റെക്കോര്‍ഡുകള്‍ തിരുത്തി ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെ: ടിആര്‍പി റേറ്റിങ് റിപ്പോര്‍ട്ട് പുറത്ത്
മറ്റ് ഭാഷകളുടെ ചുവട് പിടിച്ചാണ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ മലയാളത്തിലേക്കും എത്തുന്നത്. ഏഷ്യാനറ്റില്‍ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോയുടെ ആദ്യ സീസണിലെ വിജയി സാബുമോന്‍ ആയിരുന്നു. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ഷൂട്ടിങ് പാതിവഴിയില്‍ അവസാനിപ്പിച്ചതിനാല്‍ സീസണ്‍ 2 വില്‍ വിന്നറെ പ്രഖ്യാപിച്ചിരുന്നില്ല.
ഈ വര്‍ഷം ആരംഭിച്ച മൂന്നാം സീസണിനും കോവിഡ് വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെ വിജയിയെ പ്രഖ്യാപിക്കുകയായിരുന്നു. ആദ്യ രണ്ട് സീസണുകളെ അപേക്ഷിച്ച പ്രേക്ഷക പിന്തുണണിയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ മൂന്നാം സീസണ് സാധിച്ചു. പ്രേക്ഷകര്‍ക്കിടയിലെ ഈ സ്വീകാര്യത വ്യക്തമാക്കുന്നതാണ് ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ലഭിച്ച ടിആര്‍പി റേറ്റിങ്.

ബിഗ് ബോസ് മലയാളം സീസണ്‍ 3 ഫെബ്രുവരി 14 -ന് സംപ്രേക്ഷണം ആരംഭിച്ചിരുന്നെങ്കിലും , കോവിഡ് -19 ന്റെ രണ്ടാം തരംഗം കാരണം ഷോയ്ക്ക് 100 ദിവസം പൂർത്തിയാക്കാനായില്ല. 95 ദിവസത്തെ ടെലികാസ്റ്റിന് ശേഷം സീസൺ താൽക്കാലികമായി നിർത്തിവയ്ക്കുകയും വീട്ടിൽ അവശേഷിക്കുന്ന മത്സരാർത്ഥികളെ ഫൈനലിസ്റ്റുകളായി പ്രഖ്യാപിക്കുകയും.

പിന്നീട് വിജയിയെ കണ്ടെത്താന്‍ ഓണ്‍ലൈന്‍ വോട്ടെടുപ്പ് നടത്തുകയായിരുന്നു. ഈ വോട്ടെടുപ്പും കഴിഞ്ഞ് ആഴ്ചകള്‍ക്ക് ശേഷമാണ് ചെന്നൈയിലെ സ്റ്റുഡിയോയില്‍ വെച്ച് ഗ്രാന്‍ഡ് ഫിനാലയുടെ ഷൂട്ടിങ് നടന്നത്. ഫിനാലയുടെ സംപ്രേക്ഷണത്തിന് മുന്‍പ് തന്നെ വിജയിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിരുന്നു.

മണിക്കുട്ടനായിരുന്നു ഗ്രാന്‍ഡ് ഫിനാലെയിലെ വിജയി. സായി വിഷ്ണു രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ ഡിംപല്‍ ഭാല്‍ മൂന്നാം സ്ഥാനവും റംസാന്‍ മുഹമ്മദ് നാലാം സ്ഥാനവും കരസ്ഥമാക്കി. അനൂപ് കൃഷ്ണൻ, റുതു മന്ത്ര, കിടിലം ഫിറോസ്, നോബി മാർക്കോസ് എന്നിവരായിരുന്നു ഫൈനല്‍ ഫൈവിലെ എട്ടുപേര്‍.

ആഗസ്റ്റ് 1 ന് വൈകീട്ട് ഏഴ് മണിമുതലായിരുന്നു ഗ്രാന്‍ഡ് ഫിനാലെ ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേക്ഷണം ചെയ്തത്. ഫിനാലെയ്ക്ക് റെക്കോര്‍ഡ് ടിപിആര്‍ റേറ്റിങ്ങ് ആണ് കിട്ടിയതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഷോ പ്രൈം ടൈം സ്ലോട്ടിൽ 17.41 ടിവിആര്‍ ആണ് കരസ്ഥമാക്കിയത്. ഈ ഷോയുടെ ഇതുവരെയുള്ളതില് ഏറ്റവും വലിയ ടിവിആര്‍ ആണ്.

നേരത്തെ, ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിന്റെ ഗ്രാൻഡ് ഫിനാലെയിലെ 15 ടിവിആർ ആയിരുന്നു ഏറ്റവും ഉയർന്ന റേറ്റിംഗ്. വിജയി പ്രഖ്യാപനം എന്നതിനൊപ്പം മലയാളത്തിലെ പ്രിയ താരങ്ങള്‍ അണിനിരക്കുന്ന കലാപാരിപാടികളും ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ അണിയിച്ചൊരിക്കിയിരുന്നു.

സുരാജ് വെഞ്ഞാറമൂട്, ടിനി ടോം, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സാനിയ ഇയപ്പന്‍, അനു സിത്താര തുടങ്ങിയ ഒട്ടനവധി താരങ്ങളായിരുന്നു ഫിനാലെ വേദിയെ സമ്പന്നമാക്കിയത്. കൂടാതെ മോഹന്‍ലാലിന്‍റെ സാന്നിധ്യവും കൂടുതല്‍ കാഴ്ചക്കാരെ എത്തിച്ചു. 75 ലക്ഷം രൂപയുടെ ഫ്ലാറ്റാണ് ടൈറ്റില്‍ വിന്നറായി മണിക്കുട്ടന് ലഭിക്കുന്നത്. ഇത് എവിടെ വേണമെങ്കിലും തിരഞ്ഞെടുക്കാമെന്ന് സ്പോണ്‍സര്‍മാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
സാരിയിലും സെക്സി ലുക്കില്‍ മലൈക അറോറ: ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications