Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോഷിയുടെ പടത്തില്‍ 'പൃഥിരാജിന്‍റെ നായികയായി സൂര്യ': കിടിലം പണികൊടുത്ത് പൊളി ഫിറോസ്

ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ ഏറ്റവും ശ്രദ്ധേയരായ മത്സരാര്‍ത്ഥികളായിരുന്നു ദമ്പതിമാരായ ഫിറോസും സജ്നയും. എന്നാല്‍ ഇരുവര്‍ക്കുമെതിരെ സഹമത്സരാര്‍ത്ഥികളില്‍ നിന്ന് തന്നെ പരാതികള്‍ ഉയര്‍ന്നപ്പോള്‍ വോട്ടെടുപ്പ് പോലും ഇല്ലാതെ ഇരുവര്‍ക്കും ഷോയില്‍ നിന്നും പുറത്ത് പോരേണ്ടി വരികയും ചെയ്തു.

ബിഗ് ബോസില്‍ പല പ്രശ്നങ്ങളും ഉണ്ടായെങ്കിലും പുറത്ത് വന്നപ്പോള്‍ അതൊന്നും മനസ്സില്‍ വെക്കാതെ എല്ലാവരോടുമായി വളരെ മികച്ച സൗഹൃദത്തിലാണ് ഇരുവരും പോയിക്കൊണ്ടിരിക്കുന്നത്. മാത്രവുമല്ല സഹതാരങ്ങളെ വിളിച്ച് പ്രാങ്ക് ചെയ്യുന്ന ഒരു പരിപാടിയും ഫിറോസും സജ്നയും തുടങ്ങിയിട്ടുണ്ട്. അത്തരത്തില്‍ ഏറ്റവും അവസാനമായി സൂര്യ ജെ മേനോനെയാണ് പൊളി ഫിറോസ് പ്രാങ്ക് ചെയ്തിരിക്കുന്നത്.

മുൻ മന്ത്രി പ്രൊഫ.കെ നാരായണക്കുറുപ്പിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാജ്ഞലി- ചിത്രങ്ങൾ

ഫിറോസ് ഖാനും സജ്നയും

ബിഗ് ബോസ് ഹൗസില്‍ ഫിറോസ് ഖാനും സജ്നയുമായി ഏറ്റവും കൂടുതല്‍ വഴക്കുകള്‍ ഉണ്ടായ സഹമത്സരാര്‍ത്ഥികളില്‍ ഒരാളാണ് സൂര്യ. പൃഥ്വിരാജ് നായകനാവുന്ന പുതിയ സിനിമയിലേക്ക് അവസരം ഉണ്ടെന്ന് പറഞ്ഞാണ് സൂര്യയെ ഫിറോസും സജ്നയും വിളിക്കുന്നത്. സൂര്യയെ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് അമ്മയുടെ നമ്പറിലേക്ക് വിളിച്ചാണ് ഫിറോസ് സൂര്യയുമായി സംസാരിക്കുന്നത്.

വിളി സൂര്യക്ക്

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാഫി പറമ്പില്‍ എന്നും പറഞ്ഞാണ് ഫിറോസ് തന്നെ സുര്യക്ക് പരിചയപ്പെടുത്തുന്നത്. അടുത്ത മാസം ഒരു സിനിമ തുടങ്ങുന്നുണ്ട്. അതിലേക്ക് നായികയാവാന്‍ തയ്യറാണോ? പൃഥിരാജാണ് നായകനെന്നും ഫിറോസ് പറയുന്നു. അപ്പോള്‍ തന്നെ പൃഥിരാജിന് നായികയായിട്ട് ഞാനോ എന്ന സംശയം സൂര്യ പ്രകടിപ്പിക്കുകയം ചെയ്യുന്നു.

ജോഷിയുടെ പടം

എന്നാല്‍ നിങ്ങള്‍ അത്ര ഇല്ലേ എന്നായിരുന്നു പൊളി ഫിറോസിന്‍റെ മറു ചോദ്യം. ബിഗ് ബോസ് കണ്ടിട്ട് വിളിക്കുകയാണ്. ഒക്കെയാണെങ്കില്‍ സൂം മീറ്റ് ഉള്‍പ്പടേയുള്ള മറ്റ് കാര്യങ്ങള്‍ ഉണ്ടാവും. ജോഷിയാണ് സംവിധായകന്‍. അടുത്ത മാസം ഒരു 49 ദിവസം ഷൂട്ടിങ്ങിനായി വേണ്ടി വരും. നിങ്ങളുടെ പേയ്മെന്‍റ് ഒക്കെ എങ്ങനെയായിരിക്കുമെന്നും ഫിറോസ് ചോദിക്കുന്നു.

അതൊക്കെ പിന്നീട്

അതൊക്കെ പിന്നീട് പറഞ്ഞാല്‍ മതിയോ എന്ന് ചോദിക്കുന്ന സൂര്യ തനിക്ക് ജോഷി സാറുമായി നേരിട്ട് സംസാരിക്കാന്‍ പറ്റുമോയെന്നും ചോദിക്കുന്നുണ്ട്. എന്നാല്‍ അതൊക്കെ പിന്നീട് സംസാരിക്കാമെന്നാണ് ഫിറോസ് അപ്പോള്‍ നല്‍കുന്ന മറുപടി. ഡേറ്റ് തന്ന് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് വേറെ പോവാന്‍ കഴിയില്ല. നിങ്ങള്‍ക്കെതിരെ അങ്ങനൊരു പരാതിയുണ്ടെന്നും ഫിറോസ് പറയുന്നു.

സംശയങ്ങള്‍

എന്നാല്‍ തനിക്കെതിരെ അങ്ങനെ ഒരു പരാതി വരാന്‍ ഇടയില്ലല്ലോ. സിനിമാ മേഖല ഞാന്‍ വിട്ടിട്ട് തന്നെ വര്‍ഷങ്ങളായി. ഇതുവരെ ഞാന്‍ അങ്ങനെ ചെയ്തിട്ടില്ലാത്തതിനാല്‍ അത്തരമൊരു പരാതി വരാന്‍ ഇടയില്ല. മറ്റുള്ളവരുമായി സംസാരിക്കുന്നതിന് മുമ്പ് ജോഷി സാറുമോയി സംസാരിക്കാന്‍ പറ്റുമോയെന്ന് വീണ്ടും സൂര്യ ചോദിക്കുന്നു. പിന്നീട് കോസ്റ്റ്യൂം ഡയറക്ടറുമായി സംസാരിക്കാം എന്നും പറഞ്ഞ് സജ്നയ്ക്ക് ഫോണ്‍ കൈമാറുന്നതിനിടെ സൂര്യ കോള്‍ കട്ട് ചെയ്തു.

ഇപ്പോള്‍ തിരക്കിലാണ്

വീണ്ടും വിളിച്ച ഫിറോസ് സൂര്യയോട് പതിവ് രീതിയില്‍ തന്നെ സംസാരം തുടര്‍ന്നു. വീണ്ടും ജോഷി സാറുമായി സംസാരിക്കാന്‍ പറ്റുമോയെന്ന കാര്യം സൂര്യ ചോദിക്കുന്നു. എന്നാല്‍ ജോഷി സാറോട് പിന്നെ സംസാരിക്കാം. ഇപ്പോള്‍ അവര്‍ തിരക്കിലാണ്. അവരൊക്കെ പിന്നെ വിളിക്കും. സിനിമയില്‍ ആദ്യം വിളിക്കേണ്ടത് പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായിട്ടാണെന്നും ഫിറോസ് പറയുന്നു.

ഫിറോസിന്‍റെ മറുപടി

തുടര്‍ന്ന് താന്‍ അഭിനയിച്ച തുരിയം എന്ന സിനിമയെ കുറിച്ചും അതിന് സംസ്ഥാന അവാര്‍ഡ് കിട്ടിയതിനെ കുറിച്ചെല്ലാം സൂര്യ പറയുന്നുണ്ട്. ശബ്ദ ലേഖനത്തിനായിരുന്നു തുരിയം എന്ന പടത്തിന് അവാര്‍ഡ് കിട്ടിയത്. വീണ്ടും ജോഷി സാറുമായി ഫോണില്‍ സംസാരിക്കാമെന്ന ആവശ്യം സൂര്യ ഉന്നയിക്കുന്നു. എന്നാല്‍ അപ്പോഴും ജോഷി സര്‍ പിന്നീട് വിളിക്കുമെന്നായിരുന്നു പൊളി ഫിറോസിന്‍റെ മറുപടി.

പൃഥിയുടെ നായികയോ

പിന്നീട് കോസ്റ്റ്യൂമര്‍ എന്ന് പരിചയപ്പെടുത്തി ഫിറോസ് ഫോണ്‍ സജ്നയ്ക്ക് കൈമാറുന്നു. എന്നാല്‍ വീണ്ടും അവിടെ സൂര്യക്ക് താന്‍ പറ്റിക്കപ്പെടുകയാണോയെന്ന സംശയം ഉണ്ടാവുന്നു. പൃഥിരാജിനെ നായകനാക്കി ജോഷി സര്‍ സംവിധാനം ചെയ്യുന്ന ഒരു പടത്തില്‍ തന്നെ നായികയാക്കുമെന്ന് ഒരിക്കലും കരുതിന്നില്ല. അത് ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ലെന്നും സൂര്യപറയുന്നു. പിന്നീട് ഫോണ്‍ വെക്കാന്‍ പോവുന്നു എന്ന് പറയുമ്പോഴാണ് താനാണ് വിളിക്കുന്നതെന്ന് പൊളി ഫിറോസ് വ്യക്തമാക്കുന്നത്.

ഒടുവില്‍

പൃഥിരാജിന്‍റെയും ജോഷി സാറിന്‍റേയും ഒക്കെ പടത്തില്‍ ഒരിക്കലും തന്നെ വിളിക്കില്ലെന്ന് അറിയാമായിരുന്നു. അതുകൊണ്ട് തുടക്കത്തില്‍ തന്നെ സംശയമുണ്ടായിരുന്നു. അതുകൊണ്ടാണ് ഫോണ്‍ കട്ട് ചെയ്യാന്‍ പോയതെന്നും സൂര്യ പറഞ്ഞു. തുടര്‍ന്ന് മൂവരും ചേര്‍ന്ന് ബിഗ് ബോസ് വിശേഷങ്ങളും അതിന് ശേഷമുണ്ടായ വിവാദങ്ങളെ കുറിച്ചും സംസാരിക്കുന്നു.

കടലറിഞ്ഞ്... പുഴയറിഞ്ഞ്...; ഹംസ നന്ദിനിയുടെ ഗ്ലാമറസ് ഫൊട്ടോസ് കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+