ഒടുവില്‍ അക്കാര്യത്തില്‍ തീരുമാനമായി, ബിഗ് ബോസ് ആരാധകര്‍ കാത്തിരുന്ന സുദിനം; ഗ്രാന്‍ഡ് ഫിനാലെ ഒരുങ്ങുന്നു
ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ മനസില്‍ പ്രിയപ്പെട്ട റിയാലിറ്റി ഷോയായി മാറാന്‍ ബിഗ് ബോസിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് സീസണുകളില്‍ നിന്ന് വ്യത്യസ്തമായ ഈ സീസണ്‍ കൂടുതല്‍ ജനകീയമാകാനും തുടങ്ങിയിരുന്നു. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ സീസണ്‍ നിര്‍ത്തിവച്ചത് ആരാധകരെ വിഷമത്തിലാക്കിയിരുന്നു. കഴിഞ്ഞ തവണ പോലെ തന്നെ ഇത്തവണത്തെ ഷോയും അവസാനിച്ചെങ്കിലും വിജയിയെ വോട്ടിംഗലൂടെ കണ്ടെത്തുമെന്ന് അറിയിച്ചത് ആരാധകരെ ആവേശത്തിലാക്കിയിരുന്നു.
കമ്മീഷൻ അധ്യക്ഷ ജോസഫൈനെതിരെ കെഎസ്യു പ്രതിഷേധം- ചിത്രങ്ങൾ

എന്നാല്‍ വോട്ടിംഗ് അവസാനിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും വിജയിയെ പ്രഖ്യാപിക്കാത്തത് ആരാധകര്‍ക്കിടെയില്‍ അമര്‍ത്തിന് കാരണമാക്കിയിരുന്നു. കൊവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണാണ് പരിപാടി ഷൂട്ട് ചെയ്യുന്നതിന് ഇത്രയും നാള്‍ തടസമായിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഷോയുടെ ഗ്രാന്‍ഡ് ഫിനാലെ അടുത്ത് തന്നെ ഉണ്ടാകുമെന്നാണ് കരുതുന്നത്.

ചെന്നൈയിലായിരുന്നു ബിഗ് ബോസിന്റെ സെറ്റ് ത്യായറാക്കിയിരുന്നത്. എവിഎം സ്റ്റുഡിയില്‍ നടന്ന പരിപാടി 95 ദിവസം പിന്നിട്ടപ്പോള്‍ തമിഴ്‌നാട് സര്‍ക്കാര്‍ അധികൃതര്‍ നേരിട്ടെത്തി പരിപാടി നിര്‍ത്തിവയ്പ്പിക്കുകയായിരുന്നു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് പരിപാടി നിര്‍ത്തിവച്ചത്. തുടര്‍ന്ന് മത്സരാര്‍ത്ഥികളെ ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു.

ഷോ അവസാനിച്ച് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ താരങ്ങളെല്ലാം കേരളത്തിലെത്തി വീടുകളിലേക്ക് തിരിച്ചിരുന്നു. മത്സരം അവസാനിച്ച് ഇത്തവണയും വിജയി ഉണ്ടാവില്ലെന്ന് കരുതിയ പ്രേക്ഷകര്‍ക്ക് സര്‍പ്രൈസായിട്ടായിരുന്നു ആ അറിയിപ്പ് ബിഗ് ബോസില്‍ നിന്നും വന്നത്. മത്സരം അവസാനിച്ചിട്ടില്ലെന്നും ഗ്രാന്‍ഡ് ഫിനാലെ നടത്തുമെന്നും അറിയിച്ച ബിഗ് ബോസ് വിജയിയെ വോട്ടിംഗിലൂടെ കണ്ടെത്തുമെന്നായിരുന്നു അറിയിച്ചത്.

പിന്നാലെ അവതാരകമായ മോഹന്‍ലാലും ഫിനാലെ ഉണ്ടാകുമെന്ന് അറിയിച്ച് രംഗത്തെത്തി. ഇതോടെ തങ്ങളുടെ വിജയിയെ കിരീടത്തിലേക്ക് എത്തിക്കാനുള്ള നീക്കത്തിലായിരുന്നു ഓരോ ആരാധകരും. പ്രിയപ്പെട്ട മത്സരാര്‍ത്ഥികള്‍ക്ക് വേണ്ടി ഓരോ ആരാധകരും സോഷ്യല്‍ മീഡിയയില്‍ വോട്ടഭ്യര്‍ത്ഥിച്ച് രംഗത്തെത്തി. പല പ്രമുഖരും തങ്ങളുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിക്ക് വേണ്ടി വോട്ട് ചോദിച്ച് രംഗത്തെത്തി.

മണിക്കുട്ടന്‍, ഡിംപല്‍, നോബി, റിതു മന്ത്ര, അനൂപ് കൃഷ്ണന്‍, സായി കൃഷ്ണ, റംസാന്‍ എന്നിവരാണ് ഫൈനലില്‍ മത്സരിക്കുന്നത്. ഇവരില്‍ മണിക്കുട്ടനും സായ് വിഷ്ണു, ഡിംപല്‍ എന്നിവര്‍ക്കാണ് കൂടുതല്‍ വിജയ സാധ്യതയെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍. നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെ പല മത്സരാര്‍ത്ഥികള്‍ നല്‍കുന്ന അഭിമുഖങ്ങളും വീഡിയോകളും എല്ലാം വൈറലായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ഗ്രാന്‍ഡ് ഫിനാലെ എപ്പോള്‍ നടക്കുമെന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. കേരളത്തില്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഫിനാലയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. മിനിമം ആളുകളുമായി ടിവി പരിപാടികളുടെ ഇന്‍ഡോര്‍ ഷൂട്ടിംഗ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഇതോടെ ഫിനാലെ കുറച്ച് ആളുകളുടെ സാന്നിദ്ധ്യത്തില്‍ ഉടന്‍ തന്നെ നടക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. ഏറെ നാളായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് ഉടന്‍ തന്നെ അവസാനമുണ്ടാകുമെന്നാണ് കരുതുന്നത്. കേരളത്തില്‍ തന്നെ മികച്ച സെറ്റ് തയ്യാറാക്കി ഗ്രാന്‍ഡ് ഫിനാലെ നടത്താനാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കം.
അനസൂയ ഭരദ്വാജിന്റെ ആരും കാണാത്ത ചിത്രങ്ങള്‍; പുതിയ ഫോട്ടോഷൂട്ട് കാണാം


Click it and Unblock the Notifications
