ബിഗ് ബോസ് താരത്തെ ഞെട്ടിച്ച് ഫിറോസ് ഖാനും സജ്നയും.. അങ്ങനെ ആ 'രഹസ്യവും' തുറന്ന് പറഞ്ഞ് താരം
കൊച്ചി; ബിഗ് ബോസ് സീസൺ ത്രീയിലെ താരങ്ങളായ പൊളി ഫിറോസും സജിനയും ചെയ്യുന്ന പ്രാങ്ക് കോൾ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ വൈറലാണ്. ഫിറോസിന്റെ യുട്യൂബ് ചാനൽ വഴിയാണ് ബിഗ് ബോസ് സീസണുകളിലെ വിവിധ താരങ്ങളെ വിളിച്ച് ഫിറോസ് പറ്റിക്കാറുള്ളത്. ഇതിനോടകം തന്നെ മണിക്കുട്ടൻ ഉൾപ്പെടെയുള്ളവരെ ഫിറോസ് പ്രാങ്ക് കോൾ ചെയ്തിട്ടുണ്ട്.

അക്കൂട്ടത്തിൽ അവസാനമായി ചെയ്തൊരു പ്രാങ്ക് വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ആരെയാണ് ഇരുവരും വിളിച്ചതെന്നല്ലേ?. ആരും പ്രതീക്ഷിക്കാത്ത ഒരാളെയാണ് ഇത്തവണ വിളിയ്ക്കുന്നതെന്ന് പറഞ്ഞാണ് ഇരുവരും കോൾ തുടങ്ങിയത്. എന്നാൽ സാധാരണ എല്ലാവരേയും പറ്റിയ്ക്കുന്നത് പോലെ പറ്റിക്കാൻ പറ്റുന്ന ഒരാളല്ലെന്നും അതുകൊണ്ട് തന്നെ വെറും പ്രാങ്ക് മാത്രമല്ല ഈ കോളെന്നും ഫിറോസ് പറഞ്ഞു.

മൂന്ന് സീസണുകളില്‍ ബിഗ് ബോസിന്‌റെ ശബ്ദമായ രഘു എന്ന ആളെയാണ് ഫിറോസും സജ്‌നയും വിളിച്ചത്.സിനിമയുടെ ലൊക്കേഷനിൽ നിന്നാണ് വിളിക്കുന്നത്. സിനിമയ്ക്ക് ഡബ്ബിംഗ് ഉണ്ട്, ഹീറോയ്ക്ക് ഡെബ് ചെയ്യാൻ സാധിക്കുമോയെന്നായിരുന്നു ശബ്ദം മാറ്റി ഫിറോസ് ആദ്യം ചോദിച്ചത്. ഏതൊക്കെ വർക്കാണ് ചെയ്തിട്ടുള്ളതെന്നും ചോദിച്ചു.

ഇതോടെ സിനിമ കുറച്ചേ ചെയ്തിട്ടുളളൂ, പരസ്യങ്ങളാണ് കൂടുതല്‍ ചെയ്തിട്ടുളളതെന്നായിരുന്നു രഘുവിന്റെ മറുപടി.പിന്നെ ടിവി ഷോസ് ചെയ്തിട്ടുണ്ടെന്നും രഘു പറഞ്ഞു. ഇതോടെ ഏത് ഷോയാണ് താങ്കൾ ചെയ്തിട്ടുളളത് ഫിറോസ് ചോദിക്കുമ്പോൾ ബിഗ് ബോസ് എന്ന് രഘു മറുപടി നൽകി.
മൂന്ന് സീസണും ചെയ്തത് താനാണെന്നും രഘു പറഞ്ഞു.

തിരുവനന്തപുരത്താണ് ഡബ്ബിംഗ് നടക്കുകയെന്നും അതിന് തയ്യാറല്ലേയെന്നും റെമ്യൂണറേഷൻ എത്രയാണ് പ്രതീക്ഷിക്കുന്നതെന്നും ഫിറോസ് ചോദിച്ചു. അത് നമ്മുക്ക് സംസാരിക്കാമെന്ന് രഘു മറുപടി നൽകി. ഇതോടെ ഞാൻ എന്റെ പ്രൊഡ്യൂസർക്ക് കോൾ കൈമാറാമെന്ന് പറഞ്ഞ് ഫിറോസ് സജിനയ്ക്ക് കോൾ കൈമാറുകയായിരുന്നു.

തുടര്‍ന്നാണ് ഇത് ആരോ പറ്റിക്കുകയാണെന്ന സംശയം രഘുവിന് തോന്നിയത്. ഇത് പ്രകടിപ്പിച്ചതോടെനിങ്ങളെ വളരെ കൂടുതൽ ബഹുമാനിക്കുന്ന രണ്ട് പേരാണ് ഞങ്ങൾ. ഒരുപക്ഷേ നിങ്ങൾക്ക് ഞങ്ങളെ നന്നായി അറിയുമായിരിക്കുമെന്നും ഇരുവരും മറുപടി നൽകി.

ഇതോടെ ചിലപ്പോ ഞാന്‍ എന്റെ കുട്ടികളെ പോലെ കണ്ട കണ്ടസ്റ്റന്‍സ് ആയിരിക്കുമെന്ന് രഘു പ്രതികരിച്ചു.പിന്നാലെ ഫിറോസും സജിനയും തങ്ങളാരെന്ന് വെളിപ്പെടുത്തുകയും ചെയ്തു. നമ്പർ കിട്ടാൻ ഒരുപാട് കഷ്ടപ്പെട്ടുവെന്നും
അത്രയും ബഹുമാനിക്കുന്ന ഒരു സ്ഥാനത്താണ് താങ്കളെ കാണുന്നതെന്നും ഫിറോസ് പറഞ്ഞു

മമ്മൂട്ടിയുടേയോ മോഹൻലാലിന്റേയോ ശബ്ദം കേൾക്കുമ്പോൾ തങ്ങൾ ഇത്ര എക്സൈറ്റഡ് ആയിരുന്നില്ല. 53 ദിവസം ഞങ്ങളെ മുൾ മുനയിൽ നിർത്തിയ ശബ്ദമാണിത്. ബിഗ് ബോസ് താരങ്ങളായ നിരവധി പേരെ പ്രാങ്ക് കോളിനായി വിളിച്ചപ്പോഴും പലരും ചോദിച്ചത് ബിഗ് ബോസിനെ കൊണ്ടുവരാൻ കഴിയുമോയെന്നാണ്. ഞങ്ങളുടെ മനസിൽ നിങ്ങളാണ് ബിഗ് ബോസ്. ആ ശബ്ദം വലിയ ആശ്വാസമായിരുന്നു,
ഫിറോസ് പറഞ്ഞു.

അതേസമയം ഗാംഭീര്യം കൂട്ടി സംസാരിച്ചപ്പോൾ തന്നെ ആരോ പറ്റിക്കാൻ വിളിച്ചതാണെന്ന് തോന്നിയിരുന്നുവെന്ന് രഘുവിന്റെ മറുപടി സജിനയുടെ ശബ്ദം കേട്ടപ്പോൾ തന്നെ എനിക്ക് സംശയം തോന്നി. നിങ്ങൾ രണ്ട് പേരും മികച്ച പെർഫോമേഴ്സ് തന്നെയായിരുന്നുവെന്നും രഘു പറഞ്ഞു. ഷോ നന്നായി കൊണ്ടുപോയിരുന്നവരാണ്.നിങ്ങള്‍ പോയപ്പോള്‍ ഏറ്റവും കൂടുതൽ സങ്കടപ്പെട്ടവരിൽ ഒരാളാണ് ഞാനെന്നും രഘു പറഞ്ഞു.

എന്നോട് ഒരിക്കൽ മാത്രമായിരിക്കും ബിഗ് ബോസ് സന്തോഷത്തോടെ സംസാരിച്ചതെന്നായിരുന്നു ഫിറോസ് തമാശയോടെ പ്രതികരിച്ചു.. അതും എലിമിനേഷൻ സമയത്ത്. അന്ന് കൺഫെഷൻ റൂമിൽ വെച്ച് മറ്റ് 12 മത്സരാർത്ഥികളേയും നോമിനേറ്റ് ചെയ്യാമോയെന്ന് ഞാൻ ചോദിച്ചത് ഓർക്കുന്നുണ്ടോയെന്ന് ഫിറോസ് ചോദിച്ചു. ഇതിനിടെ ആ ചോദ്യത്തിന് ബിഗ് ബോസ് കുറേ നേരം മറുപടി നൽകിയില്ല. എന്തായിരുന്നു ആ നേരം താങ്കൾ ചിന്തിച്ചത് എന്നായി സജിനയ്ക്ക് അറിയേണ്ടത്.താങ്കൾ യഥാർത്ഥത്തിൽ ചിരിക്കുകയായിരുന്നില്ലേയെന്നും സജ്ന ചോദിച്ചു.

ഞാൻ ഒരുപാട് പ്രാവശ്യം ചിരിച്ചിട്ടുണ്ടെന്ന് ബിഗ് ബോസ് പറഞ്ഞു. ഗൗരവം വിടാതെ സംസാരിക്കാൻ പറ്റാത്തത് കൊണ്ടാണ് പലപ്പോഴും അത്തരത്തിൽ സംസാരിച്ചതെന്നും രഘു പറഞ്ഞു. ഫിനാലേയ്ക്ക തിരുവനന്തപുരത്ത് വെച്ച് കാണാമെന്നും രഘു ഇരുവർക്കും ഉറപ്പ് നൽകി. മൂവരും പിന്നേയും വീട്ടുവിശേഷങ്ങൾ ഒക്കെ പങ്കുവെച്ച് കൊണ്ടായിരുന്നു കോൾ അവസാനിപ്പിച്ചത്.


Click it and Unblock the Notifications