മോഹൻലാൽ ഡിംപലിനെ വിളിച്ചു, ബിഗ് ബോസ് ഫൈനലിലേക്ക് ഡിംപൽ ഭാൽ നേരിട്ട് എത്തുമോ? അറിയാം

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വരെ ബിഗ് ബോസ് മലയാളം സീസണ്‍ 3 ആരാധകര്‍ കാത്തിരുന്നത് മണിക്കുട്ടന്റെ തിരിച്ച് വരവിന് വേണ്ടിയായിരുന്നു. അപ്രതീക്ഷിതമായാണ് മണിക്കുട്ടന്‍ സ്വന്തം താല്‍പര്യ പ്രകാരം പുറത്ത് പോയത്. എന്നാല്‍ തിരിച്ച് എത്തുകയും ചെയ്തു.

റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സിന്റെ ഒന്നര ലക്ഷം ഡോസ് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍ കാണാം

മണിക്കുട്ടന്‍ പോയപ്പോള്‍ ഏറ്റവും കൂടുതല്‍ വിഷമിച്ചതും മണിക്കുട്ടന്‍ തിരിച്ചെത്തിയപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചതും ഡിംപല്‍ ആയിരുന്നു. ഇന്ന് ഡിംപല്‍ തിരിച്ച് വരുമോ എന്നുളള ചോദ്യമാണ് ആരാധകര്‍ ചോദിക്കുന്നത്. ആ ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് മോഹല്‍ ലാല്‍.

ഇനി ഏതാനും ആഴ്ചകള്‍ മാത്രം

ഇനി ഏതാനും ആഴ്ചകള്‍ മാത്രം

ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ അതിന്റെ അന്ത്യഘട്ടത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. ഇനി ഏതാനും ആഴ്ചകള്‍ മാത്രമാണ് ബിഗ് ബോസ് അവസാനിക്കാന്‍ ബാക്കിയുളളത്. ഫൈനലില്‍ എത്തുന്ന ്അഞ്ച് പേരില്‍ ഒരാള്‍ ഡിംപല്‍ ഭാല്‍ ആയിരിക്കും എന്നാണ് പ്രേക്ഷകരും ബിഗ് ബോസിലെ മറ്റ് മത്സരാര്‍ത്ഥികളും കണക്ക് കൂട്ടിയിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി ഡിംപലിന് പുറത്ത് പോകേണ്ടി വന്നു.

ഡിംപല്‍ തിരിച്ച് വരുമോ

ഡിംപല്‍ തിരിച്ച് വരുമോ

അച്ഛന്‍ സത്യവീര്‍ സിംഗ് ഭാലിന്റെ മരണത്തെ തുടര്‍ന്നാണ് ഡിംപലിന് ബിഗ് ബോസ് വിടേണ്ടി വന്നത്. ഇതോടെ ആരാധകര്‍ വലിയ വിഷമത്തിലാണ്. ബിഗ് ബോസിലേക്ക് ഡിംപലിനെ ഫൈനലിലേക്ക് നേരിട്ട് തിരിച്ച് എത്തിക്കണം എന്നാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെടുന്നത്. ബിഗ് ബോസിലേക്ക് ഡിംപല്‍ തിരിച്ച് വരുമോ ഇല്ലയോ എന്ന കാര്യത്തില്‍ മോഹന്‍ലാല്‍ വ്യക്തത വരുത്തിയിരിക്കുകയാണ്.

ഡിംപലുമായി സംസാരിച്ചിരുന്നു

ഡിംപലുമായി സംസാരിച്ചിരുന്നു

വാരാന്ത്യ എപിസോഡില്‍ ബിഗ് ബോസ് ഹൗസില്‍ എത്തിയപ്പോഴാണ് മോഹന്‍ലാല്‍ ഡിംപലിനെ കുറിച്ച് സംസാരിച്ചത്. ബിഗ് ബോസ് ഹൗസും താനും നിങ്ങളും പ്രേക്ഷകരുമെല്ലാം വളരെ അധികം സങ്കടത്തിലാണ് എന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഡിംപല്‍ ഭാലിന്റെ പിതാവ് നമ്മളെയൊക്കെ വിട്ട് പോയി. താന്‍ ഡിംപലുമായി സംസാരിച്ചിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ബിഗ് ബോസ് അച്ഛന്‍ കാണാറുണ്ടായിരുന്നു

ബിഗ് ബോസ് അച്ഛന്‍ കാണാറുണ്ടായിരുന്നു

അവര്‍ മീററ്റില്‍ അവരുടെ അച്ഛന്റെ ഗ്രാമത്തില്‍ ആണ് ഉളളത്.. ഡിംപല്‍ വളരെ സ്‌ട്രോംഗ് ആയിട്ട് തന്നെ നില്‍ക്കുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അവര്‍ പറഞ്ഞു, അച്ഛന് വളരെ അധികം സന്തോഷമായിരുന്നു. ബിഗ് ബോസ് അച്ഛന്‍ കാണാറുണ്ടായിരുന്നുവെന്നും എല്ലാവരേയും ഇഷ്ടമായിരുന്നുവെന്നും ഡിംപല്‍ പറഞ്ഞതായി മോഹന്‍ലാല്‍ അറിയിച്ചു.

നേരത്തെ തന്നെ അസുഖമായിരുന്നു

നേരത്തെ തന്നെ അസുഖമായിരുന്നു

അ്‌ദ്ദേഹത്തിന് നേരത്തെ തന്നെ അസുഖമായിരുന്നുവെന്നും അങ്ങനെ ആണ് മരണം സംഭവിച്ചത് എന്നും മോഹന്‍ലാല്‍ പറഞ്ഞു. അദ്ദേഹത്തിന് വേണ്ടി ഒരു നിമിഷം പ്രാര്‍ത്ഥിക്കാനും മോഹന്‍ലാല്‍ മത്സരാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചു. ഡിംപല്‍ ഇനി ബിഗ് ബോസ് മത്സരത്തിലേക്ക് തിരിച്ച് വരാന്‍ സാധ്യത ഇല്ലെന്നും മോഹന്‍ലാല്‍ അറിയിച്ചു. ബിഗ് ബോസ് ആരാധകര്‍ വേദനയോടെയാണ് മോഹന്‍ലാലിന്റെ വാക്കുകള്‍ കേട്ടത്.

അക്കാര്യം അവര്‍ക്ക് മനസ്സിലായി

അക്കാര്യം അവര്‍ക്ക് മനസ്സിലായി

ഇനി തിരിച്ച് വരല്‍ ഡിംപലിന് പ്രയാസമാണ് എന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. തിരിച്ച് വന്നാലും ഒരുപാട് നടപടികള്‍ ഉണ്ട്. ക്വാറന്റൈന്‍ പോലുളള കാര്യങ്ങളുണ്ട്. ഇനി ബിഗ് ബോസില്‍ രണ്ട് മൂന്ന് ആഴ്ചയല്ലേ ബാക്കിയുളളൂ എന്നും മോഹന്‍ലാല്‍ ഓര്‍മ്മപ്പെടുത്തി. അക്കാര്യം അവര്‍ക്ക് മനസ്സിലായി. എല്ലാവരേയും അന്വേഷണം അറിയിക്കാന്‍ ഡിംപല്‍ പറഞ്ഞതായും മോഹന്‍ലാല്‍ അറിയിച്ചു.

വളരെ പ്രിയപ്പെട്ട ഒരു കുട്ടി

വളരെ പ്രിയപ്പെട്ട ഒരു കുട്ടി

ഡിംപല്‍ വളരെ പ്രിയപ്പെട്ട ഒരു കുട്ടിയായിരുന്നവെന്നും അക്കാര്യം താന്‍ പറയാതെ തന്നെ ഓരോരുത്തര്‍ക്കും അറിയാവുന്ന കാര്യമാണ് എന്നും മോഹന്‍ലാല്‍ പറഞ്ഞു. അവര്‍ അവരുടെ എല്ലാ കാര്യങ്ങളും മറച്ച് വെച്ച് ഏറ്റവും രസകരമായിട്ടാണ് ബിഗ് ബോസ് വീടിനോടും ഇവിടെയുളള ആളുകളോടും പെരുമാറിയത് എന്നും മോഹന്‍ലാല്‍ പറഞ്ഞു. ശേഷം ബിഗ് ബോസ് ഹൗസിലെ ഡിംപലിന്റെ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയും ഹൗസില്‍ പ്രദര്‍ശിപ്പിച്ചു.

കറുപ്പണിഞ്ഞ് ഗ്ലാമറസായി അഷു റെഡ്ഡി; വൈറലായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Thinkal about Dimpal Bhal's Father's demise | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+