Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിക്കുട്ടനെ ബഹുദൂരം പിന്നിലാക്കി റംസാന്‍; സായിക്ക് മുന്നില്‍ ഡിംപലും ഋതുവും: ആരാധക പിന്തുണ അറിയാം

ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ വിന്നര്‍ ആരെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. കോവിഡ് കാരണം 95-ദിവസം ഷൂട്ടിങ് അവസാനിപ്പിക്കേണ്ടി വന്നെങ്കിലും വിജയിയെ പ്രേക്ഷകരുടെ വോട്ടിങ്ങിലുടെ പ്രഖ്യാപിക്കാനായിരുന്നു ഷോ അധികൃതരുടെ തീരുമാനം. ഇത് പ്രകാരമുള്ള ഓണ്‍ലൈന്‍ വോട്ടെടുപ്പ് കഴിഞ്ഞ മാസം അവസാനത്തോടെ പൂര്‍ത്തിയാവുകയും ചെയ്തു.

എന്നാല്‍ ലോക്ക് ഡൗണ്‍ നിയന്ത്രണം നീണ്ട് പോയതോടെ ഗ്രാന്‍ഡ് ഫിനാലെ നടത്തി വിജയിയെ പ്രഖ്യാപിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ എത്രയും പെട്ടെന്ന് തന്നെ ഗ്രാന്‍ഡ് ഫിനാലെ ഉണ്ടാവുമെന്നാണ് അവതാരകന്‍ മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

ചെറീസ് പാക്ക് ചെയ്യുന്ന കശ്മീരി കര്‍ഷകര്‍; കണ്ണിന് കുളിര്‍മ നല്‍കുന്ന ചിത്രങ്ങള്‍ കാണാം

ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെ

കോവിഡ് നിയന്ത്രണങ്ങള്‍ കാരണമാണ് ഗ്രാന്‍ഡ് ഫിനാലെ നീണ്ടുപോവുന്നതെന്നും സാഹചര്യങ്ങള്‍ അനുകൂലമാവുന്നത് വരെ എല്ലാവരും ക്ഷമയോടെ കാത്തിരിക്കണമെന്നും മോഹന്‍ലാല്‍ പ്രേക്ഷകരോടായി ആവശ്യപ്പെട്ടു. എന്നാല്‍ എന്നാവും ഗ്രാന്‍ഡ് ഫിനാലെ, ആരാവും വിജയി എന്നത് സംബന്ധിച്ച ഒരു സൂചനയും ഇതുവരെ പുറത്ത് വന്നിട്ടില്ല.

ആരാധക സമൂഹം

ആദ്യത്തെ രണ്ട് സീസണുകളെക്കാളും പ്രേക്ഷക സ്വീകാര്യതയില്‍ മുന്നിട്ട് നില്‍ക്കാന്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3 ക്ക് സാധിച്ചിട്ടുണ്ട്. 14 മത്സരാർഥികളുമായി ഫെബ്രുവരി പതിനാലിനാണ് ഷോ ആരഭിക്കുന്നത്. നിലവില്‍ ഷോയില്‍ അവശേഷിക്കുന്നതും പുറത്തുപോയതുമായ എല്ലാ മത്സരാര്‍ത്ഥികള്‍ക്കും വലിയൊരു ആരാധക സമൂഹത്തെ ഷോയിലൂടെ സൃഷ്ടിക്കാന്‍ സാധിക്കുകയും ചെയ്തിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍

താരതമ്യേന പുതുമുഖങ്ങളായ മത്സരാര്‍ത്ഥികള്‍ക്ക് പോലും മികച്ച പ്രകടനത്തിലൂടെ പ്രേക്ഷക മനസ്സുകളില്‍ ഇടം പിടിക്കാന്‍ സാധിച്ചു. അകത്ത് മത്സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കുമ്പോള്‍ പുറത്ത് അവര്‍ക്ക് വേണ്ടി വാദിച്ചും പിന്തുണച്ചും ആരാധകരും സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. ഇപ്പോഴിതാ അത്തരത്തില്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത് താരങ്ങളുടെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സിനെ കുറിച്ചാണ്.

മണിക്കുട്ടനല്ല

ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ ഏറ്റവും ആരാധക പിന്തുണയുള്ള മത്സരാര്‍ത്ഥി നടന്‍ മണിക്കുട്ടനായിരുന്നു. നേരത്തെ തന്നെ സിനിമാ-സീരിയല്‍ രംഗത്ത് സജീവമായിരുന്ന മണിക്കുട്ടന്‍ വലിയൊരു ആരാധക സമൂഹം ബിഗ് ബോസില്‍ വരുന്നതിന് മുന്‍പ് തന്നേയുണ്ട്. എന്നാല്‍ ഇന്‍സ്റ്റഗ്രാമിലെ ഫോളോവേഴ്സിന്‍റെ എണ്ണത്തില്‍ മണിക്കുട്ടന്‍ അല്ല ഒന്നാം സ്ഥാനത്ത് എന്നതാണ് ശ്രദ്ധേയം.

റംസാന്‍ മുഹമ്മദ്

ഇന്‍സ്റ്റഗ്രാമില്‍ മണിക്കുട്ടനേക്കാള്‍ ഫോളോവേഴ്സുള്ള ബിഗ് ബോസ് താരം റംസാന്‍ മുഹമ്മദാണ്. 401 കെ ഫോളോവേഴ്സാണ് മികച്ച ഡാന്‍സര്‍ കൂടിയായ താരത്തിനുള്ളത്. ഇതുവരെയായി 223 പോസ്റ്റുകളും റംസാൻ മുഹമ്മദ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഫോളോവേഴ്സിന്‍റെ കാര്യത്തില്‍ റംസാന്‍ മുഹമ്മിന്‍റെ പിന്നിലായി രണ്ടാം സ്ഥാനം പിടിക്കാനും മണിക്കുട്ടന് സാധിച്ചിട്ടില്ല.

ഡിംപൽ ഭാല്‍

രണ്ടാം സ്ഥാനം ഡിംപൽ ഭാലിനാണ്. 246 കെ ഫോളോവേഴ്സാണ് ഡിംപലിനുളളത്. ഇന്‍സ്റ്റഗ്രാമില്‍ നേരത്തെ തന്നെ സജീവമായ വ്യക്തിയാണ് ഡിംപല്‍ ഭാല്‍. ബിഗ് ബോസ് ഷോയിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ ആരാധക സമൂഹത്തെ സൃഷ്ടിക്കാന്‍ കഴിഞ്ഞ ഡിംപല്‍ ഇതിനോടകം 672 ൽ പരം പോസ്റ്റുകൾ ഇതിനോടകം തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്

മണിക്കുട്ടന്‍ മൂന്നാമത്

റംസാനും ഡിംപല്‍ ഭാലിനും പിന്നിലായി മുന്നാം സ്ഥാനത്താണ് മണിക്കുട്ടന്‍. ബിഗ് ബോസ് ഷോയിൽ വന്നതിന് ശേഷമാണ് താരം ഇൻസ്റ്റഗ്രാമിൽ കൂടുതൽ സജീവമായത്. അതുകൊണ്ട് തന്നെയാണ് ആരാധകരുടെ എണ്ണത്തില്‍ മൂന്നാമത് ആയിപ്പോയതും. 150 കെ ഫോളോവേഴ്സാണ് നടനുള്ളത്. 22 പോസ്റ്റുകൾ മാത്രമാണ് താരം ഇതുവരെ പങ്കുവെച്ചിട്ടുള്ളത്. നിലവില്‍ ഇന്‍സ്റ്റഗ്രാമില്‍ കൂടുതല്‍ സജീവമാണ് താരം.

ഋതു മന്ത്ര

മോഡലും ഗായികവുമായി ഋതു മന്ത്രയാണ് പ്രേക്ഷക പിന്തുണയില്‍ ഇന്‍സ്റ്റഗ്രാമില്‍ നാലാമതുള്ള താരം. 108 കെ ഫോളോവേഴ്സാണ് താരത്തിനുള്ളത്. 252 പോസ്റ്റുകൾ ഇതിനോടകം തന്നെ പങ്കുവെച്ചിട്ടുമുണ്ട്. മിമിക്രി വേദികളില്‍ നിന്നും സിനിമയിലെത്തിയ താരമണ് നോബി മാര്‍ക്കോസ്. അഞ്ചാ സ്ഥാനത്തുള്ള നോബിക്ക് 107 കെ ഫോളോവേഴ്സാണ് ഇതുവരെയുള്ളത്. ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്ത് വന്നതിന് ശേഷമാണ് നോബിയും ഇന്‍സ്റ്റഗ്രാമില്‍ കൂടുതല്‍ സജീവമായത്.

Recommended Video

cmsvideo
    bigg boss malayalam season 3: fans requested to asianet for conduct soon grand finale
    മറ്റുള്ളവര്‍

    ബിഗ് ബോസ് സീസണ്‍ 3 യിലൂടെ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ താരമായി വിലയിരുത്തപ്പെടുന്നത് സായി വിഷ്ണുവിനെയാണ്. 89.4കെ പേരാണ് സായിയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. 211 പോസ്റ്റുകളാണ് സായ് ഇതിനോടകം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഏഴാം സ്ഥാനത്തുള്ള കിടിലന്‍ ഫിറോസിന് 60.5 കെ ഫോളോവേഴ്സാണ് ഉള്ളത്. അതേസമയം ഫേസ്ബുക്കില്‍ കൂടുതല്‍ സജീവമാണ് കിടിലം. 60 കെ ഫോളോവേഴ്സാണ് നടൻ അനൂപിനുള്ളത്

    ക്യൂട്ട് സാറാ അലിഖാന്‍-പുതിയ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+