അവിടെ നിന്നാണ് സായ് മാറി തുടങ്ങുന്നത്,സമയോചിതമായ പരിണാമം സംഭവിച്ചതിൽ അത്ഭുതമൊന്നുമില്ല..വൈറൽ കുറിപ്പ്

ചെന്നൈ; ബിഗ് ബോസ് സീസൺ ത്രീയിൽ പ്രേക്ഷകർക്ക് ഒട്ടും പരിചയമില്ലാതിരുന്ന മത്സരാർത്ഥിയായിരുന്നു സായി വിഷ്ണു, തുടക്കത്തിൽ വലിയ പ്രേക്ഷക പിന്തുണയും സായിക്കുണ്ടായിരുന്നില്ല. എന്നാൽ ഷോ പുരോഗമിക്കുവേ മികച്ച മത്സരാർത്ഥിയായി മാറി സായിക്ക് സാധിച്ചിട്ടുണ്ടെന്നാണ് ആരാധക പക്ഷം.

റഷ്യയുടെ കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍

ഇപ്പോഴിതാ എന്തുകൊണ്ട് സായി ബിഗ് ബോസിലെ മികച്ച മത്സരാർത്ഥിയായി എന്ന് പറയുന്ന ഒരു ആരാധകന്റെ കുറിപ്പാണ് വൈറലായിരിക്കുന്നത്. എവിടെ നിന്നാണ് സായ് മാറി തുടങ്ങിയതെന്നും ആരാധകൻ കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. പോസ്റ്റിൻറെ പൂർണരൂപം വായിക്കാം

അഹങ്കാരി എന്ന ടാഗ്

അഹങ്കാരി എന്ന ടാഗ്

പുത്തൻചിറ പാലസിലെ രാജകുമാരൻ മലയാളിയുടെ മനസ്സിൽ കൂടുകൂട്ടുമ്പോൾ !
അഹങ്കാരി എന്നൊരു ടാഗ് ആണ് ആദ്യനാളുകളിലെ പ്രകടനം സായി വിഷ്ണുവിന് ചാർത്തിക്കൊടുത്തത്... തൊട്ടതിനും പിടിച്ചതിനുമൊക്കെ ദേഷ്യം പിടിക്കുന്ന ഫ്രീക്കൻ പയ്യന് വിമർശകരായിരുന്നു കൂടുതലും...

സായ് മാറി തുടങ്ങിയത്

സായ് മാറി തുടങ്ങിയത്

എങ്കിലും ബോധപൂർവ്വമായ ഒരു മമത ചിലരുടെയെങ്കിലും ഉള്ളിൽ, വെറുപ്പിന് ഇടയിലും, സായി വിഷ്ണു എന്ന പേരിനായി ഇടം കാത്തുവെച്ചിരുന്നു..അവിടെ നിന്നാണ് സായ് മാറി തുടങ്ങുന്നത്...ജീവിതയാഥാർത്ഥ്യങ്ങളുടെ തീച്ചൂളയിൽ പടവെട്ടി വന്നവന്, പ്രേക്ഷകരുടെ അഭിരുചിക്കനുസൃതമായി സമയോചിതമായ പരിണാമം സംഭവിച്ചതിൽ അത്ഭുതമൊന്നുമില്ല...

 തുടക്കം ഇങ്ങനെ

തുടക്കം ഇങ്ങനെ

അത്രയേറെ അനുഭവങ്ങളുണ്ട് സായിക്ക്, ആ അനുഭവങ്ങളിലൂടെ പുറത്തെ പ്രേക്ഷകന് എന്താണ് ഇഷ്ടപ്പെടുക എന്ന് മനസ്സിലാക്കിയെടുക്കാൻ സാധിച്ചതിൽ ആണ് സായിയുടെ പ്രേക്ഷക പിന്തുണയുടെ തുടക്കം...

 യോജിക്കാൻ സാധിക്കാത്തത്

യോജിക്കാൻ സാധിക്കാത്തത്

സായി മുന്നേറുമ്പോൾ, ഒപ്പമുള്ള മത്സരാർത്ഥികളിൽ പലരും അസഹിഷ്ണുക്കൾ ആയി മാറുന്നു...ചിലർക്ക് ഒരുപക്ഷേ സായിയുമായി യോജിക്കാൻ കഴിയാത്തത് ആകാം..പക്ഷേ കൂടുതൽ പേർക്കും അസ്വസ്ഥതയുടെ കാരണം മറ്റൊന്നാണ്...

 അറിയാത്ത പയ്യൻ

അറിയാത്ത പയ്യൻ

ആർക്കും അറിയാത്ത പയ്യൻ, മലയാളിക്ക് മുന്നിൽ തീരെ എക്സ്പോഷർ കിട്ടാത്ത പയ്യൻ, പ്രാസംഗികരും, നടന്മാരും, നർത്തകരും തുടങ്ങി ഒന്നിൽ കൂടുതൽ കഴിവുകളുള്ള മലയാളിക്ക് സുപരിചിതരായ മറ്റ് മുഖങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, വലിയ നമ്പരുകൾ ഒന്നും കയ്യിലില്ലാത്ത പയ്യൻ...

നോമിനേഷനിലൂടെ

നോമിനേഷനിലൂടെ

ആ പയ്യൻ ഒന്നിനുപിറകെ ഒന്നായി ഓരോ നോമിനേഷനിലും വന്ന്, ഒരിടത്തും കാലിടറാതെ, ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുമ്പോൾ എങ്ങനെ ചിലരെങ്കിലും അസ്വസ്ഥതപെടാതെ ഇരിക്കും???

സാധാരണക്കാരന്റെ താരം

സാധാരണക്കാരന്റെ താരം

കോൺഫിഡൻസ് ആണ് സായിയുടെ മുതൽക്കൂട്ട്...ഇന്നലെ കോർട്ട് സീനിലും വ്യക്തമായത് അതാണ്, പ്രതിസന്ധിഘട്ടങ്ങളിലും മുഖത്ത് വിശ്വാസം പ്രകടിപ്പിക്കാനുള്ള കഴിവ് സായിക്കുണ്ട് 💪
സാധാരണക്കാരന്റെ താരം ഉയരങ്ങൾ കീഴടക്കട്ടെ...

കറുപ്പിൽ ഹോട്ടായി നടി വിഷ്ണുപ്രിയ, പുതിയ ഫോട്ടോകൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+