രമ്യ എന്നേക്കുമായി പുറത്തേക്ക്; കരച്ചിലും പിഴിച്ചിലുമില്ലാതെ യാത്രയയപ്പ്; വീണ്ടും എലിമിനേഷന്‍?
ബിഗ് ബോസ് മലയാളം സീസണ്‍ ത്രി അവസാന ഘട്ടങ്ങളിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ഒരാഴ്ച എലിമിനേഷന്‍ ഇല്ലാത്തതിനാല്‍ മത്സാര്‍ത്ഥികള്‍ എല്ലാം ആശ്വാസത്തില്‍ ആയിരുന്നു.
എന്നാല്‍ ഇത്തവണ വാരാന്ത്യ എപ്പിസോഡില്‍ മോഹന്‍ലാല്‍ എത്തിയത് എവിക്ഷന്‍ ഉറപ്പിച്ചുകൊണ്ടായിരുന്നു. ആരായിരിക്കും പുറത്താവുക എന്ന പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് അധികം ആയുസ്സുണ്ടായില്ല. ശനിയാഴ്ച തന്നെ മോഹന്‍ലാല്‍ അത് പ്രഖ്യാപിച്ചു.

നോമിനേഷന്‍ ലിസ്റ്റില്‍
കഴിഞ്ഞ ആഴ്ച എലിമിനേഷന്‍ ഉണ്ടായിരുന്നില്ല. അതിന് മുന്‍പത്തെ ആഴ്ചയില്‍ നോമിനേറ്റ് ചെയ്യപ്പെട്ടവരെ തന്നെ വീണ്ടും നോമിനേറ്റ് ചെയ്യുകയായിരുന്നു. അനൂപ്, കിടിലം ഫിറോസ്, നോബി മാര്‍ക്കോസ് എന്നിവരൊഴികെ ബാക്കിയെല്ലാവരും നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നു.

രമ്യയെ വിളിച്ചു
ഒരുപാട് ഡ്രാമയൊന്നും ഇല്ലാതെ ആയിരുന്നു ഇത്തവണ മോഹന്‍ലാല്‍ എലിമിനേഷന്‍ പ്രഖ്യാപിച്ചത്. രമ്യക്ക് തന്റെ അടുത്തേക്ക് വരാം എന്ന് പറഞ്ഞ് അത് അവസാനിപ്പിക്കുകയായിരുന്നു. മുമ്പ് പല തവണയും എലിമിനേഷന്‍ പ്രഖ്യാപനം നാടകായമാക്കിയായിരുന്നു അവതരിപ്പിച്ചിരുന്നത്.

കരച്ചിലും പിഴിച്ചിലും ഇല്ല
ഇതുവരെ ഉണ്ടായ ഒട്ടുമിക്ക എലിമിനേഷനുകളിലും മത്സരാര്‍ത്ഥികളും എലിമിനേറ്റ് ചെയ്യപ്പെട്ടവരും എല്ലാം കരച്ചിലോടെ ആയിരുന്നു യാത്ര പറഞ്ഞിരുന്നത്. എന്നാല്‍ രമ്യയുടെ കാര്യത്തില്‍ അങ്ങനെ ഒന്നും ഉണ്ടായില്ല. രമ്യയും കരഞ്ഞില്ല, ബാക്കിയുള്ളവരും കരഞ്ഞില്ല.

പാട്ടുപാടി പിരിഞ്ഞു
ബിഗ് ബോസ് ഹൗസില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് പതിവ് സെല്‍ഫി. അതിന് ശേഷം എല്ലാവരും കൂടി 'വൈശാഖ സന്ധ്യേ' എന്ന ഗാനത്തിലെ ഏതാനും വരികള്‍ ചൊല്ലി. രമ്യ മുമ്പൊരിക്കല്‍ ഒരു ടാസ്‌കില്‍ പാടിയതായിരുന്നു ഈ പാട്ട്.

രണ്ടാം വരവ്
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസ് ഹൗസില്‍ എത്തിയ ആളായിരുന്നു രമ്യ പണിക്കര്‍. അതിന് ശേഷം എലിമിനേറ്റ് ആവുകയും ചെയ്തു. പിന്നീട് ആഴ്ചകള്‍ക്ക് ശേഷം മത്സാര്‍ത്ഥികളേയും പ്രേക്ഷകരേയും ഞെട്ടിച്ചുകൊണ്ടായിരുന്നു രമ്യയുടെ തിരിച്ചുവരവ്.

നിര്‍ണായക മത്സരാര്‍ത്ഥി
ബിഗ് ബോസ് ഹൗസ് അക്ഷരാര്‍ത്ഥത്തില്‍ ഇളക്കിമറിച്ചിരുന്ന ദമ്പതിമാര്‍ ആയിരുന്നു ഫിറോസും സജ്‌നയും. ഇവരുടെ പുറത്താക്കലിലേക്ക് നയിച്ചതും രമ്യയുമായി ബന്ധപ്പെട്ട വിവാദമായിരുന്നു. എന്തായാലും ഫിറോസ്- സജ്‌ന ദമ്പതിമാരുടെ പുറത്ത് പോക്ക് മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് ഏറെ ആശ്വാസകരമായിരുന്നു.

തിരിച്ചുവന്നപ്പോള്‍
തിരിച്ചുവന്നതിന് ശേഷം രമ്യ കൂടുതല്‍ ശക്തയായിരുന്നു എന്നാണ് ഒരു വിഭാഗം പ്രേക്ഷകരുടെ അഭിപ്രായം. പക്ഷേ, ഇത്തവണ രമ്യയുടെ ഗെയിം പ്ലാനിന് പ്രേക്ഷകര്‍ക്കിടയിലും മറ്റ് മത്സരാര്‍ത്ഥികള്‍ക്കിടയിലും വലിയ സ്വീകാര്യതയൊന്നും ഉണ്ടായിരുന്നില്ല.


Click it and Unblock the Notifications
