ഇത് കുടുംബപ്രേക്ഷകർ കാണുന്ന ഷോയാണ്; ഫിറോസിനും അനൂപിനും ബിഗ്ബോസിന്റെ മുന്നറിയിപ്പ്
ഒടുവിൽ ബിഗ്ബോസ് ഇരുവരെയും കൺഫെഷൻ റൂമിലേക്ക് വിളിച്ച് മുന്നറിയിപ്പ് നൽകി പ്രശ്നപരിഹാരം കാണുകയായിരുന്നു
ബിഗ് ബോസ് വീട്ടിൽ ഇപ്പോൾ വഴക്കുകൾ സജീവമാണ്. അത്തരത്തിൽ ഈ ആഴ്ചയിലെ വീക്കിലി ടാസ്ക്കുമായി ബന്ധപ്പെട്ടും വീട്ടിൽ വലിയ വാക്കുതർക്കമാണ് ഇന്നലെ നടന്നത്. ഫിറോസും അനൂപും സായിയും നേർക്കുന്നേർ നിന്നപ്പോൾ വാക്കുതർക്കം രൂക്ഷമായി. ഒടുവിൽ ബിഗ്ബോസ് ഇരുവരെയും കൺഫെഷൻ റൂമിലേക്ക് വിളിച്ച് മുന്നറിയിപ്പ് നൽകി പ്രശ്നപരിഹാരം കാണുകയായിരുന്നു.
തിരിച്ചടിച്ച് ഇന്ത്യ ഒപ്പമെത്തി, ഇനി ഫൈനല്‍; ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടി20 ചിത്രങ്ങള്‍ കാണാം

വഴക്കിന് കാരണം
വ്യത്യസ്ത സിനിമ കഥാപത്രങ്ങളായി വേഷം ധരിച്ചിരിക്കുന്ന മത്സരാർഥികൾക്ക് അവരുടെ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട പാട്ട് വരുമ്പോൾ പ്രത്യേകം ഒരുക്കിയിരിക്കുന്ന വേദിയിൽ നിന്ന് നൃത്തം ചെയ്യേണ്ടതാണ് ഈ ആഴ്ചയിലെ ലക്ഷ്വറി ബജറ്റ് ടാസ്ക്. ഇത്തരത്തിൽ പലരും നൃത്തം ചെയ്തപ്പോൾ മുന്നിൽ നിന്ന് കളിച്ച അനൂപ് എന്നാൽ റംസാൻ കളിക്കുന്നതിനിടയിൽ സജ്നയോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടു എന്നുള്ളതാണ് ഫിറോസിന്റെ വാദം. പലപ്പോഴും അനൂപിന് ഇരട്ടത്താപ്പാണെന്നും സാഹചര്യത്തിന് അനുസരിച്ച് അഭിപ്രായങ്ങൾ മാറ്റി പറയുന്ന വ്യക്തിയാണെന്നുമായിരുന്നുവെന്നും ഫിറോസ് ആരോപിച്ചു.

അനൂപിന്റെ രണ്ടാം വരവ്
കഥാപാത്രത്തിലായിരുന്നപ്പോൾ ലക്ഷ്വറി ബജറ്റ് പോയിന്റിനെ ബാധിക്കാതിരിക്കാൻ അതീവ ശ്രദ്ധയാണ് അനൂപ് കാണിച്ചത്. പല തരത്തിൽ ഫിറോസ് പ്രകോപിപ്പിച്ചിട്ടും അനൂപ് ശാന്തമായി തന്നെ ചിരിയോടെ അതിനെ കൈകാര്യം ചെയ്തു. എന്നാൽ ടാസ്ക് അവസാനിച്ചതും ക്യാപ്റ്റന്റെ അനുമതിയോടെ ഫിറോസിന് നേരെയെത്തിയ അനൂപ് കടുത്ത ഭാഷയിൽ തന്നെ തന്റെ അഭിപ്രായങ്ങൾ പറഞ്ഞു.

സായിയുടെ ഓർമ്മപ്പെടുത്തൽ
അനൂപിനോട് സംസാരിക്കുന്നതിനിടയിൽ ഫിറോസ് ഉപയോഗിച്ച പദങ്ങളും നടത്തിയ പ്രയോഗങ്ങളും തെറ്റായി പോയെന്ന് സായിയും ടാസ്ക് അവസാനിച്ച ഉടനെയെത്തി ഫിറോസിനോട് പറഞ്ഞു. കടുത്ത സ്ത്രീ വിരുദ്ധതയും മോശം പ്രയോഗങ്ങളുമാണ് ഫിറോസ് നടത്തിയതെന്ന് പറഞ്ഞ സായിയോട് ഫിറോസ് മറുപടി നൽകാൻ ശ്രമിച്ചെങ്കിലും ഇത് ഒരു ഓർമ്മപ്പെടുത്തൽ മാത്രമാണ് ഇത്തരം ഭാഷ ഉപയോഗിക്കുന്ന ഒരാളോട് സംസാരിക്കാൻ താൽപര്യം ഇല്ലെന്നായിരുന്നു സായി പറഞ്ഞത്.

നിയന്ത്രണം തെറ്റി ഫിറോസ്
മറ്റ് പല മത്സരാർഥികളുടെയും മുഖംമൂടി ഇല്ലാതാക്കുമെന്ന് പറഞ്ഞ് അവരെ മാനസികമായി തളർത്തുന്നതിൽ വിജയിച്ച ഫിറോസിന് എന്നാൽ ഇന്നലെ അനൂപിന് മുന്നിൽ ഒന്ന് കാലിടറി. അനൂപ് കൃത്യമായി മറുപടി പറയുകയും അനൂപിനെ പ്രകോപിപ്പിക്കാൻ താൻ പറഞ്ഞ വാക്കുകൾ തെറ്റായി പോവുകയും മറ്റ് മത്സരാർഥികളും തനിക്കെതിരെ തിരിയുകയും ചെയ്തതോടെ ഫിറോസിന് കാര്യങ്ങളിൽ നിയന്ത്രണം നഷ്ടപ്പെട്ടു. ആ സാഹചര്യത്തിൽ അനൂപിന്റെ പോയിന്റുകളെ പ്രതിരോധിക്കാൻ പഴയ വിഷയങ്ങൾ പൊക്കികൊണ്ട് വരേണ്ട അവസ്ഥയും ഫിറോസിനുണ്ടായി.
Recommended Video

ബിഗ് ബോസിന്റെ മുന്നറിയിപ്പ്
ഇത് കുടുംബപ്രേക്ഷകര്‍ കാണുന്ന ഒരു റിയാലിറ്റി ഷോ ആണെന്നായിരുന്നു ബിഗ് ബോസ് നൽകിയ മുന്നറിയിപ്പ്. "ഈ ബിഗ് ബോസ് വീട്ടില്‍ കാര്യമാത്രപ്രസക്തമായ കാര്യങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളുമൊക്കെ ഉണ്ടാവുന്നത് സ്വാഭാവികമാണ്. ഇത്തരം നിസ്സാരകാര്യങ്ങളുടെ പേരില്‍ ഉണ്ടാവുന്ന വഴക്കുകള്‍ അധികം നീട്ടിക്കൊണ്ടുപോവാതെ പറഞ്ഞുതീര്‍ക്കാന്‍ ശ്രമിക്കുക. പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കാതിരിക്കുക. ഒരിക്കല്‍ പറഞ്ഞുതീര്‍ത്ത വിഷയങ്ങള്‍ വീണ്ടും ചര്‍ച്ചാവിഷയം ആക്കാതിരിക്കാന്‍ ശ്രദ്ധിക്കുക," ബിഗ് ബോസ് പറഞ്ഞു.
ഗ്ലാമറിന്റെ അങ്ങേയറ്റം, പായല്‍ രാജ്പുത് വേറെ ലെവല്‍, വൈറലായ ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications
