• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സജ്നയെ വ്യാജ അക്കൗണ്ടില്‍ വന്ന് തെറിവിളിച്ചത് ഡോക്ടര്‍; കയ്യോടെ പൊക്കി,സംഭാഷണം പുറത്ത് വിട്ട് ഫിറോസ്

ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വന്ന് മികച്ച മത്സരം കാഴ്ചവെച്ച വ്യക്തികളാണ് ദമ്പതിമാരായ ഫിറോസും സജ്നയും. ഗെയിം സ്ട്രാറ്റജിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഷോയെ കൂടുതല്‍ എന്‍ഗേജ് ചെയ്യിക്കാന്‍ ഇരുവര്‍ക്കും സാധിക്കുകയും ചെയ്തു. എന്നാല്‍ ഒടുവില്‍ സഹതാരങ്ങലുടെ പരാതിയില്‍ ദമ്പതിമാര്‍ക്ക് ഷോയില്‍ നിന്നും പുറത്ത് പോരേണ്ടി വരികയും ചെയ്തു.

മോഹന്‍ലാല്‍ ഉദ്ദേശിച്ചത് അതാവാം: പക്ഷെ എന്‍റെ തീരുമാനം മറിച്ചായിരുന്നു, ഫിറോസ് ഖാന്‍ പറയുന്നുമോഹന്‍ലാല്‍ ഉദ്ദേശിച്ചത് അതാവാം: പക്ഷെ എന്‍റെ തീരുമാനം മറിച്ചായിരുന്നു, ഫിറോസ് ഖാന്‍ പറയുന്നു

അതിന് ശേഷവും ഇരുവരുടേയും ഫാന്‍സിനെ ചുറ്റിപ്പറ്റി ചില വിവാദങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആ സംഭവങ്ങളിലും ഒപ്പം സജ്നക്ക് നേരിടേണ്ടി വന്ന ഒരു വ്യക്തി അധിക്ഷേപത്തിന് നല്കിയ മറുപടിയേ കുറിച്ചും തുറന്ന് പറയുകയാണ് ഇരുവരും.

ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ ദേശവ്യാപക സമരത്തില്‍ പ്രതിഷേധം ഇരമ്പി: ചിത്രങ്ങള്‍ കാണാം

സാമുഹ്യ മാധ്യമങ്ങളില്‍


സാമുഹ്യ മാധ്യമങ്ങളില്‍ പെണ്‍കുട്ടികള്‍ ഫോട്ടോ പങ്കുവെക്കുമ്പോള്‍ മോശമായ രീതിയിലുള്ള കമന്‍റുകളാണ് പലരും ഇടുന്നതെന്നാണ് തന്‍റെ യൂട്യൂബ് ചാനലിലൂടെ ഫിറോസ് ഖാന്‍ പറയുന്നത്. അടുത്തിടെ അത്തരത്തിലുള്ള നിരവധി സംഭവങ്ങല്‍ ഉണ്ടായി. പലരും അതിനെതിരെ കമന്‍റിലൂടെ പ്രതികരിച്ചു. എന്നാല്‍ ഇത്തരം കമന്‍റുകള്‍ക്ക് അവിടെ മറുപടി പറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

വ്യാജ അക്കൗണ്ടിലൂടെ

ഇത്തരത്തില്‍ നിരവധി തവണ മറുപടി നല്‍കിയാലും വീണ്ടും വീണ്ടും അവര്‍ ഈ പണി ചെയ്തുകൊണ്ടേയിരിക്കും. വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് പലരും ഇത്തരം പ്രവര്‍ത്തി ചെയ്യുന്നത്. നേരേ നോക്കി പറയാന്‍ കഴിയാത്ത കാര്യങ്ങള്‍ വ്യാജ അക്കൗണ്ടിലൂടെ പറയുകയാണ്. പെണ്‍കുട്ടികളെ തെറിവിളിച്ച് അവര്‍ ഒരു സുഖം കണ്ടെത്തുകയാണ്. ഇവര്‍ക്കൊന്നും അമ്മ-പെങ്ങന്‍മാര്‍ ഇല്ലേയെന്നും ഫിറോസ് ചോദിക്കുന്നു.

സജ്നയ്ക്കും

അടുത്തിടെ സജ്നയ്ക്കും ഇത്തരത്തിലൊരു അനുഭവം ഉണ്ടായി. സജ്ന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ ഒരാള്‍ വന്ന് തെറി വിളി ആരംഭിച്ചു. ആദ്യം കുതറയില്‍ തുടങ്ങി പിന്നെ കേട്ടാലറയ്ക്കുന്ന തെറികളായി. അത് ഓപ്പണായി പറയാന്‍ ബുദ്ധിമുട്ടുണ്ട്. ഏതായാലും ആ വ്യാജ അക്കൗണ്ടുകാരനെ കയ്യോടെ പൊക്കിയെന്ന കാര്യവും ഇരുവരും വ്യക്തമാക്കുന്നു. അത്യാവശ്യം ബോള്‍ഡാണെങ്കിലും ഈ കമന്‍റ് കണ്ടപ്പോള്‍ സജ്ന മാനസികമായി തളര്‍ന്നു പോയെന്നും അദ്ദേഹം പറയുന്നു.

പൊക്കാന്‍ തീരുമാനിച്ചു

ഈ കമന്‍റ് കണ്ടപ്പോള്‍ ആദ്യം ഡിലീറ്റ് ചെയ്യട്ടേ എന്നാണ് എനിക്ക് തോന്നിയതെന്നാണ് സജ്ന പറയുന്നത്. എന്നാല്‍ ഫിറോസ് ആണ് പറഞ്ഞത് ഡിലീറ്റ് ചെയ്യരുതെന്ന്. ഡിലീറ്റ് ചെയ്താല്‍ ആണ് നീ തകര്‍ന്നുപോവുന്നതെന്നും തക്കതായ മറുപടി നല്‍കാനും പറഞ്ഞു. അത് പ്രകാരം തന്‍റേതായ രീതിയിലുള്ള മറുപടി താന്‍ നല്‍കിയെന്നും സജ്ന തുറന്ന് പറയുന്നു. ഒടുവില്‍ ഈ വ്യാജ അക്കൗണ്ടുകാരനെ പൊക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

ഡിഎഫ്കെ ആര്‍മി

ഡിഎഫ്കെ ആര്‍മിയില്‍ ഉള്ളവരുടേയൊക്കെ നല്ല സഹായം അതിന് ലഭിച്ചു. വലിയ ഉഡായിപ്പിലൂടെയായിരുന്നു അയാള്‍ അക്കൗണ്ട് ഉണ്ടാക്കിയത്. എന്നാലും അവസാനം ഞങ്ങള്‍ അവനെ പൊക്കി. അപ്പോഴാണ് ശരിക്കും ഞെട്ടിയത്. അയാള്‍ ഒരു ഡോക്ടറായിരുന്നെന്നും ഫിറോസ് വ്യക്തമാക്കുന്നു. ഞാന്‍ അദ്ദേഹത്തെ നേരിട്ട് ഫോണില്‍ വിളിച്ചു. എനിക്ക് വിളിക്കാതിരിക്കാന്‍ പറ്റില്ല. ഒരു ഭാര്‍ത്താവ് എന്ന നിലയിലും ഒരു മനുഷ്യ ജീവി എന്ന നിലയിലുമായിരുന്നു ഞാന്‍ വിളിച്ചത്.

സംഭാഷണം

അയാളുടെ നിരവധി ഫോട്ടോകള്‍ എന്‍റെ കൈവശമുണ്ട്. തല്‍ക്കാലം അതിപ്പോള്‍ പുറത്ത് വിടുന്നില്ല. ഒര്‍ജിനല്‍ അക്കൗണ്ടില്‍ നിന്നാണ് അത് കിട്ടിയത്. ഇത്തരത്തില്‍ പ്രശ്നങ്ങല്‍ നേരിടുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണ് ഞാന്‍ ഇത് ചെയ്തെന്നും ഫിറോസ് പറയുന്നു. തുടര്‍ന്ന് തെറിവിളിച്ച ഡോക്ടറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്‍റെ തെളിവുകളും അദ്ദേഹം പുറത്ത് സ്വന്തം യൂട്യൂബ് ചാനലിലൂടെ വിടുന്നു.

ബിഗ് ബോസ് വിഷയം

അതിന് ശേഷം ബിഗ് ബോസുമായി ബന്ധപ്പെട്ട ചില വിവാദങ്ങള്‍ക്കും അദ്ദേഹം വിശദീകരണം നല്‍കുന്നു. ഫിറോസ് ആര്‍മിയുടെ ഭാഗത്ത് നിന്നും ചിലര്‍ വന്ന് ബിഗ് ബോസിലുണ്ടായിരുന്ന ചില പെണ്‍കുട്ടികളെ അധിക്ഷേപിക്കുന്നുവെന്ന് അവര്‍ നേരിട്ടോ, അല്ലെങ്കില്‍ അവരുടെ ആരാധകരോ വന്ന് പറഞ്ഞു. എന്നാല്‍ ഒരിക്കലും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാന്‍ ഞങ്ങള്‍ ആരേയും പ്രോല്‍സാഹിപ്പിക്കില്ലെന്നും ഫിറോസ് വ്യക്തമാക്കുന്നു.

ആരും വേദനിക്കരുതം

ഒരു പെണ്‍കുട്ടി വേദനിക്കുന്ന രീതിയില്‍ പറയാന പ്രവര്‍ത്തിക്കാനോ ഒരിക്കലും ഞങ്ങള്‍ ആര്‍ക്കും അനുവാദം കൊടുത്തിട്ടില്ല. അങ്ങനെ ചെയ്യാന്‍ പാടില്ല. ഇത്തരമൊരു പരാതി വന്നതിനെ തുടര്‍ന്ന് ഫാന്‍സുകാരേ വിളിച്ച് ഞാന്‍ കാര്യം അന്വേഷിക്കുകയും അത്തരമൊരു പ്രവര്‍ത്തി നടത്തിയിട്ടുണ്ടെങ്കില്‍ അവര്‍ നമ്മുടെ ടീമിന്‍റെ ഭാഗമല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. അവരാരും അങ്ങനെ ചെയ്തിട്ടില്ലെന്ന് എനിക്ക് ബോധ്യമായി.

cmsvideo
  Mohanlal Might Quit Bigg Boss Malayalam; Season 4 To Have A New Host? | Oneindia Malayalam
  മുഖത്ത് നോക്കി പറയും

  അവര്‍ ഇതുവരെ മറ്റാരെയും വേദനിപ്പിക്കുന്ന രീതിയില്‍ മോശമായ കമന്‍റ് ഇട്ടിട്ടില്ല. സജ്നയ്ക്കെതിരെ നെഗറ്റീവായ കമന്‍റ് വന്നപ്പോള്‍ അതിന് പിന്നിലെ ആളെ പിടിക്കാന്‍ കൂടെ നിന്ന് ഫാന്‍സുകാരാണ്. അങ്ങനെയുള്ള അവര്‍ക്ക് മറ്റുള്ളവരെ മോശമായി പറയാന്‍ കഴിയില്ലെന്ന് ബോധ്യമായി. എനിക്ക് ആരോടും ശത്രുതയില്ല. പറയാനുള്ള കാര്യങ്ങള്‍ മുഖത്ത് നോക്കി പറയും എന്നുള്ളതാണ് തന്‍റെ രീതിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

  സാരിയിൽ അതീവ സുന്ദരിയായി നടി മാളവിക ശർമ്മ..ചിത്രങ്ങൾ വൈറൽ

  English summary
  Bigg Boss malayalam season 3: Sajna and firoz khan nab fake account holder
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X