Get Updates
Get notified of breaking news, exclusive insights, and must-see stories!

'വീട്ടുകാരെയും കൂട്ടി പ്രപ്പോസ് ചെയ്യാനാണ്' താൽപ്പര്യമില്ലെന്ന് തുറന്നടിച്ച് ജസ് ല മാടശ്ശേരി, പ്രാങ്ക്..

ബിഗ് ബോസ് സീസൺ മൂന്നിലെ മത്സരാർത്ഥികളായിരുന്ന ഫിറോസ് ഖാനും സജ്ന ഫിറോസും ചേർന്ന് ബിഗ് ബോസ് താരങ്ങൾക്ക് പ്രാങ്ക് നൽകുന്നത് അടുത്ത കുറച്ച ദിവസങ്ങളായി വാർത്തയായിരുന്നു. ബിഗ് ബോസ് മലയാളത്തിന്റെ മൂന്ന് സീസണുകളിലും മത്സരാർത്ഥികളായവരെ ഫോണിൽ വിളിച്ചാണ് ഫിറോസും സജ്നയും പണികൊടുക്കുന്നത്. ഡിഎഫ്കെ എന്ന യൂട്യൂബ് ചാനലുമായി ഇരുവരും ആരാധകരിലേക്ക് എത്തുന്നത്. ഇതിനകം തന്നെ ബിഗ് ബോസ് മത്സരാർത്ഥികളിൽ പലരും ഫിറോസിന്റെ പ്രാങ്കിന് ഇരയായിക്കഴിഞ്ഞിട്ടുണ്ട്.

ജീന്‍സിലെ ഈ ചെറിയ പോക്കറ്റ് എന്തിനാണ്; ആ രഹസ്യം അറിയാം

1


ബിഗ് ബോസ് മലയാളം സീസൺ 2വിലെ മത്സരാർത്ഥികളിൽ ഒരാളായ ജസ് ല മാടശ്ശേരിയെ ഫോണിൽ വിളിച്ചാണ് ഇത്തവണ ഫിറോസും സജ്നയും പണികൊടുത്തിട്ടുള്ളത്. നിരവധി വിവാദങ്ങളിൽപ്പെട്ടിട്ടുള്ള ഒരു ഫയർ ലേഡിയെയാണ് വിളിക്കുന്നതെന്ന ആമുഖത്തോടെയാണ് ഇരുവരും സംസാരിച്ച് തുടങ്ങുന്നത്. ജസ് ല മാടശ്ശേരിയെ വിളിക്കണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടുവെന്നും ഫിറോസ് പറയുന്നു.

2

തിരുവനന്തപുരത്തുള്ള സംഗീത് എന്ന് പരിചയപ്പെടുത്തിയാണ് ഫിറോസ് ജസ് ലയോട് സംസാരിച്ച് തുടങ്ങുന്നത്. ഇതോടെ ആരാണെന്നും എന്ത് വേണമെന്നും ജസ് ല ചോദിക്കുന്നുണ്ട്. അതോടെ എനിക്ക് നിങ്ങളുടെ ആറ്റിറ്റ്യൂഡ് ഇഷ്ടമാണെന്നും ആരാധകനാണെന്നും ഫിറോസ് പറയുന്നുണ്ട്. താൻ യുഎസിലാണെന്നും ഇപ്പോൾ നാട്ടിൽ വന്നിട്ടുണ്ടെന്നും ഫിറോസ് പറയുന്നുണ്ട്. കൂടാതെ പപ്പയും മ്മിയും നാട്ടിലാണെന്നും ഇതിനിടെ പറയുന്നുണ്ട്.

4


നേരിൽ കാണാൻ എന്തെങ്കിലും ഒരു വഴിയുണ്ടോ എന്ന് ഫിറോസ് എടുത്ത് ചോദിക്കുന്നുണ്ട്. സംസാരിക്കാനുണ്ടെന്നും പറയുന്നുണ്ട്. താൻ നാട്ടിലില്ലെന്നും ബാംഗ്ലൂരിൽ ജോലി സ്ഥലത്താണെന്നും ജസ് ല മറുപടി നൽകുന്നുണ്ട്. കുടുബത്തിനൊപ്പം വന്ന് പ്രപ്പോസ് ചെയ്യാനായിരുന്നു വിളിച്ചതെന്ന് ഫിറോസ് പറഞ്ഞതോടെ അതിനെക്കുറിച്ച് ഞാൻ ആലോചിക്കുന്നില്ലെന്നും താൽപ്പര്യമില്ലെന്നും ജസ് ലയും തുറന്നു പറയുന്നുണ്ട്. പ്രോഗ്രാമുകളൊക്കെ കണ്ടിട്ടുണ്ടെന്നും വലിയ ഇഷ്ടമാണെന്നും പറയുന്നുണ്ടെങ്കിലും ഇതൊന്നും ചെവിക്കൊള്ളാൻ ജസ്ല തയ്യാറാവുന്നില്ല.

4

എംബിഎ പൂർത്തിയാക്കിയ താൻ യുകെ കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിയിൽ മാർക്കറ്റിംഗ് മാനേജരായി പ്രവർത്തിച്ച് വരികയാണെന്നും ജസ് ല വ്യക്തമാക്കി. ബിഗ് ബോസിനെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോൾ ദാറ്റ്സ് കൂൾ എന്ന് ഒറ്റയടിക്ക് മറുപടിയും നൽകിയിട്ടുണ്ട്. തന്നെ സീസൺ 4ലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും പോയാൽ നന്നായിരിക്കുമല്ലോ എന്നും ഫിറോസ് ചോദിക്കുന്നുണ്ട്. അത് നിങ്ങൾക്ക് തീരുമാനിക്കാം എന്നും ജസ് ല മറുപടി നൽകുന്നുണ്ട്. ഇതോടെ ഒരിക്കൽ ബിഗ് ബോസിൽ പോയിട്ടുണ്ടെന്നും സീസൺ മൂന്നിലായിരുന്നുവെന്നും ഫിറോസ് പറയുന്നുണ്ട്.

5

ബിഗ് ബോസ് ഷോ കണ്ടിരുന്നോ എന്ന ഫിറോസിന്റെ ചോദ്യത്തിന് ഇല്ല, ഒരു സീസണും കണ്ടിട്ടില്ലെന്ന് സജ്ന മറുപടിയും നൽകി. അപ്പോൾ തന്റെ പേര് പറഞ്ഞാൽ മനസ്സിവാലില്ലെന്നും പൊളി ഫിറോസ് ആണെന്നും ഫിറോസ് വ്യക്തമാക്കി. ഫുക്രുവിൽ നിന്നാണ് ഫോൺ നമ്പർ വാങ്ങിയതെന്ന് പറഞ്ഞതോടെയാണ് ജസ് ലയ്ക്കും ഇരുവരെയും മനസ്സിലാകുന്നത്. സജ്നയും തനിക്കൊപ്പമുണ്ടെന്ന് ഫിറോസ് വ്യക്തമാക്കിയിരുന്നു. ആളെ തിരിച്ചറിഞ്ഞതോടെ സംസാരത്തിന്റെ രീതി മാറുകയും ചെയ്തു.

6


ഇപ്പോൾ ബാംഗ്ലൂർ ആണല്ലേ എന്ന ചോദ്യത്തിന് ഇല്ല വീട്ടിലാണ്.. ഞാൻ വെറുതെ തള്ളിയതാണെന്ന് പറഞ്ഞതോടെ സംഭാഷണം കൂട്ടച്ചിരിയിലേക്ക് മാറി. എന്തോ ഉഡായിപ്പ് ആണെന്ന് തോന്നിയെന്നും അതുകൊണ്ടാണ് ഇത്തരത്തിൽ മറുപടി നൽകിയതെന്നും ജസ് ല കൂട്ടിച്ചേർത്തു. ബിഗ് ബോസ് ഷോ കാണാറില്ലെന്നും ഫേസ്ബുക്കിൽ വീഡിയോ ക്ലിപ്പുകൾ കാണുമ്പോൾ സജ്നത്തായെ എന്നെപ്പോലെ തോന്നിയെന്നും ജസ് ല ചൂണ്ടിക്കാണിക്കുന്നു. ഒന്നു പറഞ്ഞ് രണ്ടാമത്തതിന് എനിക്കും കലി കയറും. പുതിയ വിവാദം എന്താണെന്ന ചോദ്യത്തിന് 'ഓ വിവാദത്തിനൊന്നും ഒരു മൂഡില്ല ബ്രോ' എന്നാണ് ജസ് ല നൽകുന്ന മറുപടി.

7


ബിഗ് ബോസ് സീസൺ 2വിൽ വൈൽഡ് കാർഡ് എൻട്രിയായിട്ടാണ് ജസ് ല മാടശ്ശേരി എത്തുന്നത്. നിലപാടുകളുടെ പേരിൽ വിവാദത്തിൽ അകപ്പെട്ടിട്ടുള്ള ജസ് ല സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ സജീവ സാന്നിധ്യമാണ്. 2017ൽ ഐഎഫ്എഫ്കെ വേദിയിൽ വെച്ച് തിങ്കേഴ്സ് ഫോറം സംഘടിപ്പിച്ച ഫ്ലാഷ് മോബിന് നേതൃത്വം നൽകിയതോടെയാണ് സോഷ്യൽ മീഡിയ ചർച്ചയിൽ ജസ് ല എത്തുന്നത്. മലപ്പുറത്ത് ഫ്ലാഷ് മോബ് നടത്തിയ പെൺകുട്ടികൾക്ക് നേരെ സൈബർ ആക്രമണം ഉണ്ടായിരുന്നു. അവരുടെ സമുദായം എടുത്ത് പറഞ്ഞായിരുന്നു വിമർശനങ്ങളും വിവാദങ്ങളും ഉയർന്നത്. ഈ സംഭവത്തിനെതിരെ ആയിരുന്നു ഫ്ലാഷ്മോബ് പ്രതിഷേധം. ജസ് ലയുടെ ഫ്ലാഷ്മോബും ഇത്തരത്തിൽ വ്യാഖ്യാനം ചെയ്യപ്പെടുകയും സൈബർ ആക്രമണത്തിന് ഇരയാവുകയും ചെയ്തിരുന്നു.

വീണിതല്ലോ കിടക്കുന്നു! വെറൈറ്റി ഫോട്ടോഷൂട്ടുമായി കാജല്‍ അഗര്‍വാള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+