വോട്ടുപെട്ടി പൊട്ടിച്ചപ്പോള്‍ കിടിലത്തിന്‍റെ വോട്ട് പുറത്ത്: രക്ഷപ്പെട്ടത് തലനാരിഴക്ക്, കുറിപ്പ്
ബിഗ് ബോസ് മലയാളം സീസണ്‍ 3 യുടെ ഗ്രാന്‍ഡ് ഫിനാലെ ഇന്ന് നടക്കാനിരിക്കെ ഒരു ആഴ്ചയിലും എവിക്ഷന്‍ ലിസ്റ്റില്‍ വന്നവരുടേയും അവര്‍ക്ക് കിട്ടിയ വോട്ടുകളുടേയും വിവരങ്ങള്‍ പുറത്ത് വന്ന് കഴിഞ്ഞു. എവിക്ഷന്‍ ലിസ്റ്റില്‍ വന്നപ്പോഴെല്ലം ഡിംപല്‍ പ്രേക്ഷകരുടെ വോട്ടില്‍ ഏറെ മുന്നിട്ട് നില്‍ക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. മണിക്കുട്ടന്‍ വരുമ്പോഴാവട്ടെ അദ്ദേഹത്തിന് ലഭിക്കുന്ന വോട്ടിന്‍റെ അടുത്തെങ്ങും മറ്റാരും എത്തുന്നില്ല എന്നതാണ് ശ്രദ്ധേയം.
അതേസമയം കിടിലം ഫിറോസ് പട്ടികയില്‍ വന്നപ്പോഴാവട്ടെ അദ്ദേഹത്തിന് ചുരുക്കം വോട്ടുകള്‍ മാത്രമാണ് ലഭിച്ചതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ അദ്ദേഹത്തിനെതിരെ വലിയ വിമര്‍ശനവും ഉയരുണ്ട്. എന്നാല്‍ ഇതിനിതാ കൃത്യമായ മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഒരു കിടിലം ഫിറോസ് ആരാധകന്‍.
മനംമയക്കും ഗ്ലാമര്‍ റാണി: പുതിയ ഫോട്ടോ ഷോട്ടുമായി നടി പ്രതിക സൂദ്

കിടിലം ഫിറോസിന്റെ വോട്ടുപെട്ടി പൊട്ടിയപ്പോൾ. അറിഞ്ഞിരുന്നില്ല മുതലാളീ. അറിഞ്ഞിരുന്നില്ല. അയ്യേ ,എന്നാലും ഇപ്പൊ പുറത്താകും എന്ന അവസ്ഥയിൽ തലനാരിഴയ്ക്ക് രക്ഷപെട്ടു ഒരു വിധം തട്ടീം മുട്ടീമൊക്കെ പൊയ്ക്കൊണ്ടിരുന്ന ഒരാളെ എന്തിനോ വേണ്ടി 95 ദിവസം അവിടെ പിടിച്ചു നിർത്താതെ പറഞ്ഞു വിടണമായിരുന്നു എന്നതാണ് എന്റെയൊരു ഇത് .

ഇപ്പൊ പുറത്താകും ,ഇപ്പൊ പുറത്താകും എന്ന് ഓരോ എവിക്ഷനും തീരെ ചെറിയ ശതമാനക്കണക്കിൽ അവിടെ നിന്നുകൊണ്ടാണ് (മറന്നു ,അയാൾ കിടക്കുക മാത്രമായിരുന്നല്ലോ !)ഇക്കണ്ട കോലാഹലങ്ങളൊക്കെ ഉണ്ടാക്കിയതെന്ന് ഒര്‍ക്കുമ്പോ ,ഛെ ,മ്ലേച്ഛം തന്നെ . നിങ്ങളൊക്കെ ഒന്നുകൂടി ഒന്നാഞ്ഞുപിടിച്ചിരുന്നെങ്കിൽ ആ അതീവ ഭാരമുള്ള ആപ്പിൾ എറിഞ്ഞ സമയത്തുതന്നെ അറസ്റ്റുചെയ്ത് പുറത്താക്കാമായിരുന്നു .

അല്ലെങ്കിൽ മറ്റാരും കിടക്കാറേയില്ലാത്ത ഒരു വീട്ടിൽ വന്ന് കിടന്ന് മറ്റാരും വേറാരെയും കുറിച്ച് നല്ലതല്ലാത്ത ഒന്നുംപറയാത്ത ആ വീട്ടിൽ അയാൾ കളിക്കാനിരിക്കുന്നത് ഇങ്ങനെയാകും ,ഇയാൾ ഇങ്ങനെ മൂവ് ചെയ്‌തേക്കും എന്ന് പരദൂഷണം പറഞ്ഞതിന് പുറത്താക്കി തൂക്കി കൊല്ലമാരുന്നു ഇനിയതുമല്ലെങ്കിൽ ,അച്ചടി ഭാഷ അല്ലേ സംസാരിക്കുന്നത് എന്തൊരു മോശമാണ് മനുഷ്യനായാൽ നന്നായി സംസാരിക്കാൻ പാടില്ല എന്നറിയില്ലേ ?അതിന്റെ പേരിൽ ഉറപ്പായും പുറത്താക്കാമായിരുന്നു.

പോട്ടെ ,അയാളെന്തിനാണ് തലയിൽ ഒരു കെട്ടുകെട്ടി ഷോ കാണിക്കുന്നത് ??നല്ല വസ്ത്രങ്ങൾ ഇടുന്നത് ?? ഒന്നോ രണ്ടോ ജോഡി പോരാരുന്നോ ?? അപ്പൊ പുറത്താക്കൽ അതിന്റെ പേരിൽ ആകാമായിരുന്നു . അയ്യോ മറന്നല്ലോ പ്രവചനം ! ഇവൻ പ്രവചിക്കുന്നത് പോലെ നടക്കും എന്ന് സാറ് പരസ്യമൊക്കെ ഇട്ട് പ്രോത്സാഹിപ്പിച്ചിട്ട് അവസാനം സാറന്മാരുടെ അന്തിമ റിസൾട്ട് ഇങ്ങാനായേക്കും അതോണ്ട് കളി ഇങ്ങനെ വരണം എന്ന് പ്ലാനിട്ടപ്പോ മുതൽ ബ്രില്ലിയന്റ് ഗൈമെർ എന്ന പദം മാറ്റി പ്രവചന സിംപം എന്നാക്കിക്കൊടുത്ത അതേ സമയത്തു പുറത്താക്കിക്കൂടാരുന്നോ ???

ന്നാലും സാറന്മാരെ ,ഇതിപ്പോ ഈ കാണിച്ചേക്കുന്ന വോട്ടിന്റെ ഇരട്ടി ഞങ്ങളൊക്കെ കൂടി നിങ്ങടെ ചൂട് നക്ഷത്രോം (ഹോട് സ്റ്റാർ )ഡൌൺലോഡ് ചെയ്ത് നിയമവിധേയമായി ചെയ്തിട്ട് സാറന്മാരുടെ കണക്കിൽ വരാത്ത ബാക്കി വൊട്ടൊക്കെ എങ്ങോട്ടുപോയാവോ ?? അതുപിന്നെ ഓരോ കീഴ്വഴക്കങ്ങളാകുമ്പോ. അല്ല , ഇയാളെ പുറത്താക്കിയാൽ തീർന്നില്ലേ സീസണ്‍ 3?? പിന്നെ സാറന്മാർക്ക് ഡയറക്ടായി ട്രോളാന്‍ വേറെ ആരുണ്ട് ?

അല്ലാതെ തന്നെ ഇങ്ങേരെ അല്ലാതെ വേറാരെയെങ്കിലും ട്രോള്ളിയാൽ ഷോ തീരുമ്പോ നിങ്ങള് വിവരമറിയുമെന്നും ഇയാളാകുമ്പോ ചിരിച്ചങ്ങുകളയുമെന്നും നിങ്ങൾക്കുറപ്പുണ്ടായിരുന്നല്ലോ ???
അപ്പൊ സാറന്മാരുടെ കലാപരിപാടിയൊക്കെ കഴിഞ്ഞ സിതിക്ക് നിങ്ങള് ചെല്ല് . ഞങ്ങള് അങ്ങേരോട് നാലു പറയട്ടെ ദേ മനുഷ്യാ ! നിങ്ങളവിടെ കൊറേ തെറ്റ് ചെയ്തു .

നട്ടെല്ല് പണയം വയ്ക്കാത്ത കളി കളിച്ചു. അത് വേണമായിരുന്നോ ? നിലപാട് എന്നത് കൂവിനടക്കാനുള്ളതല്ല കാണിച്ചുകൊടുക്കേണ്ടതാണെന്ന് തെളിയിച്ചു .വല്ല കാര്യോമോണ്ടാരുന്നോ ? മനുഷ്യനായി അവിടെ നിലനിൽക്കേണ്ട കാര്യമെന്താരുന്നു ?? കള്ളത്തരങ്ങൾ ജനങ്ങൾ വിശ്വസിച്ചപ്പോ ജനങ്ങൾ തിരിഞ്ഞാലോ എന്ന് ഭയക്കാതെ സത്യം വിളിച്ചുപറഞ്ഞതുകൊണ്ടല്ലേ ഇക്കിടന്നനുഭവിക്കുന്നത് ??? അനുഭവിച്ചോ

പക്ഷേ, ഞങ്ങൾ അഭിമാനിക്കും .കിടിലം ഫിറോസ് എന്ന കണ്ടസ്റ്റന്റിനു ഞാൻ വോട് ചെയ്തു എന്ന് പറയുന്നതിൽ ഹൃദയം തുറന്ന് അഭിമാനിക്കും .വെറുത്തവർ പോലും നിങ്ങളില്ലാതെ ഒരു സീസൺ 3 ചിന്തിക്കുക കൂടിയില്ല . ഒന്നുകിൽ നിങ്ങളുടെ നിലവാരത്തിലേക്കോ ചിന്തകളിലേക്കോ ലേ സാറന്മാർ എത്തീട്ടില്ല ,അല്ലെങ്കിൽ നിങ്ങൾ നിലവാരം കളഞ്ഞിട്ടില്ല . തലയുയർത്തി നെഞ്ചുവിരിച്ചു മുന്നോട്ട് പോകൂ . ഇക്കണ്ട കണക്കൊക്കെ കള്ളക്കണക്കാണ് .ലവന്മാരുടെ വിന്നേഴ്സ് ലിസ്റ്റ് ന്യായീകരിക്കാനുള്ള കണക്ക് . നിങ്ങളാണ് വിജയി . ഈ സീസണെന്നല്ല ,മൂന്നു സീസണും ഏറ്റവും കൂടുതൽ ചർച്ച ചെയ്തവൻ ! കിടിലം ഫിറോസ് . ഒരേയൊരു രാജാവോ മന്ത്രിയോ ന്യായാധിപനോ സ്വപ്‌നാടകനോ അല്ല. ഒരേയൊരു മനുഷ്യൻ , അത് നിങ്ങളാണ് പരക്കട്ടെ പ്രകാശം-കുറിപ്പ് അവസാനിക്കുന്നു.

അതേസമയം തന്നെ ഈ കുറിപ്പിനെ പിന്തുണച്ചും അനുകൂലിച്ചും നിരവധിയാളുകള്‍ രംഗത്ത് എത്തിയിട്ടുണ്ട്. നോബിയാണ് ഈ സീസണിലെ ഏറ്റവും ബ്രില്യൻഡ് പ്ലേയർ എന്നാണ് ഒരു ആരാധകന്‍ അഭിപ്രായപ്പെടുന്നത്. അതാണ് ബ്രില്യന്സ്. അവകാശവാദങ്ങളില്ല, മല മറിക്കുമെന്ന പ്രവചനങ്ങളില്ല, ചില എപ്പിസോടുകളിൽ ആ വീട്ടിൽ ഉണ്ടെന്ന് പോലും തോന്നില്ല, ഒരു ചെറു വിരൽ പോലുമനക്കാതെ എല്ലാ ടാസ്കിലും മുന്നിൽ, മിക്കവാറും എല്ലാ ക്യാപ്ടൻസി ടാസ്ക്കിലും കാണും, നീതിമാൻ കോയിൻ നീതി കാണിക്കാതെ കിട്ടിയവൻ, വളരെ വളരെ ചുരുക്കം തവണ മാത്രം നോമിനേറ്റഡ് ആയ മത്സരാർത്ഥി, കണ്ണ് തട്ടാതിരിക്കാൻ ജയിലിൽ പോയി അവിടെയും സുഖവാസം നടത്തി, വീട്ടിലെ എല്ലാ ജോലിയിലും കരയ്ക്കിരുന്ന് പങ്കെടുത്തവൻ. പക്ഷെ പറഞ്ഞു വന്നപ്പോൾ കയ്യും കാലുമുളുക്കി ടാസ്ക് ചെയ്ത ഋതുവും നോബിയും തുല്യർ. ഇതാവണം ഗെയിം, ഇങ്ങനെ വേണം കളിക്കാനെന്നും അദ്ദേഹം പറയുന്നു.
നീല ജലാശയത്തില്‍ നീരാടുന്ന അന്‍സിബ: വൈറലായി ഫോട്ടോഷൂട്ട്


Click it and Unblock the Notifications