ഞാന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് ഇക്കയുടെ ആദ്യ വിവാഹം: സജ്നയും ഫിറോസും പറയുന്നു

വിമര്‍ശനങ്ങള്‍ ഏറെയുണ്ടെങ്കിലും ബിഗ് ബോസ് മലയാളം സീസണ്‍ 3 യെ ഏറ്റവും കൂടുതല്‍ എന്‍ഗേജിങ് ആക്കിയ മത്സരാര്‍ത്ഥികളായിരുന്നു ദമ്പതിമാരായ ഫിറോസ് ഖാനും സജ്നയും. ഇരുവരുടേയും മത്സര രീതിയെ ഒരു കൂട്ടം പ്രേക്ഷകര്‍ വലിയ രീതിയില്‍ പിന്തുണച്ചപ്പോള്‍ സഹമത്സരാര്‍ത്ഥികളില്‍ നിന്നടക്കം വലിയ എതിര്‍പ്പും ഇരുവര്‍ക്കും നേരിടേണ്ടി വന്നു.

ഒരു ഘട്ടത്തില്‍ ഷോയിലെ എല്ലാ മത്സരാര്‍ത്ഥികളും ഇരുവര്‍ക്കുമെതിരെ തിരിയുക വരേയുണ്ടായി. ഏതായാലും ഷോയില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം എല്ലാ മത്സരാര്‍ത്ഥികളുമായൊക്കെ സഹൃദം പുതുക്കി സമൂഹ്യ മാധ്യങ്ങളില്‍ സജീവമാണ് ഇരുവരും. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് ഇരുവരും നല്‍കിയ അഭിമുഖം ഇപ്പോള്‍ കൂടുതല്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.

കേരളത്തില്‍ ഇന്ന് ലോക്ക്ഡൗണ്‍, കനത്ത പരിശോധന: ചിത്രങ്ങള്‍ കാണാം

കുട്ടിക്കാലം മുതല്‍

കുട്ടിക്കാലം മുതലെ ഒരു സിനിമാ നടന്‍ ആവണമെന്ന ആഗ്രഹുമായി നടന്ന വ്യക്തിയാണ് താനെന്നാണ് പ്രൈം മലയാളം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഫിറോസ് വ്യക്തമാക്കുന്നു. ആ ആഗ്രഹം മാത്രമായിരുന്നു മനസ്സില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അത് എങ്ങനെ ആകുമെന്നോ, എന്താവുമെന്നോ അറിയില്ല. എങ്കിലും കുടുംബമൊക്കെ കലയ്ക്ക് വേണ്ടി വലിയ പിന്തുണ നല്‍കിയിരുന്നു.

ക്ലബ്ബുകളുടെ പരിപാടികളില്‍

കുട്ടിക്കാലം മുതലേയുള്ള അവരുടെ ആ പ്രോല്‍സാഹനം വലിയ ഊര്‍ജ്ജമായിരുന്നു. ക്ലബ്ബുകളുടെ ഓണാഘോഷം പോലുള്ള പരിപാടികളിലും ഉത്സവ വേദികളിലുമൊക്കെ ഉപ്പൂപ്പ കുട്ടിക്കാലത്ത എന്നെ കൊണ്ടുവരുമായിരുന്നു. എല്ലാ പരിപാടികളും പങ്കെടുക്കും. സ്കുളില്‍ ചെയ്തതിനേക്കാള്‍ കൂടുതലായി ഇത്തരം ക്ലബുകളുടെ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെന്നും ഫിറോസ് പറയുന്നു.

സ്വന്തമായി

സ്വന്തമായി എന്തെങ്കിലും പുതുതായി ചെയ്യണമെന്ന ആഗ്രഹവും അന്ന് മുതലെ ഉണ്ടായിരുന്നു. ചെറുപ്പത്തില്‍ തന്നെ തന്നേക്കാള്‍ മുതിര്‍ന്നവരെ ഡാന്‍സ് പഠിപ്പിച്ച് അവരെ വിജയികളാക്കിയിട്ടുണ്ട്. അവസരങ്ങള്‍ക്ക് വേണ്ടി ഒരുപാട് കഠിന പ്രയത്നങ്ങള്‍ നടത്തിയിട്ടുണ്ട്. പലതരത്തിലുള്ള അവഗണനയും മാറ്റി നിര്‍ത്തപ്പെടലുകളും കലാ ജീവിതത്തിനിടയില്‍ ഉണ്ടായിട്ടുണ്ട്.

ഡെയ്ഞ്ചര്‍ ബോയിസ്

ഡെയ്ഞ്ചര്‍ ബോയിസ് ആയിരുന്നു ഒരു വഴിത്തിരിവ്. അത് കഴിഞ്ഞിട്ട് ഇപ്പോഴും സ്ട്രഗിള്‍ ചെയ്തുകൊണ്ടാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. കല എന്ന ഫീല്‍ഡ് കൊണ്ടാണ് ഇന്ന് അന്നം മേടിക്കുന്നത്. ആ ഒരു ഘട്ടത്തിലേക്ക് എത്താന്‍ ഒരുപാട് പ്രയത്നിച്ചിട്ടുണ്ട്. അത് ഇനിയും തുടരേണ്ടി വരുമെന്നും ഫിറോസ് പറയുന്നു.

സജ്ന പറയുന്നു

പഠിത്തത്തേക്കാള്‍ കൂടുതല്‍ സ്പോട്സിലും കലാരംഗത്തുമായിരുന്നു ഞാന്‍ ശ്രദ്ധിച്ചിരുന്നതെന്നാണ് സജ്ന പറയുന്നത്. ക്രിക്കറ്റ്, ഹോക്കി ഒക്കെ കളിക്കുമായിരുന്നു. എന്നാല്‍ സഹോദരന് കായിക മേഖലയോട് അത്ര വലിയ താല്‍പര്യമുണ്ടായിരുന്നില്ല. സിനിമയായിരുന്നു പുള്ളിയുടെ ഇഷ്ട മേഖല. എന്നാല്‍ ആ സമയത്തൊന്നും എനിക്ക് ഈ മേഖലയോട് അത്ര താല്‍പര്യം ഉണ്ടായിരുന്നില്ലെന്നും സജ്ന പറയുന്നു.

വിവാഹം

ഞാന്‍ ഒമ്പതാം ക്ലാസിലെ പരീക്ഷ എഴുതി നിക്കുമ്പോഴായിരുന്നു ഇക്കായുടെ ആദ്യ വിവാഹം. . എന്‍റെ അടുത്ത സുഹൃത്തായ നൗഫല്‍ ഇക്കായുടെ കുടുംബമായിരുന്നു. അവനാണ് ഇവരുടെ കല്യാണ ഫോട്ടോ കൊണ്ട് വന്ന് കാണിക്കുന്നത്. എന്‍റെ ഇക്കായുടെ കല്യാണം കഴിഞ്ഞു എന്ന് അവന്‍ പറയുമ്പോള്‍ അടിപൊളി ഇക്കയാണെന്ന് ഞാനും പറഞ്ഞിട്ടുണ്ടെന്നും ചിരിച്ചുകൊണ്ട് സജ്ന പറയുന്നു.

അകന്ന ബന്ധു

പറഞ്ഞ് വരുമ്പോള്‍ അകന്ന ഒരു ബന്ധുമാണ്. അല്ലാതെ മറ്റ് ബന്ധമൊന്നും ഇല്ല. പണ്ടൊക്കെ ഇക്കായെ കാണുമ്പോള്‍ എപ്പോഴും കൂടെ ബോഡി ഗാഡ് പോലെ കുറേ പേര്‍ ചുറ്റുമുണ്ടായിരുന്നു. വലിയ ജാഡയാണെന്നാണ് അപ്പോഴൊക്കെ കരുതിയത്. അതുകൊണ്ട് തന്നെ സുഹൃത്തുക്കള്‍ ദേ ഫിറോസ് ഖാന്‍ പോകുന്നു എന്ന് പറയുമ്പോള്‍ ഞാന്‍ അവരെ കൂട്ടിക്കൊണ്ടു പോവും. എന്നാല്‍ അപ്പോള്‍ തന്നെ ഞാന്‍ പതിയെ തിരിഞ്ഞ് ഇക്കായെ നോക്കുമെന്നും സജ്ന പറയുന്നു.

സൗഹൃ വലയം

പിന്നീട് പല സാഹചര്യങ്ങിലൂടെ കടന്ന് പോയതിന് ശേഷമാണ് ജോലിക്ക് പോവുന്നത്. അവിടെ വലിയ ഒരു സൗഹൃദ വലയമുണ്ട്. അവിടെ നിന്നാണ് കലയിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അവിടെ നിന്ന് തന്നെയാണ് ഫിറോസിക്കായെ കൂടുതല്‍ പരിചയപ്പെടുന്നത്. അങ്ങനെ ഞാന്‍ ആഗ്രഹം പറഞ്ഞതിന് ശേഷമാണ് ആദ്യത്തെ സിനിമയിലേക്കൊക്കെ വരുന്നതെന്നും സജ്ന തുറന്ന് പറയുന്നു.

സാരിയിൽ ഗ്ലാമറസായി റിച്ച; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+