന്നത്. സൈലൻസായിട്ട് നിക്കുവാണ് ഭയങ്കര വിഷം ഉള്ളിലുണ്ട് ആ വിഷം ഒരു സമയത്ത് ചീറ്റാൻ വേണ്ടി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. കിടക്കയിൽ കിടക്കുന്ന സജ്ന ഫിറോസും ഫിറോസും തമ്മിലുള്ള സംഭാഷണത്തിനിടെയാണ് ഫിറോസ് ഖാന്റെ പരാമർശം. ഈ സംഭവം നടക്കുമ്പോള്‍ സൂര്യയ്ക്കൊപ്പം അനൂപും കിച്ചണിലാണുള്ളത്.

 ചിലർ പ്രമോട്ട് ചെയ്യുന്നു

ചിലർ പ്രമോട്ട് ചെയ്യുന്നു


മജ്സിയ ഭാനുവും ഋതുമന്ത്രിയും ഫിറോസ് ഖാനും തമ്മിലുള്ള സംഭാഷണത്തിലും മത്സരാർത്ഥികളിൽ ചിലരെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. ബിഗ് ബോസ് ഹൌസിൽ ആരോഗ്യപ്രശ്നത്തിന്റെ കാരണം പറഞ്ഞ് മാറി നിൽക്കുന്നവരെക്കുറിച്ചാണ് ചർച്ച. അവരെന്തുകൊണ്ടാണ് അങ്ങനെ മാറിനിൽക്കുന്നതെന്നും ഫിറോസ് ഖാൻ ചോദിക്കുന്നു. നമ്മള്‍ മണ്ടന്മാരായതുകൊണ്ടാണ് ഇത്തരത്തിലുള്ളവരെ പ്രമോട്ട് ചെയ്യുന്നതെന്നാണ് ഋതുവിന്റെ മറുപടി. അങ്ങനെയൊരു നീക്കം നടത്തുന്നുണ്ടെന്നും അത്തരത്തിൽ പ്രമോട്ട് ചെയ്യപ്പെട്ടവരുണ്ടെന്നും ഫിറോസ് ചൂണ്ടിക്കാണിക്കുന്നു.

 മോണിംഗ് ടാസ്ക്

മോണിംഗ് ടാസ്ക്

മോർണിംഗ് ടാസ്ക്കിന്റെ ഭാഗമായി സായി വിഷ്ണുവിനെയാണ് കഴിഞ്ഞ എപ്പിസോഡിൽ ബിഗ് ബോസ് സ്റ്റേജിലേക്ക് ക്ഷണിച്ചത്. ഇപ്പോൾ പ്രൊഫഷൻ അല്ലാതെ കൂടെയുള്ള മറ്റ് മത്സരാർഥികൾക്ക് ഇതല്ലാതെ ഏതു ജോലിയിലാണ് കൂടുതൽ തിളങ്ങാൻ കഴിയുക എന്ന് പറയാനാണ് സായിയ്ക്ക് ബിഗ് ബോസ് നൽകിയ ടാസ്ക്. ഇതിൽ ആദ്യത്തെ ഊഴം ഡിംപലിന്റേതാണ്.

 എന്തുകൊണ്ട് ഡിംപൽ

എന്തുകൊണ്ട് ഡിംപൽ

ഡിംപൽ ഭാലിന് റേഡിയോ ജോക്കി ആയി തിളങ്ങാൻ സാധിക്കുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നാണ് സായി വിഷ്ണു മോണിംഗ് ടാസ്കിൽ വിലയിരുത്തിയത്. കാരണം മറ്റാർക്കും സംസാരിക്കാൻ സ്‌പേസ് കൊടുക്കാതെ അവരുടെ ഭാഗം മാത്രം സംസാരിച്ചുകൊണ്ട് മുന്നേറികൊണ്ടിരിക്കും എന്തും സംസാരിക്കും പാട്ടാൻ കഴിയും എന്നത് നല്ല വശമാണെന്നും ചൂണ്ടിക്കാണിച്ച സായി ഡിംപലിനെ ചൊടിപ്പിക്കുന്ന വർത്തമാനങ്ങൾ ആണ് സായിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. എന്നാൽ മിണ്ടാതിരുന്ന് അഭിപ്രായം പറയുന്നത് കേട്ട ഡിംപൽ പ്രതികരിക്കാൻ തയ്യാറായിരുന്നില്ല.

 സജ്നയ്ക്ക് വിമർശനം

സജ്നയ്ക്ക് വിമർശനം

ഒൻപതു പേര് ഒരാൾക്കെതിരെ തിരിയുമ്പോൾ അത്ര മോശം ആയതുകൊണ്ടല്ലേ എന്നാണ് ഭാഗ്യലക്ഷ്മി ഋതുവിനോടും ഫിറോസിനോടും സന്ധ്യയോടും സജ്ന ഫിറോസിനെക്കുറിച്ച് പറയുന്നത്. മാത്രമല്ലദാരിദ്ര്യത്തെകുറിച്ചാണ് അഡോണിയോട് സായ് ചർച്ച ചെയ്യുന്നത്. ദാരിദ്ര്യം തീരുന്നതിന് ജോലിക്ക് പോകുകയല്ലേ വേണ്ടത് എന്നും വൈകുന്നേരത്തിനുള്ളിൽ ഇവിടെ ഒരു പൊട്ടൽ നടക്കും എന്നും കിടിലം ഫിറോസ് പറയുന്നു.

18 മാസം 18 കിലോ... ഭാരം കുറച്ച് തനുശ്രീ ദത്ത; ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+