മണിക്കുട്ടന്‍ വിന്നര്‍ എന്ന് കേട്ടപ്പോള്‍ ചിരിവന്നു: സത്യത്തില്‍ കരച്ചിലല്ലേ വരുന്നതെന്ന് ആരാധകര്‍

ഏറെ കാത്തിരിപ്പിന് ശേഷം ബിഗ് ബോസ് മലയാളം സീസണ്‍ 3 യുടെ ഗ്രാന്‍ഡ് ഫിനാലെയുടെ സംപ്രേഷണം ഇന്ന് നടക്കാന്‍ പോവുകയാണ്. ഏഷ്യാനെറ്റില്‍ വൈകീട്ട് ഏഴ് മണി മുതലാണ് സംപ്രേഷണം. മണിക്കുട്ടന്‍ ബിഗ് ബോസ് വിന്നര്‍ക്കുള്ള ട്രോഫിയുമായി നാട്ടിലേക്ക് എത്തുന്ന ചിത്രമുള്‍പ്പടെ പുറത്ത് വന്ന് കഴിഞ്ഞതിനാല്‍ ആരായിരിക്കും വിജയി എന്നത് സംബന്ധിച്ച ആകാംക്ഷ പ്രേക്ഷകരില്‍ കുറവാണ്. ബിഗ് ബോസിന് അകത്തും പുറത്തമുള്ള പ്രിയ താരങ്ങളുടെ പ്രകടനങ്ങള്‍ക്കായി മാത്രമാണ് അവരുടെ കാത്തിരിപ്പ്.

അതേസമയം തന്നെ പുറത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ താരങ്ങളുടെ ആരാധകര്‍ തമ്മലുള്ള വാഗ്വാദങ്ങള്‍ ഇപ്പോഴും തുടരുകയാണ്. മണിക്കുട്ടനാണ് പലരുടേയും ലക്ഷ്യം. മണിക്കുട്ടന്‍ വിന്നര്‍ ആയെന്ന സൂചനകള്‍ പുറത്ത് വന്ന നിമിഷം മുതല്‍ തന്നെ ഇത്തരം വിമര്‍ശനങ്ങള്‍ ഉയരാന്‍ തുടങ്ങിയിരുന്നു. മാനസികമായ ശക്തിയെക്കൂടി നിര്‍ണ്ണയിക്കുന്ന ഒരു ഷോയില്‍ നിന്നും മാനസിക സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യാതെ പുറത്ത് പോയ മണിക്കുട്ടനെ പോലുള്ള ഒരു മത്സരാര്‍ത്ഥി ബിഗ് ബോസ് വിന്നര്‍ ആവാന്‍ അര്‍ഹനല്ല എന്നതായിരുന്നു ഇവരുടെ പ്രധാന ആരോപണം.

നീല ജലാശയത്തില്‍ നീരാടുന്ന അന്‍സിബ: വൈറലായി ഫോട്ടോഷൂട്ട്

മണിക്കുട്ടന്‍

മണിക്കുട്ടനെ വിജയിപ്പിക്കാന്‍ ഏഷ്യാനെറ്റും ബിഗ് ബോസും അധികൃതര്‍ വലിയ വിട്ടു വീഴ്ചകള്‍ നടത്തി. 95-ാം ദിവസം കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടി വന്ന ഷോയില്‍ അവേശിഷിച്ച എട്ട് മത്സരാര്‍ത്ഥികളില്‍ നിന്നും വിജയിയെ കണ്ടെത്താന്‍ നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ വരെ കൃത്രിമത്വം നടന്നു എന്ന് തുടങ്ങിയ ആരോപണങ്ങളാണ് മണിക്കുട്ടന്‍ വിമര്‍ശകര്‍ ആയിട്ടുള്ളവര്‍ ഉന്നയിക്കുന്നത്.

കൃത്യമായ മറുപടി

എന്നാല്‍ ഇതിന് അതത് സമയത്ത് തന്നെ കൃത്യമായ മറുപടി ല്‍കികൊണ്ട് മണിക്കുട്ടന്‍ ആരാധകരും രംഗത്ത് എത്തുന്നുണ്ട്. വോട്ടെടുപ്പില്‍ ഏഷ്യാനെറ്റ് തട്ടിപ്പ് നടത്തിയെന്ന് ആരോപിക്കുന്നവര്‍ പുറത്ത് വിവിധ സാമൂഹ്യ മാധ്യമങ്ങളിലും യൂട്യൂബര്‍മാരും നടത്തിയ ഏതെങ്കിലും ഒരു പോളില്‍ മണിക്കുട്ടന്‍ പിന്നില്‍ പോയത് കാണിച്ച് തരാമോയെന്നും ഇവര്‍ ചോദിക്കുന്നു. ഇത്തരത്തില്‍ ഒരു ബിഗ് ബോസ് ആരാധക ഗ്രൂപ്പില്‍ മണിക്കുട്ടനെ വിമര്‍ശിച്ചുകൊണ്ട് വന്ന ഒരു പോസ്റ്റും അതിന് അദ്ദേഹത്തിന്‍റെ ആരാധകര്‍ നല്‍കിയ മറുപടിയും പരിചയപ്പെടുത്തുകയാണ് ഇവിടെ.

ബിഗ് ബോസ് സീസണ്‍ 3

ബിഗ് ബോസ് സീസണ്‍ 3 യില്‍ മണിക്കുട്ടന്‍ വിന്നര്‍ ആയെന്ന് കേട്ടിട്ട് തന്നെ ചിരി വന്നു എന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശകനായ ആള്‍ പങ്കുവെച്ച് കുറിപ്പ് ആരംഭിക്കുന്നത്. 'എനിക്ക് വയ്യായെ പേടിയാണ് ബിഗ്‌ബോസിൽ കഴിയാൻ. എന്റെ ഇമേജ്, എന്റെ സിനിമ, എന്നൊക്കെ പറഞ്ഞു കരഞ്ഞു മെഴുകി ഇറങ്ങി പോയ മനക്കട്ടി ഇല്ലാത്ത, യഥാർത്ഥ തോൽവിയായ മണിക്കുട്ടന് ഒന്നാം സ്ഥാനം, ബെസ്റ്റ്'-മണിക്കുട്ടന്‍ വിരുദ്ധ ചേരിയിലെ ആരധാകന്‍ കുറിക്കുന്നു.

ധൈര്യം വന്നു

പുറത്തു കൊണ്ടുപോയിട്ട് 4 ദിവസത്തെ ട്രെയിനിങ് കഴിഞ്ഞപ്പോൾ മണിക്കുട്ടന് ധൈര്യം വന്നു. പിന്നെ തല പാട്ടോടു കൂടെ അകത്തോട്ടു. വന്നിട്ടോ കരച്ചിലോടു കരച്ചിൽ പിന്നെ ടിമ്പലിന്റെ പിറകെ കുടി. ഇവനൊക്കെ ആദ്യ സീസൺ ഒക്കെ കണ്ടിട്ടാണോ സമ്മാനം കൊടുത്ത്. ഇദ്ദേഹത്തിനൊക്കെ ഒന്നാം സ്ഥാനം കഷ്ടം. വെട്ടുക്കിളി കൂട്ടം ഇപ്പൊ വരും കരച്ചിൽ തീർന്നില്ലേ എന്ന് ചോദിച്ച്.

ലാലേട്ടൻ

അവർക്കു അത് മാത്രമേ അറിയൂ. വേറെ എന്തെങ്കിലും ചോദിക്കണം. കരച്ചിലിന്റെ കാര്യം പറയാതെ. കരച്ചിൽ ഒക്കെ മണിക്കുട്ടന്‍ കരഞ്ഞതിന്റെ അത്രെയും ആരെങ്കിലും കരയുമോ.. എന്നിച്ചു പേടിയാ. എനിച്ചും പോകണം. എനിച്ചു അമ്മയെ കാണണം. അപ്പനെ കാണണം. ലാലേട്ടൻ വഴക്കു പറഞ്ഞു.- അദ്ദേഹം തന്‍റെ കുറിപ്പ് അവസാനിപ്പിക്കുന്നു. ഈ കുറിപ്പിനാണ് കൃത്യമായ മറുപടി നല്‍കികൊണ്ട് മണിക്കുട്ടന്റെ ആരാധകര്‍ രംഗത്ത് എത്തിയത്. ആ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

മണിക്കുട്ടൻ വിന്നര്‍

മണിക്കുട്ടൻ വിന്നര്‍ ആയത് കേട്ടിട്ട് പോസ്റ്റിട്ടയാൾക്ക് ചിരി വരുന്നത്രെ.. സത്യത്തിൽ കരച്ചിൽ അല്ലേ വരേണ്ടത്? ഇടക്ക് ക്വിറ്റ് ചെയ്തയാൾക്ക് വോട്ട് കൊടുക്കരുതെന്ന് പറഞ്ഞ്‌ ഫൈനൽ വോട്ടിങ്ങിന്റെ സമയത്ത് തലങ്ങും വിലങ്ങും പോസ്റ്റുകൾ ഉണ്ടായിരുന്നു. പ്രേക്ഷകർ അത് മുഖവിലയ്ക്ക് എടുത്തില്ല. അപ്പോൾ അൽപം സങ്കടം വരിക സ്വാഭാവികം. മണിക്കുട്ടൻ പേടിച്ച് ഇറങ്ങിപ്പോയി അത്രേ.

മോഹന്‍ലാല്‍

ഇടക്ക് ക്വിറ്റ് ചെയ്തു എന്നത് ശരിയാണ്. ലാലേട്ടനെ പോലെ ഒരാൾ മാനസിക നില തെറ്റിയോ എന്നൊരു ചോദ്യം ചോദിച്ചത് പുള്ളിക്ക് വലിയ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കി. അതുപോലെ സന്ധ്യയോട് ലാലേട്ടൻ ക്ഷമ ചോദിച്ചതും. അങ്ങനെ മണിക്കുട്ടൻ ക്വിറ്റ് ചെയ്തു. പുറത്തുപോയ മണിക്കുട്ടന് ട്രെയിനിംഗ് കൊടുത്തു എന്നാണ് പോസ്റ്റ് ഇട്ടയാളുടെ വാദം. മണിക്കുട്ടൻ പുറത്തുപോയിട്ടില്ലായിരുന്നു എന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്.

മറ്റൊരു പ്രശ്നം

കാരണം പുറത്തുപോയാൽ കുറഞ്ഞത് 7 ദിവസം ക്വാറന്റീൻ ഇരിക്കാതെ തിരിച്ച്‌ കയറാൻ പറ്റില്ല. അതിനൊക്കെ മുൻപേ മണിക്കുട്ടൻ തിരിച്ച് വന്നിരുന്നു. മണിക്കുട്ടൻ കരഞ്ഞതാണ് പോസ്റ്റ് ഇട്ടയാളുടെ മറ്റൊരു പ്രശ്നം. ഈ ബിഗ് ബോസ് സീസണിൽ ബഹുഭൂരിപക്ഷം മത്സരാർത്ഥികളും ഒന്നല്ലെങ്കിൽ മറ്റൊരു കാരണത്തിന് കരഞ്ഞിട്ടുണ്ട്. കരയുക എന്നത് മോശമാണ് എന്ന് അഭിപ്രായപ്പെടാനാകില്ല.

ബിഗ് ബോസ്

ക്വിറ്റ് ചെയ്ത മണിക്കുട്ടനെ തിരിച്ച് കൊണ്ടുവന്നത് ശരിയാണോ എന്നൊരു ചോദ്യം പലരും ചോദിക്കുന്നുണ്ട്. ക്വിറ്റ് ചെയ്ത ആളെ തിരിച്ച് കൊണ്ടുവരാണോ വേണ്ടയോ എന്നൊക്കെ ബിഗ് ബോസ് സംഘാടകരാണ് തീരുമാനിക്കുന്നത്. അവരുടെ തീരുമാനം അംഗീകരിക്കുകയേ നിവൃത്തിയുള്ളൂ. മണിക്കുട്ടനെ തിരിച്ച് കൊണ്ടുവരണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ സംഘാടകർക്ക് അധികം സമയം വേണ്ടിവന്നിട്ടുണ്ടാകില്ല.

ആർമിയുടെ പവർ

ആ സമയത്തൊക്കെ യൂട്യുബിലും ഫേസ്ബുക്കിലും മണിക്കുട്ടനെ തിരിച്ച്‌ കൊണ്ടുവരണം എന്ന ആവശ്യം ശക്തമായിരുന്നു. അത് മണിക്കുട്ടൻ ആർമിയുടെ പവർ. അത് സംഘാടകർക്ക് കണ്ടില്ലെന്ന് നടിക്കാൻ ആവില്ലായിരുന്നു. ക്വിറ്റ് ചെയ്ത ആളെ തിരികെ കൊണ്ടുവരരുത് എന്നാണെങ്കിൽ വൈൽഡ് കാർഡ് എൻട്രികളും പറ്റില്ലായിരുന്നു. പല ഭാഷകളിലെയും ബിഗ് ബോസ് ഷോയിൽ ഇതൊക്കെ നടക്കുന്നുണ്ട്. ഇതൊരു പുതുമയുമല്ല. അപ്പോൾ മണിക്കുട്ടന്റെ തിരിച്ചുവരവ് സംഘാടകരുടെ തീരുമാനമാണ്. അത് അംഗീകരിക്കാതിരിക്കാൻ ആർക്കും പറ്റില്ല.

വോട്ടിങ്ങിലൂടെ

ഇനി ഏറ്റവും പ്രധാനപ്പെട്ട കാര്യം പറയട്ടെ. വോട്ടിങ്ങിലൂടെ വിജയിയെ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ വോട്ട് നേടിയ ആൾ ജയിക്കും. അത് അംഗീകരിക്കൂ. മണിക്കുട്ടൻ ഇടക്ക് ക്വിറ്റ് ചെയ്തയാളാണ് അതുകൊണ്ട് വോട്ട് കൊടുക്കരുതെന്നൊക്കെ വോട്ടിംഗ് നടക്കുന്ന സമയത്ത് പോസ്റ്റുകൾ ഒത്തിരി വന്നിരുന്നു. പക്ഷേ പ്രേക്ഷർ അത് വകവെച്ചില്ല. കൂടുതൽ വോട്ട് നേടി മണിക്കുട്ടൻ തന്നെ വിന്നർ ആയി. കൂടുതൽ വോട്ട് എന്തുകൊണ്ടാണ് കിട്ടിയത് എന്ന് പ്രത്യേകം പറയേണ്ടതില്ല. കൂടുതൽ പ്രേക്ഷക പിന്തുണ ഉള്ളതുകൊണ്ട് തന്നെയാണ്. അപ്പോൾ ജനവിധി അംഗീകരിക്കൂ.

മനംമയക്കും ഗ്ലാമര്‍ റാണി: പുതിയ ഫോട്ടോ ഷോട്ടുമായി നടി പ്രതിക സൂദ്

Recommended Video

cmsvideo
    എയർപോർട്ടിൽ ബിഗ്‌ബോസ് ട്രോഫി പൊക്കി വീശുന്ന മണിക്കുട്ടനെ കണ്ടോ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+