ഞാന്‍ നിന്നെ വിശ്വസിക്കുന്നു, എന്നേയും; ആരാധകരെ ഞെട്ടിച്ച് ജിയ ഇറാനി, പുതിയ ഫോട്ടോയ്ക്ക് പിന്നില്‍
ബിഗ് ബോസ് സീസണ്‍ 3യുടെ വിജയി ആരാകുമെന്ന കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഷോ കൊവിഡിനെ തുടര്‍ന്ന് അവസാനിപ്പിച്ചെങ്കിലും വിജയിയെ കണ്ടെത്താന്‍ വോട്ടിംഗ് നടത്തുമെന്ന് അറിയിച്ചതുമുതല്‍ പ്രേക്ഷകര്‍ സന്തോഷത്തിലായിരുന്നു. 29ന് ആയിരുന്നു വോട്ടിംഗ് അവസാനിച്ചത്. മണിക്കുട്ടന്‍, സായ് വിഷ്ണു, ഡിംപല്‍, കിടിലം ഫിറോസ്, റംസാന്‍, റിതു മന്ത്ര, അനൂപ്, നോബി എന്നിവരാണ് ഫൈനലില്‍ മത്സരിക്കുന്നത്. ബിഗ് ബോസ് കിരീടം ആര് ചൂടുമെന്ന ആകാക്ഷയിലും കാത്തിരിപ്പിലുമാണ് പ്രേക്ഷകര്‍.
സംസ്ഥാനത്ത് മഴ കനക്കുന്നു- ചിത്രങ്ങൾ

എന്നാല്‍ ഈ ബിഗ് ബോസ് സീസണില്‍ എല്ലാ മത്സരാര്‍ത്ഥിയെയും പോലെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ ആളാണ് റിതു മന്ത്ര. തന്റെ നിലപാടുകളിലൂടെയും ഗെയിം കളിക്കുന്ന രീതിയിലൂടെയും പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ മത്സരാര്‍ത്ഥിയാണ് റിതു. മോഡലിംഗിലും അഭിനയത്തിലും താരം സജീവമാണ്. എന്നാല്‍ ബിഗ് ബോസില്‍ എത്തിയതിന് ശേഷമാണ് റിതുവിനെ പലരും അറിയുന്നത്.

എന്നാല്‍ മത്സരത്തിനിടെ പല വിവാദങ്ങളും റിതുവിനെ തേടിയെത്തിയിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ബിഗ് ബോസ് ഹൗസിന് പുറത്തു സംഭവിച്ചതായിരുന്നു. റിതുവുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി സുഹൃത്ത് ജിയ ഇറാനി രംഗത്തെത്തിയതായിരുന്നു അത്. ഒപ്പം ചില സ്വകാര്യ ചിത്രങ്ങളും ജിയ പങ്കുവച്ചിരുന്നു.

താനും റിതുവും പ്രണയത്തിലാണെന്നായിരുന്നു ജിയ വെളിപ്പെടുത്തിയത്. വിവാഹിതനാണെന്നും അതില്‍ ഒരു കുഞ്ഞുണ്ടെന്നും ആദ്യ വിവാഹ ബന്ധം വേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഫോട്ടോ പങ്കുവച്ചതെന്നുമായിരുന്നു ജിയ പറഞ്ഞത്. എന്നാല്‍ ജിയയുടെ പ്രണയത്തെയും വെളിപ്പെടുത്തലിനെയും വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

റിതു ജിയയെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്നില്ലെന്നതും റിതു ഇതുവരെ ജിയയെ കുറിച്ച് പറഞ്ഞിട്ടില്ലെന്നതുമാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്ന പ്രധാന കാരണം. റിതുവിന്റെ ആരാധകര്‍ അടക്കം നിരവധി പേര്‍ ഇറാനിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ തന്നെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയെന്നോണം ഇന്‍സ്റ്റ്ഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് സോഷ്യല്‍ മീഡിയില്‍ വൈറലാകുന്നത്.

റിതുവിന്റെ കൈയ്യില്‍ പിടിച്ചു നില്‍ക്കുന്ന തന്റെ ചിത്രമാണ് ജിയ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ ഇരുവരുടേയും കൈകള്‍ മാത്രമാണുള്ളത്. നിന്നില്‍ ഞാന്‍ വിശ്വസിക്കുന്നു, എന്നിലും എന്നാണ് ചിത്രത്തിന് ജിയ നല്‍കിയ അടിക്കുറിപ്പ്. റിതുവിനെ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ഈ ചിത്രത്തെ കുറിച്ച് റിതു ഇതുവരെ പ്രതികരിച്ചിട്ടില്ല. മാത്രമല്ല, ബിഗ് ബോസില്‍ നിന്ന് തിരിച്ചെത്തിയതിന് ശേഷം താരം ഇതുവരെ ജിയ ഇറാനിയെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഇറാനി തന്റെ കാമുകനാണെന്ന കാര്യത്തില്‍ ഒരു വിശദീകരണവും റിതു നല്‍കിയിട്ടില്ല. ഇരുവരും തമ്മില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോ എന്നുള്ള കാര്യവും വ്യക്തമല്ല.
ഓഫ് വൈറ്റിൽ ഗോർജ്യസ് ആയി ജാൻവി കപൂർ.. നടിയുടെ ഏറ്റവും പുതിയ ഫോട്ടോകൾ


Click it and Unblock the Notifications