'ബിഗ് ബോസ് വീട്ടിലെ ഏറ്റവും വലിയ വിഷം', ഭാഗ്യലക്ഷ്മിക്കെതിരെ വാളെടുത്ത് ഫിറോസ് ഖാൻ, ചൂടുപിടിച്ച് രംഗം
ബിഗ് ബോസ് മൂന്നാം സീസണില്‍ ഓരോ ദിവസവും മത്സരങ്ങള്‍ ആവേശകരമായി മാറിക്കൊണ്ടിരിക്കുകയാണ്. മത്സരാര്‍ത്ഥികള്‍ തമ്മിലുളള വീറും വാശിയും കൂടി വരുന്നു.
കഴിഞ്ഞ ദിവസം മറ്റ് മത്സരാര്‍ത്ഥികളെ കുറിച്ച് തങ്ങളുടെ അഭിപ്രായം തുറന്ന് പറയാനുളളതായിരുന്നു ഒരു ടാസ്‌ക്. അടുത്തിടെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ബിഗ് ബോസിലേക്ക് എത്തിയ ഫിറോസ് ഖാന്‍ ഭാഗ്യലക്ഷ്മിക്കും കിടിലം ഫിറോസിനും എതിരെ രൂക്ഷമായാണ് സംസാരിച്ചത്.
മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

ഒരു പുസ്തകം എഴുതുകയാണ് എങ്കില്‍
കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസില്‍ മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു രസകരമായ ടാസ്‌ക് ആയിരുന്നു. ബിഗ് ബോസ് ഹൗസിലെ ഓര്‍മ്മകളെ കുറിച്ച് നിങ്ങള്‍ ഒരു പുസ്തകം എഴുതുകയാണ് എങ്കില്‍ അതില്‍ ഈ വിട്ടില്‍ നിന്ന് ആരൊക്കെ ഉണ്ടാകും എന്നത് വിവരിക്കാനായിരുന്നു ബിഗ് ബോസ് നല്‍കിയ മോണിംഗ് ആക്ടിവിറ്റി.

പ്രധാന കഥാപാത്രങ്ങൾ ആരൊക്കെ
അവര്‍ എന്തുകൊണ്ട് നിങ്ങളുടെ പുസ്തകത്തിലെ പ്രധാന കഥാപാത്രങ്ങളാകുന്നു എന്നത് കൂടി പറയേണ്ടതുണ്ടായിരുന്നു... മറ്റ് മത്സരാര്‍ത്ഥികളെ കുറിച്ച് തങ്ങളുടെ അഭിപ്രായം പരസ്യമായി പ്രകടിപ്പിക്കാന്‍ ലഭിക്കുന്ന അവസരം കൂടിയായിരുന്നു അത്. ഈ ടാസ്‌കില്‍ ആദ്യം സംസാരിക്കാന്‍ അവസരം ലഭിച്ചത് ഫിറോസ് ഖാന്‍ ആയിരുന്നു. ഫിറോസ് ആ അവസരം നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്തു.

സ്വര്‍ഗ്ഗത്തിലെ മുഖംമൂടികള്‍
ബിഗ് ബോസ് വീട്ടിലെ ഓര്‍മ്മകളെ കുറിച്ച് താന്‍ ഒരു പുസ്തകം എഴുതുകയാണെങ്കില്‍ അതിന്റെ പേര് സ്വര്‍ഗ്ഗത്തിലെ മുഖംമൂടികള്‍ എന്നായിരിക്കുമെന്ന് ഫിറോസ് ഖാന്‍ പറഞ്ഞു. ബിഗ് ബോസ് ഹൗസിലെ അനുഭവങ്ങളുടെ സത്യസന്ധമായ ഒരു പുസ്തകം വേണം എഴുതാന്‍ എന്ന് പറഞ്ഞത് കൊണ്ടാണ് ഇത്തരമൊന്ന് എഴുതുന്നത് എന്നും ഫിറോസ് ഖാന്‍ പറഞ്ഞു.

ചില വിഷക്കടലുകള്‍
എല്ലാവരേയും സുഖിപ്പിച്ച് കൊണ്ട് തനിക്ക് വേണമെങ്കില്‍ കുറച്ച് വാക്കുകളൊക്കെ പറയുകയും പുറത്താകലില്‍ നിന്ന് ഒഴിവാവുകയും ചെയ്യാവുന്നതാണ്. എന്നാല്‍ തനിക്ക് അതിന് താല്‍പര്യം ഇല്ലെന്നും ഫിറോസ് ഖാന്‍ പറഞ്ഞു. ബിഗ് ബോസ് ഹൗസില്‍ ചില വിഷക്കടലുകള്‍ ഉണ്ടെന്നതാണ് താന്‍ കണ്ട പ്രധാന കാര്യമെന്ന് ഫിറോസ് തുറന്നടിച്ചു.

ചില പാലരുവികളുടെ ഒഴുക്ക്
ഈ വീട്ടില്‍ നിരവധി പൊയ്മുഖങ്ങളുണ്ട്. ബിഗ് ബോസ് ഹൗസില്‍ താന്‍ കണ്ട ചില പാലരുവികളുടെ ഒഴുക്ക് ഈ വിഷക്കടലുകളിലേക്കാണ് എന്നും ഫിറോസ് ഖാന്‍ ആരോപിച്ചു. ഈ പാലരുവികള്‍ അറിയുന്നില്ല തങ്ങള്‍ ഒഴുകി ചെല്ലുന്നത് ഈ വിഷക്കടലുകളിലേക്കാണ് എന്നത്. ഭാഗ്യം കൊണ്ട് മാത്രം ചിലര്‍ ഈ വിഷക്കടലിലേക്ക് വീഴാതെ മാറി ഒഴുകുന്നുണ്ടെന്നും ഫിറോസ് ഖാന്‍ പറഞ്ഞു.

ഏറ്റവും വലിയ വിഷക്കടൽ
തുടര്‍ന്ന് ആരെയൊക്കെയാണ് താന്‍ വിഷക്കടലുകള്‍ എന്നത് കൊണ്ട് ഉദ്ദേശിച്ചത് എന്നതും ഫിറോസ് ഖാന്‍ വെളിപ്പെടുത്തി. ബിഗ് ബോസ് ഹൗസിലെ ഏറ്റവും വലിയ വിഷക്കടലായി താന്‍ കാണുന്നത് ഭാഗ്യലക്ഷ്മിയെ ആണെന്ന് ഫിറോസ് ഖാന്‍ പറഞ്ഞു. രണ്ടാമത്ത വലിയ വിഷം കിടിലം ഫിറോസ് ആണെന്നും ഫിറോസ് ഖാന്‍ തുറന്നടിച്ചു.
Recommended Video

പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്മി
ഇതോടെ ഭാഗ്യലക്ഷ്മി പൊട്ടിക്കരയുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ ഫിറോസ് ഖാനെയും ഭാര്യ സജ്‌നയേയും കുറിച്ച് ഭാഗ്യലക്ഷ്മി ക്യാപ്റ്റന്‍ നോബിയോട് പരാതി പറഞ്ഞിരുന്നു. മോഹന്‍ലാല്‍ ഏല്‍പ്പിച്ച ജോലി പോലും ഈ ദമ്പതികള്‍ ശരിയായി ചെയ്യുന്നില്ല എന്നാണ് ഭാഗ്യലക്ഷ്മി പരാതിപ്പെട്ടത്. ബിഗ് ബോസിലെ മറ്റ് മത്സരാര്‍ത്ഥികളും ഫിറോസ്-സജ്‌ന ദമ്പതിമാരെ കുറിച്ച് പരാതിപ്പെടുന്നുണ്ട്.
ഹോട്ടായി നൈന ഗാംഗുലി; ചിത്രങ്ങൾ കാണാം


Click it and Unblock the Notifications