Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിക്കുട്ടനെ ഞെട്ടിച്ച് പുതിയ സിനിമയുടെ ഓഫര്‍; വില്ലനായി പൊളി ഫിറോസ്, ഒടുവില്‍ സംഭവിച്ചത് മറ്റൊന്ന്

ബിഗ് ബോസ് മൂന്നാമത്തെ സീസണിന്റെ വിജയി ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. തങ്ങള്‍ വോട്ട് ചെയ്ത പ്രിയപ്പെട്ട മത്സരാര്‍ത്ഥികള്‍ കിരീടം ചൂടുമെന്ന ആത്മവിശ്വാസത്തിലാണ് ഓരോ ആരാധകരും. എന്നാല്‍ ഇത്ര ദിവസങ്ങള്‍ പിന്നിട്ടിട്ടും വിജയിയെ പ്രഖ്യാപിക്കാത്തതില്‍ ആരാധകരില്‍ അമര്‍ഷവുമുണ്ട്.

എന്നാല്‍ ഇപ്പോഴിതാ ബിഗ് ബോസ് ഈ സീസണിലെ മത്സരാര്‍ത്ഥിയായിരുന്ന ഫിറോസ്- സജ്‌ന ദമ്പതികളുടെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മണിക്കുട്ടന്‍ ഞെട്ടിപ്പോയ നിമിഷം എന്ന കുറിപ്പോടെയുള്ള വീഡിയോ നിരവധി പേരാണ് കണ്ടിരിക്കുന്നത്.

യോഗാ ദിനത്തിൽ കെ സുരേന്ദ്രനും ബിജെപി നേതാക്കളും- ചിത്രങ്ങൾ

1

ഡേഞ്ചറസ് ബോയ്‌സ് എന്ന പ്രാങ്ക് ഷോയിലൂടെയാണ് ഫിറോസ് ഖാന്‍ എന്ന പൊളി ഫിറോസ് മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. പണ്ട് ഏഷ്യാനെറ്റ് പ്ലസില്‍ തരംഗമായിരുന്ന ഒരു പരിപാടിയായിരുന്നു അത്. എന്നാല്‍ ബിഗ് ബോസിന്റെ ഈ സീസണില്‍ ഫിറോസും ഭാര്യയും മത്സരിക്കാന്‍ എത്തിയതോടെ രണ്ട് പേരെയും കുറിച്ച് കൂടുതല്‍ അറിയാന്‍ പ്രേക്ഷകര്‍ക്ക് സാധിച്ചു.

2

ബിഗ് ബോസ് ഷോയുടെ നിയമം ലഘിച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ് ഫിറോസിനെയും ഭാര്യയെയും ഷോയില്‍ നിന്ന് പുറത്താക്കിയത്. താരം പുറത്തുവന്നതോടെ അഭിമുഖങ്ങളിലും മറ്റുമായി സജീവമായിരുന്നു. ഈ അടുത്തായി അവര്‍ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പ്രാങ്ക് വീഡിയോ ചെയ്യാനും ആരംഭിച്ചിരുന്നു.

Also Read: ലീറ്ററിന് 1 രൂപ മുതല്‍ 183 രൂപ വരെ; അറിയണം ലോകരാജ്യങ്ങളിലെ പെട്രോള്‍ വില

3

ബിഗ് ബോസ് താരങ്ങളെ തന്നെയായിരുന്നു പ്രാങ്കിന് വേണ്ടി കൂടുതലായും തിരഞ്ഞെടുത്തത്. ഫോണിലൂടെ താരങ്ങളെ വിളിച്ച് പറ്റിക്കുന്നതാണ് പ്രാങ്ക് പരിപാടിയുടെ ശൈലി. പേളി മാണി, ആര്യ, കിടിലം ഫിറോസ്, അരിസ്‌റ്റോ സുരേഷ്, രഞ്ജിനി ഹരിദാസ്, തുടങ്ങിയ താരങ്ങളയെല്ലാം ഫിറോസ് നേരത്തെ പറ്റിച്ചിരുന്നു. ഇതിന്റെ വീഡിയോ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Also Read: 5 ലക്ഷം നിക്ഷേപിച്ചവര്‍ക്ക് 1 വര്‍ഷംകൊണ്ട് കിട്ടിയത് 22 ലക്ഷം; അറിയണം ഈ ഓഹരിയെ

4

എന്നാല്‍ ഇപ്പോള്‍ ഏറ്റവും ഒടുവിലായി ബിഗ് ബോസില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയായിരുന്ന മണിക്കുട്ടനെയാണ് താരം പറ്റിച്ചിരിക്കുന്നത്. മറ്റൊരു സുഹൃത്തിന്റെ ഫോണില്‍ നിന്ന് വിളിച്ചാണ് ഫിറോസ് പ്രാങ്ക് ചെയ്തത്. ഒപ്പം സജ്‌നയും ഉണ്ടായിരുന്നു. ശബ്ദം ചെറുതായി മാറ്റിയാണ് ഫിറോസ് മണിക്കുട്ടനോട് സംസാരിച്ചത്.

5


ഒരു സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആണെന്ന് പറഞ്ഞാണ് ഫിറോസ് മണിക്കുട്ടനെ വിളിക്കുന്നത്. മണിക്കുട്ടനെ വച്ച് ഒരു സിനിമ ചെയ്യാനുള്ള പദ്ധതിയുണ്ടെന്നും ബിഗ് ബോസ് ഷോ എന്നും കഴിയുമെന്നാണ് ഫിറോസ് ചോദിക്കുന്നത്. ഇതിന് വ്യക്തമായ മറുപടിയും മണിക്കുട്ടന്‍ നല്‍കുന്നുണ്ട്.

6

ഒരു മാസം കൊണ്ട് ഷോ തീരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മണിക്കുട്ടന്‍ ഫിറോസിനോട് പറഞ്ഞു. പിന്നാലെ ഫിറോസ് സംവിധായകനെ കുറിച്ചും ചിത്രത്തെ കുറിച്ചും പറഞ്ഞു. ഹിന്ദിയില്‍ നിന്നുള്ള സംവിധായകനാണെന്നും ഒരു മാസം കഴിഞ്ഞാണ് വര്‍ക്ക് സ്റ്റാര്‍ട്ടാകുകയെന്നും പറഞ്ഞു. താന്‍ ഒരു സിനിമ കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നും അത് വൈകുമെന്നും മണിക്കുട്ടന്‍ പറഞ്ഞു.

7

തങ്ങളുടെ സിനിമയ്ക്കായി 60 ദിവസം വേണമെന്നാണ് ഫിറോസ് പ്രാങ്ക് കോളിനിടെ ആവശ്യപ്പെട്ടത്. ഡാന്‍സും ഫൈറ്റും ഉണ്ടാവുമെന്നും ഫിസിക്കല്‍ അപ്പിയറന്‍സില്‍ മാറ്റം വരുത്തണമെന്നും ഫിറോസ് പറഞ്ഞു. കൂടാതെ സിക്‌സ് പാക്ക് വേണമെന്നും കഥാപാത്രത്തിനായി തല മൊട്ടയടിക്കേണ്ടി വരുമെന്നും ഫിറോസ് പറഞ്ഞു.

8

പ്രതിഫലത്തിന്റെ കാര്യത്തെ കുറിച്ചും ഫിറോസ് സംസാരിച്ചു. പ്രതിഫലം എത്രയാണെന്ന് ചോദിച്ചപ്പോള്‍ നമുക്ക് മീറ്റിംഗില്‍ സംസാരിക്കാമെന്നും മണിക്കുട്ടന്‍ മറുപടി നല്‍കി. സൂ കോളില്‍ സംസാരിക്കാമെന്ന് പറഞ്ഞതിന് പിന്നാലെ ചിത്രത്തില്‍ വില്ലനായെത്തുന്നത് ബിഗ് ബോസിലെ പൊളി ഫിറോസ് ആണെന്നും പറയുകയുണ്ടായി.

9

ഇത് പറഞ്ഞതോടെ മണിക്കുട്ടന് ഇത് ഒരു പ്രാങ്കാണെന്നും വിളിക്കുന്നത് ഫിറോസ് ആണെന്നും മനസിലായി. നിങ്ങള്‍ എപ്പോഴും പ്രാങ്കോട് പ്രാങ്ക് ഇനി പ്രാങ്ക് ഫിറോസ് എന്ന് വിളിക്കേണ്ടിവരുമോ എന്ന് മണിക്കുട്ടന്‍ ചോദിച്ചു. പിന്നാലെ മണിക്കുട്ടന്റെ വിശേഷങ്ങള്‍ സജ്‌നയും ഫിറോസും ചോദിച്ചറിഞ്ഞു.

10

ലോക്ക് ഡൗണ്‍ ആയതുകൊണ്ട് വര്‍ക്കുകള്‍ ഒന്നും നടക്കുന്നില്ലെന്നും സിനിമകള്‍ ഓരോന്ന് വരുന്നുണ്ടെന്നും മണിക്കുട്ടന്‍ പറഞ്ഞു. ഇപ്പോള്‍ വര്‍ക്ക് ഒന്നുമില്ലാത്തത് കൊണ്ടാണ് യൂട്യൂബില്‍ പ്രാങ്ക് വീഡിയോ ചെയ്ത് തുടങ്ങിയതെന്ന് ഫിറോസ് മണിക്കുട്ടനോട് പറഞ്ഞു. ഫിനാലെ ഉണ്ടെങ്കില്‍ അന്ന് കാണാമെന്നും താരങ്ങള്‍ പരസ്പരം അറിയിച്ചു.

അടിപൊളി ലുക്കില്‍ തിളങ്ങി നിതി സിംഗ്; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+