'എഴുതിക്കൂട്ടിയ സ്‌ക്രിപ്റ്റും ധൈര്യവും വാരിക്കൂട്ടി ലാലേട്ടന്റെ മുന്നിലേക്ക്'; ബിഗ് ബോസ് ഡയറക്ടറുടെ കുറിപ്പ്
'എഴുതിക്കൂട്ടിയ സ്‌ക്രിപ്റ്റും ധൈര്യവും വാരിക്കൂട്ടി ലാലേട്ടന്റെ മുന്നിലേക്ക്';ബിബി ഡയറക്ടറുടെ കുറിപ്പ്
കൊച്ചി; ഒടുവിൽ പ്രേക്ഷകർ ഏറെനാൾ കാത്തിരുന്ന ബിഗ് ബോസ് സീസൺ ത്രീ അവസാനിച്ചിരിക്കുകയാണ്. ചെന്നൈയിൽ വെച്ചായിരുന്നു ഷോയുടെ ഫൈനൽ നടത്തിയത്. മണിക്കുട്ടന്‍, സായി വിഷ്ണു, ഡിംപല്‍ ഭാല്‍, റംസാന്‍ മുഹമ്മദ്, അനൂപ് കൃഷ്ണന്‍, എന്നിവരാണ് ബിഗ് ബോസ് മൂന്നാം സീസണിലെ ഫൈനല്‍ ഫൈവിലെത്തിയ ആ താരങ്ങള്‍.
കൊവിഡിനിടയിലും പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഗംഭീരമായിരുന്നു ഗ്രാന്റ് ഫിനാലെയുടെ എപ്പിസോഡും. ഫിനാലെ രംഗങ്ങളെ കുറിച്ച് ഇപ്പോഴും സോഷ്യൽ മീഡിയയിൽ പ്രേക്ഷക പ്രതികരണങ്ങൾ നിറയുന്നതിനിടെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ബിഗ് ബോസിന്റെ തിരക്കഥാകൃത്തും ഗ്രാന്‍ഡ് ഫിനാലെയുടെ സംവിധായികയുമായ റിയ ചെറിയാൻ. ഫേസ്ബുക്കിൽ റിയ പങ്കിട്ട കുറിപ്പ് വായിക്കാം

അങ്ങനെ ഞാനും ഡയറക്ടർ ആയി
ഒരു ദിവസം ബിഗ്‌ബോസ് പ്രൊജക്ട് ഹെഡ് ആയ അർജുൻ ചേട്ടന്റെ കോൾ വന്നു. ഞാൻ പ്രതീക്ഷിച്ചതു പോലെ ബിഗ് ബോസ്സിലേക്ക് ഉള്ള ക്ഷണം ആയിരുന്നു. ലാലേട്ടന് വേണ്ടി സ്ക്രിപ്റ്റ് എഴുതുക. നിലവിൽ ചെയ്തുകൊണ്ടിരുന്ന ജോലിയിൽ നിന്ന് ഒരു ബ്രേക്ക് എടുത്തു. ഓഫറിന് YES പറഞ്ഞു.

ചെയ്യാൻ പോകുന്ന ജോലിയുടെ ത്രില്ല് ഉണ്ടായിരുന്നെങ്കിലും മലയാളത്തിന്റെ സൂപ്പർസ്റ്റാറിനു വേണ്ടി എഴുതാൻ പോകുന്നു എന്നത് ഭയപ്പെടുത്തിയിരുന്നു. ചെന്നൈയിൽ ലാൻഡ് ചെയ്തു. മീറ്റിംഗുകൾ ഒക്കെ കഴിഞ്ഞപ്പോളേക്കും അല്പം ധൈര്യം കിട്ടി.

അങ്ങനെ എഴുതിക്കൂട്ടിയ സ്ക്രിപ്റ്റും ഉള്ള ധൈര്യവും വാരിക്കൂട്ടി സാക്ഷാൽ ലാലേട്ടന്റെ മുന്നിലേക്ക്. ഒന്നും സംഭവിച്ചില്ല, തുടക്കം നന്നായി.
അന്ന് മുതൽ എഴുതിയ ആശയങ്ങൾക്കു ലാലേട്ടൻ നൽകിയ പിന്തുണയും സഹകരണവുമാണ് പുതിയ ആശയങ്ങളുമായി മടി കൂടാതെ അദ്ദേഹത്തെ സമീപിക്കുന്നതിന് പ്രാപ്തയാക്കിയത്.

കോവിഡ് സാഹചര്യം മൂലം ഷോ പ്രതിസന്ധിയിലായി. നിർത്തി വയ്ക്കപ്പെട്ട ബിഗ് ബോസിന് ഒരു വോട്ട് എടുപ്പ് നടത്തി വിജയികളെ കണ്ടെത്തി. ഫിനാലെക്കു വേണ്ടി വീണ്ടും ചെന്നൈയിലേക്ക്. അവിടെ ചെന്നപ്പോൾ എന്നെ കാത്തിരുന്നത് മറ്റൊരു വലിയ അവസരമാണ്.

ബിഗ് ബോസ് മലയാളം സീസൺ 3 ഫിനാലെയുടെ സ്ക്രിപറ്റും, ഡയറക്ഷനും. അങ്ങനെ ഞാൻ ഡയറക്ടർ ആയി. ഞാൻ ആദ്യമായി ഡയറക്റ്റ് ചെയ്യുന്ന താരം മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലും.

മെയ് 29 ന് വോട്ടെടുപ്പ് പൂർത്തിയായിരുന്നുവെങ്കിലും കൊവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ വീണ്ടും ഫിനാലെ നീണ്ടുപോകുകയായിരുന്നു. തുടർന്ന് ജുലൈ അവസാനത്തോടെ ഫിനാലെ ചിത്രീകരണം പൂർത്തിയായി ആഗസ്റ്റ് ന്നിന് ഷോ സംപ്രേഷണം ചെയ്യുകയായിരുന്നു.
Recommended Video

നടൻ മണിക്കുട്ടനാണ് ഈ സീസണിലെ വിജയി. കൊവിഡിന്റെ പശ്ചാത്തലത്തിൽ പാതിവഴിയിൽ നിർത്തിയ ഷോയിലെ വിജയയിയെ വോട്ടെടുപ്പിലൂടെയായിരുന്നു കണ്ടെത്തിയത്. സായി വിഷ്ണുവാണ് ഷോയിൽ രണ്ടാം സ്ഥാനം നേടിയത്. ഡിംപൽ, റംസാൻ, അനൂപ് എന്നിവർ മൂന്നും നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കി.


Click it and Unblock the Notifications
