ഒരുമിച്ച് ബിഗ് ബോസില്‍ എത്തിയതെങ്ങനെ: സീസണ്‍ രണ്ട് മുതല്‍ തുടങ്ങിയ നീക്കം: ഫിറോസും സജ്നയും പറയുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ ഏറ്റവും ശ്രദ്ധേയരായ താരങ്ങളായിരുന്നു പൊളി ഫിറോസും സജ്നയും. ഷോയില്‍ ഏറ്റവും രസകരമായ ദിനങ്ങള്‍ അവര്‍ രണ്ടുപേരും ഉണ്ടായിരുന്ന എപ്പിസോഡുകളാണെന്നാണ് ബഹുഭൂരിപക്ഷം ആരാധകരും തുറന്ന് പറയുന്നത്. അതേസമയം തന്നെ ഇരുവരുടേയും ഗെയില്‍ സ്ട്രാറ്റജിയുടെ കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളും നിലനിന്നിരുന്നു.

ഒടുവില്‍ മറ്റ് താരങ്ങളുടെ പരാതിയെ തുടര്‍ന്ന് വോട്ടെടുപ്പ് പോലും ഇല്ലാതെ ഇരുവര്‍ക്കും ഷോയില്‍ നിന്ന് പുറത്ത് പോരേണ്ടി വരികയും ചെയ്തു. ഇപ്പോഴിതാ ബിഗ് ബോസില്‍ എത്താനുണ്ടായ സാഹചര്യങ്ങള്‍ അടക്കം തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സജ്നയും ഫിറോസും.

ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷമുള്ള ദില്ലി നഗരത്തിന്റെ ആകാശ കാഴ്ച- ചിത്രങ്ങള്‍ കാണാം

സജ്നയും ഫിറോസും

പ്രമുഖ വ്ളോഗറായ രേവതിയുമായി നടത്തിയ സംഭാഷണത്തിലാണ് ദമ്പതിമാരായ സജ്നയും ഫിറോസും ബിഗ് ബോസ് വിശേഷങ്ങള്‍ തുറന്ന് പറയുന്നത്. ബിഗ് ബോസിലേക്ക് വരാനുണ്ടായ സാഹചര്യം എന്തായിരുന്നുവെന്നാണ് ഈ വിഷയത്തില്‍ രേവതി ഇരുവരോടുമായി ചോദിക്കുന്ന ആദ്യത്തെ പ്രധാന ചോദ്യം. ഫിറാസാണ് ഈ ചോദ്യത്തിനുള്ള ഉത്തരം നല്‍കുന്നത്.

ബിഗ് ബോസ്

ബിഗ് ബോസ് ഷോ എന്നത് പ്രധാനപ്പെട്ട ഒരു പ്ലാറ്റ് ഫോമാണ്. ആരും പോവാന്‍ ആഗ്രഹിക്കും. അതുപോലെ എനിക്ക് പോവാന്‍ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ഞാനും ശ്രമിച്ചു. രണ്ടാം സീസണിലായിരുന്നു അത്. ഞാന്‍ ഒറ്റക്കായിരുന്നു അന്ന് പോവാന്‍ ശ്രമിച്ചത്. ചില കാരണങ്ങളാല്‍ നിര്‍ഭാഗ്യവശാല്‍ നമുക്ക് അതില്‍ പ്രവേശനം നേടാന്‍ സാധിച്ചില്ല.

സജ്ന വിട്ടില്ല

അങ്ങനെ ഞാന്‍ അത് വിട്ടു. എന്നാല്‍ സജ്ന അത് വിട്ടില്ലായിരുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ സജ്ന എന്നെ വിളിച്ചവരുമായി ബന്ധം തുടര്‍ന്നിരുന്നു. എന്നെ വിളിച്ച ഷോയുമായി ബന്ധപ്പെട്ടവര്‍ക്ക് സജ്ന എന്‍റെ മൊബൈലില്‍ നിന്നും ഗുഡ് മോര്‍ണിങ് ഒക്കെ അയക്കാറുണ്ടായിരുന്നു. അവരില്‍ പലരും എന്‍റെ സുഹൃത്തുക്കള്‍ കൂടിയായിരുന്നെന്നും പൊളി ഫിറോസ് വ്യക്തമാക്കുന്നു.

ആദ്യം സജ്നയ്ക്ക്

അങ്ങനെ ആ ബന്ധം വളര്‍ന്നു. അതിനിടയില്‍ സജ്ന സീരിയലില്‍ ഒക്കെ വന്ന് തുടങ്ങി. പിന്നീട് മൂന്നാം സീസണിലേക്ക് സജ്നയെ വിളിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ അവസാനം നിമിഷം അവര്‍ സജ്നയ്ക്കൊപ്പം എന്നേയും ചേര്‍ത്ത് രണ്ടുപേരുടേയും പ്രൊഫൈല്‍ അവിടെ നല്‍കി. അങ്ങനെയാണ് രണ്ട് പേരും ഒരു പരീക്ഷണാര്‍ത്ഥം ബിഗ് ബോസ് ഷോയിലേക്ക് എത്തുന്നത്.

ബ്രേക്ക് തന്നത്

എനിക്ക് നല്ലൊരു ബ്രേക്ക് തന്ന പരിപാടിയായിരുന്നു ഏഷ്യാനെറ്റ് പ്ലസിലെ ഡെയിഞ്ചറസ് ബോയ്സ്. അതിന് ശേഷം പല പരിപാടികളും അവതരിപ്പിച്ചെങ്കിലും ഡെയിഞ്ചറസ് ബോയ്സിന്‍റെ അത്ര വന്നില്ല. അതിന് ശേഷം ചില ഡാന്‍സ് ഷോകള്‍ ചെയ്തു. അതിന് ശേഷം കന്നഡ ഉള്‍പ്പടേയുള്ള സിനിമകള്‍ ചെയ്തു. എന്നാല്‍ ഡെയിഞ്ചറസ് ബോയ്സിന് ശേഷം ഏറ്റവും വലിയ ക്ലിക്കായത് ബിഗ് ബോസ് ആണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

നമ്മുടെ നിലപാടുകള്‍

ബിഗ് ബോസില്‍ നമ്മള്‍ പറയുന്നതും നമ്മുടെ നിലപാടുമൊക്കെ ജനങ്ങളെ കാണിക്കുന്നുണ്ട്. ഇതിന് മുന്നേയുള്ള പല റിയാലിറ്റി ഷോയിലും ഇതേ നിലപാടുമായിട്ടാണ് ഞാന്‍ മുന്നോട്ട് പോയത്. ജഡ്ജസിനെ വരെ ചോദ്യം ചെയ്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതൊന്നും ടെലിക്കാസ്റ്റ് ചെയ്യപ്പെട്ടില്ല. എന്നാല്‍ ബിഗ് ബോസില്‍ നമ്മുടെ നിലപാടുകള്‍ ആളുകള്‍ക്ക് മുന്നില്‍ തുറന്ന് കാണിച്ചു.

ടാസ്കില്‍

അവിടുത്തെ എല്ലാ ടാസ്കും വളരെ അധികം ആസ്വദിച്ച് ചെയ്തതാണ്. ടാസ്കില്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ബുദ്ധിമുട്ട് എനിക്കായിരുന്നു. അത്രയും പേരോടുമായി ഫൈറ്റ് ചെയ്യുന്നതിനോടൊപ്പം ഞങ്ങള്‍ക്ക് പരസ്പരം സംരക്ഷിക്കണം. അതുകൊണ്ട് മറ്റുള്ളവരേക്കാല്‍ ടബിള്‍ ടാസ്ക്കാണ്. മറ്റുള്ളവര്‍ക്ക് അവരവരെ സംരക്ഷിച്ചാല്‍ മാത്രം മതി. ക്യാപ്റ്റന്‍സി ടാസ്ക് റിസ്കേറിയ സംഭവമായിരുന്നു. എന്നാല്‍ അതില്‍ അഭിമാനം തോന്നുന്നു.

മണിക്കുട്ടനും ലാലേട്ടനും

നമുക്ക് അത്രയും പവര്‍ ഉണ്ടെന്ന് തോന്നിയത് കൊണ്ടാലണല്ലോ ആ ടാസ്കില്‍ ക്യാപ്റ്റന്‍സി തന്നത്. അല്ലെങ്കില്‍ പന്ത് കളിയൊക്കെ തന്നേനെ. അതുകൊണ്ട് തന്നെ അഭിമാനമാണ്. കുറച്ച് കൂടെ വലിയ ടാസ്ക് തരണമെന്നായിരുന്നു ആഗ്രഹം. ഷോയ്ക്കിടെ മണിക്കുട്ടനെ പ്രാങ്ക് ചെയ്യാന്‍ സാധിച്ചത് രസകരമായ കാര്യമായിരുന്നു. അത് കണ്ടിട്ട് തിരിച്ച് ലാലേട്ടന്‍റെ വക എനിക്കും പ്രാങ്ക് കിട്ടിയെന്നും ഫിറോസ് പറയുന്നു.

Recommended Video

cmsvideo
    bigg boss malayalam season 3: fans requested to asianet for conduct soon grand finale
    മികച്ചത് ഏത്

    തുടക്കം മുതല്‍ ബിഗ് ബോസ് ഷോ അത്രയധികം കാണുന്ന ആളല്ല ഞാന്‍ എന്നും ഫിറോസ് തുറന്ന് പറയുന്നു. സിനിമകളാണ് അധികവും കാണുന്നത്. പിന്നെ സമയത്തന്‍റെ പ്രശ്നവും ഉണ്ട്. എന്നാല്‍ സെലക്ഷന്‍ കിട്ടിയതിന് ശേഷം കുറച്ചൊക്കെ കണ്ടു നോക്കി. എന്നാല്‍ അതില്‍ നിന്നും പൂര്‍ണ്ണമായും ഒന്നും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ മൂന്ന് സീസണുകളേയും തമ്മില്‍ വിലയിരുത്താന്‍ സാധിക്കില്ലെന്നും ഫിറോസ് പറയുന്നു.

    ഗ്ലാമറസായി നയന ഗാംഗുലി, ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+