Get Updates
Get notified of breaking news, exclusive insights, and must-see stories!

100 ദിവസം നിന്നേനെ; അങ്ങനെ ചെയ്തിരുന്നേൽ ഫ്‌ളാറ്റും തനിക്ക് കിട്ടുമായിരുന്നു; പുറത്താകലിനെ കുറിച്ച് ഫിറോസ്

ബിഗ് ബോസ് സീസണ്‍ 3യുടെ സ്ഥിരം പ്രേക്ഷകര്‍ ഒരിക്കലും മറക്കാത്ത എപ്പിസോഡ് ഏതെന്ന് ചോദിച്ചാല്‍ ഒരു സംശയം കൂടാതെ എല്ലാവരും പറയും, അത് സജ്‌ന-ഫിറോസ് ദമ്പതികളുടെ പുറത്താകലാണെന്ന്. അപ്രതീക്ഷിതമായിട്ടായിരുന്നു മോഹന്‍ലാല്‍ ഫിറോസിനെയും സജ്‌നയെയും പുറത്താക്കിയത്.

ബിഗ് ബോസ് പരിപാടിയുടെ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നായിരുന്നു പുറത്താക്കല്‍. മറ്റ് മത്സരാര്‍ത്ഥികളെ വ്യക്തിപരമായി അധിക്ഷേപിച്ചതും മറ്റുമാണ് ഈ തീരുമാനത്തിന് ബിഗ് ബോസിനെ പ്രേരിപ്പിച്ചത്. എന്നാല്‍ ഇപ്പോഴിതാ ആ പുറത്താകലിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരങ്ങള്‍.

1

ദമ്പതികളെ പുറത്താക്കുന്ന എപ്പിസോഡില്‍ അവരെ കുറിച്ച് മറ്റ് മത്സരാര്‍ത്ഥികളോട് അഭിപ്രായം ചോദിച്ചാണ് മോഹന്‍ലാല്‍ അന്നത്തെ പരിപാടി ആരംഭിച്ചത്. തുടര്‍ന്ന് ഇരുവരെയും തന്റടുത്തേക്ക് വരാമെന്ന് പറഞ്ഞ് ലാലേട്ടന്‍ സ്റ്റേജിലേക്ക് വിളിപ്പിക്കുകയായിരുന്നു. അന്ന് ഒരു അവസരം കൂടെ തരുമോ എന്ന് സ്ജന ചോദിച്ചെങ്കിലും ഇല്ല എന്ന മറുപടിയാണ് മോഹന്‍ലാല്‍ നല്‍കിയത്.

2

അന്ന് പുറത്തായ ദിവസം തന്റെ മനസില്‍ തോന്നിയ കാര്യങ്ങളെ കുറിച്ചാണ് ഫിറോസ് ഇപ്പോള്‍ മനസുതുറന്നിരിക്കുന്നത്. സിനിമദക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് ഫിറോസ് ഇക്കാര്യം വ്യക്തമാക്കുന്നത്. അന്നത്തെ ദിവസം സജ്‌നയോട് പറഞ്ഞ കാര്യത്തെ കുറിച്ചും ഫിറോസ് അഭിമുഖത്തില്‍ പറയുന്നുണ്ട്.

3

സജ്‌നയോട് കരയരുതെന്നും നിന്റെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണുനീര്‍ പോലും വീഴരുതെന്നാണ് ഫിറോസ് പറഞ്ഞത്. ഒരു ട്രാക്ക് പോകുന്നത് കണ്ടാല്‍ എനിക്ക് മനസിലാകും അത് എങ്ങോട്ടാണ് പോകുന്നതെന്ന്. പുറത്തേക്ക് വരാന്‍ ലാലേട്ടന്‍ പറഞ്ഞപ്പോള്‍ എനിക്ക് ഒരു ഭാവമാറ്റവുമില്ലായിരുന്നു. നിങ്ങള്‍ക്ക് ആ വീഡിയോ കണ്ടാല്‍ അത് മനസിലാകുമെന്നും ഫിറോസ് പറയുന്നു.

4

പുറത്താകുമെന്ന് ഞാന്‍ നേരത്തെ കരുതിയതാണ്. അവിടെ നൂറ് ദിവസം നില്‍ക്കാന്‍ , എനിക്ക് എല്ലാവരെയും സോപ്പിട്ട് ആരെയും പിണക്കാതെ നില്‍ക്കാമായിരുന്നു. വേണമെങ്കില്‍ ഫ്‌ളാറ്റ് തന്നെ തനിക്ക് കിട്ടുമായിരുന്നു. എന്നാല്‍ ഒരു ദിവസമെങ്കില്‍ ഒരു ദിവസം നില്‍ക്കുന്ന അത്രയും സത്യസന്ധമായി നില്‍ക്കാനാണ് ശ്രമിച്ചതെന്ന് ഫിറോസ് പറയുന്നു.

5

എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ അധികമായി കിട്ടുന്നതെല്ലാം ബോണസാണ്. 53 ദിവസം അവിടെ നിന്നത് ബോണസായിട്ടാണ് കാണുന്നത്. എന്നിട്ടും ജനങ്ങള്‍ ഞങ്ങളെ ഏറ്റെടുക്കുകയാണ് ചെയ്തത്. ഞങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കും. വലിയ റീച്ചൊന്നും ഉണ്ടായിട്ടില്ല. സോഷ്യല്‍ മീഡിയയൊക്കെ ആരെയെങ്കിലും ഏല്‍പ്പിച്ച് ഒരു ക്യാമ്പയിനൊന്നും ഞങ്ങള്‍ ചെയ്തിട്ടില്ല.- ഫിറോസ് പറയുന്നു.

6

എന്നിട്ടും ഞങ്ങളുടെ കൂടെ നിന്നവര്‍ അത്രയും സ്‌നേഹിക്കുന്നവരാണ്. ഇപ്പോള്‍ പോലും ഫേണെടുത്ത് നോക്കിയാല്‍ നിരവധി മിസ്ഡ് കോള്‍ വന്നിട്ടുണ്ടാകും. ഞങ്ങള്‍ ഞങ്ങളായിട്ട് നിന്നതുകൊണ്ട് പലരും ഇഷ്ടപ്പെടുന്നുണ്ടെന്ന് ഫിറോസ് അഭിമുഖത്തില്‍ വ്യക്തമാക്കി. കുശുമ്പ് പറയുന്നത് ഇഷ്ടപ്പെടുന്നവര്‍ അത്തരക്കാരെ ഇഷ്ടപ്പെടും. നിലപാടുള്ളവരാണ് നിലപാടുള്ളവരെ ഇഷ്ടപ്പെടുക- ഫിറോസ് പറയുന്നു.

7

അതേസമയം, ഫിറോസിന്റെയും സജ്‌നയുടെ പുറത്താക്കല്‍ ശരിക്കും ബിഗ് ബോസ് ആരാധകരെ ഞെട്ടി്ച്ചിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഹൗസിലേക്കെത്തിയ ഇവര്‍ എല്ലാവരോടും തര്‍ക്കിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും താരങ്ങള്‍ക്ക് വലിയ രീതിയിലുള്ള പിന്തുണ ലഭിച്ചിരുന്നുത്.

8


ഹൗസില്‍ നിന്ന് പുറത്തെത്തിയതിന് പിന്നാലെ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റുമായി സജീവമാണ്. നിരവധി യൂട്യൂബ് മാധ്യമങ്ങള്‍ക്ക് ഇവര്‍ അഭിമുഖം നല്‍കിയിരുന്നു. കൂടാതെ തങ്ങളുടെ സ്വന്തം ചാനലില്‍ നിന്ന് മറ്റ് താരങ്ങളെ പ്രാങ്ക് കോള്‍ ചെയ്തും ഫിറോസ് സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+