വീണ്ടും 'അപായ' സൂചന നൽകി ഫിറോസ്; ഇത്തവണ ലക്ഷ്യം ഡിംപലും സന്ധ്യയും
മോഹൻലാലിൽ നിന്നും ശിക്ഷ ഏറ്റുവാങ്ങുകയും നിരവധി തവണ മത്സരാർഥികളെ തിരഞ്ഞു പിടിച്ച് പ്രകോപിപ്പിക്കുകയും ചെയ്യുന്ന ഫിറോസ് തന്നെയാണ് ഈ ആഴ്ചയും അപായ സൂചന നൽകുന്നത്
കാര്യമായ വഴക്കുകളും പ്രശ്നങ്ങളും ഒന്നുമില്ലാതിരുന്ന ഒരു ആഴ്ച ബിഗ് ബോസിൽ അവസാനിക്കുമ്പോൾ പുതിയ ആഴ്ചയുടെ തുടക്കം തന്നെ ബിഗ് ബോസ് വീട് കലഹപൂരിതമാകുമെന്നാണ് പ്രെമോ വീഡിയോകൾ നൽകുന്ന സൂചന. മോഹൻലാലിൽ നിന്നും ശിക്ഷ ഏറ്റുവാങ്ങുകയും നിരവധി തവണ മത്സരാർഥികളെ തിരഞ്ഞു പിടിച്ച് പ്രകോപിപ്പിക്കുകയും ചെയ്യുന്ന ഫിറോസ് തന്നെയാണ് ഈ ആഴ്ചയും അപായ സൂചന നൽകുന്നത്. രണ്ട് വ്യത്യസ്ത പ്രെമോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഇതനുസരിച്ച് ഡിംപലിനെതിരെയും സന്ധ്യയ്ക്കെതിരെയുമാണ് ഇത്തവണ ഫിറോസ് തന്റെ ആയുധം പ്രയോഗിക്കുന്നത്.
കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ തൃശൂരില്‍ നടത്തിയ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

ഡിംപൽ vs ഫിറോസ്
ആദ്യം വന്ന പ്രെമോയിൽ ഡിംപലും ഫിറോസുമാണ് തർക്കത്തിൽ ഏർപ്പെടുന്നത്. എന്തോ പറഞ്ഞു തുടങ്ങുന്നതിനിടയിൽ ഫിറോസ് ഡിംപലിന്റെ കയ്യിൽ പിടിക്കുന്നത് കാണം. ഇതിനെതിരെ സാമൂഹിക അകലം പാലിക്കണമെന്ന് ഡിംപൽ ഓർമ്മിപ്പിക്കുമ്പോൾ അത് നീയും പാലിക്കണമെന്ന് പറഞ്ഞ് ഫിറോസ് തട്ടികയറുകയാണ്.

'കൊമ്പു'കോർത്ത്
ഫിറോസിനെന്താ കൊമ്പുണ്ടോയെന്ന് ഡിംപൽ ചോദിക്കുമ്പോൾ കൊമ്പ് നിന്റെ തലയിലാണെന്ന് ഫിറോസ് പറഞ്ഞത് ഡിംപലിനെ വീണ്ടും പ്രകോപിപ്പിച്ചു. തന്റെ മുടിയെ പറ്റി തോന്ന്യവാസം പറയരുതെന്ന് ഡിംപൽ പറഞ്ഞു. അതിനെയും ഫിറോസ് പരിഹസിച്ചതോടെ പ്രശ്നം ഗുരുതരമാകുകയാണ്. മുൻപ് മണിക്കുട്ടനോട് എന്റെ വീട്ടിലെ അന്നമാണ് ഈ മുടിയെന്ന് ഡിംപൽ പറഞ്ഞിരുന്നു. വസ്ത്രധാരണത്തെ പരിഹസിച്ച റംസാനോടും ഡിംപൽ കടുപ്പിച്ചാണ് മറുപടി നൽകിയത്.

സന്ധ്യ vs ഫിറോസ്
മറ്റൊരു പ്രെമോയിലും ഫിറോസ് തന്നെയാണ് പ്രകോപനപരമായ പരമർശം നടത്തുന്നത്. കള്ളം പറയുന്നതിന് ഷോക്ക് അടിക്കുകയാണെങ്കിൽ നിങ്ങൾ അവിടെ നിന്ന് എണിക്കില്ലായിരുന്നുവെന്നാണ് സന്ധ്യയോട് ഫിറോസ് പറയുന്നത്. നിങ്ങൾ സത്യമെന്താണ് കള്ളമെന്താണെന്ന് കണ്ടുപിടിക്കാൻ ഡിഗ്രി എടുത്തിട്ട് വന്നിരിക്കുകയാണോയെന്ന് സന്ധ്യ ചോദിക്കുന്നു.

കണ്ണ് തുറന്ന്
പൂച്ച കണ്ണടച്ച് പാലു കുടിക്കുന്നതുപോലെയാണ് നിങ്ങളെന്ന് ഫിറോസ് പറയുമ്പോൾ കണ്ണ് തുറന്ന് തന്നെയാണ് ഇവിടെ എല്ലാം ചെയ്യുന്നതെന്ന് സന്ധ്യ മറുപടി നൽകി. നിങ്ങൾ സത്യസന്ധൻ പട്ടമൊന്നും ഇട്ടോണ്ട് നടക്കരുതെന്ന സന്ധ്യയുടെ വാദത്തോട് അറിയപ്പെടുന്ന നർത്തകിയായ നിങ്ങൾ കള്ളം പറഞ്ഞ് നടക്കുന്നത് എന്തിനാണെന്ന് ഫിറോസ് ചോദിക്കുന്നു.
Recommended Video

അപായം
മത്സരാർഥികളെ മനഃപൂർവ്വം പ്രകോപിപ്പിച്ച് വഴക്കിലേക്ക് എത്തിക്കുന്ന ഫിറോസിന്റെ ഗെയിം പ്ലാനിനെതിരെ ഇതിനോടകം തന്നെ നിരവധി പ്രേക്ഷകർ രംഗത്തെത്തി കഴിഞ്ഞു. നേരത്തെ ഇത്തരത്തിൽ വഴക്ക് ഉണ്ടാക്കുന്നതിനിടയിൽ മോശം പരാമർശങ്ങൾ നടത്തിയതിന് അവതാരകൻ മോഹൻലാൽ 48 മണിക്കൂർ മാസ്ക് ധരിക്കാൻ ഇരുവരോടും നിർദേശിച്ചിരുന്നു. അപായം എന്നെഴുതിയ മാസ്ക് ആണ് ഫിറോസിനും ഭാര്യയ്ക്കും നൽകിയത്.
തൂവെള്ളയിൽ തിളങ്ങി ഭാനുശ്രീ- ചിത്രങ്ങൾ കാണാം


Click it and Unblock the Notifications
