• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഞങ്ങൾക്ക് പറയാനുള്ളതുപോലും കേൾക്കാതെയാണ് പുറത്താക്കിയത്; സജ്ന - ഫിറോസിന്റെ ആദ്യ പ്രതികരണം

സംഭവബഹുലമായ എപ്പിസോഡുകളാണ് ബിഗ് ബോസ് മലയാളം സീസൺ 3ൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കുന്നത്. അഞ്ചര മണിക്കൂറിലധികം നീണ്ട വഴക്ക് പരിഹരിക്കാൻ ബിഗ് ബോസ് തന്നെ ഇടപെടേണ്ടി വന്നു. ഒടുവിൽ മോഹൻലാലും എത്തിയ ശേഷമാണ് പ്രശ്നങ്ങൾ അവസാനിപ്പിച്ചത്. വിഷുവിന് മുന്നോടിയായി എത്തിയ മോഹന്‍ലാല്‍ ഫിറോസ് ഖാന്റെ സ്ത്രീവിരുദ്ധത ചൂണ്ടി കാണിച്ചിരിക്കുകയാണ്. തൊട്ട് പിന്നാലെ മത്സരാര്‍ഥികള്‍ ഓരോരുത്തരും ഫിറോസിനെതിരെ തിരിഞ്ഞു. ഇതോടെ ഫിറോസ് ഖാനെയും സജ്‌നയെയും ബിഗ് ബോസില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്.

ഞങ്ങൾക്ക് പറയാനുള്ളത് കേട്ടില്ല

ഞങ്ങൾക്ക് പറയാനുള്ളത് കേട്ടില്ല

ബിഗ് ബോസിൽ നിന്ന് പുറത്തായ ശേഷമുള്ള സജ്ന - ഫിറോസിന്റെ ആദ്യ പ്രതികരണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പുറത്തായത് അറിഞ്ഞ് തങ്ങളെ വിളിച്ച ആരാധകരോടാണ് ദമ്പതിമാർ മനസ് തുറന്നത്. തങ്ങൾക്ക് പറയാനുള്ളതുപോലും കേൾക്കാതെയാണ് പുറത്താക്കിയതെന്നാണ് സജ്ന പറയുന്നത്.

സന്തോഷം ഇതാണ്

സന്തോഷം ഇതാണ്

വലിയൊരു സംഘം ആളുകളുടെ സ്നേഹവും പിന്തിണയും ഉണ്ടെന്നതാണ് തങ്ങളുടെ സന്തോഷമെന്നും ഇരുവരും പറയുന്നു. തങ്ങൾ ലൈവ് വരുമെന്നും പറയാനുള്ള കാര്യങ്ങൾ പറയാതെയാണ് അവർ പുറത്താക്കിയതെന്നും സജ്ന പറഞ്ഞു. അവിടെ വേറെ കുറെ കളികളുണ്ടെന്നും രമ്യനെ തിരികെ കൊണ്ടുവന്നതിന് പിന്നിൽ വ്യക്തമായ പദ്ധതിയുണ്ടെന്നും ഫിറോസ് പറഞ്ഞു.

ദേഷ്യപ്പെട്ട് മോഹൻലാൽ

ദേഷ്യപ്പെട്ട് മോഹൻലാൽ

ഇരുവര്‍ക്കും ഒരു വാക്ക് പോലും പറയാനുള്ള അവസരം കൊടുക്കാതെ പുറത്തേക്ക് വരാനായി ആവശ്യപ്പെടുകയായിരുന്നു മോഹൻലാൽ. അങ്ങനെ മത്സരാര്‍ഥികളോട് യാത്ര പറഞ്ഞ് ദമ്പതിമാര്‍ പുറത്തേക്ക് ഇറങ്ങി. രമ്യ സംസാരിക്കുന്നതിനിടയിൽ ഇടപ്പെടാൻ ശ്രമിച്ച ദമ്പതിമാരോട് മോഹൻലാൽ ദേഷ്യപ്പെടുകയും ചെയ്തിരുന്നു. പുറത്താക്കാനുള്ള കാരണം വ്യക്തമാക്കുന്ന വീഡിയോയും കാണിച്ചിരുന്നു. സ്ത്രീകളെ അധിക്ഷേപിക്കുകയും അനാവശ്യമായി പ്രകോപിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള പദപ്രയോഗങ്ങളുടെ വലിയ നിരയായിരുന്നു ആ വീഡിയോ.

ഒരു അവസരംകൂടി

ഒരു അവസരംകൂടി

അവതാരകന്റെ ഈ ചോദ്യത്തിന് വീണ്ടും അകത്തേക്ക് പോവാന്‍ ഒരു ചാന്‍സ് കൂടി നല്‍കാമോ എന്ന് മോഹന്‍ലാലിനോട് സജ്‌ന ചോദിച്ചിരുന്നു. എന്നാല്‍ അവസരം എത്ര കിട്ടിയിട്ടും നിയമലംഘനം നടത്തിയത് കൊണ്ട് ഇനിയൊരു സാധ്യത ഇല്ലെന്നാണ് അവതാരകന്‍ വ്യക്തമാക്കിയത്. എല്ലാവരും നന്നായി കളിക്കണമെന്നും പുറത്ത് വന്നതിന് ശേഷം പ്ലാന്‍ ചെയ്തത് പോലെ യാത്ര പോവുകയും ഫുഡ് കഴിക്കുകയുമൊക്കെ ചെയ്യാമെന്ന് സജ്‌ന പറഞ്ഞു. എല്ലാവരും റിയല്‍ ആയി നില്‍ക്കണമെന്നാണ് തനിക്ക് പറയാനുള്ളതെന്ന് ഫിറോസും പറഞ്ഞു.

cmsvideo
  ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam
  രജിത് കുമാറിനെ പോലെ

  രജിത് കുമാറിനെ പോലെ

  കഴിഞ്ഞ സീസണില്‍ രജിത് കുമാറിനെയും സമാനമായ രീതിയില്‍ ബിഗ് ബോസ് പുറത്താക്കുകയായിരുന്നു. സഹമത്സരാര്‍ഥിയായ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതോടെയാണ് രജിത്തിനെ പുറത്താക്കിയത്. വിജയ സാധ്യത ഏറെ ഉണ്ടായിരുന്ന രജിത്തിനെ പോലെ ഇത്തവണയും ശക്തരായ മത്സരാര്‍ഥികളായിരുന്നു ഫിറോസും സജ്‌നയും. ഇരുവരും ഒരുമിച്ചുണ്ടാക്കിയ ഓളം ബിഗ് ബോസിന് വലിയ ജനപ്രീതി നേടി കൊടുക്കുകയും ചെയ്തു. എന്നാല്‍ സ്ത്രീവിരുദ്ധതയടക്കമുള്ള നിയമലംഘനം ഇരുവരുടെയും മത്സരത്തിന് കര്‍ട്ടനിട്ടു.

  രമ്യയെ കൊണ്ടുവന്നതിന് പിന്നിൽ പദ്ധതിയുണ്ട്

  രമ്യയെ കൊണ്ടുവന്നതിന് പിന്നിൽ പദ്ധതിയുണ്ട്

  വൈൾഡ് കാർഡ് എൻട്രിയായി വന്ന് എവിക്ഷനിലൂടെ പുറത്ത് പോവുകയും വീണ്ടും വൈൾഡ് കാർഡുമായി തിരികെ ബിഗ് ബോസിലേക്ക് എത്തുകയും ചെയ്ത രമ്യയാണ് ആ മത്സരാർഥി. ആരാധകനുമായി സംസാരിക്കുന്നതിനിടയ്ക്ക് ഇത്തരത്തിൽ രമ്യയെ തിരികെ കൊണ്ടുവന്നതിന് പിന്നിലും കളികളുണ്ടെന്നാണ് ഫിറോസ് പറയുന്നത്.

  ചതിച്ചാണ് പുറത്താക്കിയത്

  ചതിച്ചാണ് പുറത്താക്കിയത്

  അതേസമയം മറ്റ് മത്സരാർഥികളെല്ലാം ചേർന്ന് ഫിറോസിനെയും സജ്നയെയും ചതിച്ച് പുറത്താക്കുകയായിരുന്നുവെന്നാണ് ആരാധകരുടെ പക്ഷം. അവർ കള്ളകളിയാണെന്നും ദമ്പതികൾ മാത്രമാണ് റിയൽ ആയി കളിച്ചതെന്നും അവർ വാദിക്കുന്നു. ഫിറോസും അതേകാര്യമാണ് ആവർത്തിക്കുന്നത്.

  മത്സരാർഥികളെ പ്രശംസിച്ച് മോഹൻലാൽ

  മത്സരാർഥികളെ പ്രശംസിച്ച് മോഹൻലാൽ

  "നിങ്ങള്‍ ഏറ്റവും നന്നായി കളിച്ചിരുന്നു. പക്ഷേ അതു കഴിഞ്ഞ് എപ്പോഴോ.. ഞാന്‍ പല പ്രാവശ്യം ഫിറോസിനെ വാണ്‍ ചെയ്തു. അത്തരം കാര്യങ്ങള്‍ സംസാരിക്കരുതെന്ന്. കാരണം നമുക്ക് അറിയില്ല. ഇത് പുറത്ത് ഉണ്ടാക്കുന്ന ഒരു ഇംപാക്റ്റ്. ഇത് ഒരുപാട് കുടുംബങ്ങള്‍ കാണുന്ന ഷോ ആണ്. നിങ്ങള്‍ ഒരിക്കലും മോശമായിട്ട് കളിച്ച ആള്‍ക്കാരല്ല. പക്ഷേ എവിടെയോ ഈ ഗെയിമിന്‍റെ റൂട്ട് മാറിപ്പോയി. അതുകൊണ്ട് ഞങ്ങള്‍ക്ക് ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടിവന്നു." മോഹൻലാൽ പറഞ്ഞു.

  English summary
  Bigg Boss Malayalam season 3 Firoz Khan Sajna first reaction after evicted from the show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X