നീ പുറത്തിറങ്ങാൻ കാത്തിരിക്കുകയായിരുന്നു; രമ്യയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം, പിന്നിൽ പൊളി ഫിറോസ് ആർമി

ബിഗ് ബോസ് ഷോ താല്‍ക്കാലികമായി നിര്‍ത്തിവച്ച വാര്‍ത്തകളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്. തമിഴ്‌നാട്ടില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തിലായിരുന്നു ഇത്. പിന്നാലെ താരങ്ങളെ ഹോട്ടലുകളിലേക്ക് മാറ്റിയെന്നും കേരളത്തിലേക്ക് മടങ്ങിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഷോ അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് ഇങ്ങനെ സംഭവിച്ചത്. ഇതിനിടെ ഷോയില്‍ നിന്ന് പുറത്തുപോയ രമ്യ പണിക്കര്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നേരിടുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തിവരുന്നത്.

ദില്ലിയില്‍ കനത്ത മഴ: ചിത്രങ്ങള്‍ കാണാം

കഴിഞ്ഞ ആഴ്ചത്തെ എലിമിനേഷന്‍

കഴിഞ്ഞ ആഴ്ചത്തെ എലിമിനേഷന്‍

കഴിഞ്ഞ ആഴ്ചത്തെ എലിമിനേഷനില്‍ നിന്ന് സൂര്യ മേനോനും രമ്യ പണിക്കരുമാണ് പുറത്തുപോയത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് രമ്യ ബിഗ് ബോസിലേക്ക് എത്തുന്നത്. തുടര്‍ന്ന് ഒരു തവണ പുറത്തുപയെങ്കിലും താരം വീണ്ടും ഹൗസിലേക്ക് എത്തുകയായിരുന്നു. ബിബി ഹൈസില്‍ മികച്ച പ്രകടനം കാഴ്ചവച്ച മത്സരാര്‍ത്ഥികളില്‍ ഒരാളാണ് രമ്യ.

സൈബര്‍ ആക്രമണം

സൈബര്‍ ആക്രമണം

എന്നാല്‍ ഇപ്പോള്‍ രമ്യ പണിക്കര്‍ കടുത്ത സൈബര്‍ ആക്രമണം നേരിടുന്നെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ബിഗ് ബോസില്‍ നിന്നും പുറത്താക്കിയ ഫിറോസ് ഖാന്റെ പേരിലുള്ള ഫാന്‍സ് ആര്‍മിയാണ് സൈബര്‍ ആക്രമണത്തിന് പിന്നില്‍. ഫിറോസ് ഖാന്‍ പുറത്തുപോകാന്‍ പ്രധാന കാരണക്കാരിയായിരുന്നു രമ്യ. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ രമയ്‌ക്കെതിരെ സൈബര്‍ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്.

പൊളി ഫിറോസിനെ പുറത്താക്കി

പൊളി ഫിറോസിനെ പുറത്താക്കി

അച്ചടക്ക നടപടിയുടെ ഭാഗമായിട്ടായിരുന്നു ഫിറോസ് ഖാനെ മത്സരത്തില്‍ നിന്നും പുറത്താക്കിയത്. മറ്റ് മത്സരാര്‍ത്ഥികളെ പല തവണ മാനസികമായി പീഡിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബിഗ് ബോസ് പല തവണ ഫിറോസിനെ താക്കീത് ചെയ്തിരുന്നു. എന്നാല്‍ അതേ സ്ട്രാറ്റജിയുമായി ഫിറോസ് മുന്നോട്ട് പോയതിനെ തുടര്‍ന്നാണ് താരത്തെ പുറത്താക്കിയത്.

 അധിക്ഷേപങ്ങള്‍

അധിക്ഷേപങ്ങള്‍

കൂടാതെ ഫിറോസിന്റെ അധിക്ഷേപങ്ങള്‍ക്ക് പല തവണ ഇരയായ മത്സരാര്‍ത്ഥികളായിരുന്നു രമ്യയും സൂര്യയും. ഇതേ തുടര്‍ന്ന് ഇവര്‍ ഉന്നയിച്ച പരാതി കൂടി കണക്കിലെടുത്താണ് ഫിറോസിനെ ബിഗ് ബോസില്‍ നിന്നും പുറത്താക്കിയത്. മികച്ച മത്സരം കാഴ്ചവയ്ക്കുന്നതിനിടെയാണ് ഫിറോസിന്റെ അപ്രതീക്ഷിത പുറത്താവല്‍.

സൈബര്‍ ആക്രമണം ഇങ്ങനെ

സൈബര്‍ ആക്രമണം ഇങ്ങനെ

ഇപ്പോള്‍ പുറത്തിറങ്ങിയ രമ്യയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് താഴെയാണ് ഫിറോസ് ആര്‍മ്ി സൈബര്‍ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. സൈബര്‍ ആക്രമണം കടുത്തതോടെ കമന്റ് ബോക്‌സ് ഓഫ് ചെയ്തിരിക്കുകയാണ് താരം. നീ പുറത്തിറങ്ങാന്‍ കാത്തിരിക്കുകയായിരുന്നു എന്ന രീതിയിലാണ് കമന്റുകള്‍.

ബിഗ് ബോസ് പ്രേക്ഷകര്‍

ബിഗ് ബോസ് പ്രേക്ഷകര്‍

അതേസമയം, വ്യക്തി പരമായി സോഷ്യല്‍ മീഡിയയില്‍ ആക്രമണം അഴിച്ചുവിടുന്ന ഈ ഫാന്‍ ഗ്രൂപ്പുകള്‍ക്കെതിരെ ബിഗ് ബോസ് പ്രേക്ഷകരും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ വലിയ വിമര്‍ശനമാണ് ബിഗ് ബോസ് പ്രേക്ഷകര്‍ ഉന്നയിക്കുന്നത്.

ഭാനു ശ്രീയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+